തിരുവനന്തപുരം: ബിസിനസ് കൺസൾട്ടൻസി രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് നിരവധി സംരംഭങ്ങളെ സഹായിക്കുകയും സൃഷ്ടിക്കുകയും ചെയ്‌ത അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി മൂന്നാം വർഷത്തിലേക്ക് കടന്നു. ഒരു ബിസിനസ് തുടങ്ങുവാനും അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുവാനും ആവശ്യമായ കാര്യങ്ങൾ അക്കോവെറ്റിൽ നിന്ന് ലഭിക്കും. സ്റ്റാർട്ടപ്പ് രജിസ്ട്രേഷൻ, ബിസിനസ് പ്രൊജക്റ്റ് പ്ലാൻ, ബിസിനസ് ബജറ്റ്, ബുക്ക് കീപ്പിങ്, ഓഡിറ്റിംഗ്, നികുതി സംബന്ധമായ സേവനങ്ങൾ തുടങ്ങിയ പലവിധ സേവനങ്ങൾ അക്കോവെറ്റ് ആവശ്യക്കാർക്ക് നൽകി വരുന്നു. “കഴിഞ്ഞ മൂന്ന് വർഷത്തനുള്ളിൽ തന്നെ ഇരുനൂറിലധികം കമ്പനികളെയും എഴുനൂറിലധികം വ്യക്തിഗത ക്ലയന്റ്സിനെയും ഞങ്ങൾക്ക് ലഭിക്കുകയും അവർക്കെല്ലാം തൃപ്തികരമായ സേവനങ്ങൾ നൽകുവാനും ഞങ്ങൾക്ക് കഴിഞ്ഞു. ഒരു ബിസിനസിന് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാൻ കഴിയുന്ന വിദഗ്ദ്ധർ ഞങ്ങളുടെ കമ്പനിയിൽ ഉണ്ട്. അത് കൊണ്ട് തന്നെ ഞങ്ങളെ സമീപിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. കൂടാതെ ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി…
Author: .
Foundation Spotlights Food Insecurity and Donates Turkeys to Help People in Bergen County
(Hackensack, New Jersey; November 21, 2022)— The Northern New Jersey Community Foundation’s (NNJCF) celebration of National Community Foundation Week from November 12 through November 18 and National Philanthropy Day on November 15 highlighted the escalation of food insecurity in the region. The NNJCF collaborated for a third year with community leader Randy Glover and donated frozen turkeys to All Access Community Development Corporation (All Access CDC), a nonprofit organization headquartered in Hackensack, to help people struggling to put food on the table. All Access CDC distributed the frozen turkeys at the Majestic Lodge and Temple (Elks), located…
നവാഗത സംവിധായകന് കിഷോർകുമാർ പുരസ്കാരം; എൻട്രികൾ ക്ഷണിച്ച് ജനചിത്ര ഫിലിം സൊസൈറ്റി
തൃപ്രയാർ: ഫിലിം സൊസൈറ്റി സംഘാടകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കിഷോർ കുമാറിൻ്റെ പേരിൽ തൃപ്രയാർ ജനചിത്ര ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമാണ് നല്‍കുന്നത്. 25,000 രൂപയും പ്രശസ്ത ശിൽപ്പി ടി പി പ്രേംജി രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ വർഷം മുതലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്. ‘ആർക്കറിയാം’ സംവിധാനം ചെയ്ത സാനു ജോൺ വർഗീസിനാണ് പ്രഥമ കിഷോർ കുമാർ പുരസ്കാരം ലഭിച്ചത്. ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉള്‍പ്പെടുന്ന മൂന്നംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിൽ സെന്‍സര്‍ ചെയ്തതോ പൂർത്തീകരിച്ചതോ ആയ സിനിമകളാണ് അവാര്‍ഡിനായി പരിഗണിക്കുക. എൻട്രികൾ അപ് ലോഡ് ചെയ്ത് ഓൺ ലൈൻ ലിങ്ക് രൂപത്തിലാണ് സമര്‍പ്പിക്കേണ്ടത്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി: 2023…
കര്‍ഷകര്‍ സംഘടിച്ചില്ലെങ്കില്‍ കാര്‍ഷികമേഖല ചരിത്രത്തിന്റെ ഭാഗമാകും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കാഞ്ഞിരപ്പള്ളി: കര്‍ഷകര്‍ സംഘടിച്ച് നീങ്ങുന്നില്ലെങ്കില്‍ കാര്‍ഷികമേഖല ചരിത്രത്തിന്റെ ഭാഗമാകുമെന്ന് രാഷ്ട്രീയകിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. നവംബര്‍ 25ന് രാവിലെ 10.30ന് റബര്‍ബോര്‍ഡ് ആസ്ഥാനത്തേയ്ക്ക് കര്‍ഷകസംഘടനകളും എന്‍എഫ്ആര്‍പിഎസും സംയുക്തമായി നടത്തുന്ന റബര്‍ കര്‍ഷകമാര്‍ച്ചിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ കര്‍ഷകസംഘടനാ പ്രതിനിധികളുടെ നേതൃസമ്മേളനം കാഞ്ഞിരപ്പള്ളി സാന്തോം കോളജ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ വിഘടിച്ച് അസംഘടിതരായി നില്‍ക്കുന്നതുകൊണ്ട് അവരുടെമേല്‍ എന്തുമാകാമെന്ന രാഷ്ട്രീയ ഭരണ ഉദ്യോഗസ്ഥനേതൃത്വങ്ങളുടെ ധാര്‍ഷ്ഠ്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. ഇവര്‍ക്കെതിരെ വിരല്‍ ചൂണ്ടി സംസാരിക്കുവാനുള്ള ആര്‍ജ്ജവം കര്‍ഷകര്‍ക്കുണ്ടാകുമ്പോള്‍ മാത്രമേ കാര്‍ഷികമേഖലയ്ക്ക് രക്ഷപെടാനുള്ള വാതില്‍ തുറക്കൂ. പ്രാദേശിക തലത്തില്‍ മാത്രം കര്‍ഷകര്‍ സംഘടിച്ചിട്ട് ഇനിയുള്ള കാലം ഒന്നും നേടാനാകില്ല. പ്രാദേശിക കര്‍ഷകസംഘടനകള്‍ ദേശീയതല കൂട്ടായ്മയിലേയ്ക്ക് കടന്നുവരണം. റബര്‍പ്രതിസന്ധി ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടുവാന്‍ കര്‍ഷകസംഘടനകള്‍ സഹകരിക്കണമെന്നും നവംബര്‍ 25ലെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തേയ്ക്കുള്ള കര്‍ഷകമാര്‍ച്ച്…
ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ‘അധാർമ്മികം’; മുസ്ലീങ്ങള്‍ പങ്കെടുക്കരുതെന്ന് അൽ-ഖ്വയ്ദ
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കാണരുതെന്ന് അറബ് ഉപദ്വീപിലെ അൽ ഖ്വയ്ദ മുസ്ലീങ്ങളോട് അല്‍-ഖ്വയ്ദയുടെ ആഹ്വാനം. എന്നാൽ, രാജ്യത്ത് ആക്രമണം നടത്തുമെന്ന ഭീഷണിയൊന്നും ഭീകരസംഘടന നൽകിയിട്ടില്ല. യെമൻ ആസ്ഥാനമായുള്ള AQAP ഖത്തർ ഉപദ്വീപിലേക്ക് അധാർമികതയും സ്വവർഗരതിയും കൊണ്ടുവരുന്നുവെന്ന് ആരോപിച്ചു. മുസ്ലീം രാജ്യങ്ങളുടെ അധിനിവേശത്തിൽ നിന്നും അടിച്ചമർത്തലിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ലോകകപ്പ് നടക്കുന്നതെന്നും സംഘടന ആരോപിച്ചു. “മുസ്ലീം സഹോദരങ്ങൾ പരിപാടിയിൽ പങ്കെടുക്കുകയോ പിന്തുടരുകയോ ചെയ്യരുതെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു,” AQAP പറഞ്ഞു. ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചും എൽജിബിടിക്യു നിരോധനത്തിനൊപ്പം സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിക്കുന്നതിനെക്കുറിച്ചും പാശ്ചാത്യ മാധ്യമങ്ങൾ വിമർശിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.
ഇടക്കാല തിരഞ്ഞെടുപ്പ്: ജേതാക്കള്‍ക്ക് അഭിനന്ദനമര്‍പ്പിക്കാന്‍ ഫോമയുടെ കോണ്‍ഫറന്‍സ് കോള്‍ ഇന്ന്
ന്യൂയോർക്ക് : അമേരിക്കൻ മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ വിജയികൾക്ക് ആശംസകളുമായി ഫോമാ, അമേരിക്കയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മലയാളികളായ സെനറ്റർ കെവിൻ തോമസ്, സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കെവിൻ ഓലിക്കൽ, കൗണ്ടി ജഡ്‌ജ് കെ.പി. ജോർജ്, മേയർ റോബിൻ ജെ ഇലക്കാട്, ഡിസ്ട്രിറിക്ട് ജഡ്‌ജ് സുരേന്ദ്രൻ കെ പട്ടേൽ, ജഡ്‌ജ് ജൂലി മാത്യൂ എന്നിവരെ ഫോമാ അഭിനന്ദിക്കുന്നു, ഇന്ന് വൈകിട്ട് രാജ്യവ്യാപകമായി വിളിച്ചു ചേർക്കുന്ന സൂം കോൺഫ്രൻസ് കോളിൽ ( Tuesday Nov 22nd 9 PM to 10 PM ET) ഫോമാ പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി, വിമൻസ് ഫോറം പ്രതിനിധികൾ അടക്കം അനേകം ഫോമാ പ്രവർത്തകരും ഫോമയുടെ അഭ്യുദയകാംഷികളും കൂടാതെ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. അമേരിക്കൻ മലയാളികളുടെ അഭിമാനമായി മാറിയ ഈ വിശിഷ്ട വ്യക്തികളെ…
സംഗീതാത്മക നിമിഷങ്ങളുണർത്തുന്ന നൊസ്റ്റാൾജിക് ഗാനസന്ധ്യ നവംബര്‍ 26 ശനിയാഴ്‌ച ഫ്ലോറൽ പാർക്കിൽ
ന്യൂയോർക്ക്: ഗതകാല സ്മരണകളുണർത്തി നമ്മിൽ നിന്നും വിട്ടുപോയ സംഗീത സംവിധായകർക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് ന്യൂയോർക്ക് ഫ്ലോറൽ പാർക്ക് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ 26 ശനിയാഴ്ച വൈകിട്ട് 5 മുതൽ പഴയകാല ഗാനങ്ങളെ കോർത്തിണക്കി ഗാനസന്ധ്യ അരങ്ങേറുന്നു. “തിയേറ്റർ ജി ന്യൂയോർക്ക്” എന്ന സംഗീത പ്രേമികളുടെ സംഘടന സെന്റർ ഓഫ് ലിവിങ്, കലാകേന്ദ്രം എന്നിവയുമായി കൈകോർത്തൊരുക്കുന്ന ഗാന സന്ധ്യ പഴയകാല സംഗീത സാഗരത്തിലൂടെ പ്രേക്ഷകരെ ആറാടിക്കും എന്നതിൽ സംശയമില്ല. മലയാള സംഗീതത്തിന് എക്കാലവും മുതൽക്കൂട്ടായിരുന്ന പ്രശസ്ത സംഗീത സംവിധായകർ ജീവൻ നൽകിയ ഒരു പിടി മനോഹര ഗാനങ്ങളുടെ ഒരു സദ്യ തന്നെ സംഗീതാസ്വാദകർക്കായി ഒരുക്കുന്നതിനാണ് സംഘാടകർ ശ്രമിക്കുന്നത്. മലയാള സംഗീത ലോകത്തെ മുടിചൂടാമന്നന്മാർ ആയിരുന്ന വി. ദക്ഷിണാ മൂർത്തി സ്വാമി, ദേവരാജൻ മാസ്റ്റർ, കെ. രാഘവൻ മാസ്റ്റർ, ബാബുരാജ്, എം. കെ. അർജുനൻ മാസ്റ്റർ, സലിൽ…
പിതാവിന്റെ വധശിക്ഷയ്ക്കു ദൃക്സാക്ഷിയാകണമെന്നാവശ്യപ്പെട്ട് മകള്‍ കോടതിയില്‍
സെന്റ് ലൂയിസ് (മിസോാറി): നവംബര്‍ 29ന് വധശിക്ഷക്കു വിധേയനാകുന്ന പിതാവിന്റെ മരണത്തിന് ദൃക്സാക്ഷിയാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തൊമ്പതുകാരിയായ മകള്‍ ഫെഡറല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 2005ല്‍ കാര്‍ക്ക് വുഡ് മിസോറി പോലീസ് ഓഫീസര്‍ വില്യം മെക്കന്റിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെവിന്‍ ജോണ്‍സന്റെ വധശിക്ഷയാണ് നവംബര്‍ 29ന് നിശ്ചയിച്ചിരിക്കുന്നത്. മിസ്സോറിയില്‍ നിലവിലുള്ള നിയമമനുസരിച്ചു 21 വയസിന് താഴെയുള്ളവര്‍ക്ക് വധശിക്ഷക്കു ദൃക്സാക്ഷികളാകാന്‍ അനുമതിയില്ല. മകളെ തന്റെ വധശിക്ഷ കാണാന്‍ അനുവദിക്കണമെന്ന് പിതാവും ആവശ്യപ്പെട്ടു. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയാണ് പിതാവ്. അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങള്‍ കാണാന്‍ എനിക്ക് അവകാശമുണ്ടെന്നും, ഇതില്‍ ഒരു സുരക്ഷാ പ്രശ്നവും ഉണ്ടാകില്ലെന്നും കാന്‍സസ് സിറ്റി ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മകള്‍ കോറി റാമി ആവശ്യപ്പെട്ടു. എന്റെ പിതാവ് ആശുപത്രിയില്‍ കിടന്നാണ് മരിക്കുന്നതെങ്കില്‍ കിടക്കയുടെ സമീപം ഇരുന്നു കൈപിടിച്ചു പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് തടസമില്ലെങ്കില്‍ എന്തുകൊണ്ട് ഇവിടെ…
മാതാവിനേയും മൂന്നു മക്കളേയും വെടിവച്ചു കൊലപ്പെടുത്തിയ മുന്‍കാമുകന്‍ അറസ്റ്റില്‍
ചെസ്റ്റര്‍ഫീല്‍ഡ് (വെര്‍ജീനിയ): മൂന്നു മക്കള്‍ക്കും, തനിക്കും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിനുശേഷം, ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി മാതാവിനേയും മൂന്നു മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ചെസ്റ്റര്‍ഫീല്‍ഡ് കൗണ്ടിയിലെ ജനങ്ങള്‍. നവംബര്‍ 18 വെള്ളിയാഴ്ച രാവിലെയാണ് 38 വയസുകാരനായ മുന്‍ കാമുകന്‍ ജോനാ ആംഡംസ് (35) ലോറല്‍ ഓക്സിലുള്ള കാമുകി ജൊആന്‍ കോട്ടിലും പതിമൂന്നു വയസും, നാലു വയസും ഉള്ള ഇരട്ട കുട്ടികളും താമസിക്കുന്ന വീട്ടില്‍ നിന്നും 911 കോള്‍ ലഭിക്കുന്നത്. ആരോ ഒരാള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയിരിക്കുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. മിനിട്ടുകള്‍ക്കുള്ളില്‍ സംഭവസ്ഥലത്തെത്തി പോലീസ് കേള്‍ക്കുന്നത് തുടര്‍ച്ചയായ വെടിയൊച്ചയായിരുന്നു. പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട ആംഡംസിനെ മേരിലാന്റ് വാള്‍ഡോള്‍ഫിലുള്ള വീടിനു സമീപം ച്ചെു പിടികൂടുകയായിരുന്നു. മരിച്ച മൂന്നു കുട്ടികളില്‍ നാലുവയസുള്ള ഇരട്ട കുട്ടികളുടെ പിതാവാണ് ആംഡംസെന്ന് പോലീസ് പറഞ്ഞു. മാതാവും…
സുവിധ നിർത്തലാക്കിയ കേന്ദ്ര വിദേശ കാര്യാ വകുപ്പിനും, അതിന് പിന്നിൽ പ്രവർത്തിച്ച ഡോ. ജോൺ ബ്രിട്ടാസ് എം.പി ക്കും അഭിനന്ദങ്ങൾ
കോവിടിന്റെ അതിവ്യാപന കാലത്ത് അത്യാവശ്യവും എന്നാൽ ഇപ്പോൾ പ്രവാസി മലയാളികളുടെ യാത്രകളിൽ ഒട്ടുമേ അത്യന്താ പേഷിതം അല്ലാത്തതുമായഎയർ സുവിധ നിർത്തലാക്കണം എന്നാവശ്യപ്പെട്ടു മലയാളികളുടെ ഇടയിൽനിന്നും ധാരാളം പരാതികൾ ലഭിച്ചിരുന്നു. ഇതിന് വേണ്ടി ഫൊക്കാന പ്രസിഡന്റ് ഡോക്ടർ ബാബു സ്റ്റീഫന്റെ നടത്തിയ ഇടപെടലിന്റെ ഫലമായി ഇന്ന് രാത്രി മുതൽ എയർസുവിധ പ്രാബല്യത്തിൽ ഇല്ല എന്ന വാർത്ത ഓരോ പ്രവാസി മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്. ഇങ്ങനെ പരാതി നമ്മുടെ ആളുകളുടെ ഇടയിൽ നിന്നും ലഭിച്ച ഉടൻതന്നെ ഫൊക്കാന പ്രസിഡന്റ്, ഡോ. ജോൺ ബ്രിട്ടാസ് എം .പി യുമായി ബന്ധപ്പെടുകയുംഅദ്ദേഹത്തോട് ഇതിന് വേണ്ടി വിദേശകാര്യവകുപ്പുമായി ബന്ധപ്പെടണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തത് ഡോ.ജോൺ ബ്രിട്ടാസ് എം .പി വളരെ ചടുതലയോടെ ഈ പൊതു പ്രശനത്തിൽ ഇടപെട്ടകയും, ഇതിനു പരിഹാരം കാണാൻ സമ്മർദം ചെലുത്തുകയും ചെയ്യ്ത. ഇതിന് വേണ്ടി പ്രവർത്തിച്ച ഡോ ജോൺ ബ്രിട്ടാസിനും അത് നടപ്പിലാക്കിയ…
