ആഭ്യന്തര നയ ഉപദേഷ്ടാവ് സൂസൻ റൈസ് സ്ഥാനമൊഴിയുന്നു; നീര ടാൻഡനു സാധ്യത

വാഷിംഗ്‌ടൺ ഡി സി : ബൈഡൻ ഭരണകൂടത്തിന്റെ ആഭ്യന്തര നയ ഉപദേശക സൂസൻ റൈസ് സ്ഥാനമൊഴിയുന്നു.ഈ സ്ഥാനത്തേക്ക് നീര ടാൻഡനാണു സാധ്യത പട്ടികയിൽ ഒന്നാം സ്ഥാനത്തു നില്കുന്നത് ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച റൈസ്, പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നിയമം , തോക്ക് നിയന്ത്രണ നിയമം എന്നിവ പാസാക്കുന്നതിനും ബൈഡൻ ഭരണകൂടത്തെ സഹായിച്ചു. ദക്ഷിണേന്ത്യൻ അതിർത്തി കടന്നെത്തിയ കുടിയേറ്റക്കാരായ കുട്ടികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വിവാദം നേരിടുന്ന സാഹചര്യത്തിലാണ് സൂസൻ റൈസിന്റെ സ്ഥാനമൊഴിയൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ആഭ്യന്തര നയ ഉപദേഷ്ടാവായും സേവനമനുഷ്ഠിക്കുന്ന ഏക വ്യക്തിയെന്ന നിലയിൽ, സൂസന്റെ പൊതു സേവനത്തിന്റെ റെക്കോർഡ് ചരിത്രം സൃഷ്ടിക്കുന്നു,” പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയിൽ പറഞ്ഞു. റൈസിന്റെ വിടവാങ്ങൽ വൈറ്റ് ഹൗസിന്റെ ഉയർന്ന റാങ്കുകൾക്കുള്ളിൽ ഒരു വലിയ വിടവ് അവശേഷിപ്പിക്കുന്നു. വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തയ്യാറെടുക്കുന്ന ബൈഡൻ പകരക്കാരനായി…

അനന്തപുരി ഹിന്ദു സമ്മേളനത്തിൽ മന്ത്രക്കു ആദരം

സ്വാമി സത്യാനന്ദ സരസ്വതി തുടങ്ങി വെച്ച ഹിന്ദുധർമ പരിഷത്ത് സംഘടിപ്പിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ ( മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്) മന്ത്രയുടെ പ്രവർത്തനങ്ങൾക്കു ആദരം .ട്രസ്റ്റീ വൈസ് ചെയർ ശ്രീ മധു പിള്ള, ഗോവ ഗവർണർ Adv . ശ്രീധരൻ പിള്ളയിൽ നിന്നും ആദരം ഏറ്റു വാങ്ങി .അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിനു പ്രത്യേകിച്ച് യുവത്വത്തിനും വനിതകൾക്കും കുട്ടികൾക്കും പ്രാധാന്യം നൽകി കൊണ്ടു മന്ത്ര നടത്തുന്ന ആത്മീയ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണെന്ന് സമ്മേളനത്തിൽ പങ്കെടുത്ത വിവിധ പ്രതിനിധികൾ അഭിപ്രായപ്പെട്ടു . ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 11-ാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം ഏപ്രിൽ 21 മുതൽ 25 വരെയാണ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്നത് .’നാരീശക്തി രാഷ്ട്രപുനർനിർമാണത്തിന്’ എന്നതാണ് സമ്മേളനത്തിന്റെ വിഷയം. അടുത്തിടെ നടന്ന വേദ സമ്മേളനത്തിൽ മന്ത്ര പ്രസിഡന്റ് ശ്രീ…

നോർകയുമായി സഹകരിച്ചു പി എം എഫ് സുഡാൻ ഹെല്പ് ഡെസ്ക്ആരംഭിച്ചു

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ പ്രവാസികളുടേയും പ്രത്യേകിച്ച് മലയാളികളുടെ സുരക്ഷയുമായിബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുന്നതിനായി നോർകയുമായി സഹകരിച്ചു കൊണ്ട് പി എം എഫ് ഗ്ലോബൽ സംഘടന ഹെല്പ് ഡെസ്ക്പ്രവർത്തനം ആരംഭിച്ചതായി പി എം എഫ് ഗ്ലോബൽ പ്രസിഡണ്ട് എം പീ സലിം (ഖത്തർ) ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ( യു എസ്‌ എ) ഗ്ലോബൽ ഓർഗനൈസർ വർഗീസ് ജോൺ (യു കെ) എന്നിവർ അറിയിച്ചു. സുഡാനിലുള്ള പ്രവാസികൾ വിദ്യാർഥികൾ എന്നിവർ അവരുടെ വിവരങ്ങൾ പി എം എഫ് വാട്സാപ്പ്ഗ്രൂപ്പിലും ഇ മൈലിലോ അറിയിച്ചാൽ ആവശ്യമായ സഹായവും നിർദേശവും ലഭിക്കുമെന്ന് സംഘടന നേതാക്കൾഅറിയിച്ചു. നോർക്കയുടെ പ്രത്യേക സെൽ ആരംഭിച്ചതായി നോർക്ക സി ഇ ഓ ശ്രീ ഹരികൃഷ്ണൻ നമ്പൂതിരിയുംഅറിയിച്ചിട്ടുണ്ട് അവരുടെ നേതൃത്വത്തിൽ വിദേശ മന്ത്രാലയവും സുഡാനിലെ ഇന്ത്യൻ എംബസ്സിയുമായും നിരന്തരം ബന്ധപെട്ടു വരികയാണ് ഇന്ത്യക്കാരെ…

ഗോലാൻ കുന്നുകൾക്ക് സമീപമുള്ള സിറിയൻ ലക്ഷ്യങ്ങളില്‍ ഇസ്രായേല്‍ ബോംബാക്രമണം നടത്തി

ബെയ്റൂട്ട്: ഇസ്രായേൽ അധിനിവേശ ഗോലാൻ കുന്നുകൾക്ക് സമീപമുള്ള തെക്കൻ സിറിയയിൽ ഇറാൻ അനുകൂല ഗ്രൂപ്പിന്റെ സ്ഥാനത്തേക്ക് തിങ്കളാഴ്ച പുലർച്ചെ ഇസ്രായേൽ സൈന്യം ഷെല്ലാക്രമണം നടത്തിയതായി നിരീക്ഷകരുടെ റിപ്പോർട്ട്. ഇത് സമീപ ദിവസങ്ങളിലെ രണ്ടാമത്തെ ആക്രമണമാണെന്നും അവര്‍ പറഞ്ഞു. “ഇസ്രായേൽ കരസേന” ക്യൂനെത്രയ്ക്ക് പുറത്തുള്ള സ്ഥലത്ത് ബോംബെറിഞ്ഞു, അവിടെ ഗോലാൻ പോരാളികളെ വിമോചിപ്പിക്കാനുള്ള സിറിയൻ പ്രതിരോധം നിലയുറപ്പിച്ചതായി നാശനഷ്ടങ്ങളൊന്നും പരാമർശിക്കാതെ, സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അവകാശപ്പെട്ടു. ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നതിനായി ഹിസ്ബുള്ളയുമായി ബന്ധമുള്ള, ഇറാൻ പിന്തുണയുള്ള ഗ്രൂപ്പ് സ്ഥാപിച്ചു. ബോംബാക്രമണം സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, ഗവൺമെന്റുമായി ബന്ധപ്പെട്ട രണ്ട് പ്രാദേശിക മാധ്യമങ്ങൾ ക്വനെയ്ത്രയുടെ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള “ഇസ്രായേൽ ആക്രമണം” റിപ്പോർട്ട് ചെയ്തു. ഒബ്സർവേറ്ററി പറയുന്നതനുസരിച്ച്, ഇറാനുമായി ബന്ധമുള്ളതും ആളപായമൊന്നും വരുത്താതെയും സംഘടനകളുടെ ആസ്ഥാനമായ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഏപ്രിൽ 18…

പെരുന്നാള്‍ ദിനത്തില്‍ സ്നേഹപ്പൊതിയുമായി നടുമുറ്റം

പെരുന്നാള്‍ ദിനത്തിലും ആഘോഷിക്കാനാവാതെ ജോലി ചേയ്യേണ്ടി വരുന്നവര്‍ക്കും ബാച്ചിലര്‍ റൂമിലും മറ്റും കഴിയുന്നവരിലേക്കും നടുമുറ്റം പെരുന്നാൾ സ്നേഹപ്പൊതിയെത്തിച്ചു. കൾച്ചറൽ ഫോറത്തിന്റെ സഹകരണത്തോടെ ആയിരത്തഞ്ഞൂറോളം സ്നേഹപ്പൊതികളാണ് ഗ്രോസറികൾ, പെട്രോൾ പമ്പ്‌, സലൂൺ, ‌ ഹോസ്പിറ്റലിൽ കഴിയുന്ന നിർദ്ദന രോഗികൾ തുടങ്ങിയവർക്ക്‌ എത്തിച്ചത്‌. ഐ.സി.ബി.എഫ്‌ പ്ര‌സിഡണ്ട്‌ ഷാനവാസ്‌ ബാവ പരിപാടി ഉദ്ഘാടനം ചെയ്തു. വീടകങ്ങളില്‍ തയ്യാറാക്കിയതിലൊരു പങ്ക് ഉച്ച ഭക്ഷണത്തിന്‌ എത്തിച്ച് നല്‍കി ആഘോഷാവസരങ്ങളില്‍ അവരെ കൂടി ചേര്‍ത്ത് പിടിക്കുന്ന‌ നടുമുറ്റത്തിന്റെ ഈ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. കൾഛറൽ ഫോറം പ്രസിഡണ്ട്‌ എ.സി മുനീഷ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ബി.എഫ്‌ മുൻ പ്രസിഡണ്ട്‌ വിനോദ്‌ നായർ, ഐ.സി.ബി.എഫ്‌ വൈസ്‌ പ്രസിഡണ്ട്‌ ദീപക്‌ ഷെട്ടി, സെക്രട്ടറി മുഹമ്മദ്‌ കുഞ്ഞി, ഐ.സി.സി സെക്രട്ടറി അബ്രഹാം കണ്ടത്തിൽ ജൊസഫ്‌‌, നടുമുറ്റം കോഡിനേറ്റർ ലത ടീച്ചർ തുടങ്ങിയവർ സസാരിച്ചു. നടുമുറ്റം പ്രസിഡണ്ട്‌ സജ്ന സാക്കി ആമുഖ…

വീയപുരം പായിപ്പാട് ചിറയിൽ കിഴക്കേടത്ത് അന്നമ്മ ജോസഫ് അന്തരിച്ചു

വീയപുരം: തലവടി ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി മുൻ ചെയർപേഴ്സൺ എലിസബേത്ത് വർഗ്ഗീസിൻ്റെ മാതാവ് ചിറയിൽ കിഴക്കേടത്ത് പരേതനായ കെ.ജെ. ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (കുഞ്ഞുമോൾ 72) നിര്യാതയായി. സംസ്ക്കാരം ഏപ്രിൽ 25 ചൊവ്വാഴ്ച ഉച്ചക്ക് 3.00ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം വീയപ്പുരം പായിപ്പാട് ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നടത്തപ്പെടും. പരേത വീയപുരം വടക്കേപറമ്പിൽ കുടുംബാംഗമാണ്. സുമ, സുരേഷ് എന്നിവരാണ് മറ്റ് മക്കൾ. തലവടി ആനപ്രമ്പാൽ തെക്ക് പരുത്തിയ്ക്കൽ ജോസ്, അങ്കമാലി തൈപറമ്പാട്ട് ഡേവിസ്, ആനപ്രമ്പാൽ കോതപ്പുഴശ്ശേരിൽ മിനി എന്നിവരാണ് മരുമക്കൾ

കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡിന് പുതുജീവനേകാന്‍ ആരെന്‍ഖ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് (കെഎഎല്‍) പുതു ജീവനേകാന്‍ ആരെന്‍ഖ്. പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയായ ആരെന്‍ഖ് ജനുവരിയിലാണ് കെഎഎല്ലുമായി ധാരണാ പത്രം ഒപ്പ് വെച്ചത്. രണ്ട് ദശാബ്ദമായി ഈ രംഗത്ത് പ്രവൃത്തി പരിചയമുള്ളവരാണ് കമ്പനി മേധാവികള്‍. ഇലക്ട്രിക് ഓട്ടോകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ബാറ്ററികള്‍, മോട്ടോര്‍, മോട്ടോര്‍ കണ്‍ട്രോളറുകള്‍ എന്നിവ ആരെന്‍ഖ്വായിരിക്കും കെഎഎല്ലിന് നല്‍കുക. കൂടാതെ ഇരു കമ്പനികളും പുതിയ ഡിസൈനുകളും വാഹനങ്ങളും നിര്‍മ്മിക്കുവാനായി സംയുക്തമായി പ്രവര്‍ത്തിക്കും. ഇനി മുതല്‍ കെഎഎല്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ സര്‍വീസ് നടത്തുക ആരെന്‍ഖ് ആയിരിക്കും. ഇന്ത്യയിലുടനീളം കെഎഎല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ വിതരണവും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയിലെ എല്ലാം പ്രധാന നഗരങ്ങളിലും ലൂക്കാസ് ടിവിഎസ്സുമായും ചേര്‍ന്ന് സര്‍വീസ് സെന്ററുകള്‍ തുടങ്ങാനാണ് ആരെന്‍ഖ്വിന്റെ പദ്ധതി. ”നിലവില്‍ 200 ഇലക്ട്രിക്ക് ഓട്ടോകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായി കരാര്‍ ആയിട്ടുണ്ട്.…

വികസന വിഭവ വിതരണത്തിൽ മലപ്പുറത്തോട് സർക്കാരുകൾ അനീതി തുടരുന്നു

തിരൂർ : കാലങ്ങളായി മലപ്പുറം ജില്ലയോടും തിരൂർ റെയിൽവേ സ്റ്റേഷനോടും തുടരുന്ന അവഗണനയുടെ തുടർച്ചയാണ് വന്ദേഭാരത് ട്രെയ്നിന് മലപ്പുറം ജില്ലയിൽ സ്റ്റോപ് നിഷേധിച്ചതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് പറഞ്ഞു. തിരൂരിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നാസർ കീഴുപറമ്പ്. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ നിർത്താതെ കടന്നു പോവുന്നത് 32 ദീർഘദൂര ട്രെയിനുകളാണ്. മികച്ച യാത്ര സൗകര്യങ്ങളും സംവിധാനങ്ങളുള്ള ട്രെയിനുകളാണ് ഇതിലേറെയും. ദീർഘദൂര യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ ഇത്തരം ട്രെയിനുകൾ പതിറ്റാണ്ടുകളായി മലപ്പുറത്തുകാർക്ക് സർക്കാറുകൾ നിഷേധിച്ചു കൊണ്ടിരിക്കുകയാണ്.കേരളത്തിൽ റെയിൽവേക്ക് കൂടുതൽ വരുമാനമുള്ള സ്‌റ്റേഷനുകളിലൊന്നാണ് തിരൂർ. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിൽ നിൽക്കുന്ന ജില്ലയിലെ പ്രധാന സ്റ്റേഷൻ. നേരത്തെ വന്ദേ ഭാരത് ട്രയൽ റണ്ണിൽ തിരൂരിൽ നിർത്തുകയും പിന്നീട് സ്റ്റോപ്പ് ഒഴിവാക്കുകയും ചെയ്തത് ഈ ജില്ലയിലെ ജനങ്ങളോടുളള അനീതിയും…

പെരുന്നാൾ ദിനം സമരപോരാളികൾക്കൊപ്പം ചെലവഴിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ

പാലക്കാട്: ചെറിയ പെരുന്നാളും സമരത്തിന്റെ 21-ാം വാർഷികവും പ്രമാണിച്ച് ഫ്രറ്റേണിറ്റി പ്രവർത്തകർ പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരപ്പന്തൽ സന്ദർശിച്ചു. അടഞ്ഞുകിടക്കുന്ന കോളക്കമ്പനിക്ക് മുന്നിൽ നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ ഉദ്ഘാടനം ചെയ്തു. ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകാതെ കമ്പനിയുടെ സ്വത്തുവകകൾ മുഴുവൻ സർക്കാറിന് നൽകാമെന്ന കമ്പനി നിലപാട് ഭരണകൂടത്തിന്റെയും കമ്പനിയുടെയും ഗൂഢാലോചനയിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ അധ്യക്ഷത വഹിച്ചു. പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകാതെ കോളക്കമ്പനിയെ നാടുവിട്ടുപോകാൻ സഹായിക്കുന്ന നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി നേതാക്കളായ ശക്തിവേൽ, മുരുകൻ, ശാന്തി, ഭാഗ്യ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി അസ്ന വടക്കഞ്ചേരി, മണ്ഡലം കൺവീനർ നദീർ, സൈദ് ഇബ്രാഹീം, അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി…

കെ.പി.എ പ്രവാസി ശ്രീ മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ്റ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ മൈലാഞ്ചി രാവു മെഹന്തി കോണ്ടെസ്റ് സംഘടിപ്പിച്ചു.. 15 ഓളം അംഗങ്ങൾ മത്സരിച്ചതിൽ ഒന്നാം സ്ഥാനം ഷംസിയാ സൈനുദീനും, രണ്ടാം സ്ഥാനം സഫ്ന ഹസീമും , സന ഷാനും, മൂന്നാം സ്ഥാനം ഷാമില ഇസ്മായിൽ , സഞ്ചിത വരുണും എന്നിവരും കരസ്ഥമാക്കി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകളായ ജിബി ജോൺ, ജ്യോതി പ്രമോദ്, സുമി ഷമീർ, ഷാമില ഇസ്മായിൽ, ബ്രിന്ദ സന്തോഷ്, റസീല മുഹമ്മദ്, അഞ്ജലി രാജ്, ആൻസി ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.