കെവി സഫീർഷ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട്; നസീറ ബാനു, മുനീബ് കാരക്കുന്ന് ജനറൽ സെക്രട്ടറിമാർ

മലപ്പുറം: അടുത്ത മൂന്ന് വർഷത്തേക്ക് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ടായി കെവി സഫീർഷയെ മക്കരപ്പറമ്പ എം പി നാരായണ മേനോൻ-കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ നഗറിൽ നടന്ന ജില്ലാ സമ്മേളനത്തിൽ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിമാരായി മുനീബ് കാരക്കുന്ന്, നസീറ ബാനു എന്നിവരെയും തെരഞ്ഞെടുത്തു.

ദേശീയ വൈസ് പ്രസിഡണ് ഹമീദ് വാണിയമ്പലം, സംസ്ഥാന സെക്രട്ടറിമാരായ പ്രേമ ജി പിഷാരടി, ഷംസീർ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

ജന്തർ മന്തര്‍ ഐക്യദാഢ്യത്തോടെയായിരുന്നു സമ്മേളനത്തിൻ്റെ ആരംഭം. ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ പതാക ഉയർത്തി.

കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും സമ്മേളനത്തിൽ അവതരിപ്പിച്ച് പാസ്സാക്കി.

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാത്ഥികൾക്ക് സ്കോളർഷിപ്പും സമ്പൂർണ്ണ ഫീസ് ഇളവും പ്രഖ്യാപിക്കുക എന്ന പ്രമേയം ഇബ്രാഹീം കുട്ടി മംഗലം അവതരിപ്പിച്ചു.

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുക എന്ന പ്രമേയം രജിത മഞ്ചേരി അവതരിപ്പിച്ചു.

മഞ്ചേരിയിൽ ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളേജ് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക എന്ന പ്രമേയം ആരിഫ് ചുണ്ടയിൽ അവതരിപ്പിച്ചു.

Leave a Comment

More News