മെക്സിക്കോയിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്ന അമേരിക്കയിലെ “മോസ്റ്റ് വാണ്ടഡ്”അറസ്റ്റിൽ

ഒഹായോ: സിൻസിനാറ്റി 2004-ലെ കൊലപാതകത്തിൽ അന്വേഷിക്കപ്പെട്ട അമേരിക്കയിലെ “മോസ്റ്റ് വാണ്ടഡ്’ മെക്സിക്കോയിൽ പോലീസ് ഓഫീസറായി ജോലി ചെയ്യുന്നതായി കണ്ടെത്തി.. ഏകദേശം 20 വർഷമായി ഒഹായോയുടെ “മോസ്റ്റ് വാണ്ടഡ്” പലായനക്കാരിൽ ഒരാളായിരുന്ന  കസ്റ്റഡിയിലായതെന്നു പോലീസ് പറഞ്ഞു ഒഹായോയിലെ ബട്ട്‌ലർ കൗണ്ടിയിൽ ബെഞ്ചമിൻ ബെക്കാറയെ (25) വെടിവച്ചുകൊന്ന കേസിലാണ് അൻ്റോണിയോ റിയാനോയെ തിരഞ്ഞിരുന്നത്  .2004 ഡിസംബർ 19 ന് ഉച്ചകഴിഞ്ഞ് ഹാമിൽട്ടണിലെ റൗണ്ട് ഹൗസ് ബാറിന് അകത്തും പുറത്തുമുള്ള തർക്കത്തെ തുടർന്നാണ് റിയാനോ ബെസെറയുടെ മുഖത്ത് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു ഓഗസ്റ്റ് 1 ന്, യുഎസ് മാർഷലുകൾ റിയാനോയെ അദ്ദേഹത്തിൻ്റെ ജന്മനാടായ മെക്സിക്കോയിലെ ഒക്സാക്കയിലെ സപ്പോട്ടിറ്റ്ലാൻ പാൽമാസിൽ അറസ്റ്റ് ചെയ്തു, അവിടെ അദ്ദേഹം ഒരു പോലീസ് ഓഫീസറായി ജോലി ചെയ്തുവെന്ന് ഒരു പത്രക്കുറിപ്പിൽ പറയുന്നു. റിയാനോ ആഗസ്ത് 5 തിങ്കളാഴ്ച ഒഹായോയിൽ തൻ്റെ ആദ്യ കോടതിയിൽ ഹാജരായി, അവിടെ അദ്ദേഹത്തെ…

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ദര്‍ശന തിരുനാള്‍

ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ദര്‍ശനത്തിരുനാളിന് ഓഗസ്റ്റ് 11 ന് തുടക്കമാകും. 11 മുതല്‍ മുതല്‍ 19 വരെ നടക്കുന്ന തിരുനാളിന് 11 ഞായറാഴ്ച്ച രാവിലെ പത്തിനു നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി ഫാ. സിജു മുടക്കോടില്‍ തിരുനാള്‍ കൊടിയേറ്റിന് കാര്‍മ്മികത്വം വഹിക്കും. ഇടവകയിലെ സെന്റ് ജൂഡ് കൂടാരയോഗമാണ് ഇത്തവണത്തെ തിരുനാളിന് പ്രസുദേന്തിമാരാകുന്നത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന തിരുനാളിന്റെ പ്രധാന ദിവസമായ ഓഗസ്റ്റ് 18 ന് നടത്തപ്പെടുന്ന റാസാ കുര്‍ബ്ബാനയ്ക്ക് കോട്ടയം അതിരൂപതാംഗവും അള്‍ജീരിയയുടെയും ട്യുണീഷ്യയുടെയും വത്തിക്കാന്‍ സ്ഥാനപതിയുമായ ആര്‍ച്ച് ബിഷപ്പ് കുര്യന്‍ വയലുങ്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ചിക്കാഗോയിലേക്ക് എത്തുന്ന അദ്ദേഹം ശനിയാഴ്ചത്തെ കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും. ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ റവ. മോണ്‍. തോമസ് മുളവനാല്‍, റവ.…

ഐഡഹോ കാണാതായ 5 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്

ഐഡഹോ: അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെ തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്ന് കാണാതായ ഐഡഹോ ബാലനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 5.45 ഓടെ വീട്ടിൽ നിന്ന് കാണാതായതിന് ശേഷമാണ് ഗ്ലിന്നിനായി തിരച്ചിൽ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഓട്ടിസം ബാധിച്ച  മാത്യു ഗ്ലിൻ, തൻ്റെ വീട്ടിൽ നിന്ന് അര മൈൽ അകലെയുള്ള ഒരു കനാലിൽ “വെള്ളത്തിൽ മരിച്ചതായി” ബോയ്‌സ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. കുട്ടിയെ  ജീവനോടെയും സുഖത്തോടെയും കണ്ടെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന ഈ ശ്രമത്തിന് ഇത്തരമൊരു നിഗമനത്തിലെത്തിയത് ഹൃദയഭേദകമാണ്,” ബോയ്‌സ് പോലീസ് മേധാവി റോൺ വിനെഗർ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, ഈ ഘട്ടത്തിൽ ഫൗൾ പ്ലേയുടെ ലക്ഷണങ്ങളൊന്നും കാണുന്നില്ല,” ബോയിസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

പെന്തിക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ (PCIC) കോൺഫറൻസ് സമാപിച്ചു

ടോറന്റോ: ജനപങ്കാളിത്തം കൊണ്ടും ആത്മ സാന്നിധ്യം കൊണ്ടും അതിശക്തമായ വചന ശുശ്രൂഷ കൊണ്ടും ശ്രദ്ധേയമായ ഒന്നാമത് പിസിഐസി കോൺഫറൻസ് അനുഗ്രഹമായി സമാപിച്ചു. മൂന്നു ദിവസത്തെ കോൺഫറൻസിന് പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഫിന്നി ശാമുവേൽ, പാസ്റ്റർ വിത്സൺ കടവിൽ എന്നിവർ നേതൃത്വം നൽകി. അമ്പതിലധികം വർഷങ്ങളായി കാനഡയിൽ പാർക്കുന്ന മലയാളി പെന്തകോസ്ത് ദൈവമക്കളുടെ പ്രാർത്ഥനയുടെ മറുപടിയാണ് ഈ കോൺഫറൻസിന്റെ വിജയം. പതിനെട്ടു പേർ സുവിശേഷവേലയ്ക്ക് സമർപ്പിച്ച ഈ കോൺഫറൻസ് ദൈവ മക്കളുടെ ഐക്യത്തിനും ദൈവദാസന്മാരുടെ ശാക്തീകരണത്തിനും കാരണമായി. ത്രീയേക ദൈവത്തിന്റെ സ്വർഗീയ ഏകത്വത്തിലൂടെ ദൈവ സഭയിലേക്ക് ഒഴുകുന്ന ആത്മീയ ഐക്യതയെ ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ദൈവീക ദൂതുകൾ മുഴങ്ങിക്കേട്ടു. ദൈവസഭകളുടെ ഐക്യത അനിവാര്യമാണ്. ഒന്നാകുക എന്നത് ദൈവീക കല്പനയാണ്. ഒന്നാകാതെ ദൈവീക പ്രവർത്തി സഭകളിൽ നടക്കുകയില്ല. ഐക്യതയുടെ ദൈവശാസ്ത്രം വളരെ വ്യക്തമായി പാസ്റ്റർ ഷാജി എം പോളും റെജി ശാസ്‌താംകോട്ടയും…

പാരീസ് ഒളിമ്പിക്സ്: അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് സി‌എ‌എസ്സില്‍ അപ്പീൽ നൽകി

വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ 100 ​​ഗ്രാം ഭാരക്കൂടുതലുണ്ടെന്ന് പറഞ്ഞാണ് ഇന്ത്യൻ അത്‌ലറ്റിന് വിലക്കേർപ്പെടുത്തിയത്. ഈ തിരിച്ചടിയ്ക്കിടയിലും, വിനേഷ് ഒളിമ്പിക് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായി ചരിത്രം സൃഷ്ടിച്ചു, തൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ 5-0 സ്കോറിന് വിജയിച്ചു. പാരീസ് ഒളിമ്പിക്‌സ് 2024: 2024 ലെ പാരീസ് ഒളിമ്പിക്‌സിലെ ഗുസ്തി ഫൈനലിൽ നിന്ന് തൻ്റെ അയോഗ്യതയ്‌ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് കോടതിയിൽ അപ്പീൽ നൽകി. 100 ഗ്രാം തൂക്കക്കൂടുതലുണ്ടെന്ന് ആരോപിച്ച് വിലക്കേര്‍പ്പെടുത്തിയെങ്കിലും, ആ തിരിച്ചടിയ്ക്കിടയിലും വിനേഷ് ഒളിമ്പിക് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായി ചരിത്രം സൃഷ്ടിച്ചു, തൻ്റെ സെമി ഫൈനൽ പോരാട്ടത്തിൽ 5-0 സ്കോറിന് വിജയിച്ചു. തനിക്ക് വെള്ളി മെഡൽ നൽകണമെന്ന് വിനേഷ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നാളെ രാവിലെയോടെ CAS അന്തിമ തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി…

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് പതാക ഉയര്‍ന്നു

കൊടുവള്ളി: എസ് എസ് എഫ് മുപ്പത്തിയാന്നാമത് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് കൊടുവള്ളി കളരാന്തിരിയില്‍ പതാക ഉയര്‍ന്നു. സുന്നി പ്രാസ്ഥാനിക- സ്വാഗതസംഘം നേതാക്കൾ ചേർന്നാണ് 31പതാകകൾ ഉയര്‍ത്തിയത്. കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹിമാൻ ബാഖവി, എകെസി മുഹമ്മദ് ഫൈസി, സലീം അണ്ടോണ,. ഇബ്രാഹിം അഹ്സനി, ഡോ. അബൂബക്കർ നിസാമി, യൂസഫ് സഖാഫി കരുവൻപൊയിൽ, എ കെ മുഹമ്മദ് സഖാഫി, നാസർ സഖാഫി കരീറ്റിപ്പറമ്പ്, ഒ എം ബഷീർ സഖാഫി, ഹുസൈൻ മാസ്റ്റർ മേപ്പള്ളി നേതൃത്വം നൽകി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ടികെ റാഫി അഹ്സനി കാന്തപുരം അധ്യക്ഷത വഹിച്ചു. ആദ്യ ദിവസമായ ഇന്നലെ ‘ഉള്ളു പൊള്ളാത്ത വാക്കുകള്‍, ഉള്‍ക്കൊള്ളലിന്റെ ഭാഷ’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി മുജീബ് സുറൈജി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ്…

നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം

നെടുമ്പന : നവജീവൻറെയും സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവിന്റെയും സംയുക്ത സംരംഭക ഉത്ഘാടനം സിജി ഇന്റർനാഷണൽ വിമൺസ് കളക്റ്റീവ് കോഓർഡിനേറ്റർ അനീസ ബൈജു നിർവഹിച്ചു. നവജീവൻ നിർമ്മിക്കുന്ന അച്ചാറിൻറെ വിതരണോദ്ഘാടനമാണ് അവർ നിർവഹിച്ചത്. താങ്ങും തണലുമില്ലാത്ത അമ്മമാർക്ക് നവജീവൻ ഒരു പുതുല്ലാസത്തിന്റെയും സ്വപ്നത്തിന്റെയും ഇടമാണ് എന്ന് അവർ പറഞ്ഞു. യോഗത്തിൽ നവജീവൻ റെസിഡൻസ് മാനേജർ അബ്ദുൽ മജീദ് സ്വാഗതവും, വെൽഫയർ ഓഫീസർ ഷാജിമു , ഇ.കെ സിറാജ്, ഡോക്ടർ മുഹ്സിന എന്നിവർ ആശംസകൾ അറിയിച്ചു.

“ലീവ് തരാം… എനിക്കൊരു ഉമ്മ തരൂ..”: കോളേജ് അദ്ധ്യാപികയോട് മാനേജര്‍

ഉത്തർപ്രദേശിലെ ഉന്നാവോയിലെ ഒരു സ്വകാര്യ ഇൻ്റർ കോളേജിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കോളേജ് മാനേജർ തൻ്റെ ഓഫീസിൽ വെച്ച് ഒരു വനിതാ അദ്ധ്യാപികയോട് ചുംബനം ആവശ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നതിനിടയിൽ മാനേജർ അനുചിതമായി അദ്ധ്യാപികയോട് ഒരു ചുംബനം ആവശ്യപ്പെടുകയും ചെയ്യുന്നു. അദ്ധ്യാപിക മാനേജരോട് ഹാഫ് ഡേ ലീവ് ആവശ്യപ്പെട്ടപ്പോഴായിരുന്നു സംഭവം. “ഒരു ഉമ്മ തരൂ, ലീവ് തരാം…” എന്ന് മാനേജർ തന്റെ കവിളില്‍ തൊട്ട് പറയുന്നതും വീഡിയോയിൽ കേൾക്കാം. ദൃശ്യത്തിൽ അസ്വസ്ഥയായ അദ്ധ്യാപിക ഉടൻ നിരസിക്കുന്നതും “അത് തെറ്റാണ്, എനിക്ക് ഇത് ചെയ്യാൻ കഴിയില്ല” എന്നും പറയുന്നത് കേള്‍ക്കാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്നെ അപകീർത്തിപ്പെടുത്താൻ യുവതി ഗൂഢാലോചന നടത്തിയെന്ന് മാനേജർ ആരോപിച്ചു. എന്നാല്‍, മാനേജരുടെ മോശം പെരുമാറ്റം തുറന്നു കാട്ടാൻ വനിതാ അദ്ധ്യാപിക പകർത്തിയ…

പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ദുരന്ത മേഖല സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ശനി, ഞായര്‍ ദിവസങ്ങളാണ് പരിഗണനയിലുള്ളത്. വയനാട്ടിലെത്തുന്ന മോദി ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിലായിരിക്കും നരേന്ദ്രമോദി വയനാട്ടിലേക്ക് പോകുക. പരിശോധനകളുടെ ഭാഗമായി എസ്പിജി സംഘം വയനാട്ടിലെത്തി പരിശോധന ആരംഭിച്ചിരുന്നു. ദുരന്തബാധിത മേഖലയില്‍ എത്തുന്ന മോദി ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് മേല്‍ മോദി സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് സന്ദര്‍ശിച്ചേക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉചിത സമയത്തുണ്ടാകുമെന്നായിരുന്നു മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പറഞ്ഞത്. വയനാടിന്റെ അവസ്ഥ പ്രധാനമന്ത്രിയെ നേരിട്ടു ബോധ്യപ്പെടുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു. വന്‍ദുരന്തം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനമന്ത്രി…

മഴക്കെടുതി: മർകസ് ഐ.ടി.ഐ സൗജന്യ സർവീസ് ക്യാമ്പ് ഇന്ന് (ഓഗസ്റ്റ് 07) സമാപിക്കും

കോഴിക്കോട്: മഴക്കെടുതിയും പുഴവെള്ളം കരകവിഞ്ഞതും മൂലം കേടുപാടുകൾ സംഭവിച്ച വാഹനങ്ങളും ഗൃഹോപകരണങ്ങളും റിപ്പയർ ചെയ്യാൻ കാരന്തൂർ മർകസ് ഐ.ടി.ഐ സംഘടിപ്പിച്ച സൗജന്യ സർവീസ് ക്യാമ്പ് ഇന്ന് (ഓഗസ്റ്റ് 07) അവസാനിക്കും. രണ്ടു ദിവസമായി തുടരുന്ന ക്യാമ്പിൽ മോട്ടോറുകൾ, റഫ്രിഡ്ജേറ്റർ, വാഷിംഗ് മെഷീൻ, ടി. വി, അയേൺ ബോക്‌സ് തുടങ്ങിയ വീട്ടുപകരണങ്ങളും വിവിധ വാഹനങ്ങളുമാണ് കേടുപാടുകൾ തീർത്ത് ഉപയോഗക്ഷമമാക്കുന്നത്. ഇന്ന് വൈകുന്നേരം സമാപിക്കുന്ന ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതിന് 9605504469, 9946045708, 9645039475 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.