ആലപ്പുഴ: ആലപ്പുഴ രൂപത എമരിറ്റസ് ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (77) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.15നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍. 1944 മേയ് 18ന് ആലപ്പുഴയില്‍ ജനിച്ച ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 1969 ഒക്ടോബര്‍ അഞ്ചിന് ബിഷപ് മൈക്കിള്‍ ആറാട്ടുകുളത്തില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. ബിഷപ് പീറ്റര്‍ എം. ചേനപ്പറന്പിലിന്റെ പിന്‍ഗാമിയായി 2001 ഡിസംബര്‍ ഒന്‍പതിന് ആലപ്പുഴ ബിഷപ്പായി. 52 വര്‍ഷം പുരോഹിത ശുശ്രൂഷ ചെയ്ത ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 21 വര്‍ഷം മെത്രാനായി ആലപ്പുഴ രൂപതയെ നയിച്ച് 2019 ഒക്ടോബര്‍ 11ന് സജീവ അജപാലന ശുശ്രൂഷയില്‍നിന്നു വിരമിച്ചു. തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളെജിൽ നിന്നും ഫിലോസഫിയിൽ ബിരുദാനന്ത ബിരുദം നേടിയതിനെ തുടർന്ന് മൈനർ സെമിനാരിയുടെ റെക്ടറും ആലപ്പുഴ…
Author: .
വിപ്ലവ നഗരിക്ക് ആവേശമായി സ്റ്റാലിന് കണ്ണൂരില്‍; തമിഴ്നാട് മോഡല്‍ സഖ്യം ദേശീയതലത്തില്‍ വേണമെന്ന് യെച്ചൂരി
കണ്ണൂര്‍: വിപ്ലവ നഗരിക്ക് ആവേശമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കണ്ണൂരില്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ സ്റ്റാലിന് വിമാനത്താവളത്തില്‍ ആവേശകരമായ സ്വീകരണം. ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി ഗോവിന്ദന്, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്, ഡി.എം.കെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശന്, തമിഴ്നാട്ടില്‍ നിന്നുള്ള സിപിഎം പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. വൈകിട്ട് അഞ്ചിനാണ് സെമിനാര്‍. കേന്ദ്ര-സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറില്‍ മുഖ്യാതിഥിയാണ് സ്റ്റാലിന്. കെ.വി തോമസ് സെമിനാര്‍ നയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് സഹകരണമുള്ള തമിഴ്നാട് മോഡല്‍ ദേശീയതലത്തില്‍ വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ ദേശീയ…
ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയ പ്രതികള്‍ പിടിയില്‍
കൊച്ചി: ചേരാനല്ലൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളും പിടിയില്‍. അരുണ്‍ സെബാസ്റ്റിയന്, ആന്റണി ഡി. കോസ്റ്റ എന്നിവരാണ് പിടിയിലായത്. കാക്കനാട് നിന്നാണ് ഇവരെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് സ്റ്റേഷനില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇവരില്‍ ഒരാളെ കോടതി റിമാന്‍ഡ് െചയ്തതാണ്.
വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതില്‍ തര്‍ക്കം: മടവൂരില്‍ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: വളര്‍ത്തുനായയെ വാഹനത്തില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം മടവൂരിലാണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ രാഹുല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പിവടികൊണ്ടാണ് യുവാക്കള്‍ ഡ്രൈവറെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് തുമ്പോട് ജംഗഷ്നിലാണ് അക്രമം നടന്നത്. തുമ്പോട് സ്വദേശികളായ അഭിജിത്, ദേവജിത്, രതീഷ് എന്നിവര്‍ പിടിയില്‍. വളര്‍ത്തുനായയെ മൃഗാശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ഓട്ടോയില്‍ കയറ്റാന്‍ പ്രതികള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പ്രതികള്‍ ലഹരിക്ക് അടിമകളെന്ന് പോലീസ് പറയുന്നു.
ഊതിക്കല്‍ ഊര്‍ജിതമാകും; മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ പോലീസ് പരിശോധന തുടരും
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ വാഹന പരിശോന ശക്തമാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. രാത്രികാല പരിശോധന ഉള്‍പ്പെടെ ഉടന്‍ തുടങ്ങാന്‍ ഡിജിപി നിര്‍ദേശം നല്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കേവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കാണ് പോലീസ് മുന്‍തൂക്കം നടത്തിയിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഇറക്കിയതോടെയാണ് പൊതുവേയുള്ള വാഹന പരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയത്. പഴയ രീതിയില്‍ ഊതിച്ചുതന്നെ മദ്യപിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനാണ് നീക്കം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പിഴ ചുമത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം, ചെവി കടിച്ചുപറിച്ചു; സൈക്കിള്‍ ചോദിച്ച മകളുടെ പുറത്ത് തിളച്ചവെള്ളമൊഴിച്ചു; പ്രവാസിക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട്ട് യുവതിക്കും മകള്‍ക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. താമരശേരി സ്വദേശിനി ഫിനിയയെയും മകള്‍ ഒന്‍പതു വയസുകാരിയെയും പ്രവാസിയായ ഷാജി എന്നയാളാണ് മര്‍ദിച്ചത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഷാജി മകളുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ചു. പരിക്കേറ്റ മകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെവിക്ക് മുറിവേറ്റ ഫിനിയയ്ക്ക് ഏഴ് തുന്നലുകള്‍ ഇട്ടിട്ടുണ്ട്. മകള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞതിനാണ് ഇയാള്‍ ക്രൂരത കാട്ടിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ സ്ത്രീധനമായി കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഹരിക്ക് അടിമയായ ഷാജി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. വര്‍ഷം മുന്‍പായിരുന്നു ഷാജിയുടെയും ഫിനിയയുടെയും വിവാഹം. സ്ത്രീധനമായി 50 പവന് സ്വര്‍ണം നല്‍കിയിരുന്നു. ആദ്യമൊക്കെ നല്ല രീതിയിലായിരുവെങ്കിലും പിന്നീട് സ്ഥിരമായി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. പലപ്പോഴായി സ്വര്‍ണവും കൈക്കലാക്കി. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഏഴാം തീയതിയാണ്…
കൊല്ലം കോക്കാട് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ബന്ധമില്ലെന്ന് കോണ്‍ഗ്രസ്
കൊല്ലം: കോക്കാട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് സ്വദേശിയും കേരള കോണ്‍ഗ്രസ് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റുമായ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. രാത്രിയില്‍ റോഡില്‍ വെട്ടേറ്റു കിടക്കുകയായിരുന്നു. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. കഴുത്തിനും വെട്ടേറ്റിരുന്നു. മനോജിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണെന്ന് കെ.ബി ഗണേഷ്കുമാര് എം.എല്‍.എ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ കോണ്‍ഗ്രസിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പങ്കില്ലെന്ന് കോണ്‍ഗ്രസ നേതാവ് ജ്യോതികുമാര്‍ ചാമക്കാല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട യുവാവ്. പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ക്വട്ടേഷന്‍ ഗുണ്ട സംഘത്തിലെ അംഗമാണ്. വസ്തുതകള്‍ പോലീസ് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.
ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി
ന്യുഡല്‍ഹി: ലഹരി ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീം കോടതിയെ സമീപിച്ചു. ബംഗലൂരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ബിനീഷ് കോടിയേരിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിധിയിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അതിനാലാണ് ജാമ്യം അനുവദിച്ച് അഞ്ച് മാസത്തിനു ശേഷം അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇ.ഡി അഭിഭാഷകന് മുകേഷ് കുമാര്‍ മാറോറി അപ്പീല്‍ നല്‍കിയത്. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ.്ബി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ…
മേലുദ്യോഗസ്ഥരുടെ പീഡനം; മലപ്പുറത്ത് പോലീസുകാരനെ കാണാതായി.
മലപ്പുറം: മലപ്പുറത്ത് പോലീസുകാരനെ കാണാതായി. എംഎസ്പി ബറ്റാലിയന് അംഗം മുബഷീറിനെയാണ് കാണാതായത്. അരീക്കോട് സെപ്ഷല്‍ ഓപ്പറേറ്റിംഗ് ക്യാംപിലെ അംഗമാണ് മുബഷീര്‍. മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന കത്ത് കണ്ടെത്തിയിട്ടുണ്ട്.
കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായെന്ന് യെച്ചൂരി ; പോയത് ശരിയായില്ലെന്ന് കെ.മുരളീധരന്
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് കെ.വി. തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിട്ടെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് പുറത്താക്കിയാല്‍ കെ.വി. തോമസിനെ സംരക്ഷിക്കുമോയെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിന് ആണെന്ന് പറഞ്ഞിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞത്. തെറ്റ് തിരുത്തി കോണ്‍ഗ്രസ്-സിപിഎമ്മുമായി സഹകരിക്കണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. ഇന്ത്യയെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവര്‍ സിപിഎമ്മിനൊപ്പം ചേരും. രാഷ്ട്രീയ പ്രമേയം ഐകകണ്ഠേനയാണ് പാസായതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. അതേസമയം, പാര്‍ട്ടി വിലക്ക് ലംഘിച്ച് കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കാന്‍ പോയത് ശരിയായില്ലെന്ന് കെ.മുരളീധരന് എം.പി പറഞ്ഞു. തോമസിനെ അധിക്ഷേപക്കുന്നതും ശരിയല്ല. അദ്ദേഹം ഓട്പൊളിച്ച് വന്നയാളല്ല. അദ്ദേഹത്തിന്റെ ചില വിഷമങ്ങള്‍ പാര്‍ട്ടി പരിഗണിച്ചില്ല. ഇത്രയും കാലം ഒപ്പം നിന്ന കെ.വി. തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍…
