ഇന്നത്തെ രാശിഫലം (2023 മാര്‍ച്ച്‌ 27 തിങ്കള്‍)

ചിങ്ങം: ക്രിയാത്മക ഉര്‍ജം ഇന്ന്‌ നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഡ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലി സാമര്‍ത്ഥ്യത്തേയും ആസൂത്രണ മികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത്‌ നിങ്ങള്‍ക്ക്‌ സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന്‌ അവസരമുണ്ടാകും. ഭൂമി, മറ്റ്‌ സ്വത്തുവകകളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക്‌ ഇന്ന്‌ ഒരു നല്ല ദിവസമാണ്‌. കന്നി: ഇന്ന്‌ നിങ്ങള്‍ക്ക്‌ അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസമായിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്നം ഏറെ അസ്വസ്ഥനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകര്‍, മേലുദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നുമുള്ള വിമര്‍ശനങ്ങള്‍ നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന്‌ നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ പ്രവര്‍ത്തന വിജയം ആഗ്രഹിക്കുന്നുവെങ്കില്‍ എതിരാളികളുടെ അടുത്ത നീക്കമെന്താണ്‌ എന്നതിനെപ്പറ്റി ജാഗ്രത പുലര്‍ത്തുക. തുലാം: വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം,…

ഫിലാഡല്‍ഫിയയില്‍ വര്‍ണാഭമായ സണ്ടേ സ്കൂള്‍വാര്‍ഷികം

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ വിശ്വാസപരിശീലന സ്കൂള്‍ വാര്‍ഷികവും, സി.സി.ഡി. കുട്ടികളുടെ ടാലന്‍റ് ഷോയും വര്‍ണാഭമായി. ‘വിശ്വാസം പ്രവര്‍ത്തിയിലൂടെ’ എന്ന സന്ദേശവുമായി കുട്ടികള്‍ അവരുടെ നൈസര്‍ഗിക കലാവാസനകള്‍ വിശ്വാസപരിശീലന ക്ലാസുകളില്‍ പഠിച്ച അറിവിന്‍റെ വെളിച്ചത്തില്‍ ഭക്തിഗാനം, ലഘുനാടകം, ആക്ഷന്‍ സോങ്ങ്, ബൈബിള്‍ സ്കിറ്റ്, ഡാന്‍സ് എന്നീ കലാരൂപങ്ങളായി സ്റ്റേജില്‍ അവതരിപ്പിച്ച് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ചെറുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവ വിശ്വാസവും, സഭാപഠനങ്ങളും, കൂദാശാധിഷ്ഠിതജീവിതവും, മാനുഷിക മൂല്യങ്ങളും, പ്രകൃതിസ്നേഹവും, ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്‍റെ ഭാഗമായി നടത്തപ്പെട്ട പരിപാടി വളരെയധികം ശ്രദ്ധേയമായി. പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 250 ല്‍ പരം കുട്ടികള്‍ അവരുടെ വ്യത്യസ്തമായ കലാവാസനകള്‍ സ്റ്റേജിലവതരിപ്പിച്ചു. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 2 വര്‍ഷങ്ങളായി വിശ്വാസപരിശീലന വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ചുകൂടി സ്കൂള്‍ വാര്‍ഷികവും, സി.സി.ഡി. നൈറ്റും നടത്താന്‍ സാധിച്ചിരുന്നില്ല. മാര്‍ച്ച് 25…

എന്താണ് ഒ.എച്ച്. (OH/HH) രക്തഗ്രൂപ്പ്?

ഡിട്രോയിറ്റ്: കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു സാമൂഹ്യ മാധ്യമത്തിലെ ചാറ്റ് ഗ്രൂപ്പിൽ ഒരു അഭ്യർത്ഥന കാണാനിടയായി. തിരുവനന്തപുരത്തെ ശ്രീ ചിത്തിര ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ്ക്ക് പ്രവേശിപ്പിച്ച ഒരു 5 വയസ്സുകാരൻ കുട്ടിക്ക് ഒ. എച്ച്. നെഗറ്റീവ് രക്തം വേണമെന്നാണ് അഭ്യർത്ഥന. ഈ അഭ്യർത്ഥനയുടെ സത്യാവസ്ഥ അന്വേഷിച്ച് നടന്നപ്പോൾ, പലരും ചാറ്റ് ഗ്രൂപ്പിൽ ചോദിച്ച ചോദ്യമാണ്, ശരിക്കും ഒ നെഗറ്റീവ് ഗ്രൂപ്പല്ലേ ഉള്ളത്, ഒ. എച്ച്. ഗ്രൂപ്പ് എന്നു ഒന്നുണ്ടോ? 1952-ൽ ഇന്ത്യയിലെ ബോംബെയിൽ (ഇപ്പോൾ മുംബൈ എന്നറിയപ്പെടുന്നു) കണ്ടെത്തിയ ഒരു അപൂർവ രക്തഗ്രൂപ്പാണ് ബോംബെ രക്തഗ്രൂപ്പ്. ബോംബെ രക്ത ഗ്രൂപ്പിൻ്റെ ചുരുക്ക പേരാണ് ഒ.എച്ച്. അല്ലെങ്കിൽ എച്ച്. എച്ച്. ഗ്രൂപ്പ് (OH/HH). ഈ രക്തഗ്രൂപ്പുള്ള ആളുകൾക്ക് അവരുടെ ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിൽ H ആന്റിജൻ ഇല്ല. ഇനി എന്താണ് ആന്റിജൻ എച്ച്? ചുവന്ന രക്താണുക്കളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന…

ടെന്നസിയിൽ കാർ അപകടത്തിൽ 5 കുട്ടികളടക്കം 6 പേർ മരിച്ചു

ടെന്നസി:ഞായറാഴ്ച പുലർച്ചെ ടെന്നസിയിലെ ഇന്റർസ്റ്റേറ്റ് 24-ൽ ഉണ്ടായ കാർ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു. റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എമർജൻസി മെഡിക്കൽ സർവീസുകൾ പ്രതികരിച്ചതായി റോബർട്ട്‌സൺ കൗണ്ടി എമർജൻസി മെഡിക്കൽ സർവീസസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു. റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് പരിക്കേറ്റവരെ സഹായിക്കാൻ , 4 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും ഒരു ഹെലികോപ്റ്റർ/എയർ ആംബുലൻസും എത്തിച്ചേർന്നതായി എമർജൻസി മെഡിക്കൽ സർവീസസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ പറയുന്നു. അപകടത്തിൽ പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ട്. തലകീഴായി മറിഞ്ഞ കാറിൽ പ്രായപൂർത്തിയായ ഒരു സ്ത്രീ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. യുവതിയെ നാഷ്‌വില്ലെയിലെ വാൻഡർബിൽറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി. അഞ്ച് കുട്ടികളുൾപ്പെടെ മറ്റ് ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ…

കാല്‍ഗറി ക്രിക്കറ്റ് ലീഗ് സി&ഡിസിഎല്‍ 114 മത് വാര്‍ഷികം ആഘോഷിച്ചു

കാൽഗറി: കാൽഗറിയിലെ പുരാതന ക്രിക്കറ്റ് ലീഗായ C&DCL അതിന്റെ 114-ാമത് വാർഷികം 2023 മാർച്ച് 17-ന് ആഘോഷിച്ചു . ഒപ്പം C&DCL-ന് കീഴിൽ കാൽഗറിയിലെ മലയാളി ക്രിക്കറ്റ് സമൂഹം ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചതിന് സാക്ഷ്യം വഹിച്ചു. കാൽഗറിയിലെ ഏറ്റവും പുരാതനമായതും, വലുതുമായ ക്രിക്കറ്റ് ലീഗായ C&DCL അതിന്റെ 114-ാമത് വാർഷികത്തോടനുബന്ധിച്ചു അവാർഡ് വിരുന്നു നടത്തി – ആഡംബരപൂർണ്ണമായ ഭക്ഷണവും, വിനോദവും, ഉല്ലാസവും നിറഞ്ഞ ക്രിക്കറ്റിന്റെ അതിമനോഹരമായ ആഘോഷം. 2022 സീസണിലെ ക്രിക്കറ്റ് നേട്ടങ്ങൾക്കുള്ള അംഗീകാരമായി കളിക്കാർക്ക് ട്രോഫികൾ സമ്മാനിച്ചത് എം.എൽ.എ. മാരായ, Mr. മിക്കി അമേരി, Mr. ഇർഫാൻ സാബിർ എന്നിവരായിരുന്നു. കാൽഗറിയിലെ മലയാളി സമൂഹത്തിന് ഈ അവാർഡ് വിരുന്നു അഭിമാനത്തിന്റെ ദിവസമായിരുന്നു. മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബായ റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബ്, 2009-ൽ ആരംഭിച്ചതിന് ശേഷം രണ്ടാം തവണയും ചാമ്പ്യൻഷിപ്പ് ട്രോഫി ഉയർത്തുന്നതിന് ഈ…

രാഹുൽ, നിങ്ങൾ തനിച്ചല്ല ; ഞങ്ങൾ കൂടെയുണ്ട്: വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യൂഎസ്എ

ഹൂസ്റ്റൺ: ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. യെ അയോഗ്യനാക്കിയ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചാണ് യോഗങ്ങൾ. മാർച്ച് 26നു ഞായറാഴ്ച വൈകുന്നേരം 4 മണിയ്ക്ക് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റെസ്റ്റോറന്റിൽ വച്ച് നടന്ന ഹൂസ്റ്റൺ സമ്മേളനം വ്യത്യസ്തമായ പ്രതിഷേധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഹൂസ്റ്റണിലെ യോഗത്തിൽ പങ്കെടുക്കുത്തവർ കറുത്ത തുണി കൊണ്ട് വായ് മൂടി കെട്ടിയാണ് പ്രതിഷേധിച്ചത്. ഇന്ത്യൻ ജനാധിപത്യം വിഭാവന ചെയ്യുന്ന അമൂല്യമായ മൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും അവകാശമാണ്. ആ അമൂല്യമായ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോരാടുമെന്ന് അംഗങ്ങൾ പ്രതിജ്ഞ ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അനിഷ്യേധ്യ നേതാവ്…

പ്രശസ്ത നടൻ ഇന്നസെന്റ് (75) അന്തരിച്ചു

കൊച്ചി: നാല് പതിറ്റാണ്ടിലേറെയും 500 സിനിമകളും നീണ്ടുനിൽക്കുന്ന കരിയറിലെ തനതായ ശൈലിയുടെയും സംഭാഷണ രീതിയുടേയും പേരിൽ ഹാസ്യനടൻ എന്ന നിലയിൽ പ്രശസ്തനായ മലയാള ചലച്ചിത്ര നടൻ ഇന്നസെന്റ് ഞായറാഴ്ച അന്തരിച്ചു. 75 വയസ്സായിരുന്നു. ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഇന്നസെന്റ് 2014-19 കാലഘട്ടത്തിൽ ലോകസഭാംഗം കൂടിയായിരുന്നു. അസ്സോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ)യുടെ പ്രസിഡന്റായും അദ്ദേഹം വർഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012ൽ അർബുദത്തെ അതിജീവിച്ച നടൻ 2012ൽ മാരകരോഗം കണ്ടെത്തിയതിനെ തുടർന്ന് ശ്വാസതടസ്സം മൂലം കഴിഞ്ഞ രണ്ടര ആഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ആലീസും രണ്ട് കുട്ടികളുമുണ്ട്. തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയ ഇന്നസെന്റ്, 1985 മുതൽ 1990 കളുടെ അവസാനം വരെ ഒരു നടനായി ഉയർന്ന അദ്ദേഹം ഹാസ്യനടൻ, സ്വഭാവ വേഷങ്ങൾ, കൂടാതെ പ്രിയദർശൻ, സത്യൻ അന്തിക്കാട്,…

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി; ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ രാഹുലിനെ അയോഗ്യനാക്കിയാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചതോടെ രാഹുൽ അയോഗ്യനാക്കപ്പെട്ടേക്കുമെന്ന് ഇന്നലെ തന്നെ നിയമവൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഉത്തരവിന്റെ പകർപ്പ് രാഹുൽ ഗാന്ധിക്കും കേരള ചീഫ് ഇലക്ട്രറൽ ഓഫീസർക്കും അയച്ചിട്ടുണ്ട്. രാവിലെ കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി പരിഗണിച്ചാണ് നടപടിയെന്ന് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 102(1)(ഇ) പ്രകാരവും 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പും പ്രകാരമാണ്…

വിദ്യാർഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം; അഞ്ച് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കണ്ണൂർ: കണ്ണൂരിൽ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. പഴയങ്ങാടി മാട്ടൂൽ വടകര സ്വദേശി കാളത്തി പറമ്പിൽ വീട്ടിൽ കെ.പി സലീല്‍ കുമാറാണ് അറസ്റ്റിലായത്. കൂട്ടുപുഴ അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചു ലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കടത്തിയ മയക്കുമരുന്ന് ഇയാളിൽ നിന്ന് കണ്ടെടുത്തു. ബെംഗളൂരുവിൽ ബ്ലാബ്ലാ കാർ എന്ന കാർ പൂളിംഗ് ആപ്പ് വഴി കാർ പൂൾ ചെയ്യുന്നതിനിടെയാണ് യുവാവ് എക്സൈസിന്റെ പിടിയിലായത്. കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് കണ്ടെത്തി. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ എത്തിച്ചു നൽകുന്നത് സലീൽകുമാറാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ബെംഗളൂരുവിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ഇയാള്‍ക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി ഈ…

ഭാര്യയും ബന്ധുക്കളും സ്വത്തുക്കള്‍ കൈക്കലാക്കി; പ്രവാസി ആത്മഹത്യ ചെയ്തു

കായംകുളം: ഭാര്യയും ബന്ധുക്കളും കബളിപ്പിച്ച് സ്വത്ത് കൈക്കലാക്കിയെന്നാരോപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ജീവനൊടുക്കിയ പ്രവാസിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് അദ്ദേഹം തപാൽ വഴി മാധ്യമങ്ങൾക്ക് കുറിപ്പ് അയയ്ക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യയുടെ വീട്ടുകാർ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമാണ് ബൈജു രാജ് ആരോപിക്കുന്നത്. ഭാര്യ അന്നപ്രിയ ജോൺ, അവരുടെ കാമുകൻ ടോജോ മാത്യു,അന്ന പ്രിയയുടെ സഹോദരൻ ഗീവർഗീസ്, അമ്മ എൽസി ജോൺസൺ എന്നിവരാണ് തന്റെ മരണത്തിന് കാരണമെന്ന് ബൈജു ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. അന്നപ്രിയയും ടോജോയും തമ്മിൽ വിവാഹേതരബന്ധമുണ്ടെന്ന് മനസിലാക്കിയിട്ടും മകളെ ഓർത്ത് എല്ലാം സഹിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ബൈജു പറയുന്നു. തന്നെ വൈകാരികമായി കീഴ്‌പ്പെടുത്തി സമ്പാദ്യം മുഴുവനും ഭാര്യയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്ഥിര നിക്ഷേപമാക്കിയെന്നും കമ്പനി തകർന്നപ്പോൾ പണമെല്ലാം നഷ്ടപ്പെട്ടെന്നും ബൈജു ആരോപിച്ചു. ബ്ലേഡ്…