പ്ലാനോ (ടെക്‌സസ്) : പ്ലാനോ സിറ്റി ഉള്‍പ്പെടെ നോര്‍ത്ത് ടെക്‌സസില്‍ വിവിധ സൈറ്റുകളില്‍ ഏഷ്യന്‍ വംശജരുടെ വീടുകളില്‍ കവര്‍ച്ച നടത്തിവന്നിരുന്നു മൂവര്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഹോസെ ഗോണ്‍സാല്‍വസ്, മെല്‍ബ ഗെയിറ്റന്‍, ലിബര്‍ഡോ സോട്ടോ, എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേരും കൊളംബിയയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞവര്‍ഷം പ്ലാനോയില്‍ മാത്രം 12 ഏഷ്യന്‍ വംശജരുടെ പ്രത്യേകിച്ചു ഇന്ത്യക്കാരുടെ വീടുകളില്‍ ഇവര്‍ കവര്‍ച്ച നടത്തി. വിലപിടിപ്പുള്ള ആഭരണങ്ങള്‍ സ്വര്‍ണം എന്നിവ കൊണ്ടുപോവുകയായിരുന്നു. നോര്‍ത്ത് കരോലിന, ഫ്‌ലോറിഡ, ജോര്‍ജിയ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവര്‍ കവര്‍ച്ച നടത്തിയതായി പോലീസ് പറഞ്ഞു. ഗേയ്റ്റനും സോട്ടോയും ഹൂസ്റ്റണില്‍ നിന്നും ഗോണ്‍സാല്‍വസ് മിയാമിയില്‍ നിന്നും ആണ് പിടിയിലായത്. അറസ്റ്റ് ചെയ്ത ഇവരുടെ വീടുകളില്‍ നിന്നും ആയിരക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങളും വിലയേറിയ മോഷണമുതലുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പിടികൂടിയവരെ പ്ലാനോ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Author: പി.പി. ചെറിയാന്
10,000 ജീവനക്കാര്‍ മൈക്രോസോഫ്റ്റ് കമ്പനിക്ക് പുറത്ത്; ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
ന്യൂയോര്‍ക്ക്: അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി അറിയിച്ചു. ഇതോടെ 10,000 ജീവനക്കാര്‍ കമ്പനിക്ക് പുറത്തായി. പിരിച്ചു വിടല്‍ തീരുമാനം വ്യക്തമാക്കിക്കൊണ്ട് കമ്പനി സിഇഒ സത്യ നദെല്ല ജീവനക്കാര്‍ക്ക് ഇ-മെയ്ല്‍ സന്ദേശം അയച്ചു’.ബൃഹദ് സാമ്പത്തിക സാഹചര്യങ്ങളും ഉപഭോക്താക്കളുടെ മാറിയ മുന്‍ഗണനകളും’ മുന്‍നിര്‍ത്തിയാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ എത്ര പേര്‍ക്ക് ജോലി നഷ്ടമായെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. . ‘ചില മേഖലകളില്‍ ആളുകളെ ഒഴിവാക്കുന്നതിനൊപ്പം സുപ്രധാനവും തന്ത്രപരവുമായ മേഖലകളിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യും,’ നദെല്ല വ്യക്തമാക്കി. ഭാവിയെക്കരുതി തന്ത്രപരമായ മേഖലകളില്‍ നിക്ഷേപം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. റെഗുലേറ്ററി ഫയലിംഗില്‍ കൂട്ട പിരിച്ചു വിടലിനെപ്പറ്റി മൈക്രോസോഫ്റ്റ് സൂചിപ്പിച്ചിരുന്നു. നേരത്തെ ആമസോണ്‍, ട്വിറ്റര്‍, മെറ്റ തുടങ്ങിയ വമ്പന്‍മാരും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ആമസോണ്‍…
ഭാര്യയെ വെട്ടിമുറിച്ചു ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍
നോര്‍ഫോള്‍ക്ക് (മാസച്യുസെറ്റ്‌സ്) : ഭാര്യയെ വധിച്ചു ശരീരഭാഗങ്ങള്‍ വേര്‍പ്പെടുത്തി ഡംപ്സ്റ്ററില്‍ നിക്ഷേപിച്ച ഭര്‍ത്താവ് അറസ്റ്റില്‍. മൂന്നു കുട്ടികളുടെ മാതാവാണ് ഇവര്‍. വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ ഭര്‍ത്താവ് ബ്രയാന്‍ വാള്‍ഷ് ഭാര്യ അനാ വാള്‍ഷിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.ഭയാനകമായി പീഡിപ്പിച്ചശേഷം അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് നോര്‍ഫോള്‍ക്ക് ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് അറിയിച്ചു. കൊലപാതകക്കുറ്റം ചുമത്തി ജനുവരി 18 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യം നല്‍കാതെ ജയിലില്‍ അടക്കുന്നതിനും ,ഫെബ്രുവരി 9 നു വീണ്ടും ഹാജരാക്കുന്നതിനും ഉത്തരവിട്ടു. വിവാഹമോചനത്തെക്കാള്‍ ഭാര്യയെ വധിക്കുകയാണ് നല്ലതെന്ന് വിശ്വസിച്ച ബ്രയാന്‍ ഭാര്യയെ ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല സ്റ്റേറ്റ് ഏതാണെന്ന് ഗൂഗിളില്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ജനുവരി ഒന്നിനുശേഷം ഭാര്യയെ കണ്ടിട്ടില്ലെന്നാണ് ഭര്‍ത്താവ് പോലീസിനു നല്‍കിയ വിവരം. ജനുവരി നാലിന് ജോലിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനം ഉടമ പോലീസില്‍ പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പല നുണകള്‍…
ഞൊണ്ടത്ത് പറമ്പില്‍ വാഹിദ് (55) ഖത്തറില്‍ നിര്യാതനായി
കിഴുപ്പിളളിക്കര: ദോഹയിൽ ഖത്തരി വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഞൊണ്ടത്ത് പറമ്പിൽ വാഹിദ് (55) താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. താമസ സ്ഥലത്ത് വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടിയന്തിര ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. രണ്ടരപ്പതിറ്റാണ്ടായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. തൃശൂർ കിഴുപ്പിള്ളിക്കര കല്ലുംകടവ് ഞൊണ്ടത്തുപറമ്പിൽ പരേതനായ അബൂബക്കറിന്റെ മകൻ ആണ്. മാതാവ്: സുലൈഖ, ഭാര്യ: വാഹിദ. മക്കൾ: നിയാസ് (എയറോനോട്ടിക്കൽ വിദ്യാർത്ഥി), താജുദീൻ, വഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി. കബറടക്കം ജനുവരി 19 വ്യാഴാഴ്ച കിഴുപ്പിള്ളിക്കര ജുമാ മസ്ജിദ് കബര്‍സ്ഥാനിൽ വെച്ച് നടന്നു. കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ സജീവ പ്രവർത്തകനും, തൃശൂർ ജില്ലാ സൗഹൃദ വേദി ആരംഭകാല മെമ്പറും ആയിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഖത്തർ കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത്…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 28): ജോണ്‍ ഇളമത
അറുപത്തേഴു വയസ്സ് പ്രായമായിട്ടും തളരാതെ മറ്റൊരു മഹാദാത്യം ഏറ്റെടുത്ത മൈക്കിള്‍ആന്‍ജലോയുടെ മനസ്സില്‍ മറ്റൊരാശങ്ക കൊള്ളിമീന്‍പോലെ പാഞ്ഞുപോയി. അറുപതുകഴിഞ്ഞവരാരും ഇത്ര കടുത്ത ഉത്തരവാദിത്വം ഏറ്റെടുത്തതായി കേട്ടുകേള്‍വിപോലുമില്ല. എങ്കിലും സാഹസികത മൈക്കിള്‍ആന്‍ജലോയെ ഉന്മേഷവാനാക്കി. തന്റെ ജീവിതത്തില്‍ എത്രയ്രെത പോപ്പുമാര്‍ കടന്നുപോയി. നാല്‍പ്പത്തെട്ട്, അമ്പത്, അങ്ങേയറ്റം അറുപത് എന്നീ പ്രായങ്ങളില്‍. ഒരു ചെറിയ പനി മതി വാര്‍ദ്ധക്യത്തില്‍ ജീവിതം അവസാനിക്കാന്‍. സെസ്റ്റീന്‍ ചാപ്പലിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ഇരുപത്തിരണ്ടില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പു വരച്ച ചിത്രങ്ങള്‍, വൃദ്ധനായ മൈക്കിള്‍ആന്‍ജലോയുടെ നയനങ്ങളില്‍ ആവേശം പടര്‍ത്തി. അന്നു ചെറുപ്പമായിരുന്നു. യൗവനത്തിന്റെ കുതിപ്പ് കുഞ്ചിരോമങ്ങള്‍ ഉളക്കി പായുന്ന ഒരു കുതിരയുടേതുപോലെയും. ഇവയെല്ലാം വരച്ച നിമിഷങ്ങള്‍ അസ്വസ്ഥതയുടേതായിരുന്നു. സൃഷ്ടിയുടെ അസ്വസ്ഥത! ശില്‍പിയില്‍നിന്നും ചിത്രകാരന്റെ വേഷം ആദ്യമല്പം കഠിനമായിരുന്നു. കടുംചായങ്ങളുടെ രൂക്ഷഗന്ധം. കയറിനിന്ന് എത്തിവരയ്ക്കുമ്പോഴുണ്ടാകുന്ന പിടലികഴപ്പ്, വേദന. കൈകളുടെയും വിരലുകളുടെയും മരവിപ്പ്, എന്നാല്‍ എല്ലാം വരച്ചു തീര്‍ന്നപ്പോള്‍ ആര്‍ത്തലച്ച് ഒഴുകി കടലിന്റെ…
ഭക്ഷ്യവിഷബാധ: കേരളത്തിലെ നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചു പൂട്ടി
എറണാകുളം: വടക്കൻ പറവൂരിലെ മജിലിസ് ഹോട്ടലിൽ ഭക്ഷണം കഴിച്ചതിന് ശേഷം 68 പേരെ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിലെ ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതിനെ തുടർന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർക്കെല്ലാം ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പ്രാദേശിക അധികാരികൾ ഹോട്ടൽ അടച്ചുപൂട്ടി. മലിനമായ ഭക്ഷണം വിൽക്കുന്ന ഭക്ഷണശാലകൾക്കും ഹോട്ടലുകള്‍ക്കുമെതിരെ സംസ്ഥാന സർക്കാർ കാമ്പയിൻ ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം. 68 പേരിൽ 28 പേരെ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. 20 പേർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച വൈകുന്നേരമാണ് കുഴിമന്തി, അൽഫഹാം, ഷവായ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവരെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് ഭക്ഷണം കഴിച്ചതിനുശേഷം ഛർദ്ദി, വയറിളക്കം, ശരീരവേദന, അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടു. ഈ ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കിയതായി സംസ്ഥാന…
കോവളത്തെയും ഗോവയെയും ബന്ധിപ്പിക്കാൻ ക്രൂയിസ് ടൂറിസം വരുന്നു
കൊച്ചി: സംസ്ഥാനത്തെ പ്രധാന തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ മംഗലാപുരവും ഗോവയുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം ആരംഭിക്കുമെന്ന് കേരള സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ടൂറിസം ഡയറക്ടറുടെ ക്രൂയിസ് ടൂറിസം സംബന്ധിച്ച കരട് നയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പദ്ധതിക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ഒരു ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളത്തിലെ കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ എന്നിവിടങ്ങളെ മംഗളൂരുവിലേക്കും ഗോവയിലേക്കും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട ക്രൂയിസ് ടൂറിസമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ജിഒയിൽ പറയുന്നു. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള വിദഗ്ധ സമിതിക്ക് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി ഭേദഗതി വരുത്തിയ കരട് ക്രൂയിസ് നയം സമർപ്പിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വിദഗ്ധ സമിതിയിൽ ടൂറിസം ഡയറക്ടർ കൺവീനറും കേരള ഇൻലാൻഡ് ഷിപ്പിംഗ് ആൻഡ് നാവിഗേഷൻ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തുറമുഖ വകുപ്പിലെയോ കേരള മാരിടൈം…
ജോഷിമഠ്: നാല് വാർഡുകൾ പൂർണമായും സുരക്ഷിതമല്ലെന്ന്
ഡെഹാറാഡൂൺ : ഉത്തരാഖണ്ഡിന്റെ മുകൾ ഭാഗത്തുള്ള ജോഷിമഠിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ചുറ്റുമുള്ള പ്രതിസന്ധികൾക്കിടയിൽ, വിശുദ്ധ നഗരത്തിലെ നാല് മുനിസിപ്പൽ ഏരിയകളോ വാർഡുകളോ ‘പൂർണമായും സുരക്ഷിതമല്ല’ എന്ന് പ്രഖ്യാപിച്ചതായി ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ അറിയിച്ചു. “ജോഷിമഠിലെ നാല് വാർഡുകൾ പൂർണ്ണമായും സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ബാക്കിയുള്ള വാർഡുകളെ ഭാഗികമായി ബാധിച്ചതായി കണ്ടെത്തി (താഴ്ന്നതിലൂടെ). “ജോഷിമഠിലും പരിസരത്തും തകർച്ചയുടെ കാരണങ്ങളും വ്യാപ്തിയും സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ പല സംഘടനകളും ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഉടൻ അന്തിമ റിപ്പോർട്ട് കൊണ്ടുവരും,” ചൊവ്വാഴ്ച ഡെറാഡൂണിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സിൻഹ പറഞ്ഞു. മഴ പ്രതീക്ഷിച്ച് ഞങ്ങൾ മതിയായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍, ജെപി കോളനിയിലെ ജലനിരപ്പ് കുറഞ്ഞുവെന്ന് സിൻഹ അറിയിച്ചു. “ജലത്തിന്റെ ഡിസ്ചാർജ് നില ജെപി കോളനിയിൽ താഴ്ന്നു. ഇതൊരു നല്ല വാർത്തയാണ്,” ഡിസാസ്റ്റർ മാനേജ്‌മെന്റ് സെക്രട്ടറി പറഞ്ഞു. ജോഷിമഠിലെ ദുരിതബാധിതരായ…
ഭക്ഷ്യവിഷബാധ: പറവൂരിലെ ഹോട്ടൽ ഉടമകൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു
എറണാകുളം: പറവൂരിൽ കുഴിമന്തി കഴിച്ച് 68 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഹോട്ടല്‍ ഉടമകൾക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മജ്‌ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 28 പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ട്. 20 പേർ സ്വകാര്യ ആശുപത്രിയിലാണുള്ളത്. തൃശൂരിൽ 12 പേരും കോഴിക്കോട് നാല് പേരും ചികിത്സ തേടിയിട്ടുണ്ട്. ഒരാളെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മണ്ണെണ്ണയൊഴിച്ച് കത്തിച്ച് സെപ്റ്റിക് ടാങ്കിൽ തള്ളി; ഭർത്താവിന് ജീവപര്യന്തം കഠിന തടവ്
തിരുവനന്തപുരം: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും ശിക്ഷ. ആനാട് വേങ്കവിള തവലോട്ട്കോണം നാല് സെന്റ് കോളനി ജീനഭവനിൽ സുനിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് ജോയ് ആന്റണിയെ കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് അനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. 2013 ഓഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ജോയ് ഭാര്യ സുനിതയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി സുനിതയെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. സംഭവദിവസം വൈകിട്ട് അഞ്ചിന് സുനിതയ്ക്കു വന്ന ഫോൺകാളിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തലക്കടിച്ച് വീഴ്ത്തിയ ശേഷം മൂന്ന് കഷ്ണങ്ങളാക്കി മുറിച്ചാണ്…
