റാന്നിയില്‍ കുഞ്ഞിനൊപ്പം അമ്മ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍

പത്തനംതിട്ട: റാന്നിയില്‍ കുഞ്ഞിനൊപ്പം അമ്മ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍. റിന്‍സിയും ഒന്നര വയസുള്ള മകള്‍ അല്‍ഹാനയുമാണ് മരിച്ചത്. ഐത്തല സ്വദേശി സജി ചെറിയാന്റെ ഭാര്യയും മകളുമാണ്. റിന്‍സയും മകള്‍ അല്‍ഹാനയും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.  

ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയ്‌ക്കെതിരെ വീണ്ടും പരാതിയുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി. നേരത്തെ നല്‍കിയ പരാതിയില്‍ പിഴവ് ഉണ്ടായിരുന്നതിനാല്‍ ഇത് തിരുത്തിയാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് അതിജീവിത വീണ്ടും കേരള ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. രാമന്‍പിള്ളയ്ക്കു പുറമേ ഫിലിപ് ടി. വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നാണ് ആവശ്യം. നേരത്തെ അതിജീവിത നല്‍കിയ പരാതി ചട്ടപ്രകാരം അല്ലെന്ന് ചൂണ്ടികാട്ടി ബാര്‍ കൗണ്‍സില്‍ മടക്കിയിരുന്നു.

ബാങ്ക് വായ്പ: കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമിയും ഈടായി സ്വീകരിക്കുമെന്ന് മന്ത്രി വാസവന്‍

തിരുവനന്തപുരം: കെ റെയില്‍ കുറ്റി സ്ഥാപിച്ച ഭൂമി വായ്പയ്ക്ക് ഈടായി സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിയമ തടസമൊന്നുമില്ലെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി വായ്പകയ്ക്ക് ബാങ്ക് സ്വീകരിക്കാതിരുന്ന രണ്ടു സംഭവങ്ങളുണ്ടായെന്നും രണ്ടു സംഘങ്ങളെയും നിജസ്ഥിത ബോധ്യപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി.പദ്ധതിയുടെ പ്രാരംഭ നടപടികളില്‍ ഒന്നാണ് സാമൂഹിക ആഘാത പഠനം. അതിനായാണ് ഭൂമിയില്‍ കല്ലിട്ടത്. ഇത് ഭൂമി ഏറ്റെടുക്കാനാണെന്ന തരത്തില്‍ പലയിടത്തും പ്രചരണമുണ്ടായി. അതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഇനിയും നിരവധി കടമ്പകള്‍ കടക്കണമെന്നും മന്ത്രി പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക് നാലിരട്ടി വില സര്‍ക്കാര്‍ നല്‍കും. അതിനാല്‍ വായ്പ നല്‍കുന്ന തുക ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാന്‍ ഉടമകള്‍ക്ക് സാധിക്കും. സര്‍ക്കാര്‍ കല്ലിട്ട ഭൂമി ഈടായി വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നത്. കല്ലിട്ട ഭൂമി ഈടായി നല്‍കിയാല്‍ നിരസിക്കരുതെന്ന നിര്‍ദ്ദേശം സഹകരണ…

മുട്ടില്‍ മരംമുറി; ആരോപണ വിധേയനായ എന്‍.ടി. സാജന്റെ പുതിയ നിയമനത്തിന് സ്‌റ്റേ

കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജന് ചീഫ് കണ്‍സര്‍വേറ്ററുടെ അധികാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് നടപടി സ്റ്റേ ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്. ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായിരുന്നു സാജന്‍. ദക്ഷിണമേഖലാ ചീഫ് കണ്‍സര്‍വേറ്ററായിരുന്ന സഞ്ജയന്‍ കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. നിയമനം ചട്ടവിരുദ്ധമാണെന്നായിരുന്നു ഹര്‍ജി. വിഷയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സര്‍ക്കാരിന്റെ മറുപടി തേടിയിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.  

വീട് ജപ്തി ചെയ്ത സംഭവം; ബാധ്യത ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍: ബാങ്കിന് കത്ത് കൈമാറി

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്ത നിര്‍ധന കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയാറായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പണം നല്‍കിക്കൊള്ളാമെന്ന് അറിയിച്ച് എംഎല്‍എ ബാങ്കിന് കത്ത് കൈമാറി. 1,75000 രൂപ ബാങ്കിന് നല്‍കുമെന്നാണ് എംഎല്‍എ അറിയിച്ചത്. മൂവാറ്റുപുഴ പായിപ്ര പയത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ജപ്തി സമയം അജേഷും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നു. മക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ബാങ്ക് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍…

ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് നവവരന്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: ഫോട്ടോഷൂട്ടിനിടെ ഒഴുക്കില്‍പ്പെട്ട് നവവരന്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റിജില്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റ്യാടി പുഴയിലാണ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്. രണ്ടാഴ്ച മുന്‍പായിരുന്നു ഇവരുടെ വിവാഹം.    

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്ന കെ.സുധാകരന്‍; താത്ക്കാലിക വെടിനിര്‍ത്തല്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എളമരം കരീമിനെ ഐ.എന്‍.ടി.യു.സി പ്രിസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പിന്തുണച്ചുവെന്നതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ തുടങ്ങിയ പരസ്യ പോരിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും മറ്റുള്ളതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പരസ്യ പ്രതികരണം നടത്തി തെരുവിലിറങ്ങിയവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷ നേതാവുമായും ഐ.എന്‍.ടി.യു.സി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനുമായും ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ കോണ്‍ഗ്രസില്‍ ഐഎന്‍ടിയുസി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐ.എന്‍.ടി.യു.സിയുടെ സ്ഥാനമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനായാണ് എന്ന് തന്നെയാണ് സതീശന്‍ പറഞ്ഞത്. തര്‍ക്കമുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇതിനിടെ വി.ഡി സതീശനെതിരേ ഐ.എന്‍.ടി.യു.സിയെ ഇളക്കിവിട്ടത് ചെന്നത്തിലയാണെന്ന ആരോപണത്തിന് ‘താന്‍ അത്ര ചീപ്പല്ല’ എന്ന മറുപടിയാണ്…

സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നത് സ്തുതി പാടാനല്ല: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സ്തുതിഗീതം പാടാനല്ല സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഇത് ആശയപ്രചാരണത്തിനുള്ള പൊതുവേദിയാണ്. നേതാക്കള്‍ക്ക് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തിയത് ആശയത്തിന് ബലമില്ലാത്തതിനാലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കുമെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. കെപിസിസി വിലക്ക് ലംഘിച്ച് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുമെന്നും എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷ ദൗത്യമെന്ന കെ.വി. തോമസിന്റെ നിലപാടാണ് ശരിയെന്നും ജയരാജന്‍ വ്യക്തമാക്കി. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കെ വി തോമസിന് എഐസിസി അനുമതിയില്ല

ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന് എഐസിസി നേതൃത്വം. മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എഐസിസി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി തീരുമാനത്തിനൊപ്പം നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും എഐസിസി അറിയിച്ചു. കെപിസിസി ഊരുവിലക്ക് ലംഘിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് സിപിഎം പറഞ്ഞിരുന്നു. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്നാണ് എം വി ജയരാജന്‍ പറഞ്ഞത്. എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യം എന്ന തോമസിന്റെ നിലപാടാണ് ശരി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറും ഇതേ ആശയമാണ് പങ്കുവയ്ക്കുന്നത്. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കെ വി തോമസിന്റെ ഓഫീസ് പ്രതികരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ്…

ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെ; അറിയാത്തവര്‍ ചരിത്രം പഠിക്കണം: ചന്ദ്രശേഖരന്‍

തിരുവനന്തപുരം: വി ഡി സതീശന്‍ – ഐഎന്‍ടിയുസി തര്‍ക്കത്തില്‍ കെപിസിസി ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല. ഐഎന്‍ടിയുസി കോണ്‍ഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയില്‍ തന്നെയാണെന്ന് ചന്ദ്രശേഖരന്‍ അവകാശപ്പെട്ടു. ഐഎന്‍ടിയുസിയും കോണ്‍ഗ്രസും രണ്ടല്ല. സമരത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൊത്തമായി ആക്ഷേപിക്കരുതെന്നും, സതീശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഐഎന്‍ടിയുസി കോണ്‍?ഗ്രസിന്റെ പോഷകസംഘടന തന്നെയെന്ന് ആര്‍ ചന്ദ്രശേഖരന്‍ ആവര്‍ത്തിക്കുകയാണ്. കോണ്‍?ഗ്രസുമായി ഇഴുകിച്ചേര്‍ന്നുണ്ടായ പ്രസ്ഥാനമാണ് ഐഎന്‍ടിയുസിയെന്നും പോഷക സംഘടനകളുടെ ലിസ്റ്റില്‍ തന്നെയാണ് സംഘടനയുള്ളതെന്നും ചന്ദ്രശേരന്‍ ആവര്‍ത്തിച്ചു. വി ഡി സതീശന്‍ പറഞ്ഞത് അന്നത്തെ സമരത്തിന്റെ പ്രസ്താവനയിലാണ് അത് അ?ദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് പ്രതികരണം. ഐഎന്‍ടിയുസിയും കോണ്‍?ഗ്രസും രണ്ടല്ലെന്നാണ് ചന്ദ്രശേഖരന്റെ നിലപാട്.