2022-24 ലെ FOMAA വിമന്‍സ് ഫോറം പ്രവർത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഡിസംബർ 3-ന് ചിക്കാഗോ സെന്റ് മേരീസ് ചർച്ച് ഹാളിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ വിമൻസ് ഫോറം ചെയർപേഴ്‌സൺ സുജ ഔസോയും നാല് വനിതാ പ്രതിനിധികളും വനിതാ ഫോറം അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഉത്ഘാടന സന്ദേശത്തിൽ, വെസ്റ്റേൺ റീജിയണിലെ വാലി മലയാളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിൽ നിന്നുള്ള വിമൻസ് ഫോറം ചെയർ ശ്രീമതി.സുജ ഔസോ, നമ്മുടെ വനിതകൾക്കു വേണ്ടി മികച്ച പ്രോജക്‌റ്റുകൾക്കായി കഴിവുറ്റതും സജീവവുമായ ഏഴ് അംഗങ്ങളുടെ ഈ ടീമിനെക്കുറിച്ചു അഭിമാനമുണ്ടെന്ന് പറഞ്ഞു, ഇനിയും കൂടുതൽ വനിതകൾ മുന്നോട്ടു കടന്നു വരണമെന്നും സമൂഹത്തിന് നിങ്ങളുടെ വിലയേറിയ സേവനം ആവശ്യമുണ്ടെന്നും ഓർമിപ്പിച്ചു. ലോകത്തെങ്ങും അടിച്ചമർത്തപ്പെടുന്ന സ്ത്രീയുടെ ശബ്ദമാവുവാൻ നമുക്കോരോരുത്തർക്കും കഴിയണമെന്നും നമ്മുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും അവർക്കുവേണ്ടി എന്തൊക്കെ ചെയ്യാമെന്ന് സമൂഹത്തിനു കാട്ടിക്കൊടുക്കണമെന്നും…
Author: ജോസഫ് ഇടിക്കുള (പിആര്‍ഒ)
പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
മിസ്സിസിപ്പി : പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ മിസ്സിസിപ്പി പാര്‍ച്ച്മാന്‍ സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തു നടപ്പാക്കുന്ന 2ാ മത്തെ വധശിക്ഷയാണിത്.തോമസ് എഡ്വിന്‍ ലോഡന്‍ (58). 2000ല്‍ ആണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2001 മുതല്‍ വധശിക്ഷക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്നു തോമസ് . സംഭവത്തെ കുറിച്ചു പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.. 2000 ജൂണ്‍ 22 ന് കടയില്‍ നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16 കാരിയായ ലീസാ മേരി ഗ്രോയുടെ വണ്ടിയുടെ ടയര്‍ വഴിയില്‍ വച്ചു പഞ്ചറായി. അതേ സമയം ആ വഴിവന്ന തോമസ് എഡ്‌വിന്‍ ടയര്‍ മാറ്റുന്നതിന് സഹായിക്കാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ തന്റെ സ്വന്തം വാനിലേക്ക് മാറ്റി. വാനില്‍ കയറിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി…
സ്ഥാനമൊഴിയുന്ന ഒറിഗണ്‍ ഗവര്‍ണര്‍ 17 പ്രതികളുടെ വധശിക്ഷ ഒഴിവാക്കി
ഒറിഗണ്‍ : മാരകമായ വിഷം കുത്തിവച്ചു പ്രതികളെ വധശിക്ഷക്കു വിധേയമാക്കുന്നത് അധാര്‍മ്മികമാണെന്നു പ്രഖ്യാപിച്ചു സംസ്ഥാന ഗവര്‍ണര്‍ പദവിയില്‍ നിന്നു വിരമിക്കുന്ന കേറ്റ് ബ്രൗൺ സംസ്ഥാനത്തു വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആകെയുള്ള 17 പേരുടേയും വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവു (പരോളില്ലാതെ) ശിക്ഷക്ക് ഉത്തരവിറക്കി ചരിത്രം കുറിച്ചു.ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ഡിസംബര്‍ 14 ബുധനാഴ്ചയാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. 2015 ല്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതിനുശേഷം വധശിക്ഷക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു കേറ്റ് ബ്രൗൺ. എന്നാല്‍ സംസ്ഥാനത്ത് വധശിക്ഷ നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1984 ല്‍ സംസ്ഥാനത്തു വധശിക്ഷ നിയമം നിലവില്‍ വന്ന ശേഷം 1996 വരെ ഇതു നടപ്പാക്കിയിരുന്നില്ല. ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു 17 പേരുടെ വധശിക്ഷ ഒഴിവാക്കുമ്പോള്‍ തന്നെ പ്രതികളുടെ ക്രൂരതക്ക് വിധേയമായി ജീവന്‍ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടു വര്‍ഷങ്ങളോളം…
ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനു ഡാലസിൽ സ്വീകരണം
ഡാളസ് : ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ബിഷപ്പായി, പുതുതായി സ്‌ഥാനമേറ്റ മാർ. ജോയ് ആലപ്പാട്ടിനു ഡാളസ് സെന്റ്. തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഡിസംബർ 11 നു ഞായറാഴ്ച സ്വീകരണം നൽകി. മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്ന സ്വീകരണ ജാഥയിൽ ഇടവകയിലെ ആബാലവൃത്തം ജനങ്ങളും പങ്കെടുത്തു. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ. ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേൽ സഹകാർമികൻ ആയിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ, വിവാഹത്തിന്റെ ഇരുപത്തിയഞ്ചും നാലപ്പതും വാർഷികം ആഘോഷിക്കുന്ന ദമ്പതികൾക്ക് മെമന്റോ നൽകി ആദരിച്ചു. ആധ്യാത്മികതയിൽ അടിയുറച്ചുള്ള ജീവിതത്തിന്റെ പ്രാധാന്യത്തെകുറിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ മാർ. ആലപ്പാട്ട് എടുത്തുപറഞ്ഞു. അതോടൊപ്പം ഏവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകളും നേർന്നു. സ്നേഹവിരുന്നോടു കൂടി പരിപാടികൾ പര്യവസാനിച്ചു. സ്വീകരണ സമ്മേളനം വിജയകരമാക്കുവാൻ വികാരി…
UST Announces Winners of D3code Hackathon; Set to Host its Annual Global Technology Conference D3 in Thiruvananthapuram
Each member of the Top 5 finalist teams received a job offer to join UST, apart from 7 lakhs INR for the first prize, 5 lakhs INR for the second prize, 3 lakhs INR for the third prize winning team, and 2 lakhs INR for the other two teams Thiruvananthapuram, India; December 14, 2022: UST, a leading digital transformation solutions company, today announced the winners of the second edition of its ‘D3code’, hackathon for college and university students across India. The participants were tasked with diving into the metaverse to…
സൗഹൃദ വേദിയുടെ ക്രിസ്തുമസ് – ജീവകാരുണ്യ സംഗമം കസ്തൂർബാ ഗാന്ധിഭവനിൽ 25ന്
എടത്വ: ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന സൗഹൃദ വേദിയുടെ ക്രിസ്തുമസ് ആഘോഷം 25ന് രാവിലെ 11 നു അടൂർ കസ്തൂർബാ ഗാന്ധി ഭവനിൽ നടക്കും. ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അധ്യക്ഷത വഹിക്കും. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ് പ്രായിക്കര, മീരാസാഹിബ് എന്നിവർ സന്ദേശം നൽകും. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ നിർവഹിക്കും. പത്മാലയം കെ.ദേവകിയമ്മ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യും. ഗാന്ധി പുരസ്ക്കാരം നേടിയ സൗഹൃദ വേദി ജനറൽ കോഓർഡിനേറ്റർ ഡി.പത്മജ ദേവി, യു.ആർ.എഫ് വേൾഡ് റിക്കോർഡ് ജേതാവ് കാരൂർ സോമൻ എന്നിവരെ ആദരിക്കും. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വള്ളികുന്നം…
മുഹമ്മദ് സഈദ് ടി.കെ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്; അഡ്വ. റഹ്മാൻ ഇരിക്കൂർ ജനറൽ സെക്രട്ടറി
2022- 2023 പ്രവർത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായി മുഹമ്മദ് സഈദ് ടി.കെയെയും ജനറൽ സെക്രട്ടറിയായി അഡ്വ. റഹ്മാൻ ഇരിക്കൂറിനെയും തെരെഞ്ഞെടുത്തു. സെക്രട്ടറിമാരായി വാഹിദ് ചുള്ളിപ്പാറ, ഷറഫുദ്ദീൻ നദ്‌വി, അഡ്വ.അബ്ദുൽ വാഹിദ്, അസ്‌ലഹ് കക്കോടി, സൽമാനുൽ ഫാരിസ്, സഹൽ ബാസ് എന്നിവരെയും തെരെഞ്ഞെടുത്തു. കോഴിക്കോട് കടമേരി സ്വദേശിയായ മുഹമ്മദ് സഈദ് മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ നിന്ന് ബിരുദവും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. നിലവിൽ എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റിയംഗമായ അദ്ദേഹം, വയനാട് ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ അഡ്വ. റഹ്മാൻ ആലുവ അസ്ഹറുൽ ഉലൂമിൽ നിന്ന് ബിരുദവും തിരുവനന്തപുരം ഗവ: ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് എൽ.എൽ.എമ്മും പൂർത്തിയാക്കി. നിലവിൽ എസ്.ഐ.ഒ സംസ്ഥാന ശൂറ…
ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ ഡീകോഡിന്റെ വിജയികളെ യു എസ് ടി പ്രഖ്യാപിച്ചു; ഡി3 ടെക്നോളജി കോൺഫറൻസ് തിരുവനന്തപുരത്ത്
വിജയികൾക്ക് ഒന്നാം സമ്മാനമായി 7 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും ലഭിക്കും. കൂടാതെ, 2 ലക്ഷം രൂപ വീതം അവസാന ഘട്ടത്തിൽ എത്തിയ മറ്റ് രണ്ട് ടീമുകൾക്കും നൽകും. ഇതിനുപുറമേ ഫൈനലിൽ എത്തിയ അവസാനത്തെ അഞ്ച് ടീമുകൾക്ക് യു എസ് ടിയിൽ ജോലി നേടാനുള്ള സുവർണ്ണാവസരവും ലഭിക്കുന്നു. തിരുവനന്തപുരം, ഡിസംബർ 14, 2022: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തോണായ ഡീക്കോഡ് രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. ഓൺലൈൻ അനുഭവങ്ങളെ വികേന്ദ്രീകരിക്കാനും പ്രാദേശികവൽക്കരിക്കാനും ക്യുറേറ്റ് ചെയ്യാനും സന്ദർഭോചിതമാക്കാനുമുള്ള പ്രവർത്തനങ്ങൾ മെറ്റാവേഴ്സിന്റെ സഹായത്തോടുകൂടി ചെയ്യുവാനാണ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടത്. ഈ വർഷത്തെ മത്സരത്തിൽ പ്രോഗ്രാമിങ്ങിനെപ്പറ്റിയും എൻജിനീയറിങ് മികവുകളെ പറ്റിയും കൂടുതൽ പഠിക്കാനും അറിവുകൾ മെച്ചപ്പെടുത്തുവാനും ഡിജിറ്റൽ എൻജിനീയർമാർ തിരുവനന്തപുരത്ത്…
ഐഐടികളുടെ യുജി കോഴ്‌സുകള്‍ക്ക് വിദ്യാർത്ഥിനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്: കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ( ഐഐടി) ബിരുദ കോഴ്‌സുകളിൽ വിദ്യാർത്ഥിനികളുടെ എൻറോൾമെന്റ് 2016ൽ 8 ശതമാനത്തിൽ നിന്ന് 2021ൽ 20 ശതമാനമായി ഉയർന്നതായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (എംഒഇ) കണക്കുകൾ വ്യക്തമാക്കുന്നു. STEM (സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) കോഴ്‌സുകളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി രാജ്യസഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ പറഞ്ഞു. “ഐഐടികളിലെ ബിരുദ പ്രോഗ്രാമുകളിലെ സ്ത്രീ പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി, സൂപ്പർ ന്യൂമററി സീറ്റുകൾ സൃഷ്ടിച്ചു, ഇത് 2016 ൽ 8 ശതമാനത്തിൽ നിന്ന് 2021-22 ൽ 20 ആയി ഉയർത്തി. അതുപോലെ, എൻഐടികളിലെ പെൺകുട്ടികളുടെ പ്രവേശനം 2021 ൽ ഏകദേശം 22.1 ശതമാനമായി വർദ്ധിച്ചു,” അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) രാജ്യത്തുടനീളമുള്ള പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രോത്സാഹനം നൽകുന്നതിനായി പ്രത്യേക…
പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തി പന്ത്രണ്ട് കോടി രൂപയോളം തട്ടിയെടുത്ത മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോർപറേഷൻ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് റിജിലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. അതേസമയം തട്ടിപ്പിലൂടെ കോഴിക്കോട് നഗര സഭയ്ക്ക് നഷ്ടപ്പെട്ട 10.7 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. ഇന്ന് ചേർന്ന ബാങ്ക് ഡയറക്‌ടർ ബോർഡിൻറെ തീരുമാനപ്രകാരമാണ് പണം തിരിച്ചു നൽകിയത്. കോർപ്പറേഷന്റെ എട്ട് വിവിധ അക്കൗണ്ടുകളിൽ നിന്ന് 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയിരുന്നു.
