മാലിയിലെ അശാന്തിക്ക് കാരണം അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും: യുഎൻ

യു എന്‍ ഒ: മാലിയുടെ വടക്കൻ ഗാവോ, മേനക മേഖലകളിലെ ജനവാസ മേഖലകൾക്ക് സമീപം അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നും അവിടെ അരക്ഷിതാവസ്ഥ വർധിപ്പിക്കുമെന്നും യുഎൻ മേധാവി അടുത്തിടെ ഒരു റിപ്പോർട്ടിൽ അവകാശപ്പെട്ടു. മാലിയുടെ വടക്കൻ ഗാവോ, മേനക മേഖലകളിലെ ജനവാസ മേഖലകൾക്ക് സമീപം അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്‌റ്റേറ്റും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഇപ്പോഴും നടക്കുന്നുണ്ടെന്ന് യുഎൻ മേധാവി തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അഭിപ്രായത്തിൽ, സിവിലിയന്മാർക്കെതിരായ “അക്രമ തീവ്രവാദ ഗ്രൂപ്പുകളുടെ” ആക്രമണങ്ങളാണ് ഭൂരിഭാഗം മനുഷ്യാവകാശ ലംഘനങ്ങൾക്കും കാരണം. കൂടാതെ, “അക്രമ സംഭവങ്ങളുടെ തോതും ആവൃത്തിയും അസാധാരണമായി വര്‍ദ്ധിച്ചു,” അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കൻ മാലിയിലെ ഗാവോ, മേനക മേഖലകളിൽ അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്‌റ്റേറ്റും തമ്മിലുള്ള പോരാട്ടം ജനവാസ മേഖലകളോട് അടുത്താണ് നടക്കുന്നതെന്നും, ഇത് അവിടെ അശാന്തിക്ക് കാരണമാകുമെന്നും യുഎൻ…

കനത്ത മൂടൽമഞ്ഞ് ഉത്തരേന്ത്യയെ വിഴുങ്ങുന്നു; ട്രെയിനുകൾ 1-8 മണിക്കൂർ വൈകുന്നു

ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ മുതൽ ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും മൂടൽമഞ്ഞ് വ്യാപിച്ചത് ദൃശ്യപരതയെ ബാധിച്ചതിനാൽ വടക്കൻ റെയിൽവേ മേഖലയിലെ 15 ഓളം ട്രെയിനുകൾ വൈകി. പല ട്രെയിനുകളും ന്യൂഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും എത്താൻ നിശ്ചയിച്ച സമയത്തേക്കാൾ 8 മണിക്കൂർ വൈകിയാണ് ഓടുന്നത്. റെയിൽവേ പറയുന്നതനുസരിച്ച്, പുരി-ന്യൂഡൽഹി പുരുഷോത്തം എക്സ്പ്രസ് (രണ്ട് മണിക്കൂർ), ഗയ-ന്യൂഡൽഹി മഹാബോധി എക്സ്പ്രസ് (ഒന്നര മണിക്കൂർ), ബറൗണി-ന്യൂഡൽഹി ക്ലോൺ സ്പെഷ്യൽ (ഒന്നര മണിക്കൂർ), ഗോരഖ്പൂർ-ബതിന്ദ ഗോരഖ്ധാം എക്സ്പ്രസ് (ഒരു മണിക്കൂർ), ഹൗറ-ന്യൂ ഡൽഹി പൂർവ എക്സ്പ്രസ് (എട്ട് മണിക്കൂർ), റൈഗിർ-ന്യൂഡൽഹി ശ്രംജീവി എക്‌സ്‌പ്രസ് (1.15 മണിക്കൂർ), റക്‌സൗൾ-ആനന്ദ് വിഹാർ ടെർമിനൽ സദ്ഭാവന എക്‌സ്പ്രസ് (3.30 മണിക്കൂർ), ജബൽപൂർ-ഹസ്രത്ത് നിസാമുദ്ദീൻ ഗോണ്ട്വാന (2 മണിക്കൂർ), ഡോ. അംബേദ്കർ നഗർ-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര എസ്എഫ്‌എഫ് എസ്‌എഫ് (1 മണിക്കൂർ), എംജിആർ ചെന്നൈ സെൻട്രൽ-ന്യൂ ഡൽഹി…

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് മധ്യമേഖലാ സമാഗമത്തിന് ചിക്കാഗോയില്‍ പ്രൗഡോജ്ജലമായ തുടക്കം

2023 ജൂലൈയിൽ ഹ്യൂസ്റ്റണിൽ നടക്കുന്ന വിശ്വഹിന്ദു മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന ലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസിന്റെ (മന്ത്ര) മധ്യമേഖലാ ഹിന്ദു സംഗമം ഗുരു പൂജയോടും വിവിധ ആഘോഷ പരിപാടികളോടും കൂടി ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ നടന്നു. ശാന്തി മന്ത്രങ്ങള്‍ക്ക് ശേഷം പ്രസിഡണ്ട് ഹരി ശിവരാമൻ, വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ, ട്രസ്റ്റീ വൈസ് ചെയർമാൻ മധു പിള്ള, പ്രസിഡന്റ് എലെക്ടും ഗീതാമണ്ഡലം പ്രസിഡന്റ്മായ ശ്രീ. ജയചന്ദ്രൻ, സാമൂതിരി കോവിലകത്തെ ഡോക്ടർ രവി രാജ, ജോയിന്റ് ട്രെഷറർ ശ്രീ ബിജു കൃഷ്ണൻ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ശ്രീ ഹരി ശിവരാമന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിലും രജിസ്‌ട്രേഷന്‍ കിക്ക് ഓഫിനും മധ്യ മേഖല റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ രാഹുൽ നായർ, മധ്യ മേഖലാ കോർഡിനേറ്റർ ഡോക്ടർ സുമിതാ പണിക്കരും മധ്യമേഖലാ റെജിസ്ട്രേഷൻ കോർഡിനേറ്റർ…

വന്ദ്യ ഷേബാലി അച്ചന് വിശ്വാസ സമൂഹത്തിന്റെ യാത്രാമൊഴി

ന്യൂയോർക്ക്: ജനുവരി 13 ന് ഫിലഡൽഫിയയിൽ അന്തരിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികൻ ഫാ. ബാബു വർഗീസിന് (ഫാ. ഷേബാലി) ഭദ്രാസനത്തിലെ വൈദികരും അൽമായരും ചേർന്ന് വിടവാങ്ങൽ നൽകി. ജനുവരി 17-ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവകയിൽ വച്ചു നടന്ന സംസ്കാര ശുശ്രൂഷകൾക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ശെമ്മാശ്ശൻമാരും വൈദിക സെമിനാരി വിദ്യാർത്ഥികളും ജീവിതത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിന്ആ ളുകളും വന്ദ്യ ഷേബാലി അച്ചന്അ ന്തിമോപചാരം അർപ്പിച്ചു. മദ്രാസ് ഭദ്രാസനം, തുമ്പമൺ ഭദ്രാസനം, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം എന്നിവിടങ്ങളിലുള്ള നിരവധി ഇടവകകളിൽ വന്ദ്യ ഫാ. ഷേബാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ഓർത്തഡോക്സ് ഹെറാൾഡ് ഉൾപ്പെടെ നിരവധി സഭാ പ്രസിദ്ധീകരണങ്ങളുടെ പ്രസാധകനായിരുന്നു അദ്ദേഹം. അനുശോചന…

എൻ.ബി.എ. മുൻ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റ് കെ ചന്ദ്രശേഖരൻ നായർ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനും വിവിധ പദവികളും അലങ്കരിച്ചിട്ടുണ്ട്. ന്യൂജേഴ്സിയിലെ ടീനെക്കിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഭാര്യ: തങ്കമ്മ നായർ. സുനിത, ഹേമ, ജയ് നായർ എന്നിവർ മക്കളാണ്. ജനുവരി 20 വെള്ളിയാഴ്ചഉച്ചയ്ക്ക് ഒരു മണി മുതൽ സംസ്ക്കാരച്ചടങ്ങുകൾ വസതിയായ തൃശ്ശൂരിലുള്ള വഴനിയിൽ (ശാന്തിഘട്ടിനു സമീപം) കോർമത്ത് വീട്ടിൽ വെച്ച് നടക്കുന്നതാണ്.

ആദ്യ സ്‌നേഹം കാത്തുസൂക്ഷിക്കുവാന്‍ കഴിയുന്നവരാകണം വിശ്വസസമൂഹം: റവ. ജോബി ജോണ്‍

ഹൂസ്റ്റണ്‍: ക്രൈസ്തവ വിശ്വാസ സമൂഹത്തിനു നേരെ വിരല്‍ ചൂണ്്ടി നിന്റെ ആദ്യ സ്‌നേഹം വിട്ടുകളഞ്ഞിരിക്കുന്നു എന്ന പ്രസ്താവനയെ തിരുത്തി കുറിച്ച് ആദ്യ സ്‌നേഹം കാത്തുസൂക്ഷിക്കുവാന്‍ കഴിയുന്നവരായി മാറണം ക്രൈസ്തവ സമൂഹമെന്ന് റവ.ജോബി ജോണ്‍ ഉദബോധിപ്പിച്ചു. മനുഷ്യരാശിയുടെ നിലനില്‍പിന് സ്‌നേഹം അനിവാര്യമാണെന്നും അച്ചന്‍ പറഞ്ഞു. വിശുദ്ധ വേദപുസ്തകത്തിലെ മര്‍മ്മപ്രധാനമായ വെളിപ്പാട് പുസ്തകത്തില്‍ ഏഴു സഭകള്‍ക്കായി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്നത്തെ ലോക ക്രൈസ്തവ സഭക്ക് നല്‍കുന്ന സന്ദേശമാണെന്നും അച്ചന്‍ കൂട്ടിചേര്‍ത്തു. ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈനിന്റെ 453-ാമത് സമ്മേളനത്തില്‍ ധ്യാന പ്രസംഗം  നടത്തുകയായിരുന്നു ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോബി ജോണ്‍. പ്രെയര്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ ആമുഖ പ്രസംഗം നടത്തി. പ്രെയര്‍ ലൈനിന്റെ ആരംഭം മുതല്‍ മുടങ്ങാതെ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഹൂസ്റ്റണില്‍ നിന്നുള്ള ചിന്നമ്മ തോമസിന്റെ 100-ാം ജന്മദിനത്തില്‍ ആശംസകള്‍ നേരുന്നതായി സി.വി.എസ്. അറിയിച്ചു. തുടര്‍ന്ന് യോഗത്തിലേക്ക് ഏവരേയും…

മന്ത്രയുടെ അമേരിക്കയിലെ പ്രഥമ വേദ ക്ഷേത്രം ഷിക്കാഗോ ഗീതാമണ്ഡലത്തിൽ ഉയർന്നു

സനാതന ധര്‍മ്മ പ്രചരണം പ്രധാന ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ് (മന്ത്ര) സംഘടനയുടെ ഒന്നാം വാര്‍ഷികം പ്രമാണിച്ച്, അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഉയരുന്ന വേദക്ഷേത്രങ്ങൾക്ക് മുന്നോടിയായി ആദ്യ വേദക്ഷേത്രം ഷിക്കാ ഗോയിൽ ഉയർന്നു. ലോകഗുരുവായ ശ്രീ വിവേകാനന്ദ സ്വാമികളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഷിക്കാഗോയിലെ ഏറ്റവും പുരാതനമായ ഹൈന്ദവ സംഘടനയായ ചിക്കാഗോ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തെയാണ് മന്ത്ര ഇതിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയില്‍ നിന്ന് മന്ത്ര’യുടെ ഭാരവാഹികളായ ശ്രീ ഹരി ശിവരാമന്‍, ശ്രീ കൃഷ്ണരാജ് മോഹൻ,ബ്രഹ്മശ്രീ മനോജ് നമ്പുതിരി എന്നിവർ ഏറ്റുവാങ്ങിയ ഋഗ്വേദാദി ഗ്രന്ഥസമുച്ചയങ്ങൾ, കേരളത്തിലെ വിവിധ ജില്ലകളിലെ മഹാ ക്ഷേത്രങ്ങളിലൂടെയും സനാതന ആത്മീയ കേന്ദ്രങ്ങളിലൂടെയും നടത്തിയ പരിക്രമണത്തിനു ശേഷം വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12നു ഷിക്കാഗോയിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് നടന്ന വിവിധ…

ടെക്‌സസ്സില്‍ പിതാവിനേയും മകനേയും കൊലപ്പെടുത്തിയ കേസ്സില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ടെക്‌സസ്: ടെക്‌സസിന്റെ എയര്‍പോര്‍ട്ട് റോഡിലുള്ള വീടിന്റെ ഡ്രൈവ് വേയില്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസ്സില്‍ 19 വയസ്സുള്ള രണ്ടു യുവാക്കളെ അറസ്റ്റു ചെയ്തതായി ഗ്വാഡ്‌ലൂപ്പ് കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു. ജനുവരി 14 ശനിയാഴ്ചയായിരുന്നു സംഭവം. പ്രതികളെ പോലീസ് തിങ്കളാഴ്ച അറസ്റ്റു ചെയ്തു.പ്രിസ്റ്റണ്‍ വെഡ്‌ലിംഗ്(38) ഇവാന്‍ വെസലിംഗ് (14) എന്നിവരാണ് കൊല്ലപ്പെട്ട ഹതഭാഗ്യര്‍. 911 കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ലാനൊ കൗണ്ടി ഷെറിഫ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തി ചേര്‍ന്ന് ഡ്രൈവ് വേയില്‍ വെടിയേറ്റു കിടന്നിരുന്ന രണ്ടുപേരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓസ്റ്റിനില്‍ നിന്നും തൊണ്ണൂറു മൈല്‍ നോര്‍ത്ത് വെസ്റ്റിലാണ് റ്റൊ എയര്‍പോര്‍ട്ട്. അവിടെയുള്ള വീട്ടില്‍ എത്തിയ യുവാക്കളാണ് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തതെന്നും, എന്താണ് വെടിവെക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് അറിയില്ലെന്നും അധികൃതര്‍ പറഞ്ഞു. അറസ്റ്റു ചെയ്ത പ്രതികളെ ഗ്വാഡലൂപ്പ് കൗണ്ടി ജയിലില്‍ അടച്ചു. ഇവര്‍ക്കെതിരെ കാപ്പിറ്റല്‍ മര്‍ഡര്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.…

രാജു സൈമൺ (79) അന്തരിച്ചു

ന്യൂയോർക്ക്: റോക്‌ലാൻഡ് കൗണ്ടിയിലെ ആദ്യ നിവാസികളിൽ ഒരാളായ രാജു സൈമൺ (79) ആലപ്പുഴയിലുള്ള വസതിയിൽ ജനുവരി 15 ന് അന്തരിച്ചു. ദീർഘ കാലം മെറ്റീരിയൽ റിസർച്ച് കോർപറേഷനിൽ ക്വാളിറ്റി കണ്ട്രോൾ ഇൻസ്‌പെക്ടർ ആയും സോണി കോർപറേഷനിൽ എഞ്ചിനീയർ ആയും സേവനം ചെയ്തീട്ടുണ്ട്. ഓറഞ്ച് ബർഗിലുള്ള ബഥനി മാർത്തോമാ ചർച്ചിലെ സജീവ അംഗമായിരുന്നു. അനവധി കാലം റോക്‌ലാൻഡ് കൗണ്ടിയിലെ nanuet ൽ താമസിച്ചിരുന്നു. റിട്ടയർമെന്റിനു ശേഷം ആലപ്പുഴയിലുള്ള വസതിയിൽ ഫാമിലിയുമായി താമസിച്ചു വരുകആയിരുന്നു. ഭാര്യ: ലില്ലി സൈമൺ മക്കൾ: ഐലീൻ സൈമൺ & റോഷിൻ വർഗീസ് മരുമകൻ : തോമസ് വർഗീസ് കൊച്ചുമക്കൾ : ഈതെൻ & കെയറ പൊതുദർശനവും സംസ്കാരവും ജനുവരി 21 ന് ആലപ്പുഴയിലുള്ള YMCA മാർത്തോമാ ചർച്ചിൽ വച്ച് നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് ചൂരവടിയുമായി ബന്ധപ്പെടുക (Tel: 914-882-9361).

വിശ്വാസികൾക്കും ദേവാലയങ്ങൾക്കും എതിരെയുള്ള അതിക്രമങ്ങളെ അപലപിച്ച ഡാളസ് എക്യുമെനിക്കൽ ക്ലർജി ഫെലോഷിപ്പ്

ഡാലസ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്തീയ വിശ്വാസികൾക്കും ദേവാലയങ്ങൾക്കു മെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളെ ഡാലസ് എക്യുമെനിക്കൽ ക്ലർജി ഫെല്ലോഷിപ്പ് അപലപിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തു. ഡാലസിലെ ഇരുപതിൽപരം വ്യത്യസ്ത സ്വഭാ വിഭാഗങ്ങളിലെ വൈദികർ ജനുവരി ആദ്യവാരം ഫാദർ ജോൺ മാത്യു വിന്ടെ വസതിയിൽ ഒത്തുചേർന്ന് ശുശ്രൂഷ മേഖലകളെക്കുറിച്ചും ശുശ്രൂഷയിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്യുന്ന ചെയ്യുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങളെ കുറിച്ചും ചർച്ച ചെയ്യപ്പെട്ടത്. ഡാളസ്സിലെ വിവിധ ഇടവകകളിലേക്കു പുതുതായി എത്തിച്ചേർന്ന വൈദികരെയും കുടുംബാംഗങ്ങളെയും വൈദിക ട്രസ്റ്റി റവ ഫാദർ ബിനു തോമസ് സ്വാഗതം ചെയ്തു തുടർന്ന് അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു. വൈദീകരുടെ കൊച്ചമ്മമാരും കുഞ്ഞുങ്ങളും മനോഹരമായ ഗാനങ്ങൾ ആലപിച്ചു .2003 വർഷത്തിൽ സംഘടിപ്പിച്ച പ്രഥമ യോഗത്തിൽ ഡാലസ് സിഎസ്ഐ ചർച്ച് വികാരി റവ ജോജി അബ്രഹാം ധ്യാനപ്രസംഗം നടത്തി .തുടർന്ന് നടന്ന പ്രാർത്ഥനകൾക്ക് വെരി…