മാഞ്ചസ്റ്റര്‍ (ന്യൂഹാംപ്ഷയര്‍): ക്രിസ്തുമസ് രാവില്‍ കൊടുംതണുപ്പില്‍ നവജാത ശിശുവിനെ വനത്തിലെ തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലുള്ള താല്‍ക്കാലിക ഷെഡില്‍ ഉപേക്ഷിച്ച 29 വയസ്സുള്ള മാതാവ് അലക്സാന്‍ഡ്രിയ എക്ക്കേഴ്സിലിനെ പോലീസ് പിടികൂടി ഫെലൊനി ചാര്‍ജ് ചെയ്തു. മുന്‍ എം.എല്‍.ബി ഹാള്‍ ഓഫ് ഫെയിം ഡെന്നിസ് എക്കേഴ്സിലിയുടെ വളര്‍ത്തുപുത്രിയാണ് അലക്സാണ്ട്രിയ ഡെന്നിസ്. മയക്കുമരുന്നിന് അടിമയും ഭവനരഹിതവുമായിരുന്നു ഇവര്‍. ക്രിസ്തുമസ് രാവിലാണ് ഇവര്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ആ സമയത്തു അവിടെ താപനില 18 ഡിഗ്രിയായിരുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്ന വനത്തില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ ടെന്റിലായിരുന്നു ഇവരുടെ പ്രസവം. തുടര്‍ന്ന് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചു. സ്ഥലം വിടുകയായിരുന്നുവെന്ന് മാഞ്ചസ്റ്റര്‍ പോലീസ് ചീഫ് ജോണ്‍ സ്റ്റാര്‍ പറഞ്ഞു. കുഞ്ഞിന് ജന്മം നല്‍കിയ വിവരം ആരോ പോലീസിനെ അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ അലക്സാന്‍ഡ്രിയായെ കണ്ടെത്തി ചോദ്യം ചെയ്തുവെങ്കിലും കുട്ടിയെ എവിടെ ഉപേക്ഷിച്ചു എന്നത് വ്യക്തമായി പറയുവാന്‍ ഇവര്‍ക്ക്…
Author: പി.പി. ചെറിയാന്
2023 – ൽ ഫിലഡൽഫിയയിൽ നടക്കുന്ന മാർത്തോമ്മാ ഫാമിലി കോൺഫറന്‍സ് രജിസ്ട്രേഷൻ; സുവനീർ കിക്ക് ഓഫ് നാളെ
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 34 – മത് ഫാമിലി കോൺഫ്രറൻസ് 2023 ജൂലൈ 6 മുതൽ 9 വരെ ഫിലാഡൽഫിയ നോർത്ത് ഈസ്റ്റിലുള്ള റാഡിസൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടും. റൈറ്റ്.റവ.ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, റൈറ്റ്.റവ.ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ, റവ.ഡോ.ഗോർഡൻ എസ്.മിക്കോസ്കി, റവ.ഡോ.പ്രകാശ് കെ.ജോർജ്, റവ.മെറിൻ മാത്യു എന്നിവരാണ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന കുടുംബ സംഗമത്തിന് നേതൃത്വം നൽകുന്നത്. ഡിസംബർ 29,30 (വ്യാഴം,വെള്ളി) തീയതികളിൽ അറ്റ്ലാന്റാ മാർത്തോമ്മാ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന വാർഷിക കൺവെൻഷനിൽ, നാളെ (വ്യാഴം) നടത്തപ്പെടുന്ന പ്രത്യേക ചടങ്ങിൽ 34 – മത് ഫാമിലി കോൺഫ്രറൻസിന്റെ രജിസ്ട്രേഷൻ, സുവനീർ എന്നിവയുടെ കിക്ക് ഓഫ് നടത്തപ്പെടും എന്ന് ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു…
ട്രമ്പിന്റെ ആറു വര്‍ഷത്തെ ടാക്സ് റിട്ടേണ്‍സ് വെള്ളിയാഴ്ച പരസ്യപ്പെടുത്തും
വാഷിംഗ്ടണ്‍ ഡി.സി.: നീണ്ടു നിന്ന വ്യവഹാരങ്ങള്‍ക്കും, അന്വേഷണത്തിനും ഒടുവില്‍ കഴിഞ്ഞ ആറുവര്‍ഷത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ടാക്സ് റിട്ടേണ്‍സ് വെള്ളിയാഴ്ച പരസ്യപ്പെടുത്തുമെന്ന് യു.എസ്. ഹൗസ് ഓഫ് റപ്രസന്റേറ്റീവ് വക്താവ് ഡിസംബര്‍ 27 ചൊവ്വാഴ്ച വെളിപ്പെടുത്തി. ഡമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കമ്മറ്റിയുടെ അന്വേഷണത്തിനൊടുവില്‍ യു.എസ്. സുപ്രീം കോടതിയുടെ അനുമതിയും ലഭിച്ചതോടെയാണ് ടാക്സ് റിട്ടേണ്‍സ് പരസ്യപ്പെടുത്തുവാന്‍ തീരുമാനിച്ചത്. 2015 മുതല്‍ 2021 വരെ ട്രമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്ത കാലയളവിലെ റിട്ടേണ്‍സാണ് പരസ്യപ്പെടുത്തുക. കഴിഞ്ഞ ആഴ്ച പര്സ്യപ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ട്രമ്പിന്റെ വ്യക്തിപരമായ ചില വിവരങ്ങള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുന്നതിന് സമയം എടുത്തതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിലും, പ്രസിഡന്‍സിയിലും ടാക്സ് സമര്‍പ്പിക്കാത്ത ആദ്യ പ്രസിഡന്റാണ് ട്രമ്പ്. ജനുവരി ആറിന് നടന്ന വൈറ്റ് ഹൗസ് കലാപത്തില്‍ ട്രമ്പിനെതിരെ സ്വീകരിച്ചിരിക്കുന്ന നിയമനടപടികളും ടാക്സ് റിട്ടേണ്‍…
ഗൾഫിലെ ക്രിസ്ത്യൻ പ്രവാസി സമൂഹം ക്രിസ്മസ് ആഘോഷിച്ചു
ജിദ്ദ: സൗദി അറേബ്യയിലുൾപ്പെടെ മേഖലയിലുടനീളം ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഗൾഫ് മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ സമൂഹം ആവേശത്തിലാണ്. പണ്ട് ചില രാജ്യങ്ങളിൽ പരസ്യമായും മറ്റു ചില രാജ്യങ്ങളിൽ സ്വകാര്യമായുമാണ് ആഘോഷം നടത്തിയിരുന്നത്. എന്നാല്‍, ‘വിഷൻ 2030’ വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നുമുള്ള കൂടുതൽ വിദേശ പ്രവാസികളെ ആകർഷിക്കുന്നു. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അവിടത്തെ പ്രവാസികള്‍ക്ക് ഇതൊരു പുതിയ അനുഭവമാണ്. പ്രാദേശിക പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ് ആദ്യത്തെ ക്രിസ്മസ് പതിപ്പ് പ്രത്യേകമായി പ്രാധ്യാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഏതാനും വർഷങ്ങൾക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് സൗദി ഇത്തവണ അറേബ്യയിലെ ക്രിസ്മസ് ഷോപ്പിംഗ് വ്യത്യസ്ഥമായിരുന്നു. മതപരമായ സഹിഷ്ണുതയുടെ വർദ്ധിച്ചുവരുന്ന സംസ്കാരത്തെയും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക പരിവർത്തനത്തിന്റെ വേഗതയും വ്യാപ്തിയും അതില്‍ പ്രതിഫലിപ്പിച്ചതായി വിവിധ അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഈ വർഷം ക്രിസ്മസ് ഇനങ്ങൾ നന്നായി വിറ്റുപോകുന്നുണ്ടെന്നും സൗദി അറേബ്യയിൽ…
ഇന്നത്തെ രാശിഫലം (ഡിസംബര്‍ 27, ചൊവ്വ)
ചിങ്ങം: ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത. അഭിപ്രായഭിന്നതകൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രശ്‌നങ്ങൾ സങ്കീർണ്ണമാകുകയും കൈകാര്യം ചെയ്യാൻ കഴിയാതാവുകയും ചെയ്യും. ചീത്തപ്പേർ സമ്പാദിക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോൾ അതീവ ജാഗ്രത പുലർത്തുക. കന്നി: പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും ഇന്ന് നല്ല ദിവസമാണ്. സഹപ്രവർത്തകർ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ലാഭമുണ്ടാകാൻ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവർക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം: നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങൾ സുഹൃത്തുക്കളുടേയും അപരിചിതരുടെയുമൊക്കെ ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലിൽ അധ്വാനത്തിനുതക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴിൽസ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു. വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരീക്ഷിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും.…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 25): ജോണ്‍ ഇളമത
മൈക്കിള്‍ആന്‍ജലോയുടെ മുമ്പില്‍ കാലം ഒരു കഴുകനെപ്പോലെ പറന്നു. ജീവിതം ഇനിയും എത്രനാള്‍കൂടിയുണ്ട്? നിനച്ചിരിക്കാത്ത നേരത്ത് പലതും സംഭവിക്കുന്നു. എങ്കിലും ഇത്രകാലം കരുണാനിധിയായ ദൈവം കാത്തു. ഒരുപക്ഷേ, ദൈവത്തിന് ഒരു പദ്ധതിയുണ്ടാകാം. ജനനം ഒരു നിയോഗമാണ്. നിയോഗം പൂര്‍ത്തിയാക്കാനുള്ള ജന്മങ്ങളിലൂടെയാകാം ഒരോ കാലങ്ങളിലും ഒരോരോ ജന്മങ്ങള്‍ നിശ്ചയിച്ച് ദൈവം പ്രതിഭകളാക്കാന്‍ ഒരോരുത്തരെ തിരിഞ്ഞ് ഭൂമിയിലേക്കയയ്ക്കുന്നത്. അങ്ങനെ ഒരു ജന്മമായിരിക്കില്ലേ തന്റേതെന്ന് ആരു കണ്ടു! മൈക്കിള്‍, ആ കാലത്തൊക്കെ വിറ്റോറിയ കൊളോണ എന്ന സുന്ദരിയായ കവയിത്രിയുമായി ഏറെ അടുപ്പത്തിലായിരുന്നു. കര്‍ദിനാള്‍ ഡി മെഡിസി, ലിയോ പത്താമനെന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെട്ട സ്ഥാനാരോഹണച്ചടങ്ങില്‍ വെച്ചാണ് അവളെ കണ്ടുമുട്ടിയത്. അതും പരിചയപ്പെടുത്തിയത് റാഫേല്‍! റാഫേല്‍ ഇന്നില്ല. ഇന്നോളം ആ പരിചയം നിലനില്‍ക്കുന്നു. അതിലപ്പുറം അവളുമായി വളരെ അടുത്തിരിക്കുന്നു. ഒരു പഴകിയ വീഞ്ഞുപോലെ ലഹരി ഉണര്‍ത്തുന്നതുതന്നെ അവളുടെ സാമീപ്യം. മദ്ധ്യവയസ്ക എങ്കിലും അവള്‍…
“ഞങ്ങൾ ജനിക്കാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു”: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കിയ താലിബാനെതിരെ അഫ്ഗാൻ സ്ത്രീകൾ
അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് രാജ്യത്ത് എല്ലാ വിദ്യാഭ്യാസവും നിരോധിക്കാനും കഴിഞ്ഞ ഒരു വർഷമായി അവരുടെ സ്വാതന്ത്ര്യങ്ങൾ ക്രമാനുഗതമായി ഇല്ലാതാക്കാനും ഭരണകൂടം തീരുമാനിച്ചതിന് ശേഷം താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകള്‍ ഒരു പേടിസ്വപ്നത്തിലൂടെ കടന്നുപോകുന്നതായി റിപ്പോര്‍ട്ട്. താലിബാൻ കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് സ്വകാര്യ, പൊതു സർവ്വകലാശാലകളിൽ ചേരുന്നത് നിർത്താൻ ഉത്തരവിട്ടിരുന്നു. മിഡിൽ സ്കൂളിൽ നിന്നും ഹൈസ്കൂളിൽ നിന്നും പെൺകുട്ടികളെ വിലക്കി, മിക്ക തൊഴിൽ മേഖലകളിൽ നിന്നും സ്ത്രീകളെ വിലക്കുകയും പൊതുസ്ഥലങ്ങളിൽ തല മുതൽ കാൽ വരെ വസ്ത്രം ധരിക്കാൻ ഉത്തരവിടുകയും ചെയ്തു. പാർക്കുകളിലും ജിമ്മുകളിലും സ്ത്രീകൾക്ക് വിലക്കുണ്ട്. “സ്ത്രീകളുടെ തലവെട്ടാൻ അവർ ഉത്തരവിട്ടിരുന്നെങ്കിൽ, അതായിരുന്നു ഈ നിരോധനത്തേക്കാൾ നല്ലത്. ഇത്ര നിർഭാഗ്യവാരായിരുന്നെങ്കില്‍, ഞങ്ങള്‍ ജനിക്കരുതായിരുന്നു എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ ലോകത്ത് എന്റെ നിലനിൽപ്പില്‍ ഞാൻ ഖേദിക്കുകയാണ്. മൃഗങ്ങളേക്കാൾ മോശമായാണ് താലിബാന്‍ ഞങ്ങളോട് പെരുമാറുന്നത്. മൃഗങ്ങൾക്ക് സ്വന്തമായി എവിടെയും…
മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകളും മെമ്മറി കാര്‍ഡുകളും പണവും മോഷ്ടിച്ച യുവാക്കളെ അറസ്റ്റു ചെയ്തു
തിരുവനന്തപുരം: മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകള്‍ മോഷ്ടിച്ച സംഘത്തിലെ രണ്ടുപേരെ അറസ്റ്റു ചെയ്തു. വർക്കല രാമന്തളി കനാൽ പുറമ്പോക്കില്‍ വിഷ്ണു (28), രാമന്തളി കനാൽ പുറമ്പോക്കില്‍ സബീന മൻസിലിൽ അബു എന്ന് വിളിക്കുന്ന അബൂബക്കർ (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വർക്കല മൈതാനത്തെ മൊബൈൽ കട കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബുകളും പണവും കവർന്ന കേസിലാണ് ഇവർ പിടിയിലായത്. നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു മോഷണക്കേസിൽ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്രതീക്ഷിതമായി രണ്ടര കോടിയോളം രൂപ ബാങ്ക് അക്കൗണ്ടിലെത്തി; ആ പണം ധൂര്‍ത്തടിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി
തൃശൂർ: ഒറ്റരാത്രികൊണ്ട് യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 2.44 കോടി രൂപ! പണം എങ്ങനെയോ അബദ്ധത്തില്‍ വന്നു ചേര്‍ന്നതാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ആ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച യുവാക്കള്‍ ഒടുവില്‍ പോലീസിന്റെ പിടിയിലുമായി. ആദ്യം അവര്‍ ചെയ്തത് 4 ആപ്പിൾ ഐഫോണുകൾ വാങ്ങുകയായിരുന്നു. പിന്നീട് അവരുടെ പേരിലുള്ള ബാങ്ക് വായ്പകള്‍ തിരിച്ചടച്ചും ഓൺലൈൻ വ്യാപാരം നടത്തിയും പണം ചിലവഴിച്ചു. അബദ്ധം പറ്റിയത് ബാങ്ക് അറിഞ്ഞപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടിൽ ഒരു രൂപ പോലും അവശേഷിച്ചിരുന്നില്ല. ഇതോടെ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഏതാനും ദിവസം മുൻപാണു സംഭവം. വർഷങ്ങളായി ഓൺലൈൻ ട്രേഡിങ് നടത്തുന്നവരാണു യുവാക്കൾ. ഇതിലൊരാൾ മൊബൈൽ ഫോൺ ഷോറൂമിലെ ജീവനക്കാരനുമാണ്.…
വല്യുപ്പാടെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; കാപ്പാട് സ്വദേശി 62-കാരന്‍ അറസ്റ്റില്‍
കോഴിക്കോട്: കൊയാലാണ്ടി പൊയിൽകാവിൽ 19 കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവിനെ അറസ്റ്റു ചെയ്ത് പോക്സോ ചുമത്തി ജയിലിലടച്ചു. കാപ്പാട് സ്വദേശി അബൂബക്കറിനെ (62) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. 17-ാം തീയതി ശനിയാഴ്ച ഉച്ചയോടെയാണ് പള്ളിക്കുനി സ്വദേശിനിയായ റിഫ എന്ന 19കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂടാടി മലബാർ കോളജ് ഡിഗ്രി വിദ്യാർഥിനിയായിരുന്നു പെണ്‍കുട്ടി. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് ഇയാള്‍ പേരക്കുട്ടിയെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയുടെ മാതാവിനെ ചോദ്യം ചെയ്തതോടെയാണ് 62 കാരന്‍റെ ലൈംഗിക പീഡനത്തെക്കുറിച്ച് പോലീസിന് ബോദ്ധ്യപ്പെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതും. മകള്‍ വീടിനകത്ത് കെട്ടി തൂങ്ങി എന്ന് മനസിലാക്കിയ ഉമ്മ മറ്റാരെയും അറിയിക്കാതെ വടകരയിലായിരുന്ന പിതാവിനെ വിളിച്ചു വരുത്തുകയാണ് ചെയ്തത്. ഇയാള്‍ വീട്ടിലെത്തി വാതിൽ ചവിട്ടി തുറന്ന് റിഫയെ കോഴിക്കോട്ടെ…
