പ്രിയ പിതാക്കന്മാരെ, ഫാദേഴ്‌സ് ഡേയുടെ ഈ പ്രത്യേക അവസരത്തിൽ, നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന്, നിങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഉള്ള അവിശ്വസനീയമായ നായകന്മാരെ ഞങ്ങൾ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അചഞ്ചലമായ ആത്മവിശ്വാസം, സ്നേഹം, വിജയം, പിന്തുണ, ദയ, പരിചരണം, കഠിനാധ്വാനം, നിങ്ങളുടെ കുടുംബത്തിനുവേണ്ടി സ്വന്തം ജീവൻ ത്യജിക്കാനുള്ള ശക്തി എന്നിവ നിങ്ങളെ യഥാർത്ഥത്തിൽ അസാധാരണമാക്കുന്നു. പിതാക്കന്മാരേ, നിങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ വഴികാട്ടിയാണ്, നിങ്ങളുടെ ജ്ഞാനവും ശക്തിയും കൊണ്ട് ഞങ്ങളെ എപ്പോഴും നയിക്കുന്നു. നിങ്ങളുടെ നിസ്വാർത്ഥ സമർപ്പണവും ത്യാഗവും എല്ലാ ദിവസവും മികച്ച വ്യക്തികളാകാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. നിങ്ങൾ ഞങ്ങളുടെ പിന്തുണയുടെ നെടുംതൂണാണ്, ആവശ്യമുള്ള സമയങ്ങളിൽ ആശ്വാസവും മാർഗനിർദേശവും വാഗ്ദാനം ചെയ്യുന്നു. ഇന്ന്, ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഞങ്ങൾക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിനും നിങ്ങൾ ചെയ്ത എണ്ണമറ്റ ത്യാഗങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു.…
Author: .
രാഹുല്‍ ഗാന്ധി സുവനീര്‍ പ്രകാശനം ചെയ്തത് ഐ.ഓ.സി കേരള ചാപ്റ്ററിനു അഭിമാന നിമിഷം
ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഏറെ വിജയകരമായ അമേരിക്ക സന്ദര്‍ശനത്തിന്റേയും, ജാവിറ്റ്‌സ് സെന്ററിലെ പ്രസംഗത്തിന്റേയും പശ്ചാത്തലത്തില്‍ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ തയറാക്കിയ സുവനീര്‍ കെട്ടിലും മട്ടിലും മികച്ചതായി. ഈടുറ്റ ലേഖനങ്ങളും, പുതിയ ഇന്ത്യയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും വ്യസ്തമാക്കുന്ന സുവനീറിന്റെ ശില്പികളും അഭിനന്ദമര്‍ഹിക്കുന്നു. സുവനീറിന്റെ പ്രകാശനം രാഹുല്‍ ഗാന്ധി തന്നെ നിര്‍വഹിച്ചത് അംഗീകാരവുമായി. ഐ.ഓസി. കേരള ചാപ്ടർ പ്രസിഡന്റ് ലീലാ മാരേട്ടില്‍ നിന്ന് സുവനീര്‍ ഏറ്റുവാങ്ങി ഐ.ഒ.സി ചെയര്‍ സാം പിട്രോഡയ്ക്ക് നല്‍കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. ക്വീന്‍സിലെ ടെറസ് ഓണ്‍ ദി പാര്‍ക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണത്തിലായിരുന്നു അത്. വർഗീസ് പോത്താനിക്കാട് ചീഫ് എഡിറ്ററായ എഡിറ്റോറിയൽ ബോർഡാണ് സുവനീർ തയ്യാറാക്കിയത്. ഈപ്പൻ ഡാനിയൽ, പോൾ കറുകപ്പള്ളി, ലീല മാരേട്ട്, തോമസ് മാത്യു, സാം മണ്ണിക്കരോട്ട്, പോൾ പി. ജോസ്, വിശാഖ് ചെറിയാൻ,…
കാർ ഹൈവേയിൽ നിന്ന് നദിയിലേക്കു മറിഞ്ഞ് നാലംഗ കുടുംബത്തിനു ദാരുണാന്ത്യം
ഐഡഹോ; ഐഡഹോയിൽ ഒരു കുടുംബം സഞ്ചരിച്ച കാർ ഹൈവേയിൽ നിന്ന് 30 അടി താഴ്ചയിലുള്ള നദിയിലേക്ക് മറിഞ്ഞ് നാലംഗ കുടുംബം മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ വാരാന്ധ്യത്തിൽ സംഭവിച്ച ദുരന്തത്തെകുറിച്ചുള്ള വിവരങ്ങൾ ബുധനാഴ്ചയാണ് പോലീസ് വെളിപ്പെടുത്തിയത് പിതാവായ കാൽവിൻ “സിജെ” മില്ലർ, 36, തന്റെ മൂന്ന് മക്കളോടോപ്പം ഒരു റോഡ് യാത്രയിലായിരുന്നു.ഡക്കോട്ട മില്ലർ, 17, ജാക്ക് മില്ലർ, 10; ഡെലില മില്ലർ (8) എന്നിവരാണ് അപകടത്തിൽ പെട്ടതെന്ന് പോലീസ് പറഞ്ഞു. 17 കാരിയായ ഡക്കോട്ട മില്ലർ ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിപ്പോയതാണു പാറക്കൂട്ടത്തിൽ ഇടിച്ചു കാർ വായുവിലേക്ക് ഉയർന്നതെന്നു ഐഡഹോ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു, തുടർന്ന് താഴർക്കു പതിച്ച വാഹനം മറ്റൊരു വലിയ പാറക്കൂട്ടത്തിൽ ഇടിച്ചു മറിഞ്ഞ് തലകീഴായി സാൽമൺ നദിയിലേക്ക് വീഴുകയാണുണ്ടായതെന്നു റിപ്പോർട്ടിൽ പറയുന്നു ഹൈവേയിൽ നിന്ന് 30 അടി ഉയരത്തിൽ പറന്ന ശേഷം നദിയിൽ പതിച്ച…
കാത്തിരുന്ന ലിയോ അപ്ഡേറ്റ് : ദളപതിയുടെ പിറന്നാൾ ദിനത്തിൽ ലിയോയിലെ ആദ്യ ഗാനമെത്തുന്നു
വിജയ് ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ്. ദളപതിയുടെ ജന്മദിനത്തിന് കൃത്യം ഒരാഴ്ച ബാക്കിനിൽക്കെ, വിജയ് നായകനായ ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരു അപ്‌ഡേറ്റിന്റെ സൂചന നൽകി നിഗൂഢമായ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു. തന്റെ ട്വിറ്റർ പോസ്റ്റിൽ സംവിധായകൻ “റെഡി ആഹ്?” ലിയോ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയുള്ള വിജയ് ആരാധകരോട് ഒരു ചോദ്യം ചോദിക്കുന്നതുപോലെ. കൃത്യം ഒരു മണിക്കൂറിനു ശേഷം റെഡിയാണ് എന്ന മറുപടിയോടു കൂടി ആരാധകരുടെ പ്രിയ താരം വിജയ് ആ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വിജയുടെ പിറന്നാൾ ദിനത്തിൽ ലിയോയുടെ ആദ്യ ഗാനം റിലീസാകും. ആരാധകർ കാത്തിരുന്ന ആ വാർത്ത സോഷ്യൽ മീഡിയയിൽ തീയായി ആളിപ്പടരുകയാണ്.ജൂൺ 22 വിജയുടെ പിറന്നാൾ ദിനത്തിൽ പ്രേക്ഷകരിലേക്ക് ലിയോയിലെ ഗാനമെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്ന്…
ഫ്‌ളോറിഡയിൽ കൊലയാളി ഡുവാൻ യൂജിൻ ഓവൻറെ വധ ശിക്ഷ നടപ്പാക്കി
ഫ്‌ളോറിഡ:1984-ൽ രണ്ട് കുട്ടികളുടെ അമ്മയേയും 14 വയസ്സുള്ള ബേബി സിറ്ററേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട ഡുവാൻ യൂജിൻ ഓവൻറെ (62) വധ ശിക്ഷവ്യാഴാഴ്ച വൈകുന്നേരം റൈഫോർഡിലെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കി . മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു മിനുറ്റുകൾക്കകം 6:14 ന് മരണം സ്ഥിരീകരിച്ചു . 1984 മാർച്ച് 24 ന് ഡെൽറേ ബീച്ചിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ ഓവൻ രണ്ട് കൊച്ചുകുട്ടികളെ നോക്കികൊണ്ടിരുന്നു 14 വയസ്സുള്ള കാരെൻ സ്ലാറ്ററിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഓവൻ സ്ലാറ്ററിയെ ആവർത്തിച്ച് കുത്തുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് . കോടതി രേഖകൾ കാണിക്കുന്നത് എന്നാൽ രണ്ടു കുട്ടികൾക്കും പരിക്കില്ല. ആ വർഷം മെയ് മാസത്തിൽ, പ്രതി മറ്റൊരു സ്ത്രീ ഓവൻ ജോർജിയാന വേഡനെ (38) കൊലപ്പെടുത്തി. ജോർജിയാന വേഡൻ താമസിച്ചിരുന്ന ബോക റാട്ടൺ വീട്ടിൽ…
ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർ സെക്കന്ററിയാക്കുക : വെൽഫെയർ പാർട്ടി
മങ്കട: മലബാറിലെ പ്ലസ് വൺ ബാച്ച് പ്രതിസന്ധിയിൽ ജനകീയ പ്രക്ഷോഭം തീർത്ത് വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത്. മങ്കട മണ്ഡലത്തിലെ ഹയർസെക്കന്ററി ഇല്ലാത്ത ഏക ഗവൺമെന്റ് ഹൈസ്കൂൾ ആയ മങ്കട ചേരിയം ഹൈസ്കൂളിന് മുന്നിലായിരുന്നു പ്രതിഷേധം. പ്ലസ് വൺ അലോട്ട്മെന്റ് നടക്കുന്നതിന് മുമ്പേ മലബാർ ജില്ലകളിൽ ആവശ്യമായ സ്ഥിര ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് പ്രസിഡണ്ട് ജമാൽ കൂട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മലപ്പുറത്തിന് വേണ്ടത് ബെഞ്ചുകൾ അല്ല ബാച്ചുകൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം പ്രസിഡണ്ട് നബീൽ അമീൻ മുഖ്യപ്രഭാഷണം നടത്തി. ചേരിയം ഗവൺമെന്റ് ഹൈസ്കൂളിനെ ഹയർസെക്കൻഡറി ആക്കി ഉയർത്തി പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ…
എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണം: പ്രൊഫ. ഡോ. സഞ്ജീവ് പി സാഹ്നി
തിരുവനന്തപുരം: എ ഐ സംവിധാനങ്ങള്‍ മാനുഷികമൂല്യങ്ങള്‍, മാനവിക ക്ഷേമം, ആവശ്യകതകള്‍ എന്നിവയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ജിന്‍ഡാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയര്‍ സയന്‍സിന്റെ സ്ഥാപകനും പ്രിന്‍സിപ്പല്‍ ഡയറക്ടറുമായ പ്രൊഫസര്‍ ഓഫ് എമിനെന്‍സ് ഡോക്ടര്‍ സഞ്ജീവ് പി സാഹ്നി. ഹോട്ടല്‍ ഹൈസിന്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാനസികതലത്തില്‍ വരുത്തുന്ന സമഗ്ര മാറ്റങ്ങളെ പറ്റി ഒരു വിശകലനം ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സംയോജനം അധ്യാപനവും പഠനാനുഭവങ്ങളും ഏറെ മെച്ചപ്പെടുത്താനും വിജ്ഞാന സമ്പാദനം സുഗമമാക്കാനും അതുവഴി തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ വ്യാവസായിക മേഖലയില്‍ വന്‍ ശക്തിയായി വളര്‍ന്ന എ ഐ വിദ്യാഭ്യാസ രംഗത്ത് പരമ്പരാഗത രീതികളില്‍ വിപ്ലവകരമായ സമഗ്ര മാറ്റം വരുത്തി, പഠന രീതികളെ പുനര്‍ നിര്‍വചിക്കാനും…
ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും ഹൂസ്റ്റണിൽ
ലോക സമാധത്തിനായും, ഇന്ത്യയ്ക്കും അമേരിക്കയ്ക്കും വേണ്ടിയും പ്രാർത്ഥിക്കാന്‍ ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ ജൂൺ 17 ശനിയാഴ്ച വരെ ഹൂസ്റ്റണിലുളള ഡെസ്റ്റിനി സെന്ററിൽ വച്ച് പ്രാർത്ഥന മീറ്റിംഗുകൾ നടത്തുന്നു. രാത്രി യോഗങ്ങളിൽ പാസ്റ്റേഴ്സ് അനീഷ് ഏലപാറ, മൈക്കിൾമാത്യൂസ്, ഷിബു തോമസ്, വിൽസൻ വർക്കി, കെ. ജെ. തോമസ് കുമളി എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. പകൽ രാവിലെ 10 മണിക്കും, ഉച്ചയ്ക്ക് 2 മണിയ്ക്കും പ്രത്യേകം പ്രാർത്ഥന മീറ്റിംഗുകൾ ഉണ്ടായിരിക്കും. ഈ പ്രാവിശ്യത്തെ പ്രത്യേക യുവജന മീറ്റിംഗുകൾക്കായി ജൂൺ 12-ാം തിയ്യതി വൈകിട്ട് 6:30ന് പാസ്റ്റർ മൈക്കിൾ മാത്യു, പാസ്റ്റർ ക്ലിസ്റ്റഫർ പീറ്റർ എന്നിവർ നേതൃത്വം നൽകും. കഴിഞ്ഞ 18 വർഷമായി ഈ മീറ്റിംഗുകൾ നടന്നു വരുന്നു. വിലാസം: 1622 സ്റ്റാഫോർഡ് ഷെയർ, സ്റ്റാഫോർഡ്, ടെക്സസ് 77477. കൂടുതൽ വിവരങ്ങൾക്ക്: പെനിയേൽ മിനിസ്റ്ററി- 8324287645
രഹസ്യ രേഖകളുടെ അന്വേഷണത്തിൽ ട്രംപിനെതിരെ കുറ്റം ചുമത്തി, ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ പ്രസിഡന്റ്
മയാമി :ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ നിന്ന് കഴിഞ്ഞ വർഷം കണ്ടെത്തിയ നൂറിലധികം രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയുടെ രഹസ്യ രേഖകളുടെ അന്വേഷണത്തിലാണ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്. ഇതോടെ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റിനെ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ പ്രസിഡന്റായി. മിയാമി ഫെഡറൽ കോടതിയിലെ കുറ്റപത്രം അസാധാരണമാണ്, കാരണം ഒരു മുൻ പ്രസിഡന്റിനെതിരെ ഒരിക്കലും ഫെഡറൽ കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടിട്ടില്ല. ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നതെന്നും അതിലൊന്നെങ്കിലും ഗൂഢാലോചന നടത്തിയെന്നും ഒരു വൃത്തങ്ങൾ പറഞ്ഞു. കുറ്റം നിഷേധിച്ച മുൻ പ്രസിഡന്റ്, ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മിയാമി ഫെഡറൽ കോടതിയിൽ ഹാജരാകാൻ തനിക്ക് സമൻസ് ലഭിച്ചതായി പറഞ്ഞു. ട്രംപ് വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ അദ്ദേഹത്തിന്റെ ഫ്‌ളോറിഡ മാർ-എ-ലാഗോ റിസോർട്ടിലേക്ക് കൊണ്ടുപോകുമ്പോൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്‌തിരുന്നോ എന്ന് അന്വേഷിച്ചുവരികയാണ്. മാൻഹട്ടൻ…
22 ലക്ഷം രൂപ തിരികെ നൽകിയ പാക് ഡ്രൈവറെ ദുബായ് പോലീസ് ആദരിച്ചു
അബുദാബി : യാത്രക്കാരൻ മറന്നുവെച്ച 101,463 ദിർഹം (22,80,920 രൂപ) തിരികെ നൽകിയ ദുബായ് ആസ്ഥാനമായുള്ള പാക്കിസ്താന്‍ ഡ്രൈവറെ പൊലീസ് ആദരിച്ചു. ഒരു റെന്റൽ ലിമോസിൻ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന പാക് സ്വദേശി 28 കാരനായ മുഹമ്മദ് സുഫിയാൻ റിയാദിനെയാണ് അൽ ബർഷ പോലീസ് സെന്ററിൽ സത്യസന്ധതയ്ക്ക് ആദരിച്ചത്. ദുബായ് പോലീസ് കാണിച്ച ആദരവിന് അദ്ദേഹം നന്ദി അറിയിച്ചു. തന്റെ ശക്തമായ കടമബോധവും ഉടമയുടെ അവകാശങ്ങളും സ്വത്തും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ഉടൻ നടപടിയെടുക്കാനും പണം പോലീസിന് കൈമാറാനും തന്നെ പ്രേരിപ്പിച്ചതെന്ന് മുഹമ്മദ് റിയാദ് ഊന്നിപ്പറഞ്ഞു. പോലീസ് സേനയെ പ്രതിനിധീകരിച്ച് റിയാദിന് പ്രശംസാപത്രവും ഉപഹാരവും ലഭിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അൽ ബർഷ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മജീദ് അൽ സുവൈദി റിയാദിനെ പ്രശംസിച്ചു. “റിയാദിന്റെ സത്യസന്ധതയിൽ ഞങ്ങൾ അഭിമാനിക്കുന്നു. സമൂഹത്തിൽ ക്രിയാത്മകമായ പങ്ക്…
