ഏഴു വയസുള്ള ചെറുമകനെ പീഡിപ്പിച്ചു; 64 വയസുകാരന് 73 വര്‍ഷം തടവ്; ശിക്ഷ വിധിച്ചത് ഇടുക്കി അതിവേഗ കോടതി

തൊടുപുഴ: ഇടുക്കിയില്‍ ഏഴ് വയസുള്ള ചെറുമകനെ പീഡിപ്പിച്ച കേസില്‍ 64 വയസുകാരന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി. വര്‍ഗീസാണ് കടുത്ത ശിക്ഷ വിധിച്ചത്. തടവുശിക്ഷയെ കൂടാതെ 1,60,000 രൂപ പിഴയും വിധിച്ചു. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിന് നല്‍കണം. കൂടാതെ അമ്പതിനായിരം രൂപ ഇരകള്‍ക്കുള്ള നഷ്ടപരിഹാര പദ്ധതിയില്‍ നിന്ന് കുട്ടിയ്ക്ക് നല്‍കുവാനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ട്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ വല്യമ്മയുടെ മൊഴിയിലാണ് കേസെടുത്തിരുന്നത്. പറമ്പില്‍ പണി കഴിഞ്ഞു വരികയായിരുന്ന കുട്ടിയുടെ വല്യമ്മ, കൃത്യം കാണുകയും പരാതിപ്പെടുകയുമായിരുന്നു.

കല്ലാര്‍കുട്ടി ഡാമില്‍ ചാടി അച്ഛനും മകളും ജീവനൊടുക്കി

ഇടുക്കി: ഇടുക്കി: കല്ലാര്‍കുട്ടി ഡാമില്‍ ചാടി അച്ഛനും മകളും ജീവനൊടുക്കി. കോട്ടയം പാമ്പാടിക്ക് സമീപം ചെമ്പന്‍കുഴി ബിനീഷ് (49), മകള്‍ പാര്‍വതി (19) എന്നിവരാണ് കല്ലാര്‍കുട്ടി ഡാമില്‍ ചാടിയത്. ഇരുചക്ര വാഹനത്തിലാണ് ഇരുവരും എത്തിയത്. ബൈക്ക് പാലത്തിന് സമീപം വച്ചിട്ടാണ് ഇരുവരും ഡാമില്‍ ചാടിയത്. ബിനീഷ് മരപ്പണിക്കാരനാണ്. പാര്‍വതി പ്ലസ് ടു വിദ്യാര്‍ത്ഥിനിയും. ബിനീഷിന്റെ മൃതദേഹം മൂന്നരയോടെ കണ്ടെത്തിയെങ്കിലും ഏറെ തിരിച്ചിലുകള്‍ക്ക് ശേഷമാണ് മകള്‍ പാര്‍വതിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടതെന്നാണ് കരുതുന്നത്. ഇടുക്കിയിലെ ബന്ധുവീട്ടിലേക്ക് പോകുവഴി ഡാമില്‍ ചാടിയെന്നാണ് സംശയിക്കുന്നത് ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് ഇരുവരും പാമ്പാടിയില്‍ നിന്ന് പുറപ്പെട്ടത്. കാണാതായതോടെ വീട്ടുകാര്‍ സ്ഥലങ്ങളിലും തിരഞ്ഞുവെങ്കിലും കണ്ടെത്തായില്ല. വൈകിട്ടോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ബിനീഷിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അടിമാലി മേഖലയിലുണ്ടെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് അടിമാലി പോലീസിനെ…

വധഗൂഢാലോചന കേസ്: സായ് ശങ്കര്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; തോക്കുചൂണ്ടി വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി

കൊച്ചി: നടന്‍ ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ദിലീപിന്റെ ഫോണിലെ രേഖകള്‍ നീക്കിയത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സായിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സായ് ശങ്കറിന്റെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ നീക്കിയതിന് പ്രതിഫലമായി പണം അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസില്‍ സായ് ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല. പത്ത ദിവസത്തെ സമയം തേടുകയാണുണ്ടായത്. അതിനിടെ, സായ് ശങ്കറിനെതിരെ പരാതിയുമായി കോഴിക്കോട്ടെ വ്യവസായി. ഇലക്‌ട്രോണിക് സാധനങ്ങള്‍ നല്‍കാമെന്ന കരാറില്‍ നല്‍കിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിന് സായ് ശങ്കര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ കോളില്‍ തോക്ക് എടുത്ത് ഭീഷണിപ്പെടുത്തുന്ന ദൃശ്യവും വ്യവസായി പുറത്തുവിട്ടു. ഈ കേസിലും…

കൊല്ലത്തും കണ്ണൂരിലും കലക്ടറേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കല്ലിടല്‍

കൊല്ലം, കണ്ണൂര്‍: സില്‍വര്‍ ലൈനു വേണ്ടി സംസ്ഥാനമൊട്ടാകെ കെ.റെയില്‍ അധികൃതര്‍ കല്ലിടുമ്പോള്‍ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊല്ലത്തും കണ്ണൂരിലും കലക്ടറേറ്റിുകള്‍ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കല്ലിട്ടു. പോലീസിന്റെ എതിര്‍പ്പ് മറികടന്നാണ് കല്ലിടല്‍ നടന്നത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ രണ്ടിടത്തും ഉന്തും തള്ളുമുണ്ടായി. കണ്ണൂരില്‍ കലക്ടറേറ്റിലെ മെയിന്‍ കവാടത്തില്‍ കുഴിയെടുത്ത് കല്ല് സ്ഥാപിച്ചു. ഇവിടെ നിന്നും കല്ല് നീക്കാന്‍ പോലീസ് ശ്രമിച്ചത് ഉന്തിലും തള്ളിലുമെത്തി. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം പോലീസ കല്ല് എടുത്ത് നീക്കി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

പരാതി പരിഹാരിക്കാനെത്തി പരിചയമായി; വിവാഹ വാഗ്ദാനം നല്‍കി പീഡനം; എസ്.ഐയ്‌ക്കെതിരെ പരാതിയുമായി വനിതാ ഡോക്ടര്‍; സ്ഥലംമാറ്റത്തില്‍ ശിക്ഷയൊതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മലയിന്‍കീഴ് പോലീസ് എസ്എച്ച്ഒ എ.വി. സൈജുവിനെതിരെ നടപടി. സൈജുവിനെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ഇയാള്‍ നിലവില്‍ അവധിയിലാണ്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. സൈജു വിവാഹിതനാണ്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡണ്ട് കൂടിയാണ് സൈജു. ഭര്‍ത്താവിനൊപ്പം വിദേശത്തു കഴിയുകയായിരുന്ന വനിതാ ഡോക്ടര്‍ നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിയപ്പെട്ടത്. പരാതിക്കാരിയുടെ പേരിലുള്ള കടകള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്‍കിയിരുന്നു. വാടകക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായിരുന്ന സൈജുവിനെ പരിചയപ്പെട്ടത്. 2019ല്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതി. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പണം കടം വാങ്ങുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തുവെന്നും യുവതി പറയുന്നു. പിന്നീട് സൈജുമായുള്ള ബന്ധമറിഞ്ഞപ്പോള്‍ യുവതിയുമായുള്ള ബന്ധം ഭര്‍ത്താവ് വേര്‍പെടുത്തി. ഭാര്യയുമായി വേര്‍പിരിഞ്ഞുവെന്നും…

വിമോചന സമരകാലമല്ല ഇതെന്ന് ഓര്‍ക്കുന്നത് നല്ലത്. സില്‍വര്‍ ലൈനെതിരായ സമരം ചങ്ങനാശേരി കേന്ദ്രീകരിച്ചെന്ന് കോടിയേരി

കണ്ണുര്‍: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്നത് ആസൂത്രിത സമരമെന്ന് സി.പി.എം സംസ്ഥാന സെ്രകട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് ആസൂത്രണം. മാടപ്പള്ളിയില്‍ സമരത്തിന് കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും എത്തിയിരുന്നു. വിമോചന സമരകാലമല്ല ഇതെന്ന് ഓര്‍ക്കുന്നത് നല്ലതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ സമരം രാഷ്ട്രീയ പ്രേരിതമാണ്. സര്‍വേ കല്ലുകള്‍ എടുത്തുമാറ്റിയാല്‍ പദ്ധതി വരില്ലെന്നാണ് ഇവരുടെ വിചാരം. കോണ്‍ഗ്രസിന് കല്ലുകള്‍ വേണമെങ്കില്‍ സി.പി.എം എത്തിച്ചുനല്‍കാം. നൂറുവര്‍ഷം പഴയ സമരമുറ സ്വീകരിച്ചിട്ട് കാര്യമില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുക തന്നെ ചെയ്യും. സര്‍വേ നടത്തിയ സ്ഥലങ്ങളെല്ലാം റെക്കോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കല്ലുകള്‍ എടുത്തുമാറ്റിയാല്‍ പദ്ധതികള്‍ ഇല്ലാതാകില്ല. അങ്ങനെയാണെങ്കില്‍ എല്ലാ പദ്ധതികളുടെയും തറക്കല്ല് മാറ്റിയാല്‍ മതിയല്ലോ. കോണ്‍ഗ്രസിന്റെ കാലത്ത് ഇട്ട കല്ലുകള്‍ അതുപോലെ തന്നെ കിടക്കുകയാണെന്നും കോടിയേരി പരിഹസിച്ചു.

സമരം യു.ഡി.എഫ് ഏറ്റെടുക്കും; നാട്ടുകാര്‍ക്ക് പകരം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകും: വി.ഡി സതീശന്‍

തിരുവനന്തപുരം: കെ.റെയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ സമരം യു.ഡി.എഫ് ഏറ്റെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കല്ലുകള്‍ പിഴുതെടുത്ത് ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയാറെന്ന് പ്രതിഷേധിക്കുന്ന സാധാരണക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അവരെ ജയിലില്‍ പോകാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിരടയാള കല്ലുകള്‍ പിഴുതെറിയാന്‍ യുഡിഎഫ് തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കുകയാണ്. അതുകൊണ്ട് ഈ സമരം യുഡിഎഫ് ഏറ്റെടുക്കുകയാണ്. ഇതുവരെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഇനിമുതല്‍ ജനങ്ങളെ പിന്നില്‍ നിര്‍ത്തും. കല്ല് പിഴുതെറിഞ്ഞ് ജയിലില്‍ പോകാന്‍ യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കന്മാരും തയാറാണ്. കേരളത്തെ പണയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. പാരിസ്ഥിതികമായി തകര്‍ക്കാനും ശ്രമിക്കുന്നു. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ട്. സമരം അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങില്ല. സമരത്തിന്റെ രൂപവും ഭാവവും മാറ്റുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍: സമരത്തെ സംയമനത്തോടെ നേരിടണമെന്ന് പോലീസിന് ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവും ഉണ്ടാകരുതെന്നും ഡിജിപി നിര്‍ദേശിച്ചു. ജില്ലാ പോലീസ് മേധാവിമാരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചങ്ങനാശേരി മാടപ്പള്ളിയിലും കോഴിക്കോട് കല്ലായിയിലും കെ-റെയില്‍ അതിരടയാള കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇത് ഏറെ വിവാദമായ പശ്ചാത്തലത്തിലാണ് നിര്‍ദേശവുമായി ഡിജിപി രംഗത്തെത്തിയത്. കെ റെയിലിനെതിരായ പ്രതിഷേധം ജനകീയ സമരമാണ്. പ്രശ്‌നം പരിഹരിക്കാന്‍ ജനങ്ങളോട് പരമാവധി സംസാരിക്കണം. പ്രാദേശിക ഭരണകൂടമായും പരമാവധി സഹകരിക്കണമെന്നും ഇതിന് പോലീസ് മുന്‍കൈയെടുക്കണമെന്നും ഡിജിപി പറഞ്ഞു.

മാടപ്പള്ളിയിലെ കെ-റെയില്‍ പ്രതിഷേധം; മണ്ണെണ്ണ തളിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയില്‍ കെ-റെയില്‍ കല്ലിടലിനെതിരെ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്. സംഭവത്തിനിടെ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യാമോളുടെ കണ്ണില്‍ മണ്ണെണ്ണ വീണെന്നും കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചുവെന്നും അധികൃതര്‍ പറയുന്നു. അതേസമയം, ഇന്ന് മുതല്‍ കോട്ടയം ജില്ലയില്‍ കല്ലിടലും സര്‍വേയും പുനരാരംഭിക്കുമെന്നാണ് വിവരം. നട്ടാശേരി, സൂര്യകാലടിമന മേഖലകളിലാണ് ഇന്ന് സര്‍വേ സംഘമെത്തുമെന്ന് കരുതുന്നത്. നാട്ടുകാര്‍ രാവിലെ മുതല്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇതോടെ മറ്റൊരു വഴിയിലൂടെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടുന്ന പെരുമ്പായിക്കാട് വില്ലേജിലെത്തിയത്. നൂറിലേറെ പോലീസുകാരുടെ അകമ്പടിയോടെയാണ് ഇവിടെ കല്ലിടലിന് ഉദ്യോഗസ്ഥര്‍ എത്തിയത്. കല്ലിടലുണ്ടായാല്‍ തടയാന്‍ വുദ്ധരും സ്ത്രീകളുമടക്കം നൂറുകണക്കിന് ആളുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്.

കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി (കുവൈറ്റ്, സൗദി, ബഹ്റൈന്‍, UAE, ഒമാന്‍, ഖത്തര്‍) ‘മധുരിക്കും ഓര്‍മ്മകളെ’ എന്ന പേരില്‍ നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 4 മണി മുതല്‍ നടക്കുന്ന മത്സരം ഓണ്‍ലൈനായാണ് (zoom App) സംഘടിപ്പിക്കുന്നത്. പ്രായ ഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ www.kalakuwait.com എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ത്ഥികള്‍ നാടകഗാനം ആലപിക്കുന്നതിന്റെ സാമ്പിള്‍ വീഡിയോ ഏപ്രില്‍ 10 നു മുന്‍പ് kalakwt.kalavibhagam@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയച്ചു തരേണ്ടതാണ്. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് മെയ് 15ന് നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 00965-55416559 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സലിം കോട്ടയില്‍