മതേതരത്വ മഹത്വത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്: ഷെവലിയര്‍ അഡ്വ വി. സി. സെബാസ്റ്റ്യന്‍

കൊച്ചി: മതപരിവര്‍ത്തന നിരോധന നിയമത്തിലൂടെയും ഇതിന്റെ മറവിലൂടെയും ഇന്ത്യയുടെ മതേതരത്വ മഹത്വത്തെ വെല്ലുവിളിക്കാനും തകര്‍ക്കാനും ആരെയും അനുവദിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍. വർഗീയ വിഷം ചീറ്റി മതസൗഹാർദ്ദം തകർക്കുവാനും ജനങ്ങളിൽ ഭിന്നിപ്പ് സൃഷ്ടിക്കുവാനും വർഗീയവാദികളും സാമൂഹ്യവിരുദ്ധരും നടത്തുന്ന ബോധപൂർവ്വമായ നീക്കങ്ങൾ എതിർക്കപ്പെടണം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പാക്കുന്ന മൗലികാവകാശങ്ങൾ ആരുടെയും ഔദാര്യമല്ല. വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ മതഭീകര പ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഇന്ത്യയിലും മറ്റൊരുരൂപത്തില്‍ ഇതാവര്‍ത്തിക്കുന്നത് ദുഃഖകരവും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണസംവിധാനത്തെ വികൃതമാക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാര്‍ മൗനം വെടിയണം. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തെ രാഷ്ട്രീയ സാമൂഹ്യ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ ലക്ഷ്യമെങ്കില്‍ സഭ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താറില്ല എന്നതാണ്…

കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് നടി സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ എംഎൽഎയെ പിന്തുണച്ച് നടി സീമ ജി നായർ വീണ്ടും രംഗത്ത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുൽ നിരപരാധിയാണെന്ന് സീമ ജി നായർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് നടി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ നിയമസഭയിലെത്തിയ പശ്ചാത്തലത്തിലാണ് നടി ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവച്ചത്. രാഹുലിനെ പിന്തുണച്ച് നടി മുമ്പ് രംഗത്തെത്തിയിരുന്നു. “വരുമോ, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും…. ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലെ?….” എന്നെല്ലാം പറയുന്നത് ക്രിമിനല്‍ കുറ്റമാണോ എന്നാണ് സീമ ജി നായര്‍ ചോദിക്കുന്നത്. രാഹുല്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അദ്ദേഹം നിരപരാധിയാണെന്നും അവര്‍ പറയുന്നു. നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതിനാലും, പ്രാഥമിക അംഗം പോലുമല്ലാത്തതിനാലും രാഹുലിന് സ്വന്തമായി തീരുമാനമെടുക്കാമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചർച്ചകളും പ്രതിഷേധങ്ങളും കണ്ടപ്പോൾ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചിലര്‍ ചേര്‍ന്ന് തേജോവധം…

സ്വകാര്യ ഭൂമിയിലെ ചന്ദന മരങ്ങൾ മുറിക്കാം; വന കുറ്റകൃത്യങ്ങൾ കോടതിയുടെ അനുമതിയോടെ തീര്‍പ്പാക്കാവുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പ് വഴി വെട്ടി വിൽക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വിൽക്കുന്ന ചന്ദനമരത്തിന്റെ വില കർഷകന് ലഭ്യമാക്കുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഒരു കിലോ ചന്ദനത്തിന് നിലവിലെ വിപണി വില കുറഞ്ഞത് 4,000 മുതൽ 7,000 രൂപ വരെയാണ്. ചന്ദനമരത്തിന്റെ ഗുണനിലവാരമനുസരിച്ച് വില വർദ്ധിക്കും. സ്വന്തം ഭൂമിയിൽ നിന്ന് ഒരു ചന്ദനമരം മോഷ്ടിക്കപ്പെട്ടാലും, സ്ഥലമുടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്യണം. അതുകൊണ്ടാണ് ആളുകൾ ചന്ദനമരങ്ങൾ നടാൻ തയ്യാറാകാത്തത്. നിലവിലുള്ള നിയമമനുസരിച്ച്, ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായ ചന്ദനമരങ്ങളും മാത്രമേ മുറിക്കാൻ അനുവാദമുള്ളൂ. സ്വന്തം ആവശ്യങ്ങൾക്കായി വീടുകൾ നിർമ്മിക്കുന്ന ഭൂമിയിലെ മരങ്ങൾ മുറിക്കാനും അനുമതിയുണ്ട്. റവന്യൂ വകുപ്പ് അനുവദിച്ച ഭൂമിയിൽ സർക്കാരിലേക്ക് റിസര്‍‌വ്വ് ചെയ്തിട്ടുള്ള ചന്ദനമരങ്ങൾ മുറിക്കാൻ ബിൽ അനുവദിക്കുന്നില്ല. ഇതിനായി, ഭൂമിയുടെ…

“ഓതിരം 2025” ഒക്ടോബർ 5ന് സ്റ്റാഫോർഡ് സിവിക് സെൻററിൽ

ഹൂസ്റ്റൺ: “ഓതിരം 2025” എന്ന പേരിൽ ഒക്ടോബർ 5ന് 6 മണിക്ക് സ്റ്റാഫോർഡ് സിവിക് സെൻററിൽ വച്ച് വിവിധ ആയോധന കലകളുടെ പ്രദർശനവും,നൃത്ത-നൃത്യ നാട്യ കലാരൂപങ്ങളുടെ ആവിഷ്കാരവും നടക്കുകയാണ്. ഒരു കാലഘട്ടത്തിൽ തെക്കു വടക്കൻ കേരളത്തെ ഇളക്കിമറിച്ചിരുന്ന കേരളത്തിൻറെ സ്വന്തം കളരിപ്പയറ്റാണ് പ്രധാന ഇനം. കളരി ദേവതകളും, ഗുരുക്കന്മാരും അരങ്ങുവാണിരുന്ന മലബാർ പ്രദേശത്തിൻറെ ഹൃദയ താളങ്ങളെ തൊട്ടുണർത്തിയിരുന്ന കളരിപ്പയറ്റ് ഒരു നോക്കു കാണുവാൻ ഹൂസ്റ്റൺ മലയാളി സമൂഹത്തിലെ പുതുതലമുറ വെമ്പൽ കൊള്ളുകയാണ്. കളരിപ്പയറ്റിനു പുറമേ കരാട്ടെയും, മറ്റ് സമ്മിശ്രങ്ങളായ ആയോധനകലകളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആയോധന കലകളുടെ മാതാവ് എന്നറിയപ്പെടുന്ന കളരിപ്പയറ്റ് അമേരിക്കയിൽ ഇദം പ്രഥമമായി അരങ്ങേറുകയാണ്. തെക്കൻ കളരികളുടെയും, വടക്കൻ കളരികളുടെയും ആശാൻ സ്ഥാനീയനായ രാജു ആശാൻറെ നേതൃത്വത്തിലും, ശിക്ഷണത്തിലും ആണ് പരിപാടി അരങ്ങേറുന്നത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുള്ള ആശാൻ തഞ്ചാവൂർ സിലംബത്തിലും പ്രാഗല്ഭ്യം നേടിയിട്ടുണ്ട്.…

ഖത്തറിലെ ഹമാസ് നേതാക്കളെ കൊല്ലാന്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്ന വാർത്ത മൊസാദ് നിഷേധിച്ചു

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഖത്തറിലെ ഹമാസ് നേതാക്കളെ കൊല്ലാൻ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. അതേസമയം, ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാർ വ്യോമാക്രമണം നടത്തുകയും അഞ്ച് ഹമാസ് നേതാക്കളും ഒരു ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേലിന്റെ ഈ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമർശനം നേരിടേണ്ടിവന്നു. ഖത്തറിനോടുള്ള ഇസ്രായേലിന്റെ പുതിയ നയത്തെയാണ് ആക്രമണം പ്രതിഫലിപ്പിക്കുന്നത്. ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന മധ്യസ്ഥതയെയാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ നീക്കം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഖത്തറിലെ ഹമാസ് നേതാക്കൾക്കെതിരെയുള്ള കര ആക്രമണം ഇസ്രായേൽ ഇന്റലിജൻസ് ഏജൻസി മൊസാദ് നിരസിച്ചുവെന്ന വിവരം ദി വാഷിംഗ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ഖത്തറുമായുള്ള തന്റെ ഏജൻസി കെട്ടിപ്പടുത്ത ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് വിശ്വസിച്ചതിനാലാണ് മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയ ഖത്തറിലെ ഹമാസ് ഉദ്യോഗസ്ഥരെ കൊല്ലുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതെന്ന് രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.…

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് വന്‍ ലാഭം കൊയ്തത് അമേരിക്ക; ആയുധ വിൽപ്പന 30% വർദ്ധിച്ചു; തൊട്ടു പിന്നാലെ ഇന്ത്യയും ചൈനയും!

വാഷിംഗ്ടണ്‍: റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പ്രധാന ആഗോള ഗുണഭോക്താക്കളിൽ ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങള്‍ വന്‍ ലാഭം കൊയ്തതായി റിപ്പോര്‍ട്ട്. സബ്‌സിഡി നിരക്കിലുള്ള റഷ്യൻ എണ്ണയിൽ നിന്ന് ഇന്ത്യയും ചൈനയും നേട്ടമുണ്ടാക്കിയപ്പോൾ, ആയുധ കയറ്റുമതിയിൽ നിന്ന് അമേരിക്ക വലിയ ലാഭം നേടി. ഉക്രൈൻ യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങി, യുഎസ് പ്രതിരോധ കരാറുകാർ യുദ്ധത്തിൽ അവരുടെ ലാഭം ഗണ്യമായി വർദ്ധിപ്പിച്ചു. യുദ്ധം ആഗോള പ്രതിരോധ, ഊർജ്ജ വ്യവസായങ്ങൾക്ക് ഗുണം ചെയ്തു. യുദ്ധം നിര്‍ത്തുമെന്ന് ഒരു വശത്ത് പറയുമെങ്കിലും, മറുവശത്ത് യു എസ് ആയുധ വ്യാപാരികള്‍ക്ക് നേട്ടമുണ്ടാക്കാനുള്ള തന്ത്രം മെനയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. റഷ്യയും ഉക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഈ രണ്ട് രാജ്യങ്ങൾക്കും മാനുഷികവും സാമ്പത്തികവുമായ പ്രതിസന്ധിയായി മാറിയെന്നു മാത്രമല്ല, ആഗോള രാഷ്ട്രീയത്തെയും സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുകയും ചെയ്തു. ഒരു വശത്ത് ഈ യുദ്ധം കാരണം ഇരു…

സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യുഎസ് ഉദ്യോഗസ്ഥർ ഇന്ത്യയിലേക്ക്

ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് തർക്കങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകളും സംബന്ധിച്ച് സംഘർഷങ്ങൾ നിലനിൽക്കെ, ചൊവ്വാഴ്ച ഡൽഹിയിൽ വ്യാപാര ചർച്ചകൾ നടക്കും. കർഷകരുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത ഇന്ത്യ ആവർത്തിച്ചു. അതേസമയം, ട്രംപ് ജി7 രാജ്യങ്ങളോട് റഷ്യയിൽ സമ്മർദ്ദം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ക്വാട്ര ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തു. വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിൽ സമീപഭാവിയിൽ ഒരു പ്രധാന വ്യാപാര കരാർ പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, തിങ്കളാഴ്ച രാത്രി യുഎസ് ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തും, ഇരു രാജ്യങ്ങളും തമ്മിലുള്ള താരിഫ്, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. എന്നാല്‍, നിലവിലുള്ള താരിഫ് യുദ്ധത്തിനിടയിൽ ഈ ചര്‍ച്ച എത്രത്തോളം പുരോഗമിച്ചുവെന്ന് ഇതുവരെ വ്യക്തമല്ല. കർഷകരുടെ താൽപ്പര്യങ്ങളിൽ എന്ത് വിലകൊടുത്തും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറുവശത്ത്, ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തുന്നതിനെക്കുറിച്ച് യുഎസ്…

സാറാമ്മ സ്ലീബാ (83) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചെങ്ങന്നൂർ വാഴക്കാലയിൽ ചാക്കോ സ്ലീബയുടെ ഭാര്യ സാറാമ്മ സ്ലീബ(83) ഹൂസ്റ്റണിൽ അന്തരിച്ചു. തുമ്പമൺ നെച്ചാട്ട് പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ചാക്കോ സ്ലീബ, ജോൺ സ്ലീബ, ഉമ്മൻ സ്ലീബ. മരുമക്കൾ: സാരു, പ്രിയ. കൊച്ചുമക്കൾ: ലൂക്ക്, ഏടൻ, ലിയ, നേതൻ. സെപ്റ്റംബർ 16 ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതൽ 8 വരെ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ പൊതു ദർശനം നടത്തും. 17ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകളെ തുടർന്ന് 12 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N Main St, Pearland, TX 77048) സംസ്കാരവും നടത്തും. യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) സജീവാംഗമായിരുന്ന സാറാമ്മ സ്ലീബായുടെ വേർപാടിൽ യു.സി.എഫിന് വേണ്ടി റവ. ജേക്കബ് ജോർജ്, മത്തായി കെ മത്തായി, പി. ഐ.…

തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു

ഡാളസ്: തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു. കൊല്ലം, ആയൂർ, പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി. സ്കറിയയുടെ ഭാര്യ തങ്കമ്മ സ്കറിയ, 98 വയസ്സ്, ഡാളസിൽ നിര്യാതയായി. മക്കൾ: സൂസി വർഗീസ്, ജേക്കബ് സ്കറിയ, ഗ്രേസ്സമ്മ ജോർജ്, പരേതനായ സാമുവൽ സ്കറിയ, ലിസി തോമസ്, മേഴ്സി ചാൾസ്. മരുമക്കൾ: മാമൻ വർഗീസ്, വത്സമ്മ ജേക്കബ്, ജോർജ് മാത്യു, സൂസമ്മ സാമുവൽ, പരേതനായ തോമസ് ജോർജ്, ചാൾസ് ജോർജ്. കൊച്ചുമക്കൾ കുടുംബം: ജിമ്മി വർഗീസ്, ബ്ലെസ്സി വർഗീസ്, നോവ, ലൂക്ക്, ബ്രൂക്. ജെറി വർഗീസ്, സൂസയിൻ വർഗീസ്, പെട്രോസ്, സാക്. ജിഷ ജോർജ്, സുനിൽ ജോർജ്, അലിഷ, ആഷ്‌ലിൻ. ജിജോ ജേക്കബ്, ജിഷ ജോസ്, ജിയ. ജിനു മാത്യു, രഞ്ജി മാത്യു, റിയ, ജൂലിയ. സോജി സാം, എയ്ഞ്ചൽ സോജി, ക്രിസ്റ്റീൻ, ക്രിസ്റ്റൽ. പരേതനായ സാബി തോമസ്, ഷൈന…

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്തംബർ 18 മുതൽ; ഡോ. ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 18,19,20 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി ദേവാലയത്തിൽ (5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായക സംഘത്തിന്റെ ഗാനശുഷ്രയോടു കൂടി വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, കൺവെൻഷൻ പ്രസംഗകനും, മിഷൻസ് ഇന്ത്യ സ്‌ഥാപകനും ചെയർമാനുമായ ഡോ. ജോർജ്‌ ചെറിയാൻ (തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും. കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജു എം ജേക്കബ് (വികാരി) – 832 898 8699 റവ. ജീവൻ ജോൺ (അസി. വികാരി) – 713 408 7394…