മാധ്യമങ്ങൾ ഇഷ്ടം പോലെ ആഘോഷിച്ചില്ലേ; കേസ് കെട്ടിച്ചമച്ചതാണെന്ന് എല്ലാവർക്കും അറിയാം: കെ വിദ്യ

അഗളി: വ്യാജ എക്ട്പിീരിയന്‍സന്‍സ് സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ കെ വിദ്യയെ മണ്ണാര്‍ക്കാട്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ്‌ അകമ്പടിയോടെയാണ്‌ വിദ്യയെ കോടതിയിലെത്തിച്ചത്‌. വൈദ്യപരിശോധനയ്ക്ക്‌ ശേഷം വിദ്യ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം ആഘോഷിച്ചു. കേസ് കെടിച്ചമച്ചതാണെന്ന്‌ എല്ലാവര്‍ക്കും അറിയാം. അവസാനം വരെ നിയമപരമായി പോരാടുമെന്നും വിദ്യ പറഞ്ഞു. അതേസമയം, കേസില്‍ ഗൂഢാലോചന നടത്തിയെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ്‌ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ലാലിമോള്‍ രംഗത്തെത്തി. വിദ്യ ആരാണെന്ന്‌ പോലും തനിക്ക്‌ അറിയില്ലെന്നും ഓദ്യോഗിക ജീവിതത്തില്‍ രാഷ്ട്രിയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പാർട്ടിക്ക് നാണക്കേടുണ്ടാക്കി; നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ കേസിലെ പ്രതിയും മുന്‍ എസ്‌എഫ്‌ഐ നേതാവുമായ നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന്‌ പുറത്താക്കി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ്‌ നിഖിലിനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയത്‌. നിലവില്‍ ഒളിവിലുള്ള നിഖില്‍ സിപിഎം കായംകുളം മാര്‍ക്കറ്റ്‌ ബ്രാഞ്ച്‌ അംഗമാണ്‌. പാര്‍ട്ടി അംഗത്തെ പുറത്താക്കുന്നതിന്‌ മുമ്പ്‌ പതിവ്‌ നടപടിക്രമങ്ങള്‍ ഒഴിവാക്കി നിഖില്‍ തോമസിനെ ഉടന്‍ പുറത്താക്കണമെന്ന്‌ ജില്ലാ കമ്മിറ്റി ആവശ്യപ്പെടിരുന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന്‌ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ വിവാദം പാര്‍ട്ടിക്ക്‌ നാണക്കേടുണ്ടാക്കിയെന്ന്‌ തോന്നിയതിനെ തുടര്‍ന്നാണ്‌ നിഖിലിനെ ഉടന്‍ പുറത്താക്കാന്‍ നേതൃത്വം തീരുമാനിച്ചത്‌. കായംകുളം എംഎസ്‌എം കോളജില്‍ എംകോമിന്‌ പ്രവേശനം നേടുന്നതിനായി കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കററ്‌ നിഖില്‍ ഹാജരാക്കിയെന്നു കണ്ടെത്തിയതോടെ എസ്‌എഫ്‌ഐയും സിപിഎമ്മും ഒരേപോലെ പ്രതിരോധത്തിലായി. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കാന്‍ മുന്‍ എസ്‌എഫ്‌ഐ നേതാവിന്റെ സഹായം നിഖിലിന്‌ ലഭിച്ചിരുന്നതായി നിഖിലിന്റെ…

‘ചന്ദ്രമുഖി 2’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി; കങ്കണ-രാഘവ് ലോറൻസ് ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും

ബോളിവുഡ് ‘ക്വീൻ’ കങ്കണ റണാവത്ത് തെന്നിന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഏറെ നാളായി ചർച്ച ചെയ്യപ്പെടുകയാണ്. സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ ഇതിനകം പ്രഖ്യാപിച്ചിരിക്കെ, ഇപ്പോൾ ‘ചന്ദ്രമുഖി 2’ സംബന്ധിച്ച് അപ്‌ഡേറ്റ് പുറത്തുവരുന്നു. യഥാർത്ഥത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു. അതിനായി ടീമിന്റെ ചിത്രവും അവര്‍ തന്റെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കങ്കണ റണാവത്തും രാഘവ ലോറൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചന്ദ്രമുഖി 2’ന്റെ നിർമ്മാണം പൂർത്തിയായതായി നിർമ്മാതാക്കൾ അറിയിച്ചു. പി വാസു സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ തമിഴ് കോമഡി ഹൊറർ ചിത്രമായ ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ലൈക പ്രൊഡക്ഷൻസ് കഴിഞ്ഞ ദിവസം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അപ്‌ഡേറ്റ് ഷെയർ ചെയ്യുകയും ഷൂട്ടിംഗ് അവസാനിച്ച വിവരം അറിയിക്കുകയും ചെയ്തു. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം…

മുഖത്തെ പ്രശ്‌നങ്ങൾ അകറ്റാൻ തൈര് ഉത്തമം

വേനൽക്കാലം അടുക്കുമ്പോള്‍ ഈർപ്പവും കത്തുന്ന വെയിലും എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ്. ചുട്ടുപൊള്ളുന്ന ചൂട് കാരണം മുഖക്കുരു, ടാനിംഗ്, സൂര്യതാപം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ആളുകളുടെ മുഖത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങും. അതിനാൽ ശരിയായ സം‌രക്ഷണം വളരെ പ്രധാനമാണ്. തൈര് മുഖത്ത് പുരട്ടിയാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് ചില നുറുങ്ങുകള്‍: ടാനിംഗ് നിങ്ങൾക്ക് സൺ ടാനിംഗ് ബുദ്ധിമുട്ടുണ്ടെങ്കിൽ, തൈരിൽ തക്കാളി കലർത്തി ഉപയോഗിക്കാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് രണ്ട് സ്പൂൺ തൈര് എടുത്ത് അതിൽ രണ്ട് സ്പൂൺ തക്കാളി ചതച്ചത് മിക്‌സ് ചെയ്യുക. വേണമെങ്കിൽ, അതിൽ ഒരു നുള്ള് മഞ്ഞൾപൊടിയും ചേർത്ത് 15 മിനിറ്റ് മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകുക. മുഖക്കുരു മുഖക്കുരുവിനാല്‍ വിഷമിക്കുന്നവര്‍, വെള്ളരി പൊടിച്ച് തൈരിൽ ചേർത്ത് ആ പേസ്റ്റ് ഫേസ് മാസ്ക് പോലെ പുരട്ടുക. മുഖക്കുരുവിനു മാത്രമല്ല, മുഖത്തെ അണുബാധകൾക്കും ഇത് ആശ്വാസം…

ലിയോയിലെ ദളപതി വിജയ് ആലപിച്ച “നാ റെഡി താ” ഗാനം റിലീസ് ചെയ്തു

പിറന്നാൾ ദിനത്തിന്റെ തുടക്കത്തിൽ തന്നെ വിജയുടെ ഗംഭീര ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത ലിയോ ടീമിന്റെ വക ദളപതി ആലപിച്ച നാ റെഡി താ ഗാനം പിറന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. വിഷ്ണു എടവന്റെ വരികൾക്ക് ദളപതി വിജയ് ആലാപനം നടത്തിയ ഗാനത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ ആണ്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ മ്യൂസിക് ലേബൽ. ദളപതി വിജയ്, സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അർജുൻ, മൻസൂർ അലി ഖാൻ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിൽ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. സംഗീതം: അനിരുദ്ധ് രവിചന്ദർ, നിർമ്മാതാവ്: ലളിത് കുമാർ,സഹ നിർമ്മാതാവ്: ജഗദീഷ് പളനിസാമി, ബാനർ: സെവൻ സ്ക്രീൻ സ്റ്റുഡിയോ, ഛായാഗ്രഹണ സംവിധായകൻ: മനോജ് പരമഹംസ,ആക്ഷൻ: അൻപറിവ്,എഡിറ്റർ: ഫിലോമിൻ രാജ്…

ഈദ് അൽ അദ്ഹയുടെ തിരക്ക് പരിഗണിച്ച് എമിറേറ്റ്‌സ് കൂടുതൽ വിമാനങ്ങൾ കൂട്ടിച്ചേർക്കുന്നു

അബുദാബി : ഹജ്ജ് സീസണും വരാനിരിക്കുന്ന ഈദ് അൽ അദ്ഹ അവധി ദിനങ്ങളും ആയതിനാൽ, ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻ ഗണ്യമായ യാത്രാ ആവശ്യം നിറവേറ്റുന്നതിനായി പ്രധാന പ്രാദേശിക ലക്ഷ്യസ്ഥാനങ്ങളിലേക്ക് അധിക വിമാനങ്ങൾ നിരത്തുന്നു. പുണ്യനഗരമായ മക്കയിലേക്കും തിരിച്ചുമുള്ള തീർഥാടകർക്കായി എമിറേറ്റ്‌സ് അധിക വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. ജിദ്ദയിലേക്കും തിരിച്ചും പത്ത് വിമാനങ്ങളാണ് ചേർത്തിട്ടുള്ളത്. ജൂലൈ 7 വരെ തീർഥാടകർക്കായി നിശ്ചയിച്ചിട്ടുള്ള ബോയിംഗ് 777 വിമാനങ്ങളിൽ ഇത് പ്രവർത്തിക്കും. ജിദ്ദയിലേക്കുള്ള ഹജ്ജ് വിമാനങ്ങൾ എമിറേറ്റ്‌സിന്റെ നിലവിലുള്ള ഷെഡ്യൂളിന് സമാന്തരമായി പ്രവർത്തിക്കും. കൂടാതെ, സാധുവായ ഹജ് വിസ കൈവശമുള്ള യാത്രക്കാർക്കും 12 വയസ്സിന് മുകളിലാണെങ്കിൽ COVID-19-നെതിരെ വാക്‌സിനേഷൻ എടുത്തിട്ടുള്ളവർക്കും ലഭ്യമാണ്. ഈ സമയത്ത് മദീനയിലേക്ക് ദിവസേനയുള്ള വിമാന സർവീസുകളും ഉണ്ടായിരിക്കും. പാക്കിസ്താന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, തായ്‌ലൻഡ്, സെനഗൽ, ഐവറി കോസ്റ്റ്, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ഹജ്ജ് യാത്രയ്‌ക്കായി…

സൗദി അറേബ്യയിലെ ആദ്യ എയർ ടാക്സി പരീക്ഷണ പറക്കൽ വിജയിച്ചു

റിയാദ് : സൗദി അറേബ്യയിൽ നിർമിക്കുന്ന ഭാവി നഗരമായ നിയോമിൽ ആദ്യ എയർ ടാക്സി പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി . കിംഗ്ഡത്തിന്റെ വ്യോമയാന അതോറിറ്റിയിൽ നിന്ന് പ്രത്യേക പെർമിറ്റ് ലഭിച്ചതിന് ശേഷം, ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) ബുധനാഴ്ച NEOM-ൽ അതിന്റെ ഒരാഴ്ചത്തെ ട്രയൽ റൺ പൂർത്തിയാക്കി. NEOM, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA), അർബൻ മൊബിലിറ്റി കമ്പനിയായ Volocopter എന്നിവ തമ്മിലുള്ള 18 മാസത്തെ സഹകരണത്തിന് ശേഷമാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് NEOM ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു . eVTOL വിമാനം എയർ ടാക്‌സികളായും എമർജൻസി റെസ്‌പോൺസ് വെഹിക്കിളുകളായും ഉപയോഗിക്കും. ഈ വിമാനങ്ങൾ ഇന്ന് പലപ്പോഴും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളേക്കാൾ നിശ്ശബ്ദവും കൂടുതൽ അനുയോജ്യവും പ്രവർത്തിക്കാൻ ചെലവുകുറഞ്ഞതുമാണ്. പ്രാദേശിക കാലാവസ്ഥയിലും പാരിസ്ഥിതിക സാഹചര്യങ്ങളിലും വോളോകോപ്റ്റർ വിമാനത്തിന്റെ ഫ്ലൈറ്റ് പ്രകടനത്തെ കേന്ദ്രീകരിച്ചാണ്…

സംസ്ഥാനത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം തുടര്‍ക്കഥയാവുന്നു; ബികോം സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് കെഎസ്‌യു നേതാവിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ്‌ ചമച്ചെന്ന പരാതിയില്‍ കെഎസ്യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ പോലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്‍സില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി കേരള സര്‍വൃകലാശാലയെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി കന്റോണ്‍മെന്റ്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്യ എഫ്‌ഐആറില്‍ പറയുന്നു. കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ്‌ പോലീസ്‌ കേസെടുത്തത്‌. ഏഴ്‌ വര്‍ഷം വരെ തടവ്‌ ലഭിക്കാവുന്ന ജാമൃമില്ലാ വകുപ്പുകളാണ്‌ അന്‍സിലിനെതിരെ ചുമത്തിയിരിക്കുന്നത്‌. അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ കേരള സര്‍വകലാശാല കണ്ടെത്തിയിരുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. അന്‍സിലിന്റെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ സര്‍വകലാശാല നല്‍കിയിട്ടില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട വ്യക്തമാക്കി. സര്‍ട്ടിഫിക്കറ്റിലെ വിസിയുടെ ഒപ്പ്‌ വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിരിക്കുന്ന കാലയളവില്‍ ഈ സീരിയല്‍ നമ്പറുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ലെന്നും പരീക്ഷാ കണ്‍‌ട്രോളറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്നാണ്‌ സര്‍വകലാശാല രജിസ്ട്രാര്‍…

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മണ്ണാര്‍ക്കാട്: മഹാരാജാസ്‌ കോളേജില്‍ ഗസ്റ്റ്‌ ലക്ടറര്‍ തസ്തികയുണ്ടാക്കാന്‍ വ്യാജ എക്സ്പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ കെ വിദ്യയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തു. രണ്ട്‌ ദിവസത്തേക്ക്‌ യുവതിയെ പോലീസ്‌ കസ്റ്റഡിയില്‍ വിടും. ഇവരുടെ ജാമ്യാപേക്ഷ ജൂണ്‍ 24ന്‌ പരിഗണിക്കും. പോലീസിന്‌ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വിദ്യ ഉണ്ടാക്കിയതായി പറയുന്ന വ്യാജരേഖയുടെ ഒറിജിനല്‍ കണ്ടെത്താന്‍ പോലീസിന്‌ ഇതുവരെ സാധിച്ചിട്ടില്ല. ഒരു പകര്‍പ്പ്‌ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന്‌ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയും കോടതി അത്‌ അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ ഗൂഢാലോചനയാണ്‌ കേസിന്‌ പിന്നിലെന്ന്‌ പ്രതിഭാഗം വാദിച്ചു. ഒരു തീവ്രവാദിയെ എങ്ങനെ പിടിക്കുന്നുവോ അതുപോലെയാണ്‌ വിദ്യയെ പോലീസ്‌ മാധ്യമങ്ങള്‍ക്ക്‌ വേണ്ടി കൊണ്ടുപോകുന്നത്‌. വിദ്യ തെറ്റൊന്നും ചെയ്തിട്ടില്ല. പഠനത്തില്‍ മിടുക്കിയായ വിദ്യക്ക്‌ ഇതൊക്കെ ചെയ്യേണ്ടതില്ല. മാധ്യമങ്ങള്‍ക്ക്‌…

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗം തടയാൻ ഡിജിലോക്കർ സം‌വിധാനം അതത് കോളേജുകൾ നടപ്പിലാക്കും: കേരള സർവകലാശാല വിസി

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ ഉപയോഗം തടയാന്‍ ഡിജിലോക്കര്‍ സംവിധാനം ഉപയോഗിക്കുമെന്ന്‌ കേരള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിലോക്കര്‍ വാലറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ സര്‍വകലാശാലയ്ക്ക്‌ പരിശോധിച്ച്‌ സത്യാവസ്ഥ കണ്ടെത്താനാകുമെന്ന്‌ വിസി മാധ്യമങ്ങളോട്‌ പറഞ്ഞു. “മറ്റ്‌ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കേണ്ടത്‌ അതത്‌ കോളേജുകളുടെ ഉത്തരവാദിത്തമാണ്‌. അതാണ്‌ സര്‍വകലാശാല ചട്ടങ്ങളും പറയുന്നത്‌. ഇത്രയും കാലമായി സര്‍ട്ടിഫിക്കറ്റുകളുടെ കര്‍ശനമായ വെരിഫിക്കേഷന്‍ ഉണ്ടായിരുന്നില്ല. പ്രിന്‍സിപ്പല്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്ന്‌ ചട്ടം കര്‍ശനമാക്കി”, അദ്ദേഹം പറഞ്ഞു. “സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതില്‍ കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പരിമിതികളുണ്ട്‌. ഏതെങ്കിലും വിദ്യാര്‍ത്ഥി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച്‌ എന്തെങ്കിലും സംശയമുണ്ടെങ്കില്‍, അവര്‍ അത്‌ സര്‍വകലാശാലയെ അറിയിക്കണം. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നത്‌ വ്യക്തികളാണ്‌. രാഷ്ട്രീയ സംഘടനകളല്ല. അത്‌ അമിതമായതുകൊണ്ടല്ല. കാമ്പസുകളിലെ രാഷ്ട്രീയം വ്യാജരേഖ ചമയ്ക്കുന്നു. നിഖിലിന്റെ പിജി പ്രവേശനത്തില്‍ സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ക്കൊന്നും പങ്കുള്ളതായി തെളിവില്ല.നിഖിലിന്റെ വിഷയത്തില്‍ ചാന്‍സലര്‍…