ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും നടന്നു

എടത്വ: ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും ചടങ്ങും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ ജെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം വിനിതാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി പഠനോപകരണ വിതരണം നിർവഹിച്ചു.മൂന്നര പതിറ്റാണ്ട് സ്ക്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കിയ ലക്ഷ്മികുട്ടിയമ്മയ്ക്ക് ഉള്ള ഉപഹാരം ഗിരിജകുമാരി വേണുഗോപാൽ സമ്മാനിച്ചു.ലക്ഷ്മികുട്ടിയമ്മയുടെ മറുപടി പ്രസംഗം ഏവരെയും വികാരഭരിതമാക്കി. സംസ്ഥാന ലൈബ്രററി കൗൺസിൽ അംഗം ഹരീന്ദ്രനാഥ് തായംങ്കരി ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, അദ്ധ്യാപകരായ മുകേശ് കെ.എം, രേഷ്മ എസ് ,മാതൃസമിതി പ്രസിഡൻറ് ശാന്തിനി സന്തോഷ് എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തിനു മുന്നോടിയായി പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നല്കി സ്വീകരിച്ചു.തുടർന്ന് സ്ക്കൂൾ യൂണിഫോം, പാഠപുസ്തകം എന്നിവയുടെ ഔദ്യോഗിക വിതരണോദ്ഘാടനവും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി.

ഈ അദ്ധ്യയന വർഷത്തിൽ ഓരോ ക്ലാസിലും പഠന മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഡോ. ജോൺസൺ വി. ഇടിക്കുള പ്രഖ്യാപിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News