ഡാളസ്: ആൾ തിരക്ക് കൊണ്ടും പുതുമയേറിയ പരിപാടികൾ കൊണ്ടും പ്രവാസി മലയാളി സംഘനയായ കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ ഓണം ജൂബിലി ആഘോഷങ്ങൾ ജനശ്രെദ്ധ പിടിച്ചു പറ്റി.
1500 -ൽ പരം ഫാമിലികളെ (4000 പരം മെമ്പേഴ്സിനെ) ഒന്നിച്ചു ഒരു കുട കീഴിൽ എത്തിക്കുവാൻ അസ്സോസിയേഷൻ ഭാരവാഹികൾക്ക് കഴിഞ്ഞു എന്ന് വളരെ നിസംശയം പറയാം.
കഴിഞ്ഞ 3 മാസക്കാലമായി പ്രസിഡണ്ട് ഷിജു എബ്രഹാം തന്റെ തിരക്കിട്ട ജോലിക്കിടയിൽ 1500 ഫാമിലികളെ വാട്സാപ്പിലൂടെ ബന്ധപ്പെടുകയും പരിപാടികളുടെ വിജയ സാധ്യത ഉറപ്പിക്കുകയും ചെയ്തിരുന്നു.
50 വർഷത്തെ അസ്സോസിയേഷന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പ്രസിഡണ്ട് ആയിരത്തി അഞ്ഞൂറിൽ പരം കുടുംബങ്ങളെ നേരിൽ ക്ഷണിക്കുന്നത്.
ഗുഡ് ജോബ് ഷിജു … നിങ്ങളുടെ നിദ്രാവിഹീനങ്ങളായ കഴിഞ്ഞ മൂന്നു മാസങ്ങൾ …മലയാളികയുടെ ഇടയിൽ നേടിയെടുത്ത സൗഹൃദ ബന്ധങ്ങൾ മലയാളികൾക്ക് അഭിമാനമായി.
വളരെ കൃത്യമായി അച്ചടക്കത്തോടും സമയ ക്ലിപ്തത പലയിപ്പിച്ചു കൊണ്ട് നടത്തിയ 6 മണിക്കൂർ നീണ്ടു നിന്ന കാര്യ പരിപാടികൾ അതിനു നേതൃത്വം നൽകിയ കേരളാ അസോസിയേഷൻ ഭാരവാഹികൾക്കും സംഘാടകർക്കും ഡാളസ് മലയാളികളുടെ അഭിനന്ദനങ്ങൾ.
സെപ്‌റ്റംബർ 5 ശനിയാഴ്ച രാവിലെ ലൂയിസ്‌വില്ലയിലുള്ള വിസ്റ്റാ റിഡ്ജ് മാളിൽ വെച്ചായിരുന്നു ജൂബിലി, ഓണം ആഘോഷ പരിപാടികൾ ക്രമീകരിച്ചത്. 4000-ൽ അധികം മലയാളികളുടെ നിറഞ്ഞ സദസിനെ ആണ് എനിക്ക് കാണുവാൻ കഴിഞ്ഞത്. ഇത്രമാത്രം മലയാളികൾ ഈ ഡാലസിൽ ഉണ്ടോ എന്ന് സംശയിപ്പിക്കുന്ന രീതിയിലുള്ള ഒരു ജന സമുദ്രത്തെ ആണ് ദർശിക്കപ്പെട്ടതു. കേരള സംസ്കാരം അവിടെ വന്നു കൂടിയ മലയാളികളുടെ വേഷങ്ങളിലൂടെ പ്രകടമായിരുന്നു.
ഓണക്കോടികൾ അണിഞ്ഞ മലയാളികളുടെ നെറ്റിയിൽ ചന്ദനകുറിയും, പെണ്ണുങ്ങൾ മുടികളിൽ മല്ലപ്പൂക്കൾ അണിഞ്ഞും വന്നു കൂടിയ ആൾ കൂട്ടത്തിൽ കേരളീയ തനിമ ദർശിക്കാമായിരുന്നു.
ഓണത്തപ്പനെ വരവേൽക്കുവാൻ ” ആർപ്പേ …. വോ … വോ … വോ … എന്ന സെക്രട്ടറിയുടെ ആർപ്പു വിളയോട് കൂടിയാണ് മഹാബലി എഴുന്നള്ളത്തിനു തുടക്കമിട്ടത്. അസോസിയേഷന്റെ ഭാരവാഹികൾ, താലിപ്പൂ അണിഞ്ഞു ഒരുങ്ങിയ വനിതകളും, ചെണ്ട മേളങ്ങളും വാദ്യഘോഷത്തിന്റെയും അകമ്പടിയോടുകൂടി മാവേലി കടന്നു വന്നപ്പോൾ മലയാളി മനസ്സുകളിൽ പിറന്നു വീണ മണ്ണിന്റെ ഓർമ്മകൾ തെളിയപ്പെട്ടു.
പെട്ടന്നായിരുന്നു അടുത്ത സംഭവം.നാടിൻറെ അഭിമാനമായി, ലോകം മൊത്തം ആദരാക്കപ്പെടുന്ന മലയാളത്തിലെ ഗാനഗന്ധർവൻ യേശുദാസിന്റെ വേദിയിലേക്കു വരവ്.ആറു കൊല്ലത്തിനു ശേഷം പൊതു വേദിയിലേക്കു എത്തുന്ന പ്രിയപ്പെട്ട ദസേട്ടനെ വളരെ ആദരവോടുകൂടിയാണ് ആനയിച്ചു മുൻ സീറ്റിൽ ഉപവിഷ്ടനാക്കിയത്. മലയാളികൾക്ക് ഉണസദ്യ കഴിക്കുന്നതിനേക്കാളും ത്രൃപ്തി ആയിരുന്നു ദസേട്ടനെ നേരിൽ കാണുവാനും അദ്ദേഹത്തിന്റെ മാധുര്യമേറിയ ഗാനം നേരിൽ കേട്ട് ആസ്വദിക്കുവാനും സാധിച്ചത്.
വളരെ നിശബ്ദമായി ആകാംഷയോടുകൂടി കാത്തിരുന്ന വേളയായിരുന്നു ദാസേട്ടൻ നിലവിക്കിനു തിരി കത്തിച്ചു ആഘോഷ പരിപാടി ഉത്ഘാടനം നടത്തിയത് .
ഉൽഘടനത്തോടുകൂടി അരങ്ങു തകർത്തുകൊണ്ടുള്ള വാദ്യമേളയുടെയും ചെണ്ട മേളങ്ങളുടയും അവസരങ്ങളായി മാറി.
കർണാടക സംഗീതത്തിലെ രൂപക താളത്തിനും ഹിന്ദുസ്ഥാനി സംഗീതത്തിലെ ദാദ്ര താളത്തിനും സമാനമായി ചെണ്ട (ഇടന്തല, വലന്തല), ഇലത്താളം, കൊമ്പ്, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ചു നടത്തിയ ആറു ബീറ്റിൽ ഉള്ള പഞ്ചാരി ചെണ്ടമേള ശ്രോതാക്കളുടെ പ്രശംസ ഏറ്റു വാങ്ങി. മേളം പുരോഗമിക്കുന്തോറും വേഗത കൂടുകയും അക്ഷരങ്ങളുടെ എണ്ണം യഥാക്രമം 96, 48, 24, 12, 6 എന്നിങ്ങനെ കുറഞ്ഞു വരികയും ചെയ്തു കൊണ്ടിരുന്നു. ചെണ്ട മേളങ്ങൾ ഓണഘോഷങ്ങൾക്കു സർവ സാധാരണമാണെങ്കിലും ” അസോസിയേഷന്റെ പരിപാടിയിൽ പഞ്ചാരി ചെണ്ട മേളം ഒരു പ്രത്യേകത ആയിരുന്നു.
തുടന്ന് നടത്തപ്പെട്ട പുലി കളി ഓണത്തിന്റ പ്രാചീന സംസ്കാരം എടുത്തു കാട്ടുന്നതായിരുന്നു.
60 -ൽ പരം വനിതകളെ ഉൾപ്പെടുത്തി നടത്തപ്പെട്ട തിരുവാതിര കളി അതി മനോഹരമായ ദൃശ്യമായിരുന്നു. തുടന്ന് നടത്തപ്പെട്ട കഥകളി, ഓട്ടം തുള്ളൽ തുമ്പി തുള്ളൽ ഗ്രൂപ് ഡാൻസുകൾ എല്ലാം വളരെ മേന്മ നിറഞ്ഞ കലാ വിഭവങ്ങളായിരുന്നു.
ഓണമെന്നാല്‍ സദ്യയൂണ് കൂടിയാണെന്ന് അര്‍ത്ഥം. ഓണസ്സദ്യ അതിന്റേതായ സവിശേഷതകളുള്ള സദ്യവട്ടങ്ങള്‍ കൊണ്ട് സമ്പന്നമാണ്. 4000 പരം ആളുകൾക്ക് ഏറ്റക്കുറച്ചലുകളില്ലാതെ ഓണ സദ്യ വിളമ്പി എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.
പരിപ്പ്, പപ്പടം, നെയ്യ്, സാമ്പാര്‍, കാളന്‍, രസം, മോര്, അവിയല്‍, തോരന്‍, എരിശ്ശേരി, ഓലന്‍, കിച്ചടി, പച്ചടി, കൂട്ടുകറി, ഇഞ്ചി, നാരങ്ങ, മാങ്ങാ അച്ചാറുകള്‍, പഴം നുറുക്ക്, കായ വറുത്തത്, ശര്‍ക്കര വരട്ടി, അടപ്രഥമന്‍, പാലട, പരിപ്പ് പ്രഥമന്‍, സേമിയ പായസം, പാല്‍പ്പായസം തുടങ്ങിയ വിഭവങ്ങൾ അടങ്ങിയ സദ്യ ഓരോ മലയാളികളും ആസ്വദിച്ചു കഴിച്ചുവെന്നത് തർക്കമില്ലാത്ത കാര്യമാണ്.
സദ്യക്ക് പങ്കെടുക്കുന്നവർക്ക് വെള്ള, പച്ച, പിങ്ക് മൂന്നു നിറത്തിലുള്ള സ്ട്രാഫുകൾ നൽകിയത് കാര്യ ഗൗരവം അറിയാതെ ചില വ്യക്തികൾ വിമർശിച്ചു വെങ്കിലും അത് നല്ല ക്രമീകരണം ആയിട്ടാണ് എനിക്ക് തോന്നിയത്.
ഏറ്റം മുമ്പിൽ എത്തിയവർക്ക് വൈറ്റ് കളറും പിന്നീട് വന്നവർക്കു പച്ച ഒടുവിൽ എത്തിയവർക്ക് പിങ്ക് നിറത്തിലുള്ള സ്റ്റ്ഫുകൾ പങ്കെടുത്തവരുടെ കൈകളിൽ അണിയിച്ചത് കൊണ്ട് തിക്കും തിരക്കും കൂടാതെ ഏവർക്കും സദ്യയിൽ പങ്കെടുക്കുവാൻ സാധിച്ചു എന്ന് വേണം പറയുവാൻ.
കൃത്യം 1 മണിക്ക് സദ്യ തുടങ്ങിയ 3 മണിയോട് കൂടിയാണ് അവസാനിച്ചത്. രാവിലെ എത്തിയവർ പലരും പ്രോഗ്രാം സ്ഥലത്തു നിന്നും മടങ്ങിയെങ്കിലും തുടന്ന് നടത്തപ്പെട്ട മുതുകാടന്റെ മാജിക് ഷോ കാണുവാൻ ആളുകളുടെ നല്ലൊരു വിഭാഗം തടിച്ചു കൂടിയിരുന്നു.
എന്തായാലും നീണ്ട ആര് മണിക്കൂറുകൾ മലയാളികൾ ഒരുമയുടെയും സാഹോദര്യത്തിന്റെയും ആർത്തവാക്യം ഉൾക്കൊണ്ട് ഒരു കുടയുടെ കീഴില് അണിനിരന്നത് പ്രവാസി സമൂഹത്തിനു മാതൃകയായി.
നാലായിരത്തിൽ പരം മലയാളികളെ ഒരു സമ്മേളനത്തിൽ പങ്കെടുപ്പിക്കുക, അടുക്കും ചിട്ടയോടും ഓണത്തിന് അനുബന്ധിതമായ കലാ പരിപാടികൾ സമയ ബന്ധിതമായി ക്രമീകരിക്കുക, ഏറ്റ കുറച്ചിലുകളില്ലാതെ ഓണ സദ്യ ഒരുക്കുക അത്ര നിസ്സാരമായി കാണാൻ പറ്റില്ല.
വളരെ വിജയപ്രദമായി ഓണം ജൂബിലി ആഘോഷങ്ങൾ ഒരുക്കിയ അസ്സോസിയേഷന്റെ എല്ലാ ഭാരവാഹികളോടും നന്ദി അറിയിക്കുന്നു.
പ്രത്യകിച്ചു മാസങ്ങളായി ഊണും ഉറക്കവും ത്യജിച്ചു പരിപാടിയുടെ വൻ വിജയത്തിന് വേണ്ടി പ്രവർത്തിച്ച അസോസിയേഷന്റെ പ്രസിഡണ്ട് ഷിജു എബ്രഹാമിന് ഡാളസ് മലയാളികൾക്ക് വേണ്ടി എന്റെ ബിഗ് സല്യൂട്ട്.
