ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 23 വെള്ളി)

ചിങ്ങം: നിങ്ങള്‍ക്ക്‌ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന്‌ നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്തുതീര്‍ക്കാന്‍ സഹായിക്കും. ബിസിനസ്‌ ഇടപാടുകളില്‍ നിന്ന്‌ നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ്‌ ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും ഇന്ന്‌ നല്ല ദിവസമാണ്‌. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്ത്‌ നിന്നും നേട്ടം വന്നുചേരും. പക്ഷേ, ഇതൊന്നും തലക്കുപിടിക്കാതെ സൂക്ഷിക്കുക. അസഹിഷ്ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്‌. ആരോഗ്യം ശ്രദ്ധിക്കുക.

കന്നി : ക്ഷിപ്രകോപമോ അസഹിഷ്ണുതയോ കാണിക്കരുത്‌. കാരണം ഇന്ന്‌ മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക
സ്ഥിതിവിശേഷത്തി എത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമ നടപടികള്‍ മാറ്റിവയ്ക്കുക. ശാന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ ആയ കാര്യങ്ങള്‍ക്ക്‌ പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്‌. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. ജീവനക്കാരെ ജോലിയില്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക.

തുലാം : ഇന്ന്‌ നിങ്ങളുടെ വഴിയേ വരുന്ന എല്ലാ സുഖഭോഗങ്ങളും ആസ്വദിക്കണം. ജോലിയുടെ കാര്യത്തില്‍, നിങ്ങള്‍ വിവിധ ഓപ്ഷനുകളില്‍ നിന്ന്‌ തെരഞ്ഞെടുക്കേണ്ട ഒരു ഘട്ടത്തില്‍ ഇപ്പോള്‍ എത്തിയിരിക്കണം. പക്ഷേ വിഷമിക്കേണ്ട. ദൈവങ്ങളെ സ്തുതിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‌ തീരുമാനിക്കാന്‍ നിങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല.

വൃശ്ചികം : ഒരു സംഘടിത പ്രചാരണത്തില്‍ നിന്ന്‌ നിങ്ങള്‍ പ്രചോദിതരാകും. നിങ്ങള്‍ വളരെയധികം കണ്ണുകളെ ആകര്‍ഷിക്കുന്നു. ആളുകള്‍ നിങ്ങളെ അനുകരിക്കാന്‍ ആഗ്രഹിക്കും. നിങ്ങള്‍ ചിരിക്കുമ്പോള്‍ ചുറ്റുമുള്ളവരും നിങ്ങളോടൊപ്പം ചിരിക്കും.

ധനു : ഇന്ന്‌ യാത്രക്ക്‌ പറ്റിയ ദിവസമല്ല. കഴിവതും അത്‌ ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക എന്നാണ്‌ ഗണേശന്റെ ഉപദേശം. നിങ്ങള്‍ക്ക്‌ ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായോ നിങ്ങള്‍ ഉത്കണ്ഠാകുലനാണെങ്കില്‍ ശാന്തത പാലിക്കുക.
അസ്വസ്ഥനായതുകൊണ്ട്‌ ഒരു പ്രശ്നവും പരിഹരിക്കാൻ പറ്റുകയില്ല. പ്രശ്നങ്ങള്‍ സംസാരിച്ച്‌ പരിഹാരം കാണുക. ജോലിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ സമയം നല്ലതല്ല. സമീപകാലത്ത്‌ നിങ്ങള്‍ ചിലരുമായി ആലോചിച്ച ആപല്‍ക്കരമായ പദ്ധതികള്‍ ഉപേക്ഷിക്കുക. എതിരാളികളുമായോ മേലധികാരിമാരുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത്‌ ഒഴിവാക്കുക.

മകരം : തൊഴില്‍പരമായി എല്ലാം നല്ലനിലയിലാണെങ്കിലും എന്തോ കുറവുണ്ടെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നാം. പ്രതികൂല ചിന്തകളും അശുഭപ്രതീക്ഷയും ഉപേക്ഷിക്കുക. നിങ്ങള്‍ അസ്വസ്ഥനാകുകയും പ്രശ്നങ്ങള്‍ ഉള്ളതിലേറെ പെരുപ്പിച്ചു കാണുകയും ചെയ്യും. ശാന്തനാകുക. എല്ലാം നല്ലനിലയിലാണ്‌. നിങ്ങളുടെ മനോഭാവമാണ്‌ പ്രശ്നം. നിങ്ങള്‍ക്ക്‌ കഴിവുണ്ട്‌. വേഗത്തില്‍ ജോലി ചെയ്യുന്നുമുണ്ട്‌. അത്‌ ആളുകള്‍ അംഗീകരിക്കുകയും ചെയുന്നു. ഓദ്യോഗികാവശ്യത്തിനായി യാത്രചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. സന്ധികളില്‍ ചെറിയ വേദന തോന്നുകയോ വലിയ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യാം. പോഷണ കാര്യത്തില്‍ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക. ബിസിനസ്‌ പങ്കാളികളുമായി സംഘര്‍ഷമുണ്ടായേക്കാം. സൂക്ഷിക്കുക.

കുംഭം : ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഷ്ട്യത്തോടുംകൂടി മുന്നോട്ടുപോകാനാണ്‌ നക്ഷത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്‌. ഇന്ന്‌ നിങ്ങള്‍ ഒരേസമയം ദ്യഡനിശ്ചയവും മനശ്ചാഞ്ചല്യവും പ്രകടിപ്പിക്കും. അതായത്‌ സാഹചര്യത്തിനനുസരിച്ച്‌ നിങ്ങള്‍ സ്വയം മാറുന്നു. ഒരു കാല്‍പനിക ബന്ധം നിങ്ങളെ ഉല്ലാസഭരിതനാക്കും. മനോഹരമായ വസ്ത്രങ്ങള്‍, രുചികരമായ ആഹാരം, ചെറു ഉല്ലാസയാത്ര, ഇഷ്ടപ്പെടുന്നവരുടെ സാമീപ്യം എന്നിവയൊക്കെ നിങ്ങള്‍ക്ക്‌ സന്തോഷം പകരും. വിവാഹിതര്‍ക്ക്‌ ദാമ്പത്യം സന്തുഷ്ടി നിറഞ്ഞതാകാം. മറ്റുള്ളവര്‍ക്ക്‌ ഭിന്ന സാംസ്‌കാരിക പശ്ചാത്തലമുള്ളവരുമായി പരിചയപ്പെടാനിടവരും. തൊഴില്‍ പരമായും ഇന്ന്‌ നല്ല ദിവസമാണ്‌. സാമൂഹ്യ പദവി ഉയരും. പങ്കാളിത്തം ഗുണകരമാകും.

മീനം : ഇന്നത്തെ ദിവസം ഹിതകരവും ഉന്മേഷകരവുമായിരിക്കും. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും നിങ്ങള്‍ ഓരോ ചുവടും മുന്നോട്ടുവയ്ക്കുക. നിങ്ങളുടെ ര്‍ജസ്വലതയിലും വ്യക്തമായ തീരുമാനങ്ങളിലും സ്വയം അത്ഭുതം തോന്നും. ആരേയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എതിരാളികള്‍ക്ക്‌ നിങ്ങളുടെ ഉത്സാഹം അത്ര സന്തോഷകരമായിരിക്കുകയില്ല. എന്നാല്‍ സഹപ്രവര്‍ത്തകരുടെ സഹകരണവും പ്രവ്യത്തി വിജയവും ഉണ്ടാകും. വീട്ടില്‍ സമാധാനാന്തരീക്ഷമായിരിക്കും. ആരോഗ്യം തൃപ്തികരം. പതിവുജോലികള്‍ അനായാസം ചെയ്തുതീര്‍ക്കും. അമ്മയില്‍ നിന്നും നല്ല വാർത്തകള്‍ പ്രതീക്ഷിക്കാം.

മേടം : നിങ്ങള്‍ ഇന്ന്‌ കഠിനാധ്വാനം ചെയ്യും. ശേഷിക്കുന്ന അസൈന്‍മെന്റുകള്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ പ്രൊഫഷനിലും പൊതു സേവനങ്ങളിലും ഉള്ള ആളുകള്‍ക്ക്‌ ഇത്‌ ഫലപ്രദമായ ദിവസമായിരിക്കും.

ഇടവം : മത്സരത്തിന്റെ ഭാഗമായി നിങ്ങളുടെ സര്‍ഗാത്മക ശ്രേണി പൂര്‍ണമാകും. ഇന്ന്‌ നിങ്ങളുടെ കാര്യക്ഷമത ശ്രദ്ധിക്കപ്പെടാതെ പോകില്ല. നിങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിന്‍റെ ഗുണമേന്മ എല്ലാവരെയും അത്ഭുതപ്പെടുത്തും. ഇന്ന്‌ നിങ്ങള്‍ തീര്‍ച്ചയായും സഹപ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യും.

മിഥുനം : നിങ്ങളുടെ ഹൃദയം ബുദ്ധിയെക്കാള്‍ മുന്‍ഗണന വികാരങ്ങള്‍ക്ക്‌ നല്‍കും. അതികൊണ്ട്‌ നിങ്ങള്‍ ഇന്ന്‌ വികാരങ്ങളുടെ ചുഴലിക്കാറ്റ്‌ അനുഭവിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്‌. ആരാണ്‌ നല്ലവന്‍ എന്ന്‌ മനസിലാക്കാത്തവരും മനസ്‌ മനസിലാക്കാന്‍ ആഗ്രഹിക്കാത്തവരുമാണ്‌ അധികം പേരും. ഇന്ന്‌ വൈകുന്നേരത്തോടെ നല്ല വാർത്തകള്‍ എത്താന്‍ അധികം താമസമുണ്ടാവില്ല.

കര്‍ക്കടകം : ഭാവിയിലേക്കുള്ള പദ്ധതി ആസൂത്രണം ചെയ്തുകൊണ്ട്‌ നിങ്ങളുടെ ഇന്നത്തെ ദിവസം ഒരു പ്രചോദനകരമായ കുറിപ്പില്‍ തുടങ്ങുന്നു. നിങ്ങള്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ തുടങ്ങും. ഭാവി ആസൂത്രണം ചെയ്ത്‌ മറ്റ്‌ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ ധാരാളം സമയം ലാഭിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ദിവസാവസാനം ആവേശകരമായ പ്രതിഫലം ലഭിക്കും.

Print Friendly, PDF & Email

Leave a Comment

More News