ഫോം 6ൽ നിന്ന് ‘അനുബന്ധം-ഡി’ ഒഴിവാക്കി; വിവാദത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുത്തൽ

എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ അധിക പ്രഖ്യാപനം വേണ്ട; എസ്‌ഐആർ തുടരുന്നിടങ്ങളിൽ നിബന്ധന തുടരും ന്യൂഡൽഹി: പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫോം 6-നൊപ്പം നിർബന്ധമാക്കിയിരുന്ന ‘അനുബന്ധം-ഡി’ (Annexure D) പ്രഖ്യാപനം, സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) പൂർത്തിയായ സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. ECINET പോർട്ടലിലെ ഫോം 6-ൽ ഉൾപ്പെടുത്തിയിരുന്ന അധിക പ്രഖ്യാപനത്തെച്ചൊല്ലി കമ്മീഷനുള്ളിൽ തന്നെ എതിർപ്പുയർന്നതിനു പിന്നാലെയാണ് നടപടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണമനുസരിച്ച്, നിയമപ്രകാരമുള്ള ഫോം 6ന്റെ അടിസ്ഥാന രൂപത്തിൽ മാറ്റം വരുത്തിയിരുന്നില്ല. എസ്‌ഐആറുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫോം 6-നൊപ്പം പ്രത്യേക പ്രഖ്യാപനമായാണ് അനുബന്ധം-ഡി ഉൾപ്പെടുത്തിയിരുന്നത്. പുതിയ വോട്ടറായി പേര് ചേർക്കുന്ന വ്യക്തിയുടെയോ മാതാപിതാക്കളുടെയോ മുത്തശ്ശി-മുത്തച്ഛന്മാരുടെയോ പേരുകൾ മുൻ എസ്‌ഐആർ കാലത്തെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നോയെന്ന വിവരങ്ങളാണ് ഈ പ്രഖ്യാപനത്തിലൂടെ തേടിയിരുന്നത്. പഴയ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ അപേക്ഷകർ നൽകേണ്ട…

ഒക്ടോബർ 1 മുതൽ അഞ്ച് പ്രധാന മാറ്റങ്ങൾ; കുടുംബ ബജറ്റിലും ദൈനംദിന ചെലവിലും പ്രതിഫലിച്ചേക്കാം

എൽപിജി മുതൽ എടിഎം ഇടപാടുകൾ വരെ; ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വിലയും സ്ഥിര നിക്ഷേപ നിയമങ്ങളും ശ്രദ്ധയിൽ ന്യൂഡൽഹി: ഒക്ടോബർ 1 മുതൽ സാമ്പത്തിക ഇടപാടുകളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. എൽപിജി സിലിണ്ടർ വില, വിമാന ഇന്ധന നിരക്ക്, ബാങ്ക് എടിഎം ഇടപാടുകൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില, സ്ഥിര നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. കുടുംബ ബജറ്റിനെ നേരിട്ടോ പരോക്ഷമായോ ബാധിച്ചേക്കാവുന്ന അഞ്ച് പ്രധാന കാര്യങ്ങൾ: 1. എൽപിജി വിലയിൽ പരിഷ്കരണത്തിന് സാധ്യത എണ്ണക്കമ്പനികൾ സാധാരണയായി എല്ലാ മാസവും ഒന്നാം തീയതി എൽപിജി സിലിണ്ടറുകളുടെ വില അവലോകനം ചെയ്യാറുണ്ട്. അതിനാൽ ഒക്ടോബർ 1നും പുതിയ നിരക്കുകൾ പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുണ്ട്. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില സമീപകാലത്ത് പലതവണ പരിഷ്കരിച്ചിട്ടുണ്ടെങ്കിലും 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ നിരക്കിൽ…

മാള പഞ്ചായത്തിൽ ‘ഓൾ ഇൻ വൺ’ ഭരണം; സെക്രട്ടറി മുതൽ അസി. സെക്രട്ടറി വരെ ഒരാളുടെ ചുമലിൽ

ആറു മാസമായി സെക്രട്ടറിയില്ല; അസി. സെക്രട്ടറിയും അവധിയിൽ; ഫയൽ തീർപ്പാക്കലും സർട്ടിഫിക്കറ്റ് വിതരണവും വൈകുന്നതായി പരാതി മാള: മാള ഗ്രാമപഞ്ചായത്തിലെ പ്രധാന ഉദ്യോഗസ്ഥ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് ഓഫീസ് പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നതായി പരാതി. ആറു മാസത്തോളമായി പഞ്ചായത്ത് സെക്രട്ടറിയുടെ കസേര ഒഴിഞ്ഞു കിടക്കുന്നതിനിടെ, അസിസ്റ്റന്റ് സെക്രട്ടറിയും ഒരു മാസത്തോളമായി അവധിയിലായതോടെ ഇരുവരുടെയും ചുമതലകൾ ജൂനിയർ സൂപ്രണ്ടിന്റെ ചുമലിലായിരിക്കുകയാണ്. പഞ്ചായത്തിന്റെ ദൈനംദിന ഭരണനിർവഹണത്തിൽ നിർണായകമായ രണ്ട് തസ്തികകളുടെയും ഉത്തരവാദിത്തം ഒരാൾക്ക് വഹിക്കേണ്ടിവന്നതോടെ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിലും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിലും കാലതാമസം നേരിടുന്നതായാണ് ആക്ഷേപം. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്ത് ഓഫീസിലെത്തുന്നവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നതെന്നാണ് പരാതി. മാള പഞ്ചായത്തിൽ സ്ഥിരം സെക്രട്ടറിയെ നിയമിക്കണമെന്ന ആവശ്യം മാസങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ലെന്നാണ് ആക്ഷേപം. സെക്രട്ടറിയുടെ ഒഴിവ് നികത്താതെ തുടരുന്നതിനിടെയാണ് അസിസ്റ്റന്റ് സെക്രട്ടറിയും അവധിയിൽ പ്രവേശിച്ചത്. ഇതോടെ സെക്രട്ടറിയുടെയും അസിസ്റ്റന്റ്…

മാധ്യമം ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണം: പിണറായി വിജയൻ

തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ ജീവനക്കാരുടെ സമരം ഒത്തുതീർപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സും കേരള ന്യൂസ്‌പേപ്പർ എംപ്ലോയീസ് ഫെഡറേഷനും ചേർന്ന് 12 കേന്ദ്ര-സംസ്ഥാന ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ പ്രക്ഷോഭത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ എൽഡിഎഫ് സർക്കാർ വിഷയത്തിൽ ഇടപെട്ട് താൽക്കാലിക ഒത്തുതീർപ്പിന് വഴിയൊരുക്കിയിരുന്നുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ജീവനക്കാർക്ക് സ്വീകാര്യമല്ലാത്ത നിലപാടുകളിൽ നിന്ന് മാധ്യമം മാനേജ്‌മെന്റിനെ പിന്തിരിപ്പിക്കാൻ ഇപ്പോഴത്തെ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാർ ആവശ്യപ്പെടുന്നത് അർഹമായ ശമ്പളവും തൊഴിൽ അവകാശങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമം സ്ഥാപനത്തിൽ നടക്കുന്നതായി ജീവനക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ ഒരു മാധ്യമ സ്ഥാപനത്തിൽ മാത്രമല്ല, ഏതൊരു ആധുനിക തൊഴിൽ സ്ഥാപനത്തിലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥിരം ജീവനക്കാരെ രാജിവയ്ക്കാൻ സമ്മർദ്ദം ചെലുത്തുകയും പിന്നീട്…

തൃശ്ശൂര്‍ പുതുക്കാട് മേൽപ്പാലം: പട്ടണത്തിന്റെ ഹൃദയത്തിന് കുറുകെ ‘മതിൽ’ ഉയരുമോ? ആശങ്കയിൽ നാട്ടുകാർ

NH 544-ൽ നിർദ്ദിഷ്ട 1.38 കിലോമീറ്റർ മേൽപ്പാലം പട്ടണത്തെ ഭൗതികമായും സാമ്പത്തികമായും വിഭജിക്കുമെന്ന് ജനകീയ സമിതി; 70 മീറ്റർ സബ്‌വേ അപര്യാപ്തമെന്നും വിമർശനം തൃശൂർ: ദേശീയപാത 544-ൽ പുതുക്കാട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മേൽപ്പാലം പട്ടണത്തിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിന് പകരം പട്ടണത്തെ രണ്ടായി വിഭജിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. മണ്ണ് നിറച്ച എലിവേറ്റഡ് ഘടനയായി ഏകദേശം 1.38 കിലോമീറ്റർ നീളത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സ്ഥാപനങ്ങളിലേക്കും വ്യാപാരകേന്ദ്രങ്ങളിലേക്കും അവശ്യ സേവനങ്ങളിലേക്കുമുള്ള ജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുമെന്നാണ് പ്രധാന പരാതി. ദേശീയപാതയുടെ ഇരുവശങ്ങളിലുമായി വിദ്യാഭ്യാസ, ഭരണ, വാണിജ്യ, ആരോഗ്യ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി പ്രധാന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ മേൽപ്പാലത്തിന്റെ മധ്യഭാഗത്ത് നിർദേശിച്ചിട്ടുള്ള 70 മീറ്റർ സബ്‌വേ മാത്രം പട്ടണത്തിന്റെ ആവശ്യങ്ങൾക്ക് തീർത്തും അപര്യാപ്തമാണെന്ന് പുതുക്കാട് മേൽപ്പാലം ജനകീയ സമിതി ചൂണ്ടിക്കാട്ടുന്നു. പുതുക്കാട് പഞ്ചായത്ത് ഓഫീസ്, സബ്…

തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു ഡിസിസി ഓഫീസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു, പാലിയോട് കോൺഗ്രസ് ഓഫീസിൽ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസിന് നേരെ കല്ലേറുണ്ടായപ്പോൾ, നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. ഡിസിസി ഓഫീസിന് നേരെ കഴിഞ്ഞ രാത്രിയായിരുന്നു കല്ലേറ്. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മുൻവശത്തെ ചില്ലുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്. നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലുള്ള ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിനും രാത്രിയിൽ ആക്രമണമുണ്ടായി. അജ്ഞാതർ ഓഫീസിന് തീയിട്ടതായാണ് വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങളും അവിടെയുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകളും കത്തിനശിച്ചു. നാട്ടുകാർ സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടം ഒഴിവായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ. ഇതിനിടെ നെയ്യാറ്റിൻകരയിൽ കായിക മന്ത്രി…

ഇന്നത്തെ രാശിഫലം (30-09-2026 ബുധന്‍)

ചിങ്ങം: ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാക്കനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. എന്തായാലും ദിവസത്തിന്റെ രണ്ടാം പകുതിയില്‍ കാര്യങ്ങൾ അനുകൂലമാകും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവു മായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി: യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. ഇന്ന് സംസാരിക്കുമ്പോള്‍ നിങ്ങള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ആത്മീയമായ പ്രബുദ്ധത ലഭിക്കാന്‍ സഹായകമായേക്കും. തുലാം: നിങ്ങളുടെ ഫാഷൻശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. ഇന്ന് ആളുകൾ അതിൽ ആകൃഷ്ടരാകുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ നിങ്ങൾക്ക്…

കത്വയിലെ സിഐഎസ്എഫ് ക്യാമ്പിൽ വെടിവയ്പ്പ്; അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

സഹപ്രവർത്തകർക്ക് നേരെ ഹെഡ് കോൺസ്റ്റബിൾ വെടിയുതിർത്തതായി റിപ്പോർട്ട്; അക്രമി കസ്റ്റഡിയിൽ ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സിഐഎസ്എഫ് ക്യാമ്പിലുണ്ടായ വെടിവയ്പ്പിൽ അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സഹപ്രവർത്തകനായ ഹെഡ് കോൺസ്റ്റബിൾ സർവീസ് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. പ്രതിയെ പിടികൂടി പോലീസിന് കൈമാറി. കത്വ ജില്ലയിലെ ബസോഹ്ലി മേഖലയിലെ മഷ്ക ഗ്രാമത്തിന് സമീപമുള്ള സേവ ജലവൈദ്യുത പദ്ധതിയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയോട് ചേർന്ന അതിർത്തി മേഖലയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. ഇവിടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിഐഎസ്എഫ് സംഘത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിംഗ്, കോൺസ്റ്റബിൾമാരായ സഞ്ജീവ് കുമാർ, മുഹമ്മദ് റഫീഖ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വെടിയേറ്റ നാലുപേരെയും സമീപത്തെ എൻഎച്ച്പിസി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിഐഎസ്എഫിലെ…

ഇന്നത്തെ കാലാവസ്ഥ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ചിലയിടങ്ങളിൽ കാറ്റ് 70 കിലോമീറ്റർ വേഗം കടന്നേക്കാം

22 സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ മഴയും ഇടിമിന്നലും പ്രതീക്ഷ; മലയോര മേഖലകളിൽ ജാഗ്രത നിർദേശം സെപ്റ്റംബർ അവസാന ദിനമായ ഇന്ന് (2026 സെപ്റ്റംബർ 30) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കുന്നു. വടക്കേ ഇന്ത്യ മുതൽ കിഴക്കൻ, മധ്യ, തെക്കൻ സംസ്ഥാനങ്ങൾ വരെയുള്ള പല മേഖലകളിലും മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ. അതേസമയം, കാലാവസ്ഥ ജില്ലതോറും നഗരതോറും വ്യത്യാസപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനതല പ്രവചനങ്ങളെ മാത്രം ആശ്രയിക്കാതെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ പ്രാദേശിക, ജില്ലാതല മുന്നറിയിപ്പുകൾ പരിശോധിക്കണമെന്ന് നിർദേശിക്കുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ, ലഡാക്ക്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, കേരളം, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, സിക്കിം, മേഘാലയ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ…

എടത്വ – തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് റെജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു.

തലവടി: എടത്വ – തോട്ടടി റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് റെജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു. കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് അധികൃതർ 6 മാസം മുമ്പ് വീപ്പ വെച്ച് റിബൺ കെട്ടി ‘സുരക്ഷ’ ഒരുക്കി. എന്നാൽ ഇതിനോടകം പല അപകടങ്ങളും ഇവിടെ സംഭവിച്ചിരുന്നു. റെജി ചെറിയാൻ എംഎൽഎ ക്കൊപ്പം കോൺഗ്രസ് തലവടി മണ്ഡലം പ്രസിഡന്റ് ജോയി ചെക്കന്നാട്, ബൂത്ത് പ്രസിഡന്റ് പി.വി തോമസ്കുട്ടി, പി. സി. ചന്ദ്രമോഹനന്‍, വിസി. തോമസ് ജിജി ജോൺസൺ വാലയിൽ എന്നിവരും ഉണ്ടായിരുന്നു. ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി ഭാരവാഹികളായ പി.ഇ മാത്യു, സന്തോഷ് മാത്യു, ശ്രീകല എസ് നായർ, രജീഷ്കുമാർ പൊയ്യാലുമാലിൽ, ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ചെറിയാൻ ജോർജ്ജ്, ജയിംസ് ചീരംക്കുന്നേൽ എന്നിവർ ചേർന്നാണ് നിവേദനം നല്‍കിയത്. പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം…