പൊതുമുതൽ നശിപ്പിച്ച കേസ്: മന്ത്രി പി എ റിയാസും കൂട്ടരും 3.81 ലക്ഷം രൂപ പിഴയടച്ചു

വടകര: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്ത്‌ മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ്‌ ഉള്‍പ്പെടെയുള്ളവര്‍ 3.81 ലക്ഷം രൂപ പിഴയടച്ചു. 2011 ജനുവരി 19ന്‌ ഡിവൈഎഫ്‌ഐ കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ കേസിന്‌ ആസ്പദമായ സംഭവം. പെട്രോളിയം വിലവര്‍ധനയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി വടകര ഹെഡ്‌ പോസ്റ്‌ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായതിനെ തുടര്‍ന്ന്‌ ഉപകരണങ്ങളും മററും നശിപ്പിച്ചെന്നാണ്‌ കേസ്‌. വിധി നടപ്പാക്കാന്‍ തപാല്‍ വകുപ്പിന്റെ അഭിഭാഷകന്‍ അഡ്വ എം രാജേഷ്‌ കുമാര്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന്‌ അറസ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രിയും മറ്റ്‌ പ്രതികളും തുക അടച്ചത്‌. എം.കെ.ശശി, എ.എം.റഷീദ്‌, .ടി.കെ.രാജീവന്‍, ടി.അനില്‍കുമാര്‍, പി.കെ.അശോകന്‍, കെ.എം.മനോജന്‍, കെ.കെ.പ്രദീപന്‍, ഷാജി കൊളറാട്‌, അജിലേഷ്‌.കൂട്ടങ്ങാരം, ടി.സജിത്ത്‌ കുമാര്‍ എന്നിവരാണ്‌ കേസിലെ മറ്റ്‌ പ്രതികള്‍.  

ചോദ്യപേപ്പർ മോഷണം: നാല് ജീവനക്കാരിൽ നിന്നായി 38 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സർക്കാർ ഈടാക്കും

തിരുവനന്തപുരം: മലപ്പുറം കുഴിമണ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന്‌ വര്‍ഷം മുമ്പ്‌ ചോദ്യപേപ്പര്‍ മോഷണം പോയ സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല്‌ ജീവനക്കാരില്‍ നിന്ന്‌ സര്‍ക്കാരിന്‌ നഷ്ടമായ 38,30,772 രൂപ ഈടാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. പ്രിന്‍സിപ്പല്‍, പരീക്ഷാ ചീഫ്‌ സൂപ്രണ്ട്‌ ഡി ഗീത, ഡെപ്യൂട്ടി ചീഫ്‌ സൂപ്രണ്ടുമാരായ ടി മുഹമ്മദലി, കെ മഹറൂഫ്‌, വാച്ച്മാന്‍ ടി അബ്ദുള്‍ സമദ് എന്നിവരെ നേരത്തെ സസ്പെന്‍ഡ്‌ ചെയ്തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ തുക തിരിച്ചുപിടിക്കാനുള്ള നടപടി. പ്രിന്‍സിപ്പല്‍ ഗീതയില്‍ നിന്ന്‌ തുക ഈടാക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഭരണവിഭാഗം നടപടി സ്വീകരിക്കും. അധ്യാപകരായ മുഹമ്മദലി ടി, മഹറൂഫ്‌ അലി കെ, നൈറ്റ്‌ വാച്ച്മാന്‍ അബ്ദുള്‍ സമദ്‌ എന്നിവരില്‍ നിന്ന്‌ തുക തിരിച്ചുപിടിച്ചത്‌ സംബന്ധിച്ച്‌ റിപ്പോര്‍ട്ട നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി ഫിനാന്‍സ്‌ ഓഫീസര്‍ മോഹനന്‍ കുമാറിനെ ചുമതലപ്പെടുത്തി. കുഴിമണ്ണ ജിഎച്ച്‌എസ്‌എസില്‍ നിന്ന്‌ 2020 ഡിസംബര്‍…

അന്താരാഷ്‌ട്ര വിധവ ദിനം – വിധവകളുടെ കരുത്ത്, ദൃഢത (എഡിറ്റോറിയല്‍)

ജൂൺ 23 അന്താരാഷ്ട്ര വിധവ ദിനമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വിധവകളുടെ ദുരവസ്ഥയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ദിനം. പങ്കാളികളെ നഷ്ടപ്പെടുകയും ജീവിതത്തിൽ നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഈ സ്ത്രീകളുടെ കരുത്ത്, പ്രതിരോധം, ധൈര്യം എന്നിവയെ ബഹുമാനിക്കേണ്ട സമയമാണിത്. വിധവകൾ പലപ്പോഴും അഭിമുഖീകരിക്കുന്ന സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഇണയുടെ നഷ്ടം ഏതൊരാൾക്കും വൈകാരികമായി വിനാശകരമായ അനുഭവമാണ്. എന്നാൽ, വിധവകൾ പലപ്പോഴും അവരുടെ ദുഃഖം വർദ്ധിപ്പിക്കുന്ന അധിക ബുദ്ധിമുട്ടുകൾ നേരിടുന്നു. വ്യത്യസ്‌ത സംസ്‌കാരങ്ങളിലും സമൂഹങ്ങളിലും വിധവകൾ കളങ്കപ്പെടുത്തൽ, വിവേചനം, പാർശ്വവൽക്കരണം എന്നിവ നേരിടുന്നു. അവർക്ക് സാമൂഹികമായ ഒറ്റപ്പെടൽ, സാമ്പത്തിക അസ്ഥിരത, ഉറവിടങ്ങളിലേക്കും പിന്തുണ, നെറ്റ്‌വർക്കുകളിലേക്കും പരിമിതമായ ആക്‌സസ് എന്നിവ അനുഭവപ്പെടാം. കൂടാതെ, വിധവകൾ പലപ്പോഴും നിർബന്ധിത വിവാഹങ്ങൾ, സ്വത്ത് പിടിച്ചെടുക്കൽ, അല്ലെങ്കിൽ അക്രമം എന്നിങ്ങനെയുള്ള ദോഷകരമായ…

നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനം ശില്പശാല സംഘടിപ്പിച്ചു

ഹൂസ്റ്റൺ :നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ റികിണ്ടിൽ വെൽനെസ്സ് വർക്ഷോപ് (പുതുക്കം പ്രാപിക്കേണ്ടി ആരോഗ്യം) എന്ന വിഷയത്തെകുറിച്ചു ശില്പശാല സംഘടിപ്പിച്ചു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ദേവാലയത്തിൽ ജൂൺ 17 ശനിയാഴ്ച നടന്ന ശില്പശാലയുടെ ഉത്ഘാടനം ഭദ്രാസനാധിപൻ അഭിവന്ദ്യ റൈറ്റർ ഡോ:ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. ഇന്നത്തെ സമൂഹത്തിൽ മനുഷ്യൻ അനുഭവിക്കുന്ന മാനസിക ,ശാരീരിക ആത്മീയ പിരിമുറുക്കങ്ങളിൽ നിന്നും, വിഷാദം ഉത്കണ്ഠ സമ്മർദ്ദം ഇവയിൽനിന്നും സ്വയം വിമുക്തി നേടുവാൻ സാധ്യതയുള്ള വിഷയങ്ങളിൽ പരിശീലനവും പാണ്ഡിത്യം ലഭിച്ചിട്ടുള്ള ഡോ: ബിനു ചാക്കോ സൈക്യാട്രിസ്റ്റ് ,ഡോ: സിനി എബ്രഹാം സൈക്യാട്രിസ്റ്റ് ,റവ ഡോക്ടർ എ വി തോമസ് അമ്പല വേലിൽ പാസ്റ്ററൽ കൗൺസിൽ സൈക്കോളജിസ്റ്, എന്നിവർ പ്രബോധനവും ശാരീരിക പരിശീലനവും നൽകി. അഭിവന്ദ്യ റൈറ്റർ ഡോക്ടർ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പയുടെ…

ഇന്ത്യയിൽ ന്യൂനപക്ഷവിവേചനം നിലവിലില്ലെന്നു നരേന്ദ്ര മോദി

വാഷിംഗ്‌ടൺ ഡി സി :ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനം നിലവിലുണ്ടെന്ന ചില ആരോപണങ്ങൾ  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  നിഷേധിച്ചു.ഇന്ത്യയിൽ ‘വിവേചനത്തിന് ഇടമില്ല’: ജനാധിപത്യമാണ് ഇന്ത്യയുടെ നട്ടെല്ല്, രാജ്യത്തിന്റെ ആത്മാവിലും രക്തത്തിലും അത് അലിഞ്ഞുചേർന്നിരിക്കുകയാണ്. മോദി വ്യക്തമാക്കി.ഇന്ത്യക്കാർ ശ്വസിക്കുന്നതും നിലനിൽക്കുന്നതും ജനാധിപത്യത്തിലാണെന്നും മോദി പറഞ്ഞു. വൈറ്റ് ഹൗസില്‍ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “നിങ്ങളുടെ രാജ്യത്തെ മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും” എന്ത് നടപടികൾ സ്വീകരിക്കാൻ പോകുന്നുവെന്ന്  ഒരു യുഎസ് റിപ്പോർട്ടർ വ്യാഴാഴ്ച ചോദിച്ചതിന്, അവ മെച്ചപ്പെടുത്തേണ്ടതില്ലെന്ന് മോദി പറഞ്ഞു.ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം ചെയ്യുമെന്ന ചോദ്യത്തോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ജനാധിപത്യം ശക്തമാക്കുന്നതിന് യുഎസും ഇന്ത്യയും സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് മോദി വ്യക്തമാക്കി. മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല. ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ വിവേചനത്തിന്റെ അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു. 2002-ൽ…

റവ :എബ്രഹാം മാത്യൂസ് (പാപ്പച്ചൻ, 80) മെമ്മോറിയൽ സർവീസ് ഒക്ലഹോമയിൽ ഇന്ന്

ഒക്കലഹോമ: ഒക്കലഹോമയിൽ ശനിയാഴ്ച അന്തരിച്ച അമേരിക്കയിലെ ആദ്യകാല മലയാളി പ്രവാസിയും റാന്നി കുര്യക്കൽ കുടുംബാംഗവും .ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാഅംഗവുമായ റവ :എബ്രഹാം മാത്യൂസ് (പാപ്പച്ചൻ, 80) മെമ്മോറിയൽ സർവീസ് :ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ  ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചും ഫ്യൂണറൽ സർവീസ് :ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിൽ വെച്ചും നടത്തപ്പെടും ഭാര്യ: മേഴ്സി മാത്യൂസ് (തൃശ്ശൂർ നെല്ലിക്കുന്ന് പരേതനായ പാസ്റ്റർ വി  കെ അബ്രഹാമിൻറെ മകൾ) മക്കൾ ജെന്നിംഗ്സ് മാത്യു- എല്ലാ ഫ്യൂണറൽ സർവീസ് ലിൻസി- ടൈറ്റസ് പ്രിൻസി- സോണി. കൂടുതൽ വിവരങ്ങൾക്കു ; ഗ്ലാഡിസൺ ജേക്കബ് (630 205 9830 )

ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 23 വെള്ളി)

ചിങ്ങം: നിങ്ങള്‍ക്ക്‌ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന്‌ നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്തുതീര്‍ക്കാന്‍ സഹായിക്കും. ബിസിനസ്‌ ഇടപാടുകളില്‍ നിന്ന്‌ നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ്‌ ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും ഇന്ന്‌ നല്ല ദിവസമാണ്‌. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്ത്‌ നിന്നും നേട്ടം വന്നുചേരും. പക്ഷേ, ഇതൊന്നും തലക്കുപിടിക്കാതെ സൂക്ഷിക്കുക. അസഹിഷ്ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്‌. ആരോഗ്യം ശ്രദ്ധിക്കുക. കന്നി : ക്ഷിപ്രകോപമോ അസഹിഷ്ണുതയോ കാണിക്കരുത്‌. കാരണം ഇന്ന്‌ മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക സ്ഥിതിവിശേഷത്തി എത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമ നടപടികള്‍ മാറ്റിവയ്ക്കുക. ശാന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ…

വ്യാജ സര്‍ട്ടിഫിക്കറ്റ്: വിദ്യയ്‌ക്കെതിരെ മറ്റൊരു വഞ്ചനാ കേസും രജിസ്റ്റർ ചെയ്തതായി പോലീസ്

പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ്‌ കേസില്‍ അറസ്റ്റിലായ മുന്‍ എസ്‌എഫ്‌ഐ നേതാവ്‌ കെ വിദ്യയ്ക്കെതിരെ സമാനമായ മറ്റൊരു കേസുണ്ടെന്ന്‌ പോലീസ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍. നീലേശ്വരം പോലീസ്‌ സ്റേഷനില്‍ ക്രൈം നമ്പര്‍ 465/2023 പ്രകാരം വഞ്ചനാക്കേസ്‌ ഫയല്‍ ചെയ്തിട്ടുണ്ട്‌. ഐപിസി 465, 468, 471, 420 വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം ഇതില്‍ നിന്ന്‌ വ്യക്തമാണെന്ന്‌ മണ്ണാര്‍ക്കാട്‌ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. ബുധനാഴ്ച വൈകീട്ട് 5.40ന്‌ കോഴിക്കോട്‌ വടകര വില്യാപ്പള്ളില്‍ രാഘവന്റെ വീട്ടില്‍ നിന്നാണ്‌ പ്രതിയെ പിടികൂടിയത്‌. 4-6-2018 മുതല്‍ 31-3-2019 വരെയും 10-6-2020 മുതല്‍ 31-3-2021 വരെയും മഹാരാജാസ്‌ കോളേജില്‍ മലയാളം അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലി ചെയ്തതായി കാണിച്ച്‌ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടാക്കി. മഹാരാജാസിന്റെ ഓഫീസ്‌ സീലും സ്പെഷ്യല്‍ ഗ്രേഡ്‌ പ്രിന്‍സിപ്പലിന്റെ പദവി സീലും ഒപ്പും വ്യാജമാണ്‌.…

ഗ്രീസ് തീരത്ത് മനുഷ്യക്കടത്ത് കപ്പൽ മുങ്ങി 500 പേരെ കാണാതായി; 7 പാക്കിസ്താനികളെ കസ്റ്റഡിയിലെടുത്തു

ഇസ്ലാമാബാദ്: കഴിഞ്ഞയാഴ്ച ഗ്രീസ് തീരത്ത് അമിത ഭാരം കയറ്റിയ കള്ളക്കടത്ത് കപ്പൽ മുങ്ങിയതിനെ തുടർന്ന് പാക്കിസ്താനികള്‍ ഉൾപ്പെടെ 500-ലധികം കുടിയേറ്റക്കാരെ കാണാതായതിനെ തുടർന്ന് മനുഷ്യക്കടത്ത് സംഘത്തിലെ ഏഴ് പ്രധാന വ്യക്തികളെ കസ്റ്റഡിയിലെടുത്തതായി പാക്കിസ്താന്‍ അധികൃതർ ബുധനാഴ്ച അറിയിച്ചു. കടത്തുകാരെ പിടികൂടാനുള്ള സർക്കാർ നടപടിയുടെ ഭാഗമായി, പാക്കിസ്ഥാനികളെ യൂറോപ്പിലേക്ക് കടത്തുന്നതിൽ സംഘത്തിന് പങ്കുള്ളതായി പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അറസ്റ്റ് നടന്നതെന്നും അവർ കൂട്ടിച്ചേർത്തു. അടുത്ത ദിവസങ്ങളിൽ, മുപ്പതു പേരെ പാക്കിസ്താന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, അവർക്ക് കള്ളക്കടത്ത് പ്രവർത്തനങ്ങളിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ്. കുടിയേറ്റ കപ്പൽ ഉൾപ്പെട്ട ദുരന്തവുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടാനുള്ള ശ്രമത്തിൽ ബുധനാഴ്ച, പോലീസ് രാജ്യത്തുടനീളം കൂടുതൽ റെയ്ഡുകൾ നടത്തി. കാണാതായ കള്ളക്കടത്തുകാരെ കണ്ടെത്താൻ പ്രാദേശിക പോലീസിന് പാക്കിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിക്കുന്നുണ്ട്.

കാട്ടാക്കട പോക്‌സോ കോടതിയുടെ ആദ്യ വിധി: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 10 വർഷം കഠിന തടവ്

കാട്ടാക്കട: പതിനേഴുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന്‌ കാട്ടാക്കട ഫാസ്റ്റ് ട്രാക്ക്‌ പോക്സോ കോടതി 10 വര്‍ഷം കഠിന തടവ്‌ ശിക്ഷ വിധിച്ചു. വിളവൂര്‍ക്കല്‍ സ്വദേശി അഖിലിനെ (27) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്‌ രമേഷ്‌ കുമാര്‍ 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷിച്ചത്. കാട്ടാക്കടയില്‍ അതിവേഗ പോക്സോ കോടതി വന്നതിന്‌ ശേഷമുള്ള ആദ്യ വിധിയാണിത്‌. അഖിലിന്‌ പത്ത്‌ വര്‍ഷം കഠിന തടവും രണ്ട്‌ വര്‍ഷം ലഘു തടവും 50,000 രൂപ പിഴയുമാണ്‌ ശിക്ഷ. പിഴത്തുക ഇരയ്ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ പ്രതി 8 മാസം അധിക തടവ്‌ അനുഭവിക്കണം. 2017ലാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. ബസ്സില്‍ സ്ഥിരമായി യാത്ര ചെയ്യിരുന്ന പെണ്‍കുട്ടിയുമായി കെഎസ്‌ആര്‍ടിസി ജീവനക്കാരനായിരുന്ന പ്രതി സൗഹൃദത്തിലായി. തുടര്‍ന്ന്‌ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും…