വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിനും, സാമൂഹിക–സാംസ്കാരിക–ആത്മീയ മേഖലകളിൽ വനിതാ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുമായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) 2026–27 വർഷത്തേക്കുള്ള വനിതാ ഫോറം രൂപീകരിച്ചു. ഡെട്രോയിറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും മുൻ AKMG പ്രസിഡന്റുമായ ഡോ. ഗീതാ നായർ ചെയറായി നിയമിതയായി. ഹൂസ്റ്റണിൽ നിന്നുള്ള അഞ്ജന മുരളീധരൻ കോ-ചെയറായും, സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഇന്ദു നായർ സെക്രട്ടറിയായും ചുമതലയേറ്റു. നോർത്ത് കരോലിനയിൽ നിന്നുള്ള അംബിക ശ്യാമള ബോർഡ് ഇൻചാർജായും പ്രവർത്തിക്കും. അമേരിക്കയുടെയും കാനഡയുടെയും വിവിധ മേഖലകളിൽ നിന്നുള്ള വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച ഈ ഫോറത്തിന് KHNAയുടെ എല്ലാ റീജിയനുകളിലെയും ശക്തമായ പ്രതിനിധിത്വമുണ്ടെന്നത് ശ്രദ്ധേയമാണ്. വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വനിതകളാണ് ഫോറത്തിന്റെ ഭാഗമായിരിക്കുന്നത്. വനിതാ ശാക്തീകരണം, കുടുംബ…
Author: .
അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
വാഷിംഗ്ടൺ: നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, അത്യാധുനിക AI മോഡലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നിർദ്ദേശം പുറപ്പെടുവിക്കുന്നു. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായാണ് ഈ നീക്കം. പ്രമുഖ ടെക് കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ AI മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് 90 ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ഏജൻസികളുടെ പരിശോധനയ്ക്കായി സമർപ്പിക്കണമെന്ന് പുതിയ ഉത്തരവിന്റെ കരടിൽ വ്യക്തമാക്കുന്നു. പെന്റഗൺ, എൻ.എസ്.എ (NSA), ട്രഷറി വകുപ്പ് തുടങ്ങിയ സുപ്രധാന സുരക്ഷാ-സിവിലിയൻ ഏജൻസികൾ ചേർന്നായിരിക്കും ഈ AI മോഡലുകളുടെ സുരക്ഷാ പരിശോധന നടത്തുക. സാങ്കേതികവിദ്യയുടെ വളർച്ചയെ തടസ്സപ്പെടുത്താതെ തന്നെ, പ്രതിരോധം, ബാങ്കിംഗ്, ആരോഗ്യം തുടങ്ങിയ നിർണായക മേഖലകളിൽ AI വരുത്തിവെക്കാവുന്ന സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി കണ്ടെത്തുകയാണ് ലക്ഷ്യം. ഈ ഉത്തരവ് ഉടൻ തന്നെ ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ്…
കുടിയേറ്റക്കാരുടെ ബാങ്ക് വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കണം; പ്രസിഡണ്ട് പുതിയ എക്സിക്യൂട്ടീവ് ഓഡർ പുറത്തിറക്കി
വാഷിംഗ്ടൺ: യുഎസ് സാമ്പത്തിക മേഖലയിൽ നടക്കുന്ന അനധികൃത ഇടപാടുകൾ വേരോടെ നശിപ്പിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാരുടെ ബാങ്ക് വിവരങ്ങൾ നിരീക്ഷിക്കണം എന്ന പുതിയ എക്സിക്യൂട്ടീവ് ഓഡർ പ്രസിഡണ്ട് ട്രംപ് പുറത്തിറക്കി. യുഎസിൽ നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന ആളുകൾക്ക് അല്ലെങ്കിൽ അനധികൃത കുടിയേറ്റക്കാർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും, വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കുമായി അപേക്ഷിക്കാനും സാധിക്കാതെ വരും. അങ്ങനെ ഉള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തനും ഗുലേറ്റർമാർക്കും സർക്കാർ ഏജൻസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.ഈ നിയമം പ്രധനമായും ലക്ഷ്യമിടുന്നത് തൊഴിൽ നികുതി വെട്ടിപ്പ്, ബാങ്ക് അക്കൗണ്ടുകളുടെ ഒർജിനൽ ഉടമസ്ഥാവകാശം മറച്ചുവെക്കൽ, മനുഷ്യക്കടത്ത്, എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കണ്ടെത്തി തടയുക എന്നതാണ്. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ കണ്ടെത്താൻ , ബാങ്കുകളെ സഹായിക്കണം എന്ന് ട്രഷറി ഡിപ്പാർട്ട്മെന്റിനോട് ഉത്തരവ് ലഭിച്ചിട്ടുണ്ട്. യുഎസിലെ ധനകാര്യ സ്ഥാപനങ്ങൾ ഇവിടെ വരുന്ന ഇടപാടുകാരുടെ സാമ്പത്തിക നീക്കങ്ങളിൽ കൂടുതൽ ശ്രദ്ധ കൊണ്ടുവരണമെന്നും ജാഗ്രത…
ബംഗാളിലെ ഒ.ബി.സി സംവരണം റദ്ദാക്കിയത് ആസൂത്രിത മുസ്ലിം വംശഹത്യ പദ്ധതി: നഈം ഗഫൂർ
ഫ്രറ്റേണിറ്റി സമര ജാഥക്ക് പാലക്കാട്ട് ഉജ്ജ്വല സ്വീകരണം പാലക്കാട്: പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ ബി.ജെ.പി സർക്കാർ ഒ.ബി.സി സംവരണം റദ്ദാക്കിയത് ആസൂത്രിത വംശഹത്യ പദ്ധതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. എസ്.ഐ.ആറിലൂടെ പൗരത്വം നിഷേധിച്ച മുസ് ലിം സമുദായത്തിൻ്റെ സാമൂഹിക അധികാര പ്രാതിനിധ്യം റദ്ദ് ചെയ്യാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര ജാഥക്ക് പാലക്കാട്ട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് സംസ്ഥാന കമ്മിറ്റി മെയ് 16 മുതൽ 26 വരെ സമര ജാഥ സംഘടിപ്പിക്കുന്നത്. സ്വീകരണ സമ്മേളനം വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് കെ.സി.നാസർ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻ്റ് സമദ് പുതുപ്പള്ളിതെരുവ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന…
സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം; അടിയന്തിര നടപടി വേണം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: സാധാരണക്കാരായ രോഗികൾക്ക് ആശ്രയമായ സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് ഗണ്യമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ആശ്രയമാകുന്നത് സർക്കാർ ആശുപത്രികൾ മാത്രമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അപൂർവം ചില മരുന്നുകൾ ഒഴികെ, അവശ്യ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം, പെട്ടെന്ന് മരുന്നുകളുടെ ദൗർലഭ്യം പ്രകടമാകുന്നത് സംശയകരമാണ്. ചില കേന്ദ്രങ്ങളുടെ താല്പര്യം സംരക്ഷിക്കാൻ, കൃത്രിമമായി മരുന്ന് ക്ഷാമം സൃഷ്ടിക്കുന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ബഹുനില മന്ദിരങ്ങളും ആധുനിക ചികിത്സാ ഉപകരണങ്ങളും ആവശ്യമായ മരുന്നുകളും സർക്കാർ ആശുപത്രികളിൽ ലഭ്യമാണ് എന്നത് ചില സ്വകാര്യ ആശുപത്രി സംരംഭകരുടെ ഉറക്കം കെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ ആശുപത്രികളിലെ ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള മരുന്നുകളുടെ…
അൽ മദ്റസ അൽ ഇസ്ലാമിയ്യ ദോഹ – കോൺവൊക്കേഷൻ; ഡോ. ജമീല അൽ ഷുറൈം മുഖ്യാതിഥിയായി പങ്കെടുക്കും
ദോഹ: അൽ മദ്റസ അൽ ഇസ്ലാമിയ്യ ദോഹ സംഘടിപ്പിക്കുന്ന കോൺവൊക്കേഷൻ ചടങ്ങിൽ പ്രശസ്ത ഖത്തർ കലാകാരിയും കലാ നിരൂപകയുമായ ഡോ. ജമീല ഇബ്രാഹിം അൽ ഷുറൈം മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറിലെ പ്രമുഖ വനിതാ കലാപ്രവർത്തകരിൽ ഒരാളായ അവർ ചിത്രരചന, ഗ്രാഫിക് ആർട്സ്, ശിൽപകല തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമാണ്. ഖത്തറിലെ ആദ്യ പത്ത് വനിതാ കലാപ്രവർത്തകർ എന്ന ഗ്രന്ഥത്തിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിത്വം കൂടിയാണ് . ഖത്തർ സർവകലാശാലയിൽ നിന്ന് ആർട്ട് എജുക്കേഷനിൽ ബിരുദവും അമേരിക്കയിലെ മാഡിസൺ സ്റ്റേറ്റ് സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്സ് (കലാനിരൂപണം) വിഷയത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സാംസ്കാരിക മാധ്യമരംഗത്തും കലാ നിരൂപണ രംഗത്തും സജീവമായ അവർ ഖത്തറിലെ സമകാലീന കലാരംഗത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചുവരുന്നു. സമൂഹ-സാംസ്കാരിക രംഗങ്ങളിലെ മറ്റു പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും മദ്റസ അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സാന്നിധ്യമറിയിക്കും എന്ന് പ്രിൻസിപ്പാൾ…
മുഖ്യമന്ത്രി വിഡി സതീശന് ആശംസ നേർന്ന് കാന്തപുരം
കോഴിക്കോട്: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ വിഡി സതീശനും സർക്കാരിനും ആശംസകൾ നേർന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ജനഹിതത്തിനനുസരിച്ച് ക്ഷേമവും സുതാര്യവുമായ ഭരണം കാഴ്ചവെക്കാനും എല്ലാമേഖലയിലുമുള്ള കേരളത്തിന്റെ യശസ്സും സൽപ്പേരും കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് കാന്തപുരത്തിന്റെ പ്രതിനിധിയായി എത്തിയ മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയും സംഘവും മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെയുള്ള മന്ത്രിസഭാംഗങ്ങൾക്ക് നേരിട്ട് ഉസ്താദിന്റെ ആശംസ കൈമാറി. ക്ഷേമ പദ്ധതികൾ മുൻനിർത്തിയുള്ള ആദ്യ കാബിനറ്റ് തീരുമാനങ്ങൾ തന്നെ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും വയോജനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ അവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കാൻ എടുത്ത തീരുമാനം കാലോചിതമാണെന്നും അദ്ദേഹം പറഞ്ഞു.…
ഈദ് അൽ അദ സീസണിന് ഒരുങ്ങി യൂണിയൻ കോപ്
ബലി നൽകാനുള്ള മൃഗങ്ങളുടെ സ്റ്റോക്ക് സജ്ജമായി. പ്രീ ബുക്കിങ്ങും മുൻകൂർ പെയ്മെന്റും ലഭ്യം. ദുബായ്: ഈദ് അൽ അദ സീസണിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ കോപ് അറിയിച്ചു. ബലി നൽകാനുള്ള കന്നുകാലികളുടെ എണ്ണം ദുബായിലും യു.എ.ഇയിലും പര്യാപ്തമാണെന്ന് ഉറപ്പിച്ചതായും അറിയിച്ചു. പ്രാദേശികവും അന്തർദേശീയവുമായ വിതരണക്കാരുമായി മുൻകൂട്ടിയുള്ള ധാരണ പ്രകാരം വിതരണം ഉറപ്പുവരുത്തും. ഇതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. എല്ലാ ബജറ്റിനും ഇണങ്ങുന്ന നിരക്കിലുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാകും. യു.എ.ഇ അധികൃതരുടെ അംഗീകാരം ലഭിച്ച ഉൽപ്പന്നങ്ങളാണിവ – യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. പ്രാദേശികമായ കന്നുകാലികളും നൈമി, സൊമാലി വെറൈറ്റികളും ഉൾപ്പെടെ ഇത്തവണയും ലഭ്യമാകും. ബലി നൽകുന്ന മൃഗങ്ങളുടെ ഒന്നിന്റെ വില 895 ദിർഹം മുതൽ ആരംഭിക്കും. ഇതിനുള്ള പ്രീ ബുക്കിങ് യൂണിയൻ കോപ് ബ്രാഞ്ചുകൾ, സ്മാർട്ട് ആപ്ലിക്കേഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവിടങ്ങളിൽ ലഭ്യമാകും. ഓൺലൈനായി സുരക്ഷിതമായി…
നിയമസഭാ പ്രോടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു
തിരുവനന്തപുരം: പതിനാറാം കേരള നിയമ സഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ ബുധനാഴ്ച (മെയ് 20, 2026) സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. ലോക് ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ, പുതുതായി രൂപീകരിച്ച യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങൾ, നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഭിപ്രായ വ്യത്യാസത്തെത്തുടര്ന്ന് സിപിഐഎമ്മില് നിന്ന് തെറ്റിപ്പിരിഞ്ഞതിനു ശേഷം അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ നിന്ന് യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ച സുധാകരന്റെ നിയമനം, സഭയിലെ ഏറ്റവും മുതിർന്ന അംഗത്തെ താൽക്കാലിക സ്ഥാനത്തേക്ക് നിയമിക്കണമെന്ന സ്ഥാപിത പാർലമെന്ററി കൺവെൻഷന് അനുസൃതമായിട്ടായിരുന്നു. പ്രോ ടെം സ്പീക്കർ എന്ന നിലയിൽ, നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സഭ ഔപചാരിക നിയമനിർമ്മാണ ചക്രത്തിലേക്ക് മാറുന്നത് നിരീക്ഷിക്കുക എന്നതായിരിക്കും അദ്ദേഹത്തിന്റെ പ്രാഥമിക ഭരണഘടനാ ഉത്തരവാദിത്തം.…
“ഇന്ത്യ-ഇറ്റലി ബന്ധം നിർണായക ഘട്ടത്തില്”; പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി മെലോണിയും ഒരു പ്രത്യേക ബ്ലോഗ് പോസ്റ്റ് പങ്കു വെച്ചു
ലോകമെമ്പാടും ഗുണനിലവാരത്തിന്റെയും മികവിന്റെയും പ്രതീകമാണ് മെയ്ഡ് ഇൻ ഇറ്റലി എന്ന് രണ്ട് പ്രധാനമന്ത്രിമാരും അവരുടെ ബ്ലോഗ് പോസ്റ്റുകളിൽ പറഞ്ഞു. ഇന്ന്, മേക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഉയർന്ന നിലവാരമുള്ള ലക്ഷ്യങ്ങളുമായി അത് ഒരു സ്വാഭാവിക പങ്കാളിത്തം രൂപപ്പെടുത്തുകയാണ്. ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം, സാമ്പത്തിക പുരോഗതി, പരസ്പര സഹകരണം എന്നിവയെക്കുറിച്ച് സംയുക്ത ബ്ലോഗ് എഴുതി. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സാമ്പത്തിക ചലനാത്മകത, സാമൂഹിക സർഗ്ഗാത്മകത, നൂറ്റാണ്ടുകൾ പഴക്കമുള്ള നാഗരിക ധാരണ എന്നിവ ബ്ലോഗ് എടുത്തുകാണിക്കുന്നു. ലോകത്തിന്റെ നിലവിലെ പരിവർത്തനത്തിൽ ഇന്ത്യ-ഇറ്റലി പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ലോകമെമ്പാടും ഗുണനിലവാരത്തിന്റെയും മികവിന്റെയും പ്രതീകമായി മെയ്ഡ് ഇൻ ഇറ്റലി മാറിയിട്ടുണ്ടെന്ന് ഇരു പ്രധാനമന്ത്രിമാരും തങ്ങളുടെ ബ്ലോഗ് പോസ്റ്റുകളിൽ അഭിപ്രായപ്പെട്ടു. ഇന്ന്, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന്റെ ഉയർന്ന…
