ഡോ. ബി. അനന്തകൃഷ്ണൻ കലാമണ്ഡലം വൈസ് ചാന്‍സലറായി ചുമതലയേറ്റു

തൃശൂർ: കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലറായി ഡോ. ബി. അനന്തകൃഷ്ണനെ ഔദ്യോഗികമായി നിയമിച്ചു. കാലടി വൈസ് ചാൻസലർ എം വി നാരായണനാണ് കഴിഞ്ഞ ഒന്നര വർഷമായി കലാമണ്ഡലം വിസിയുടെ അധിക ചുമതല വഹിച്ചിരുന്നത്. സെർച്ച് കമ്മിറ്റി മുന്നോട്ടുവച്ച ശുപാർശ അംഗീകരിച്ച് നിയമനത്തിന് ചാൻസലർ മല്ലിക സാരാഭായിയുടെ അംഗീകാരവും ലഭിച്ചു. ഡോ. ജെ പ്രസാദ്, കെ ജി പൗലോസ്, ഭരണസമിതി അംഗം ടി കെ വാസു എന്നിവര്‍ ഉൾപ്പെട്ടതാണ് സെര്‍ച്ച് കമ്മിറ്റി. യോഗ്യനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ സുഗമമാക്കാൻ ചാൻസലർ മല്ലിക സാരാഭായ് രണ്ട് മാസം മുമ്പാണ് സെർച്ച് കമ്മിറ്റിയെ നിയോഗിച്ചത്. കഴിഞ്ഞ വർഷം INFOC യുടെ ക്യൂറേറ്ററായും 19 വർഷം പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. ബി. അനന്തകൃഷ്ണൻ, പുതിയ ചുമതലയിലേക്ക് തന്റെ അനുഭവസമ്പത്ത് കൊണ്ടുവരുന്നു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ തിയേറ്റർ ഡിപ്പാർട്ട്‌മെന്റ് തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.…

വ്യവസായി ഗൗതം അദാനിയെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: വ്യവസായ പ്രമുഖൻ ഗൗതം അദാനിയെ കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള ലോക്‌സഭാ അംഗം കൈക്കൂലി വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചതിനെത്തുടർന്ന് ഒക്ടോബർ 15 മുതൽ മൊയ്ത്ര രാഷ്ട്രീയ കൊടുങ്കാറ്റിന്റെ കേന്ദ്രമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഗുജറാത്ത് ആസ്ഥാനമായുള്ള കോംപ്ലോമറേറ്റിന്റെ ഒഡീഷയിലെ ധമ്ര എൽഎൻജി ഇറക്കുമതി കേന്ദ്രത്തിൽ കപ്പാസിറ്റി ബുക്ക് ചെയ്തതിന് ശേഷം അദാനിയെ ലക്ഷ്യമിട്ട് ചോദ്യങ്ങൾ ചോദിക്കാൻ മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഉപയോഗിച്ചതായി കമ്മിറ്റിക്ക് സമർപ്പിച്ച ഒപ്പിട്ട സത്യവാങ്മൂലത്തിൽ ഹിരാനന്ദാനി സമ്മതിച്ചു. ദുർഗാപൂജയിൽ പങ്കെടുക്കാൻ തന്റെ വീട്ടിലേക്ക് സിബിഐയെ സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞാണ് അവർ ട്വീറ്റ് അവസാനിപ്പിക്കുന്നത്. ‘സിബിഐ റെയ്ഡ് വരാനിരിക്കുന്നതിനെക്കുറിച്ചുള്ള സന്ദേശവും ലഭിച്ചു. ഞാൻ ദുർഗ്ഗാ പൂജയുടെ തിരക്കിലാണ്. വീട്ടിൽ വന്ന് എന്റെ ജോഡി ഷൂസ്…

ജയ് ശ്രീറാം വിളിച്ചതിന് വിദ്യാർത്ഥിയെ സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ട കോളേജ് പ്രൊഫസർമാരെ സസ്‌പെൻഡ് ചെയ്തു

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ ഒരു സാംസ്‌കാരിക പരിപാടിക്കിടെ ജനക്കൂട്ടത്തെ ‘ജയ് ശ്രീറാം’ വിളികളോടെ അഭിവാദ്യം ചെയ്തതിന് വിദ്യാർത്ഥിയോട് സ്റ്റേജിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് രണ്ട് പ്രൊഫസർമാരെ സസ്‌പെൻഡ് ചെയ്തു. ഇന്നലെ (ഒക്ടോബർ 20) യാണ് സാംസ്കാരിക സമ്മേളനം നടന്നത്. ഒരു വിദ്യാർത്ഥി ജനക്കൂട്ടത്തെ ‘ജയ് ശ്രീറാം’ എന്ന് അഭിസംബോധന ചെയ്യുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഉടൻ തന്നെ മമത ഗൗതം എന്ന അദ്ധ്യാപിക വിദ്യാർത്ഥിയോട് സ്റ്റേജിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. “ഇതൊരു സാംസ്കാരിക പരിപാടിയാണ്. എന്തുകൊണ്ടാണ് ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങൾ ഉയരുന്നത് ? അത് ഇവിടെ അനുവദനീയമല്ല. നിങ്ങൾ ഇവിടെ മുദ്രാവാക്യം വിളിക്കാനല്ല. ഇതൊരു സാംസ്കാരിക പരിപാടിയാണ്. ഇവിടെ നിന്ന് പുറത്തു പോകൂ, ” എന്ന് അദ്ധ്യാപിക പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായി…

സോളിഡാരിറ്റി ജില്ലാ ജാഥക്ക് കൂട്ടിലങ്ങാടിയിൽ സ്വീകരണം നൽകി

കൂട്ടിലങ്ങാടി : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി അജ്മൽ നയിക്കുന്ന പ്രചരണ വാഹനജാഥക്ക് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കൂട്ടിലങ്ങാടിയിൽ സ്വീകരണം നൽകി. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിക് വെട്ടം അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.പി അജ്മൽ, സി.എച്ച് മുഖീമുദ്ധീൻ, സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് കെ ശബീർ, സെക്രട്ടറി സി അഷ്റഫ് എന്നിവർ സംസാരിച്ചു. സമീദ്, അംജദ് മുഞ്ഞക്കുളം, നിസാർ എന്നിവർ നേതൃത്വം നൽകി.

മലങ്കര ഓർത്തഡോക്സ് സഭയുടെ സിംഹാസന പതാക ഫിലഡൽഫിയ മണ്ണിൽ ഉറപ്പിച്ച ആചാര്യശ്രേഷ്ഠന് ആയിരങ്ങളുടെ അന്ത്യ യാത്രാമൊഴി

ഫിലഡൽഫിയ: മലങ്കര ഓർത്തോഡോക്സ് സഭയുടെ സിംഹാസന പതാക നാൽപ്പത്തിയേഴു വർഷങ്ങൾക്ക് മുൻപ് ഫിലഡൽഫിയ മണ്ണിൽ ഉറപ്പിച്ച, മത്തായി അച്ചൻ എന്ന് സ്നേഹപൂർവ്വം മലയാളി സമൂഹം ഒന്നടങ്കം വിളിച്ചിരുന്ന മത്തായി കോർ എപ്പിസ്‌കോപ്പായ്ക്ക് ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഇടവക ജനങ്ങളും, സുഹൃത്തുക്കളും, ബന്ധുക്കളും ചേർന്ന വൻ ജനാവാലി കണ്ണീരിൽ കുതിർന്ന അന്ത്യ യാത്രാമൊഴി നൽകി. ക്രൈസ്തവ സമൂഹത്തിൽ കേരളത്തിനകത്തും വിദേശത്തും ഒരുപക്ഷെ, ഇന്നേവരെ ഇതുപോലൊരു രാജകീയ യാത്രയയപ്പ് ഒരു പുരോഹിതർക്കും ലഭിച്ചിട്ടില്ല, ഇനിയൊട്ട് ലഭിക്കുകയുമില്ല. അതായിരുന്നു ഒക്ടോബർ 15 ഞായർ മുതൽ ഒക്ടോബർ 17 ചൊവ്വാഴ്ചവരെയുള്ള മൂന്നു ദിവസങ്ങളിൽ പ്രിയപ്പെട്ട മത്തായി അച്ചനെ ഒരുനോക്ക് കാണുവാനും അന്ത്യോപചാരമർപ്പിക്കുവാനും നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ ആയിരങ്ങൾ സാക്ഷ്യപ്പെടുത്തിയത്. ഓർത്തോഡോക്സ് സഭയിലെ പുരോഹിതരുടെ സംസ്ക്കാര ചടങ്ങുകളിലെ എട്ട് ഭാഗങ്ങളായി നടത്തപ്പെട്ട നീണ്ട ശുശ്രൂഷാ സമയങ്ങളിലും, അനുശോചന പ്രസംഗ സമയങ്ങളിലും ഇടവേളകളില്ലാതെ…

യുദ്ധഭൂമിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാർത്ഥനയുമായി നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യൂത്ത് ഫെലോഷിപ്പ്

ഡാളസ്: ഇസ്രയേൽ – പാലസ്തീൻ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാർത്ഥന സഹായവുമായി നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സൗത്ത് വെസ്റ്റ് സെന്റർ എ യൂത്ത് ഫെല്ലോഷിപ്പ്. ഒക്ടോബർ 24 രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ചെയിൻ പ്രയർ ക്രമീകരിച്ചിട്ടുള്ളത്. യുദ്ധം ആരംഭിച്ച ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് 4131 പേർ മരിച്ചുവെന്നും, 13270 പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നും, 720 കുട്ടികളുൾപ്പെടെ 1400 പേരെ കാണുവാനില്ല എന്നും ഔദ്യോഗിക റിപ്പോർട്ടുകളിൽ പറയുന്നു. ഭക്ഷണവും, ജലവും, മരുന്നുകളും, എത്തിക്കുവാൻ ശ്രമിക്കുന്ന എല്ലാ വഴികളും പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു, അനേക രാജ്യങ്ങളിലെ പൗരന്മാർ ബന്ദികളായി പിടിക്കപ്പെട്ടു. ആതുരാലയങ്ങളും, വിദ്യാലയങ്ങളും, ആരാധന സ്ഥലങ്ങളും തകർക്കപ്പെട്ടു. അവിടങ്ങളിൽ അഭയംപ്രാപിച്ച നിരവധി സാധാരണക്കാരുടെ ജീവൻ ആക്രമണത്താൽ നഷ്ടപ്പെട്ടു. അനേകർക്ക് അംഗവൈകല്യം സംഭവിച്ചു. രാജ്യത്തെയും സഭയേയും നാളെ നയിക്കേണ്ട യുവതി-യുവാക്കൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്കും,…

ഡാളസ് കേരള അസ്സോസിയേഷൻ പിക്നിക്ക് ഒക്ടോബര്‍ 28നു

ഗാർലാൻഡ് (ഡാളസ് ): ഡാളസ് കേരള അസോസിയേഷന്റെ വാർഷിക പിക്നിക് ഒക്ടോബര്‍ 28 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഗാർലൻഡ് ബ്രോഡ്‌വേയിലുള്ള ഇന്ത്യാ കൾച്ചറൽ & എജ്യുക്കേഷൻ സെൻററില്‍ വെച്ച് നടത്തുന്നു. പിക്നികിനോടനുബന്ധിച്ച് മുതിർന്നവർക്കും, കുട്ടികൾക്കും വടം വലി, മുട്ടയേറ്, മിഠായി പെറുക്കല്‍, മ്യൂസിക്കൽ ചെയർ, ഷോട്ട് പുട്ട് എന്നീ വിവിധ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. പിക്നിക്കിൽ പങ്കെടുക്കുന്നവർക് ബാർബിക്യൂ, ഹോട്ട് ഡോഗ്, സംഭാരം, ചിപ്സ് തുടങ്ങിയ രുചികരമായ വിഭവങ്ങളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരെയും പിക്നിക്കിൽ പങ്കെടുക്കുവാൻ സംഘാടകർ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ (പിക്നിക് ഡയറക്ടർ) 214 435 0125, ജിജി സ്കറിയ 469 494 1035.

ലൈംഗിക ദൃശ്യങ്ങള്‍ ഓണ്‍ലൈനിലുടെ കാണിച്ച് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് പൂട്ടു വീഴുന്നു; പോലീസ് ആസ്ഥാനത്ത് സം‌വിധാനമൊരുക്കി സൈബര്‍ പോലീസ്

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനിലിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിംഗ്, മോര്‍ഫിംഗ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരാതി നല്‍കാം. നേരിട്ടു വിളിക്കാനാവില്ല. വാട്ട്സാപ്പിലൂടെയുള്ള ഈ സേവനം 24 മണിക്കൂറും പ്രവര്‍ത്തിക്കും.ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെവിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. പിആര്‍ഡി, കേരള സര്‍ക്കാര്‍

ഗോത്ര സംസ്‌കൃതിയുടെ നേർക്കാഴ്ചയുമായി ‘ആദിമം ദി ലിവിംഗ് മ്യൂസിയം’ കനകക്കുന്നില്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തിൽ ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം. കേരള സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് കനകക്കുന്നിൽ ലിവിങ് മ്യൂസിയം സജ്ജീകരിക്കുന്നത്. കേരളത്തിലെ കാണി, മന്നാൻ, ഊരാളികൾ, മാവിലർ, പളിയർ, എന്നീ അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയും നവംബർ ഒന്നു മുതൽ ഏഴുവരെ ‘ആദിമം ദി ലിവിങ് മ്യൂസിയം’ എന്നു പേരിട്ട ഈ ലിവിങ് മ്യൂസിയത്തിൽ പുനരാവിഷ്‌കരിക്കും. കേരളത്തിലെ തന്നെ ആദ്യ ലിവിങ് മ്യൂസിയത്തിന്റെ കാൽനാട്ടൽ ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കനകക്കുന്ന് കൊട്ടാരവളപ്പിൽ നിർവഹിച്ചു. അഞ്ച് ഊരു മൂപ്പന്മാരുടെ അനുഗ്രഹാശിസുകളോടെയായിരുന്നു ചടങ്ങുകൾ. ഗോത്രവിഭാഗങ്ങളുടെ തനതായ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ആരംഭം. നഗാര, തുടി, മത്താളം, കൊക്കര എന്നീ ഗോത്ര വാദ്യങ്ങളുടെ താളം…

ഈ വർഷത്തെ കാമ്പസ് തിരഞ്ഞെടുപ്പ് മലപ്പുറത്തെ പല ഏകാധിപത്യ കോട്ടകളെയും ജനാധിപത്യവൽക്കരിക്കുന്ന തിരഞ്ഞെടുപ്പാകും: കെ എം ഷെഫ്രിൻ

മലപ്പുറം: ഈ വർഷത്തെ കാമ്പസ് തിരഞ്ഞെടുപ്പ് മലപ്പുറത്തെ പല ഏകാധിപത്യ കോട്ടകളെയും ജനാധിപത്യവൽക്കരിക്കുന്ന തിരഞ്ഞെടുപ്പാകുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്‌ കെ എം ഷെഫ്രിൻ. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ജംഷീൽ അബൂബക്കർ നയിച്ച മൂന്ന് ദിവസത്തെ കാമ്പസ് കാരവൻ സമാപിച്ചു. പി എസ് എം ഓ കോളേജിൽ നിന്ന് ആരംഭിച്ച കാരവൻ എം ഇ എസ് മമ്പാട് കോളേജിൽ സമാപിച്ചു. സമാപനം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം വ്യത്യസ്ഥ കാമ്പസിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, തശ്രീഫ് കെ പി, ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, സാബിറ ശിഹാബ്, വൈസ് പ്രസിഡന്റ്‌ വി ടി എസ് ഉമർ തങ്ങൾ, ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ്‌, സുമയ്യ ജാസ്മിൻ, ജില്ലാ സെക്രട്ടറി നുഹാ മറിയം, സുജിത് അങ്ങാടിപ്പുറം, തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വ്യത്യസ്ഥ പന്തിഞ്ചു…