സൗത്ത് ബാരിംഗ്ടണിൽ MEANA വിജയകരമായ പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പരിപാടി സംഘടിപ്പിച്ചു

മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (MEANA) 2025 മെയ് 17-ന് സൗത്ത് ബാരിംഗ്ടൺ ക്ലബ് ബാങ്ക്വറ്റ് ഹാളിൽ ഒരു പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് പരിപാടി സംഘടിപ്പിച്ചു. എഞ്ചിനീയറിംഗ് സമൂഹത്തിൽ നിന്ന് ഏകദേശം 75 പേർ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് സന്ദേശത്തിൽ, ശ്രീ. റോബിൻ കെ. തോമസ് മീനയുടെ ദൗത്യം ഊന്നിപ്പറഞ്ഞു: “മീനയിൽ, എഞ്ചിനീയർമാരെന്ന നിലയിലുള്ള നമ്മുടെ അനുഭവങ്ങളും, മൂല്യങ്ങളും, പ്രൊഫഷണലിസത്തിന്റെ ഒരു അനന്യമായ മേഖല സൃഷ്ടിക്കുന്നു. ഇതാണ് നമ്മെ ബന്ധിപ്പിക്കുന്ന ഒരു പ്രധാനഘടകവും. വെറും സാമൂഹിക പരിപാടികൾക്ക് മാത്രമായുള്ള ഒരു സംഘടനയല്ല മീന – മറിച്ച് ആശയങ്ങളും അറിവും പങ്കുവെച്ച്, സഹകരിച്ച്, ഒരുമിച്ച് വളരാനുമുള്ള ഒരു വേദിയാണത്.” വൈകുന്നേരത്തെ മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിൽ രണ്ട് പ്രമുഖ അതിഥി സ്പീക്കേഴ്സ് ഉണ്ടായിരുന്നു. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് ഇൻസ്ട്രക്ഷണൽ പ്രൊഫസർ ഡോ. സുഹൈൽ റഹ്മാൻ, കമ്പ്യൂട്ടർ സയൻസ്…

അനധികൃത കുടിയേറ്റത്തിനെതിരെ ട്രം‌പിന്റെ കര്‍ശന ഉത്തരവ്; നിരവധി ഇന്ത്യൻ ഏജന്റുമാരുടെ വിസകൾ റദ്ദാക്കി

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ ട്രംപ് ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചു. അതനുസരിച്ച് ഇന്ത്യൻ ട്രാവൽ ഏജൻസികൾക്കും ഏജന്റുമാർക്കും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ നടപടി തുടരുമെന്നും കുറ്റക്കാരായ ഏജന്റുമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അമേരിക്കയിൽ ട്രംപ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം, അനധികൃത കുടിയേറ്റത്തിനെതിരെ, അതായത് അമേരിക്കയിലേക്ക് നിയമവിരുദ്ധമായി വരുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. ട്രംപ് സർക്കാർ മുമ്പ് നിരവധി അനധികൃത കുടിയേറ്റക്കാരെ പിടികൂടി അവരുടെ രാജ്യത്തേക്ക് തിരിച്ചയച്ചിരുന്നു, ഇപ്പോൾ വീണ്ടും ഈ ദിശയിൽ ഒരു വലിയ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. തിങ്കളാഴ്ച, നിരവധി ഇന്ത്യൻ ട്രാവൽ ഏജൻസികൾക്കും ഏജന്റുമാർക്കും എതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കടുത്ത നിലപാട് സ്വീകരിച്ചു. അമേരിക്കയിലേക്ക് നിയമവിരുദ്ധമായി ആളുകളെ അയയ്ക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ഏജന്റുമാർക്കും ഏജൻസികൾക്കുമെതിരെ നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. നിരവധി ഏജന്റുമാരുടെയും…

രേഖകളിലെ പിഴവ്: ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത മാമ്പഴങ്ങൾ തടഞ്ഞ് യു.എസ് അധികൃതർ

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 15 ഷിപ്പ്മെന്റ് മാമ്പഴങ്ങൾക്ക് അനുമതി നിഷേധിച്ച് യുഎസ് കാർഷിക വകുപ്പ് അധികൃതർ. കയറ്റുമതി ചെയ്യുന്നതിനിടെ ഡോക്യുമെൻഷൻ പ്രക്രിയയിൽ സംഭവിച്ച പിഴവുകളാണ് അനുമതി നിഷേധിക്കാനുണ്ടായ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആവശ്യമായ രേഖകളില്ലെന്നും ഉള്ള രേഖകളിൽ വ്യക്തതയില്ലെന്നും യു.എസ് അധികൃതർ വ്യക്തമാക്കി. സാന്‍ ഫ്രാൻസിസ്കോ, അറ്റ്‌ലാന്റ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് മാമ്പഴങ്ങൾ തടഞ്ഞത്. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ വിപണികളിൽ ഒന്നാണ് യുഎസ്. മാമ്പഴങ്ങൾ ഇറക്കുന്നതിനുള്ള അനുമതി നിഷേധിച്ചതോടെ, അവ തിരികെ കൊണ്ടുപോവുകയോ, നശിപ്പിക്കകയോ ചെയ്യാൻ യുഎസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഗതാഗതത്തിനായി ഉയർന്ന ചിലവ് വരുന്നതിനാലും, പെട്ടെന്ന് കേടാവാൻ സാധ്യതയുള്ളതിനാലും മാമ്പഴങ്ങൾ അവിടെ തന്നെ ഉപേക്ഷിക്കാനാണ് കയറ്റുമതിക്കാരുടെ തീരുമാനമെന്ന് അറിയുന്നു . കീടങ്ങളെ കൊല്ലുന്നതിനും, കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുമായി ഇറേഡിയേഷൻ പ്രക്രിയയിലൂടെ കടത്തിവിട്ട ശേഷമാണ് പഴങ്ങൾ കയറ്റുമതി ചെയ്യുക.യുഎസ് കാർഷിക വകുപ്പിലെ ഉദ്യോഗസ്ഥന്റെ…

പൈതൃക മാസ പ്രഖ്യാപനത്തിൽ ഉഷ വാൻസിനെയും തുൾസി ഗബ്ബാർഡിനെയും ആദരിച്ചു ട്രംപ്

വാഷിംഗ്ടൺ, ഡിസി – മെയ് 16 ന് നടന്ന ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ (എഎപിഐ) പൈതൃക മാസത്തിൽ ഏഷ്യൻ അമേരിക്കക്കാരുടെയും പസഫിക് ഐലൻഡർമാരുടെയും സംഭാവനകളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു, സെക്കൻഡ് ലേഡി ഉഷ ചിലുകുരി, നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് എന്നിവരുൾപ്പെടെ പ്രധാന പൊതു വ്യക്തികളുടെ വ്യക്തിപരമായ കഥകൾ എടുത്തുകാണിക്കുന്ന ഒരു ഔപചാരിക പ്രഖ്യാപനം പുറപ്പെടുവിച്ചു. “1980 കളിൽ, ലക്ഷ്മിയും രാധാകൃഷ്ണ ചിലുകുരിയും ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറി ഉന്നത വിദ്യാഭ്യാസത്തിനായി ജീവിതം സമർപ്പിച്ചു. അവർ അമേരിക്കയിൽ ഒരു ജീവിതം കെട്ടിപ്പടുക്കുകയും ഒരു കുടുംബം വളർത്തുകയും ചെയ്തു… അവരുടെ മകൾ ഉഷ ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സെക്കൻഡ് ലേഡിയായി സേവനമനുഷ്ഠിക്കുന്നു.”അവരുടെ സമർപ്പണത്തെയും സേവനത്തെയും പ്രശംസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു, തുളസി ഗബ്ബാർഡിനെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു, “നമ്മുടെ റിപ്പബ്ലിക്കിനെ സംരക്ഷിക്കുന്നതിനും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനും…

ശശി തരൂർ രാജ്യത്തിന്റെ നിലപാടിൽ, പാർട്ടിക്ക് വഴങ്ങണോ..?

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണമായ ഓപ്പറേഷൻ സിന്ദൂർ യുദ്ധരീതിയിൽ പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ്. പാകിസ്ഥാൻ ഭീകരവാദികൾ നിരായുധരും നിഷ്‌കളങ്കരുമായ വിനോദ സഞ്ചാരികളെ വെടിയുതിർത്ത് കൊലപ്പെടുത്തിയപ്പോൾ ഇന്ത്യ തിരിച്ച് ആക്രമിച്ചത് ഭീകര കേന്ദ്രങ്ങളെയാണ്. പാകിസ്ഥാൻ  പോറ്റി വളർത്തുന്ന കൊടുംഭീകരരുടെ ആസ്ഥാനങ്ങൾ തകർക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. കൃത്യതയാർന്ന ആക്രമണങ്ങളിൽ പാകിസ്ഥാൻ ജനതയ്‌ക്കോ അവരുടെ വസ്തുവകകൾക്കോ ഒരു പോറലുപോലും ഉണ്ടായില്ല. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ എന്തു ചെയ്തു എന്ന് അന്താരാഷ്ട്ര സമൂഹത്തോട് വിശദീകരിക്കാൻ ജനപ്രതിനിധികളടങ്ങുന്ന നയതന്ത്ര സംഘത്തെ നിയോഗിച്ചിരിക്കുകയാണ് ഇന്ത്യ. കോൺഗ്രസ് എം.പിയായ ശശി തരൂരിനെ സംഘത്തിൽ സർക്കാർ ഉൾപ്പെടുത്തിയത് രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദമായിരിക്കുന്നു. കോൺഗ്രസ് സർക്കാരിന് നൽകിയ പാനലിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ സർവകക്ഷി സംഘത്തിന്റെ തലവനാക്കുകയും ചെയ്തു. പാർട്ടിയോട് ആലോചിക്കാതെയാണ് തരൂർ സർക്കാർ തീരുമാനത്തിന് സമ്മതം മൂളിയത്.…

ഡാലസിൽ കോൺസുലാർ ക്യാമ്പ് ശനിയാഴ്ച, മെയ് 24നു

റിച്ചാർഡ്സൺ൯(ഡാളസ്): ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANT), ഡാളസിൽ ഒരു ദിവസത്തെ കോൺസുലാർ ക്യാമ്പിൽ സംഘടിപ്പിക്കുന്നു.  കോൺസുലാർ ജനറൽ ഓഫ് ഇന്ത്യ -ഹ്യൂസ്റ്റൺ ടീമാണ് ആതിഥേയത്വം വഹിക്കുന്നത് സ്ഥലം:701 നോർത്ത് സെൻട്രൽ എക്സ്പീരിയൻസ്, ബിൽഡിംഗ് # 5, റിച്ചാർഡ്സൺ, TX 75080 നിങ്ങളുടെ അപ്പോയിന്റ്മെന്റ് ഇവിടെ ഷെഡ്യൂൾ ചെയ്യുക. ഒരു സ്ലോട്ടിൽ ഒരു അപേക്ഷ മാത്രമേ പ്രോസസ്സ് ചെയ്യൂ. നിങ്ങൾക്ക് ഒന്നിലധികം അപേക്ഷകളുണ്ടെങ്കിൽ, നിങ്ങൾ ഒന്നിലധികം സ്ലോട്ടുകൾ ബ്ലോക്ക് ചെയ്യേണ്ടതുണ്ട്. അപ്പോയിന്റ്മെന്റിനുള്ള ബുക്കിംഗ് 2025 മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 5:00 മണിക്ക് ആരംഭിച്ചിട്ടുണ്ട് 1. കോൺസുലാർ ക്യാമ്പ് ഡോക്യുമെന്റ് വെരിഫിക്കേഷന് മാത്രമുള്ളതാണ്. കോൺസുലാർ ഓഫീസർമാർ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ അപേക്ഷ VFS ഗ്ലോബൽ – ഹ്യൂസ്റ്റൺ സെന്ററിലേക്ക് മെയിൽ ചെയ്യണം. അപേക്ഷാ പ്രക്രിയ വേഗത്തിലാക്കാൻ ഈ സ്ഥിരീകരണ പ്രക്രിയ സഹായിക്കും. 2. സാധ്യമാകുന്നിടത്തെല്ലാം എല്ലാ വിവിധ…

മാർത്തോമ സന്നദ്ധ സുവിശേഷക സംഘം “ക്രൂശിങ്കൾ “പ്രാർത്ഥന സമ്മേളനം സംഘടിപ്പിച്ചു

ഡാളസ് :മാർത്തോമ നോർത്ത് അമേരിക്ക ഭദ്രാസനം  സൗത്ത് വെസ്റ്റ് റീജിയണൽ സന്നദ്ധ സുവിശേഷക സംഘം  പ്രാർത്ഥന സമ്മേളനം ” അറ്റ് ദി ക്രോസ്” “ക്രൂശിങ്കൾ “*മെയ് 19 തിങ്കളാഴ്ച 2025 വൈകുന്നേരം 7:30 ന് സൂം വഴി.സംഘടിപ്പിച്ചു. ഉമ്മൻ സാമുവേൽ അച്ചന്റെ പ്രാരംഭപ്രാത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സ്നേഹ സജി & സോളി സജി (ഇമ്മാനുവൽ മാർത്തോമ ചർച്ച ഹ്യൂസ്റ്റൺ) എന്നിവർ ഗാനം ആലപിച്ചു.സംഘം പ്രസിഡന്റ് റവ. എബ്രഹാം വി സാംസൺ അധ്യക്ഷത വഹിച്ചു .മിസ്റ്റർ റോബി ചേലങ്കാരി ( ഡാളസ് സെന്റ്‌  പോൾസ് മാർത്തോമാ ചർച്ച )സ്വാഗതം ആശംസിച്ചു. മിസ്സിസ് രമണി മാത്യു (ഇമ്മാനുവൽ  മാർത്തോമാ ചർച്  ഹ്യൂസ്റ്റൺ),മിസ്റ്റർ സാം തോമസ് (ഇമ്മാനുവൽ മാർത്തോമ ചർച്ച  ഹ്യൂസ്റ്റൺ)  മധ്യസ്ഥ പ്രാർത്ഥനക്കു നേത്ര്വത്വം നൽകി.  റവ. വർഗീസ് ജോൺ*(വികാരി,മാർത്തോമ ചർച്ച  കൻസാസ്  & സെന്റ് ലൂയിസ് എം‌ടി‌സി) യോഹന്നാന്റെ…

ചോദ്യം ചെയ്യലില്‍ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രക്ക് യാതൊരു ഭാവമാറ്റവുമില്ലെന്ന് ഉദ്യോഗസ്ഥര്‍

പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര ചോദ്യം ചെയ്യലിൽ യാതൊരു ഭാവമാറ്റവും കാണിച്ചില്ലെന്നും ഒരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ലെന്നും, തന്റെ തെറ്റ് സമ്മതിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തന്റെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അവർ അവകാശപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഒരു പാക്കിസ്താനിയും തെറ്റുകാരനല്ലെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ജ്യോതി പുറത്തിറക്കിയിരുന്നു. “പാക്കിസ്താൻ യജമാനന്മാരുടെ കൽപ്പന പ്രകാരം ജ്യോതി പാക്കിസ്താൻ അനുകൂല വിവരണം പ്രചരിപ്പിക്കുകയായിരുന്നു, ഇത് യുദ്ധത്തിന്റെ പുതിയ രൂപമാണ്” എന്ന് വൃത്തങ്ങൾ പറഞ്ഞു. അന്വേഷണത്തിൽ ജ്യോതിക്ക് അവരുടെ പാക്കിസ്താൻ ‘സുഹൃത്തുക്കള്‍’ കൂടുതൽ ജോലികൾ നൽകിയതായി കണ്ടെത്തി, അത് അന്വേഷണത്തിലാണ്. യൂട്യൂബിൽ ജ്യോതിക്ക് ഏകദേശം 3.5 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ജ്യോതി പാക്കിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്തിക്കൊടുത്തോ അതോ സൈനികേതര വിവരങ്ങൾ ചോർത്തിക്കൊടുത്തോ എന്നും പോലീസ്…

ലിബു ജോസഫ് (36) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

ന്യൂജെഴ്സി: നിലമ്പൂര്‍ ചിറയില്‍ കുടുംബാംഗം ജോസഫ് സി ജോണിന്റേയും മേഴ്‌സി ജോസഫിന്റേയും പുത്രന്‍ ലിബു ജോസഫ് (36) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. ന്യൂയോര്‍ക്ക് കോണി ഐലന്റ് ആശുപത്രിയില്‍ രജിസ്‌ട്രേഡ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ജിറ്റു കൊട്ടാരത്തില്‍ (സ്റ്റാറ്റന്‍ ഐലന്റ് സൗത്ത് ബീച്ച് സൈക്യാട്രിക് സെന്റര്‍ നഴ്‌സിംഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം) ഭാര്യയും, ഇഷാന്‍ ജോസഫ് ഏക പുത്രനുമാണ്. ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്റിലെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയാംഗമാണ്. ലിയ ജോയി, ലിഷ ജോസഫ്, ലിഞ്ചു ജോസഫ്, ലീല ജോസഫ് (എല്ലാവരും സ്റ്റാറ്റന്‍ ഐലന്റ്) എന്നിവര്‍ സഹോദരിമാരാണ്. ജയ് ജോയി, ലിബിന്‍ പാപ്പച്ചന്‍, ടോം ജോസഫ്, സുബിന്‍ മോനി എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരും, ജോവാന്‍ ജോയി, മിറിയം ജോയി, സാറാ ലിബിന്‍ എന്നിവര്‍ സഹോദരീ പുത്രിമാരുമാണ്. പൊതുദര്‍ശനം: മെയ് 21 ബുധനാഴ്ച വൈകീട്ട് 5:00 മണി മുതല്‍…

മിഷൻ ലീഗ് പ്രവർത്തന വർഷ ഉദ്‌ഘാടനവും വി. കൊച്ചുത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപന ശതാബ്ദിഅനുസ്‌മരണവും

കാക്കനാട്: അന്തർദേശീയ കത്തോലിക്ക അല്തമായ സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ (CML) 2025 – 20256 പ്രവർത്തന വർഷത്തിൻറെ ഉദ്‌ഘാടനം അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മിഷൻ ലീഗിന്റെ സ്വർഗ്ഗീയ മധ്യസ്‌ഥയായ വിശുദ്ധ കൊച്ചു ത്രേസ്യയെ തിരുസഭ വിശുദ്ധ പദവിയിലേക്കുയർത്തിയതിന്റെ 100ാം വാർഷിക ആചരണവും നടത്തും. മെയ് 17 ശനിയാഴ്ച്ച ഇന്ത്യൻ സമയം രാത്രി 8:30ന് കൂടുന്ന ഓൺലൈൻ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഭാരവാഹികളും പ്രതിനിധികളും പങ്കുചേരും. സീറോ മലബാർ സഭാ തലവനും മിഷൻ ലീഗിന്റെ രക്ഷാധികാരിയുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പരിപാടികൾ ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരൻ അധ്യക്ഷത വഹിക്കും. സിറോ മലബാർ സഭയുടെ ദൈവവിളി കമ്മീഷൻ ചെയർമാനും ചെറുപുഷ്‌പ മിഷൻ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത്, മുൻ സഹ രക്ഷാധികാരി…