തിരുവനന്തപുരം: അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം നൽകുന്നതിന് നടപടികൾ ഊർജിതമാക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദ്ദേശിച്ചു. തിരുവനന്തപുരം ഐ എൽ ഡി എമ്മിൽ ജില്ലാ കലക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനി പട്ടയം, പഞ്ചായത്തുകൾ വില കൊടുത്തു വാങ്ങി നൽകിയ ഭൂമി, ഭൂവുടമകൾ സൗജന്യമായി വിട്ടു നൽകിയ ഭൂമി എന്നിവയുൾപ്പെടെ പട്ടയ മിഷനിൽ പരിഗണനക്ക് വന്ന ഭൂവിഷയങ്ങളിൽ നടപടികൾ ശക്തിപ്പെടുത്തണം. ഡിജിറ്റൽ റീ സർവെ വേഗത്തിലാക്കുന്നതിന് വില്ലേജ് ജനകീയ സമിതി സഹകരണത്തോടെ ജാഗ്രതാ സമിതികളുടെ സേവനം ഉറപ്പാക്കാൻ കലക്ടർമാർ ഇടപെടലുകൾ നടത്തണം. സർക്കാർ ഭൂമിയുടെ സംരക്ഷണവും അർഹരായവർക്ക് പട്ടയം നൽകാനുള്ള പ്രവർത്തനങ്ങളും ഇതുവഴി വേഗത്തിലാകും. ഭൂപരിഷ്‌കരണത്തിന്റെ അന്തസത്ത ഉയരത്തിപ്പിടിക്കുന്ന വിധം സമഗ്രമായ ഒരു സെറ്റിൽമെന്റ് ആക്ട് നടപ്പാക്കുകയെന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. ഭൂരഹിതരായ അതി ദരിദ്ര കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള ഭൂമി…
Author: .
ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ എന്ന കൃതിക്ക് ബാലസാഹിത്യ പുരസ്‌കാരം
തിരുവനന്തപുരം: അമ്പലക്കര സി രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർത്ഥം സരോവരം ബുക്‌സ് ഏർപ്പെടുത്തിയ പ്രശസ്‌തമായ ബാലസാഹിത്യ പുരസ്‌കാരം ശ്രീജിത്ത് മുത്തേടത്തിന്റെ ‘പെന്‍ഗ്വിനുകളുടെ വന്‍കരയില്‍’ എന്ന സാഹിത്യകൃതിക്ക്. പ്രശസ്ത കവി കല്ലറ അജയൻ, കവിയും അദ്ധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ, എഴുത്തുകാരൻ കിരഞ്ജിത്ത് യു ശർമ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയാണ് ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡ് നേടിയ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ബഹുമതിക്ക് പുറമെ ശ്രീജിത്ത് മൂത്തടത്തിന് 5,000 രൂപയും അംഗീകാര സർട്ടിഫിക്കറ്റും ലഭിക്കും. നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മുത്തേടത്ത് തൃശൂർ ജില്ലയിലെ ചേർപ്പിലുള്ള സിഎൻഎൻ ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപകൻ കൂടിയാണ്. നവംബർ അഞ്ചിന് പഴമ്പാലക്കോട് സേവാസംഗമം ഹാളിൽ നടക്കുന്ന ചടങ്ങിൽ തരോര്‍ എം.എൽ.എ പി.പി.സുമോദ് അവാർഡ് സമ്മാനിക്കും.
യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്
യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്. എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന് ആചരിക്കുന്ന പതാകദിനത്തിൽ ഇത്തവണ യൂണിയന്‍ കോപ്പിന്‍റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്സ്യൽ സെന്‍ററുകളിലും പതാക ഉയര്‍ത്തി. പതാകദിനം ആഘോഷിക്കുന്നതിനായി ദുബായ് അൽ വര്‍ഖ സിറ്റി മാളിൽ പ്രത്യേകം നടത്തിയ പരിപാടിയിൽ യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്മ അൽ ഷംസി, മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റഫി അൽ ദല്ലാൽ എന്നിവര്‍ക്കൊപ്പം ജീവനക്കാരും പങ്കാളികളായി.
ദേശീയതല ഉറുദു പ്രചാരണം: എൻ.സി.പി.യു.എൽ പുസ്തകവണ്ടി മർകസിലെത്തി
കോഴിക്കോട്: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ തലത്തിൽ ഉറുദു ഭാഷയുടെ പ്രചാരണത്തിനും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കുന്ന നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ്(എൻ.സി.പി.യു.എൽ) ന്റെ പുസ്തക വണ്ടി പര്യടനത്തിന്റെ ഭാഗമായി മർകസിലെത്തി. ഉർദു ഭാഷാപഠനത്തിനുള്ള പ്രാഥമിക പഠനസഹായികളും ഉറുദുവിലെ പ്രശസ്ത സാഹിത്യ രചനകളും പഠനങ്ങളുമെല്ലാമാണ് പുസ്തകവണ്ടിയിലുള്ളത്. ഉറുദു ഭാഷയും സാഹിത്യവും വൈജ്ഞാനികകൃതികളും രാജ്യമെമ്പാടുമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 15 വർഷങ്ങൾക്ക് മുമ്പാണ് എൻ.സി.പി.യു.എൽ ‘എക്സിബിഷൻ ഓൺ വീൽ’ എന്ന പേരിൽ പുസ്തകവണ്ടി പദ്ധതി ആരംഭിക്കുന്നത്. ഇതിനകം മുഴുവൻ ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സഞ്ചരിച്ച വണ്ടി മൂന്നാം തവണയാണ് മർകസിൽ എത്തുന്നത്. രാജ്യത്തെ ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന മർകസ് കേരളത്തിൽ ഉർദു ഭാഷ സംസാരിക്കുന്നവരുടെ പ്രധാന ഹബ്ബാണ്. മഹാരാഷ്ട്രയിലെ തീരദേശ നഗരമായ ദാപോലിയിൽ നിന്ന് ഒക്ടോബർ ഒമ്പതിന് ആരംഭിച്ച എക്സിബിഷൻ ഓൺ വീലിന്റെ…
100 കോടി ക്ലബ്ബിലേക്ക് മമ്മൂട്ടിയുടെ “കണ്ണൂർ സ്‌ക്വാഡ് “
മമ്മൂട്ടി കമ്പനിയുടെ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ ചിത്രങ്ങൾക്കു ശേഷം 100 കോടി ക്ലബ്ബിൽ ഇടംനേടുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്.ഒൻപത് ദിവസം കൊണ്ട് ചിത്രം അൻപതു കോടി ക്ലബ്ബിൽ എത്തിയിരുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ചിത്രം തിയേറ്ററിൽ ഇപ്പോഴും വിജയക്കുതിപ്പ് തുടരുകയാണ്. റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേർന്നൊരുക്കുന്നു.സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ…
ഡല്‍ഹിയിലെ വായു മലിനീകരണം തടയൽ: 175 വാഹനങ്ങൾ പിടിച്ചെടുത്തു; 15 ദിവസത്തിനുള്ളിൽ 7,000 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി
ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണ പ്രതിസന്ധിയെ ചെറുക്കാനുള്ള സമർപ്പിത ശ്രമത്തിൽ, പഴയ വാഹനങ്ങൾ ലക്ഷ്യമിട്ട് നോയിഡ പോലീസ് കർശന നടപടി സ്വീകരിച്ചു. 15 ദിവസത്തിനുള്ളിൽ, 10-15 വർഷം പഴക്കമുള്ള 175 വാഹനങ്ങൾ പിടിച്ചെടുക്കുകയും, ആവശ്യമായ ഫിറ്റ്നസ് അല്ലെങ്കിൽ മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത 7000 വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അനിൽ യാദവാണ് ഈ സംരംഭത്തിന് നേതൃത്വം നൽകിയത്. വായു മലിനീകരണ പ്രശ്നം നേരിട്ട് പരിഹരിക്കേണ്ടതിന്റെ ആവശ്യകതക്കാണ് പ്രാധ്യാന്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളെയും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക ഭീഷണി തടയുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, ശരിയായ മലിനീകരണ സർട്ടിഫിക്കറ്റുകളോ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളോ ഇല്ലാത്ത വാഹനങ്ങൾക്കെതിരെ പോലീസ് സമാന്തര നീക്കവും കർശനമാക്കി. ഒരു വർഷം…
10 ലിറ്റർ മദ്യവുമായി യുവാവ് അറസ്റ്റിൽ
ആലപ്പുഴ: വിൽപന നടത്താനിരുന്ന 10 ലീറ്റർ മദ്യവുമായി ഹരിപ്പാട് കരിപ്പുഴ പള്ളിപ്പാട് സ്വദേശി രാജീവ് എന്ന യുവാവിനെ എക്സൈസ് പിടികൂടി. അനധികൃത മദ്യവിൽപ്പന നടത്തിയെന്ന സൂചനയെ തുടർന്നാണ് അറസ്റ്റ്. ആലപ്പുഴ എക്‌സൈസ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ ഗോപകുമാർ, പ്രസന്നൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സജിമോൻ, അംഗങ്ങളായ റെനി, ദിലീഷ്, റഹീം, അരുൺ, രശ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
ആന്റണി ബ്ലിങ്കന്റെ നയതന്ത്ര പര്യടനം: ഇസ്രായേലിൽ നിന്ന് ഇന്ത്യയിലേക്കും അതിനപ്പുറത്തേക്കും
വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇസ്രായേലിലേക്കുള്ള പുതിയ സന്ദര്‍ശനത്തിനു പുറമെ, ഇന്ത്യയിൽ നടക്കുന്ന 2+2 ഡയലോഗിൽ പങ്കെടുക്കുന്നതിനുമായുള്ള നയതന്ത്ര യാത്ര ആരംഭിച്ചു. ഗാസയ്‌ക്കുള്ള മാനുഷിക സഹായത്തിന്റെ അടിയന്തിര പ്രശ്‌നം പരിഹരിക്കാനും ഇസ്രായേലും ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ സിവിലിയൻ ദ്രോഹങ്ങൾ കുറയ്ക്കുന്നതിനുള്ള ചർച്ചകളിൽ ഏർപ്പെടാനുമാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ദൗത്യം. അദ്ദേഹത്തിന്റെ വെള്ളിയാഴ്ചതെ ഇസ്രായേൽ സന്ദർശനം പ്രധാനമായും ഗാസയിലേക്കുള്ള മാനുഷിക സഹായം കൈമാറുന്നതിനെ കേന്ദ്രീകരിച്ചാണ്. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ, ഗാസയിലെ സാധാരണക്കാർ നേരിടുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും ഇസ്രായേലിന്റെ ഉപദ്രവം കുറയ്ക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും അവരെ സംരക്ഷിക്കാൻ ഇസ്രായേലിൽ നിന്ന് കൃത്യമായ നടപടികൾ തേടാനുള്ള തന്റെ ഉദ്ദേശ്യം പ്രസ്താവിക്കുകയും ചെയ്തു. ഗാസയിലെ സിവിലിയന്മാരോട് സഹാനുഭൂതി ഊന്നിപ്പറയുന്നതിനിടയിൽ, ഹമാസിനെതിരായ ശ്രമങ്ങളിൽ ഇസ്രായേലിനുള്ള അചഞ്ചലമായ പിന്തുണ അമേരിക്ക ആവർത്തിച്ചു. ഈ സന്ദർശനം സംഘർഷത്തിൽ മാനുഷിക വിരാമങ്ങൾക്കുള്ള പ്രസിഡന്റ് ജോ…
ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളി പെരുന്നാൾ നവംബർ 3,4, 5 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ
ബെൻസേലം: മലങ്കര ഓർത്തോഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 121ാം ഓർമപ്പെരുന്നാൾ. നവംബർ 3,4, 5 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും. ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 29 നു ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാദർ. ഷിബു വേണാട് മത്തായി പെരുന്നാൾ കൊടിയേറ്റ് നടത്തി. കഴിഞ്ഞ മാസം അന്തരിച്ച ഇടവകയുടെ സ്ഥാപക വികാരി മത്തായി കോർ എപ്പീസ്‌ക്കോപ്പായോടുള്ള ആദരവ് സൂചകമായി ഇത്തവണത്തെ പെരുന്നാൾ ചടങ്ങുകൾ ലളിതമായിരിക്കുമെന്ന് ഇടവക വികാരി അറിയിച്ചു. നവംബർ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് 6 :30 ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് റവ. ഫാദർ ജോർജ്…
കെഎച്ച്എൻഎ വൈസ് പ്രസിഡന്റായി ശാസ്ത്രജ്ഞനും സംരംഭകനായ ഡോ. സുധീർദാസ് പ്രയാഗ മത്സരിക്കുന്നു
കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) വൈസ് പ്രസിഡന്റായി പ്രമുഖ ശാസ്ത്രജ്ഞനും സംരംഭകനായ ഡോ. സുധീർദാസ് പ്രയാഗ മത്സരിക്കുന്നു ശാസ്ത്രജ്ഞൻ, സംരംഭകൻ എന്നീ രണ്ടുനിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. സുധീർദാസ് പ്രയാഗ ദീർഘകാലമായി കെഎച്ച്എൻഎയിലും ഹൈന്ദവ സംഘടനകളിലും സജീവസാന്നിധ്യമാണ്. സനാതന ധർമ്മത്തിന്റെ കരുത്തുറ്റ വക്താവായും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു മിസോറിയിലെ സെന്റ് ലൂയിസിൽ സ്ഥിതി ചെയ്യുന്ന ഒരു ബയോടെക് ആർ ആൻഡ് ഡി കമ്പനിയായ ആന്റിബോഡി റിസർച്ച് കോർപ്പറേഷന്റെ (AntibodyResearch.com) ഉടമയും പ്രസിഡന്റും സിഇഒ യുമായ ഡോ. സുധീർദാസ് പ്രയാഗ, സെന്റ് ലൂയിസിൽ സ്ഥിതി ചെയ്യുന്ന അലർജി സയൻസസിന്റെ പ്രസിഡന്റും സിഇഒയും കൂടിയാണ്. കേരളത്തിൽ കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന പ്രയാഗ സയന്റിഫിക് ലബോറട്ടറീസും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. (PrayagaScientific.com) മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് മൈക്രോബയോളജിയിൽ ബിരുദവും പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോടെക്‌നോളജിയിൽ ബിരുദാനന്തരബിരുദവും നേടിയ ശേഷമാണ് പ്രയാഗ…