കോട്ടയം: പ്രശസ്ത നിര്‍മ്മാതാവ് ജോസഫ് എബ്രഹാം (74) അന്തരിച്ചു. കോട്ടയം മൂലവട്ടം ഗസ്റ്റ് ഹൗസിന് സമീപമുള്ള പ്രക്കാട്ട് വസതിയിലായിരുന്നു താമസം. ഓളങ്ങള്‍, യാത്ര, ഊമക്കുയില്‍, കൂടണയും കാറ്റ് എന്നീ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഏറെക്കാലമായി ചികിത്സയിലായിരുന്നു. മമ്മൂട്ടി, ശോഭന എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് 1985-ല്‍ പുറത്തിറങ്ങിയ ‘യാത്ര’. അടിയന്തരാവസ്ഥക്കാലത്ത് പോലീസും ജയില്‍ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് യാത്രയുടെ പ്രമേയം. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘ഓളങ്ങള്‍’അമോല്‍ പലേക്കര്‍ ആദ്യമായി മലയാളത്തില്‍ വേഷമിട്ട ‘ഓളങ്ങളി’ല്‍ പൂര്‍ണിമ ജയറാമായിരുന്നു നായിക. ഇളയരാജ സംഗീതം നിര്‍വഹിച്ച സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു..
Author: .
15-കാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയ വിവരം പോലീസിലറിയിച്ച യുവാവ് അതേ പെണ്‍കുട്ടിയെ പീഡിച്ചുവെന്ന കേസില്‍ അറസ്റ്റില്‍
പത്തനംതിട്ട: പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കി എന്ന് പോലീസില്‍ അറിയിച്ച യുവാവ് അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി അനന്തുവിനെ പത്തനംതിട്ട അടൂര്‍ പോലീസ് പിടികൂടി. മദ്യം നല്‍കിയ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അടൂര്‍ സ്വദേശി സഞ്ജുവും പിടിയിലായി. നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിക്കും സുഹൃത്തിനും സഞ്ജു മദ്യം നല്‍കിയത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ചെങ്ങന്നൂര്‍ സ്വദേശിയായ അനന്തുവാണ് അടൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് പെണ്‍കുട്ടിക്കും സുഹൃത്തിനും മദ്യം വിളമ്പിയെന്ന കാര്യം അറിയിച്ചത്. ഈ സമയത്ത് അടൂരിലുണ്ടായിരുന്ന അനന്തു പെണ്‍കുട്ടിയുടെ അമ്മയേയും കൂട്ടിയാണ് പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ എത്തിയത്. ആ സമയം പോലീസും അവിടെ എത്തിയിരുന്നു. പോലീസിനെ കണ്ടതോടെ പെണ്‍കുട്ടിക്കും സുഹൃത്തിനും മദ്യം നല്‍കിയ സഞ്ജു ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാരുടെ കൂടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. സഞ്ജുവിനെ…
ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതിക്കേസ് റദ്ദാക്കിയതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതി കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പോളണ്ട് കമ്പനിയുമായി ചേര്‍ന്ന് നടത്തിയ ഡ്രജര്‍ ഇടപാടിലെ വസ്തുതകള്‍ സര്‍ക്കാരിനോട് മറച്ചുവെച്ചുവെന്നാണ് ആരോപണം. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.
കെ-സിഫ്ട് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; ബസ് നിര്‍ത്താതെ പോയി
തൃശൂര്‍: കെഎസ്ആര്‍ടിസി കൊണ്ടുവന്ന ആഡംബര ദീര്‍ഘദൂര സര്‍വീസായ കെ-സിഫ്ട് നാലാം ദിവസവും അപകടമുണ്ടാക്കി. ഇന്ന് ഒരാള്‍ മരിച്ചു. തൃശൂര്‍ കുന്നംകുളത്ത് രാവിലെ 5.30 ഓടെയായിരുന്നു അപകടം. കാല്‍നട യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്. അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടമുണ്ടാക്കിയ ബസ് നിര്‍ത്താതെ പോയി. നാട്ടുകാരാണ് അപകട വിവരം പോലീസിനെ അറിയിച്ചത്. റോഡ്മുറിച്ചുകടക്കുന്നതിനിടെയാണ് പരസ്വാമിയെ ബസിടിച്ചത്. കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ച കെ-സിഫ്ട് ബസുകള്‍ വരുത്തിവയ്ക്കുന്ന നാലാമത്തെ അപകടമാണിത്. കഴിഞ്ഞ മൂന്ന് അപകടത്തിലും ബസിനാണ് കേടുപാടുണ്ടായത്. സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും മഴ മുന്നറിയിപ്പ് തുടരുന്നു. ഉച്ചവരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ട്. മറ്റന്നാളോടെ മഴ ദുര്‍ബലമാകുമെന്നാണ് അറിയിപ്പ്.
കേന്ദ്രീയ വിദ്യാലയ പ്രവേശനം: എംപി ക്വാട്ട റദ്ദാക്കി
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയ പ്രവേശനത്തില്‍ എംപിമാര്‍ക്ക് നല്‍കിയിരുന്ന ക്വാട്ട റദ്ദാക്കി. എംപിമാരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പ്രവേശനത്തിനുള്ള ക്വാട്ടകളും നീക്കിയിട്ടുണ്ട്. ഇനി മുതല്‍ കേന്ദ്രീയ വിദ്യാലയത്തില്‍ ജനറല്‍ ക്വാട്ടയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടയും മാത്രമാകും ഉണ്ടാകുക. ഓരോ എംപിമാര്‍ക്കും പത്ത് സീറ്റ് വീതമായിരുന്നു ക്വാട്ട അനുവദിച്ചിരുന്നത്. 1975ലാണ് ഓരോ പാര്‍ലമെന്റ് അംഗത്തിനും കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് ക്വാട്ട നല്‍കാന്‍ ആരംഭിക്കുന്നത്.
വാഹനത്തിലിരുന്ന് കൈനീട്ടം നല്‍കി സുരേഷ് ഗോപി; കാല്‍ തൊട്ടുവണങ്ങി അണികള്‍; വിമര്‍ശകര്‍ വക്രബുദ്ധികളായ ചൊറിയന്‍ മാക്രികൂട്ടങ്ങളെന്ന് നടന്‍
തിരുവനന്തപുരം: വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമാക്കുന്നതിനെതിരേ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപി. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിക്ക് തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് അ ദ്ദേഹത്തിന്റെ വിമര്‍ശനം. ‘ചില വക്രബുദ്ധികള്‍ അതിനുനേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് കണക്കാക്കുന്നത്. അവര്‍ക്ക് അസഹിഷ്ണുത ഉണ്ടായി. ഞാനത് ഉദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരുരൂപയാണ് വെച്ചുകൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് മേടിക്കാനുള്ള കപ്പമല്ല കൊടുത്തത്. വിഷു ഹിന്ദുവിന്റേതല്ല, ദക്ഷിണേന്ത്യക്കാരുടെ മുഴുവന്‍ ആചാരമാണ്. അത് മാത്രമാണ് നിര്‍വഹിച്ചത്. രാജ്യത്തിന്റെ സമ്പന്നതയിലേക്ക് സംഭാവന ചെയ്യുന്നതാണ് ഓരോ കുഞ്ഞും. അവരുടെ കഴിവുകള്‍ ഒരിക്കലും പാഴായി പോകരുതെന്ന പ്രാര്‍ഥനയാണ് കൈനീട്ടം നല്‍കിയപ്പോഴുണ്ടായിരുന്നത്. ഒരു രൂപ നോട്ടില്‍ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത്. നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടേയോ അല്ല.…
കുടുംബവഴക്ക്: ഭാര്യയെ കൊന്നശേഷം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുപറഞ്ഞ് ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം
പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കോരഞ്ചിറ ഒടുകിന്‍ചുവട് കൊച്ചുപറമ്പില്‍ വീട്ടിലെ വര്‍ഗീസ്(61) ആണ് ഭാര്യ എല്‍സി(60)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയ വര്‍ഗീസിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം വര്‍ഗീസ് തന്നെയാണ് പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയെന്നും താനും മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് ഇയാള്‍ ഫോണ്‍ കട്ട് ചെയ്തു. ഇതോടെ പോലീസ് സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വര്‍ഗീസിന്റെ വിലാസവും കണ്ടെത്തി സ്ഥലത്തെത്തി. പോലീസ് എത്തിയപ്പോള്‍ അടുക്കളയിലെ കഴുക്കോലില്‍ തൂങ്ങി പിടയുകയായിരുന്ന വര്‍ഗീസിനെയാണ് കണ്ടത്. ഉടന്‍തന്നെ ഇയാളുടെ കുരുക്കഴിച്ച് ആശുപത്രിയില്‍…
കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് വീടിന് മുകളില്‍, അഞ്ചരമണിക്കൂര്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി
കോട്ടയ്ക്കല്‍(മലപ്പുറം): ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂര്‍. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് നാടിനെയാകെ മുള്‍മുനയിലാക്കിയത്. ഒടുവില്‍ ബന്ധു ഇയാളെ അനുനയിപ്പിച്ച് കുഞ്ഞിനെ വാങ്ങിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. പിന്നാലെ പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് നാടിനെയാകെ ആശങ്കയിലാഴ്ത്തിയ സംഭവങ്ങളുടെ തുടക്കം. ഏഴുമണിയോടെയാണ് 21-കാരനായ യുവാവ് ആറുമാസം പ്രായമുള്ള മകനുമായി ഇരുനില വീടിന്റെ മുകളില്‍ കയറിയത്. ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്ര പറഞ്ഞിട്ടും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഭാര്യാപിതാവ് വന്ന് ഏറെനേരെ അനുനയിപ്പിച്ച ശേഷമാണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമായതോടെ ഉച്ചയ്ക്ക് 12.30-ഓടെ പോലീസും അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും…
പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പ്‌പൊടി നിര്‍മാണ ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി മകന് ദാരുണാന്ത്യം
മലപ്പുറം: സോപ്പ്‌പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് പെരുങ്കുളം സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയില്‍ വച്ചാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
