എടത്വ : തലവടി തെക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിജയന്തി ദിനാഘോഷം ഡിസിസി അംഗം വർഗ്ഗീസ് വർഗ്ഗീസ് നാല്പത്തഞ്ചിൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോയി വർഗ്ഗീസ് ചക്കന്നാട് അദ്ധക്ഷത വഹിച്ചു. തലവടി ഗ്രാമ പഞ്ചായത്ത് അംഗം റീത്താമ്മ തോമസ് മുഖ്യ സന്ദേശം നല്കി. ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി, പി.സി.ചന്ദ്രമോഹനന്,ജോണി ഉമ്മൻ കുന്നേൽ, സണ്ണി എക്കപ്പുറം, വി.സി വർഗ്ഗീസ്, ജിജി ജോൺസൺ വാലയിൽ, തങ്കച്ചൻ അട്ടിപ്പറമ്പിൽ, മാത്യു വി. ജോൺ, സണ്ണി പാലത്തിങ്കൽ, തോമസ് പോൾ, ജോണപ്പൻ ചെറുവേലി, മാത്യു മത്തായി എന്നിവർ പ്രസംഗിച്ചു.
