
വടക്കാങ്ങര : ലോക പ്രഥമശുശ്രൂഷാ ദിനത്തോടനുബന്ധിച്ച് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും ഡെമോൺസ്ട്രേഷനും സംഘടിപ്പിച്ചു. അപകടങ്ങളിൽപ്പെടുന്നവർക്ക് ജീവൻരക്ഷാ ഉപാധിയായി നൽകേണ്ട പ്രഥമശുശ്രൂഷകളെക്കുറിച്ചും അതിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
മലപ്പുറം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഷിബിൻ പി ക്ലാസിനും ഡെമോൺസ്ട്രേഷനും നേതൃത്വം നൽകി. അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ട ജീവൻരക്ഷാ പ്രവർത്തനങ്ങൾ അദ്ദേഹം കുട്ടികൾക്ക് നേരിട്ട് കാണിച്ചുകൊടുത്തു.
സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സാഹിദ ഖാലിദ്, സി.എ.സി സൗമ്യ, മദർ പിടിഎ പ്രസിഡന്റ് ഫാത്തിമ സിത്താര, പി.ടി.എ വൈസ് പ്രസിഡന്റ് നസീമുൽ ഹഖ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെൽത്ത് മിനിസ്റ്റർ ഹാമിദ് അഹമ്മദ് ചടങ്ങിൽ നന്ദി പറഞ്ഞു.

