ചിങ്ങം: സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കും. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും പ്രത്യേകിച്ച് സ്ത്രീ സുഹൃത്തുക്കൾ അവരുടെ പിന്തുണയും സഹകരണവും നിങ്ങൾക്ക് നൽകാൻ സാധ്യതയുണ്ട്.
കന്നി: ഗുണദോഷഫലങ്ങളുടെ സമ്മിശ്രസ്വഭാവമുള്ള ഒരു ദിവസം ഇന്ന് നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്ന് നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്തും ഈ ദിവസം മികച്ചതാകും. കഠിനാധ്വാനത്തിൻ്റെ പ്രതിഫലം ഉടൻ ലഭിക്കും.
തുലാം: ഇന്ന് അത്ര ലാഭകരമായ ഒരു ദിവസമായിരിക്കില്ല. പ്രത്യേകിച്ചും അഭിമുഖങ്ങളെ സംബന്ധിച്ച്. എന്നാൽ പ്രതീക്ഷ കൈവിടേണ്ടതില്ല. കഠിനമായി പരിശ്രമിക്കുക. നന്നായി ശ്രമിച്ചാൽ ശ്രമങ്ങൾ ഫലപ്രദമാകുകതന്നെ ചെയ്യും.
വൃശ്ചികം: നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ വേതനത്തിലോ വരുമാനത്തിലോ വർധനവുണ്ടാകും. ‘മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്‌തി പ്രകടിപ്പിക്കും. അതുപോലെ തന്നെ ജീവിത പങ്കാളിയും.
ധനു: ധനുരാശിക്കാര്‍ക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ് യാത്രകള്‍ക്കും സാധ്യത. മേലധികാരിയില്‍ സ്വന്തം കഴിവുകൊണ്ട് മതിപ്പുളവാക്കിയ നിങ്ങള്‍ക്ക് പ്രൊമോഷന്‍ സാധ്യതയും കാണുന്നു. പിതാവില്‍നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍നിന്നും നേട്ടങ്ങളുണ്ടാകും.
മകരം: സാധാരണ ദിവസമായിരിക്കുമിന്ന്. ബുദ്ധിപരമായ ജോലികള്‍ നിര്‍വ്വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും തത്പരരായവര്‍ക്ക് ദിവസം നല്ലതായിരിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിനാന്ത്യമാകുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും പരിക്ഷീണനാകും.
കുംഭം: വല്ലാതെ ദേഷ്യം വന്നേക്കാം. എന്നാൽ സഹപ്രവർത്തകരിൽ നിന്നോ കീഴുദ്യോഗസ്ഥന്മാരിൽ നിന്നോ നിങ്ങൾക്ക് ലഭിക്കാൻപോകുന്നത്, നിസാര പ്രശ്‌നങ്ങളായിരിക്കും. മറ്റുള്ളവരെ സഹായിക്കാൻ പോകുന്നതിന് പകരം നിങ്ങളുടെ ജോലി തീർക്കാൻ നോക്കുന്നതാണ് നല്ലത്.
മീനം: പതിവ് കാര്യങ്ങൾ ഒഴിവാക്കുക. ജോലിയിൽ തിരിച്ച് പ്രവേശിക്കേണ്ടിവന്നേക്കാം. സാധ്യമെങ്കിൽ അത് ചെയ്യുക. വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുക. നിങ്ങളുടെ എല്ലാ രസകരവും ഭോഗാസക്തവുമായ പരിശ്രമങ്ങളെ നക്ഷത്രങ്ങൾ അനുകൂലിക്കുന്നു. അതിനാൽ സുഹൃത്തുക്കളുമായോ കുടുംബവുമായോ ഉള്ള എല്ലാ യാത്രകളും വിനോദങ്ങളും ഉല്ലാസങ്ങളും വിരുന്നുകളും പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക.
മേടം: ഒരു നല്ല വാർത്ത ഇന്ന് നിങ്ങളുടെ ഉത്സാഹം വർധിപ്പിച്ചേക്കാം. ഈ വാർത്ത ഒരുപക്ഷേ വ്യക്തിപരമായിരിക്കാം. അല്ലെങ്കിൽ ധനസംബന്ധമായ പ്രയോജനമുണ്ടാക്കുന്നതായിരിക്കാം. നിങ്ങൾ പൊതുവെ ശക്തമായ ശ്രമം നടത്തുന്ന ആളാണ്. ഇന്ന് അതിന് വലിയ പ്രതിഫലം ലഭിക്കും.
ഇടവം: ഇന്ന് വളരെ വ്യത്യസ്ഥമായ ചിട്ടയോടും ശ്രദ്ധയോടും വിനയത്തോടും പെരുമാറുന്നതായി കാണാം. സാഹചര്യങ്ങളാവശ്യപ്പെടുന്ന വിധത്തിൽ കാര്യങ്ങൾ നടത്തുന്നതിനും ഏറ്റവും നല്ല തന്ത്രം ഉപയോഗിക്കുന്നതിനുമുള്ള കഴിവ് നിങ്ങൾക്കുണ്ട്. ഇന്ന് നിങ്ങൾ ഒരു അധികാരിയെപോലെയോ ഒരു യഥാർഥ യജമാനനെ പോലെയോ പെരുമാറുകയും, എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്നു വച്ചാൽ അത് നേടുന്നതിൽ നിന്നും പിന്നോട്ടുപോകാതിരിക്കുകയും ചെയ്യും.
മിഥുനം: വികാരപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ഇന്ന് ശ്രദ്ധിക്കണം. പ്രത്യേകിച്ചും സ്ത്രീകളുമായി ഇടപെടുമ്പോള്‍. വൈകാരികമായി നിങ്ങളെ ചൂഷണം ചെയ്യാന്‍ ഒരു സ്ത്രീയെ അനുവദിച്ചാല്‍ കുഴപ്പത്തില്‍ ചെന്ന് ചാടും. ഇന്ന് സ്ത്രീകളേക്കാൻ ആപല്‍ക്കരം ജലാശയമാണ്. മദ്യവും മറ്റുലഹരിപദാര്‍ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്‌ടപ്പെടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ‘കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക.
കര്‍ക്കടകം: അധ്വാനിച്ചുണ്ടാക്കിയ പണം ചെലവഴിക്കുന്നതിൽ നിങ്ങളെന്നും വളരെ ശ്രദ്ധാലുവാണ്. എന്നാൽ ഇന്ന് നിങ്ങൾ കൂടുതൽ പിശുക്ക് കാണിക്കും. ഇതുപോലെ തന്നെ തുടരുന്നതാണ് ശരിയും. എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ കുടുംബവും കൂട്ടുകാരും കാരണം നിങ്ങളുടെ മേൽ കൂടുതൽ ഭാരം വന്നുചേരാനുള്ള സാധ്യതയുണ്ട്. ജോലിയുടെ സ്വഭാവത്തിലോ, ഉദ്ദേശ്യത്തിലോ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
