
മലപ്പുറം : കേരളത്തിൽ പുതിയ ജില്ല ആദ്യം രൂപീകരിക്കേണ്ടത് മലപ്പുറം ജില്ലയിലാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യൂത്ത് കഫെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസംഖ്യ പരിഗണിച്ച് ജില്ലാ വിഭജനം എന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്ന പ്രദേശമാണ് മലബാർ. വികസനത്തിന്റെ അവസ്ഥ പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും പരിഹരിക്കാൻ മാറിമാറി വന്ന സർക്കാറുകൾ ശ്രമിച്ചിട്ടില്ല. പുതിയ ജില്ല രൂപീകരിക്കുക എന്നത് മലബാറിലെ കാലങ്ങളായുള്ള ആവശ്യമാണ്. ജില്ലാ രൂപീകരണം ആവശ്യത്തോട് സർക്കാർ അനുകൂലമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അൻഫാൽ ജാൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിൽ ഷമീം ചൂനൂർ, മാലിക് വീട്ടിക്കുന്ന്, ശഹീർ വടക്കാങ്ങര, റഹീമ റഹ്മാൻ, പി.പി ഹൈദരലി എന്നിവർ സംസാരിച്ചു.
കെ ബാസിൽ ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് സ്വാഗതവും സെക്രട്ടറി പി.കെ നിയാസ് തങ്ങൾ നന്ദിയും പറഞ്ഞു.
