യൂസഫ് പത്താന് 20.53 കോടി രൂപ വിലമതിക്കുന്ന ഭൂമി അനുവദിക്കാൻ ഗുജറാത്ത് സർക്കാരിന്റെ അനുമതി; 14 വർഷത്തെ തർക്കത്തിൽ നിർണായക വഴിത്തിരിവ്

വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ യൂസഫ് പത്താനുമായി ബന്ധപ്പെട്ട ഭൂമി തർക്കത്തിൽ നിർണായക നീക്കവുമായി ഗുജറാത്തിലെ ബിജെപി സർക്കാർ. വഡോദരയിലെ അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള 978 ചതുരശ്ര മീറ്റർ ഭൂമി അനുവദിക്കുന്നതിനുള്ള നിർദേശത്തിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. ഏകദേശം 20.53 കോടി രൂപ വിപണിമൂല്യം കണക്കാക്കുന്ന ഭൂമിയാണിത്. എന്നാൽ, ഭൂമി പത്താന് സൗജന്യമായി നൽകുമെന്നോ അദ്ദേഹം നൽകേണ്ട തുക എത്രയാണെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഭൂമി അനുവദിക്കുന്നതിനുള്ള നിർദേശം വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിക്കാനാണ് തീരുമാനം. കമ്മിറ്റിയുടെ അംഗീകാരവും മറ്റ് നിയമപരമായ നടപടികളും പൂർത്തിയായാൽ മാത്രമേ ഭൂമി കൈമാറ്റം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ. വഡോദരയിലെ തണ്ടൽജ പ്രദേശത്തുള്ള തന്റെ ബംഗ്ലാവിനോട് ചേർന്നുള്ള 978 ചതുരശ്ര മീറ്റർ ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് 2012ലാണ് യൂസഫ്…

വീണാ ജോർജിനെതിരായ ആക്രമണക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്; ആയുധം ഉപയോഗിച്ചെന്ന മൊഴി മന്ത്രിയുടെ നിർദേശപ്രകാരമെന്ന് ഗൺമാന്റെ മൊഴി

പത്തനംതിട്ട: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി മന്ത്രിയുടെ ഗൺമാൻ അഭിലാഷ്. ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നൽകിയതെന്ന് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ നേരിട്ട് ആക്രമിക്കുന്നത് താൻ കണ്ടിട്ടില്ലെന്നും അഭിലാഷ് മൊഴി നൽകിയതായാണ് വിവരം. കേസിലെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് പുതിയ വെളിപ്പെടുത്തൽ. ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളാണ് കേസിന് ആധാരം. പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാനും വധിക്കാനും ശ്രമിച്ചെന്നായിരുന്നു പ്രാഥമിക ആരോപണം. ഗൺമാൻ അഭിലാഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി…

കേരളതീരത്ത് വീണ്ടും എണ്ണ, പ്രകൃതിവാതക പര്യവേഷണം; കൊല്ലം തീരത്തെ ഡ്രില്ലിംഗ് പൂർത്തിയായി

തിരുവനന്തപുരം: കേരളതീരത്ത് എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും നിക്ഷേപസാധ്യത കണ്ടെത്തുന്നതിനുള്ള പര്യവേഷണ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കി ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ആലപ്പാട് തീരത്തിന് സമീപം കടലിൽ നടത്തിയ ഡ്രില്ലിങ് പൂർത്തിയായി. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് തെക്കൻ കേരളതീരത്ത് എണ്ണ, പ്രകൃതിവാതക നിക്ഷേപങ്ങൾ ലക്ഷ്യമിട്ടുള്ള പര്യവേഷണം നടക്കുന്നത്. ഓയിൽ ഇന്ത്യ ലിമിറ്റഡിന് അനുവദിച്ചിട്ടുള്ള KK-OSHP-2018/1 ബ്ലോക്കിലാണ് പര്യവേഷണ പ്രവർത്തനങ്ങൾ നടന്നത്. 3,520 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്കിൽ കൊല്ലം തീരത്തുനിന്ന് ഏകദേശം 20 മുതൽ 26 നോട്ടിക്കൽ മൈൽ വരെ അകലെയുള്ള സമുദ്രമേഖലയിലാണ് ഡ്രില്ലിങ് നടത്തിയത്. നേരത്തെ നടത്തിയ സീസ്മിക് സർവേകളിൽ ഹൈഡ്രോകാർബൺ നിക്ഷേപങ്ങൾക്ക് സാധ്യതയുള്ള ഭൂഗർഭ ഘടനകൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വിശദമായ പര്യവേഷണത്തിന് തുടക്കമിട്ടത്. സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് ഏകദേശം 6,000 മീറ്റർ വരെ ആഴത്തിൽ കുഴിച്ച് എണ്ണയുടെയോ പ്രകൃതിവാതകത്തിന്റെയോ സാന്നിധ്യം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി ജാക്-അപ് റിഗ്…

സതേൺ കണക്ട് – സൗത്ത് കേരള കാർണിവൽ വെള്ളിയാഴ്ച

ദോഹ: തെക്കൻ കേരളത്തിന്റെ സൗഹൃദവും സംസ്കാരവും ഒരുമയും ആഘോഷമാക്കി പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന “സതേൺ കണക്ട് – സൗത്ത് കേരള കാർണിവൽ” ഒക്ടോബർ 23, വെള്ളിയാഴ്ച
വൈകുന്നേരം 5.30 മുതല്‍ വകറ
ബർവ്വ വില്ലേജ് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. കേരളത്തിന്റെ തെക്കൻ ജില്ലകളില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ഈ സൗഹൃദ സംഗമം, പരസ്പരം അടുത്തറിയാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാനുമുള്ള മികച്ച അവസരമായി മാറും. കാർണിവലിനോടനുബന്ധിച്ച് കലാപരിപാടികള്‍, നോര്‍ക്ക ഹ്ലെപ് ഡെസ്ക്, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് കൗണ്ടര്‍, സൗജന്യ ആരോഗ്യ പരിശോധന, കൗണ്‍സിലിംഗ് സര്‍വീസ്, ഭക്ഷ്യ, കരകൗശല സ്റ്റാളുകള്‍, ഹെന്ന ഡിസൈനിംഗ് തുടങ്ങിയവയുണ്ടാകും. പൊതു സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് മുഖ്യാതിഥിയാവും. വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരെ എക്സലന്‍സ് അവാര്‍ഡ്…

ഇന്നത്തെ കാലാവസ്ഥ: ഡൽഹി-എൻസിആർ മുതൽ യുപി-ബീഹാർ വരെയുള്ള 18 സംസ്ഥാനങ്ങളിൽ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത

ഇന്ന് (ഒക്ടോബർ 20 ന്) വിജയദശമി ദിനത്തിൽ ദക്ഷിണേന്ത്യയിൽ കനത്ത മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവയുൾപ്പെടെ 18 സംസ്ഥാനങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂഡൽഹി: വിജയദശമി ദിനമായ ഇന്ന് രാജ്യത്തുടനീളമുള്ള പല സംസ്ഥാനങ്ങളിലും കാലാവസ്ഥയിൽ മാറ്റം വരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നു. അതേസമയം, പല സംസ്ഥാനങ്ങളിലും ഇടിമിന്നൽ, മിന്നൽ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. വടക്കുകിഴക്കൻ മൺസൂൺ സജീവമാകുന്നതോടെ തെക്കൻ ഇന്ത്യൻ ഉപദ്വീപിൽ മഴ ശക്തമാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു. തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. കേരളം, മാഹി, കർണാടകയുടെ ഉൾഭാഗം എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തൽഫലമായി,…

ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തി, ഡാളസ് ഐ.എസ്‌.ഡിക്ക് 10 ലക്ഷം ഡോളർ പിഴ

ഡാളസ് : അധ്യാപകന്റെ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡള്ളാസ് ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റിന് 10 ലക്ഷം ഡോളറിന്റെ പിഴയും ഒത്തുതീർപ്പ് വ്യവസ്ഥകളും. യു.എസ് അറ്റോർണി ഓഫീസാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. 1,45,000 ഡോളർ നേരിട്ടുള്ള പിഴയായും, 8,55,000 ഡോളർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിർബന്ധിത പരിശീലനങ്ങൾ, ഓഡിറ്റുകൾ, നിയമനങ്ങളിലെ മാറ്റങ്ങൾ എന്നിവയ്ക്കായും സ്കൂൾ അധികൃതർ ചെലവഴിക്കും. മുൻ സ്പെഷ്യൽ എജ്യുക്കേഷൻ അധ്യാപകനായ മൈക്കൽ റോയലിനെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ സ്‌കൂൾ അധികൃതർ രഹസ്യമായി ഒതുക്കിത്തീർക്കുകയും, സ്റ്റേറ്റ് ബോർഡിനെ അറിയിക്കാതെ രാജി വെക്കാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചെങ്കിലും, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ ഒത്തുതീർപ്പെന്ന് ഡള്ളാസ് ഐ.എസ്‌.ഡി വ്യക്തമാക്കി. ഫെഡറൽ ഫണ്ടുകൾ കൈപ്പറ്റുന്ന സ്കൂളുകൾ സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഉറപ്പാക്കുന്ന ‘പ്രോജക്ട് സേഫ് സ്കൂൾസ്’ പദ്ധതിയുടെ ഭാഗമായാണ് ഈ…

ഇന്ത്യ–യുഎസ് വ്യാപാര കരാർ ഉടൻ യാഥാർഥ്യമായേക്കും; ചർച്ചകളിൽ നിർണായക പുരോഗതി, ഏതാനും വിഷയങ്ങളിൽ മാത്രമാണ് ധാരണയാകാനുള്ളതെന്ന് മാർക്കോ റൂബിയോ

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീർഘകാലമായി തുടരുന്ന വ്യാപാര കരാർ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. ഇരുരാജ്യങ്ങളും സമഗ്രമായ വ്യാപാര ധാരണയിലെത്തുന്നതിന് വളരെ അടുത്താണെന്നും ഏതാനും വിഷയങ്ങളിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളതെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യ–യുഎസ് വ്യാപാര ബന്ധത്തിൽ നിർണായക പുരോഗതിയുണ്ടായതായി അദ്ദേഹം സൂചിപ്പിച്ചത്. കരാർ സംബന്ധിച്ച് ഉടൻ അനുകൂല പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയും റൂബിയോ പ്രകടിപ്പിച്ചു. ഇന്ത്യയിലേക്കുള്ള തന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് റൂബിയോയുടെ പ്രതികരണം. വ്യാപാര കരാറുമായി ബന്ധപ്പെട്ട ഭൂരിഭാഗം വിഷയങ്ങളിലും ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ടെന്നും അവശേഷിക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുപക്ഷത്തിനും സ്വീകാര്യമായ വ്യവസ്ഥകളോടെ കരാർ എത്രയും വേഗം അന്തിമമാക്കാനാണ് ശ്രമിക്കുന്നതെന്നും റൂബിയോ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവയ്പ്പായിരിക്കും പുതിയ വ്യാപാര…

ഫിലഡല്‍ഫിയയില്‍ വര്‍ണാഭമായ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം

ഫിലഡല്‍ഫിയ: “ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍, ഒരു കുടക്കീഴില്‍” എന്ന മഹത്‌സന്ദേശം ഉയര്‍ത്തിക്കാട്ടി ഒക്ടോബര്‍ 10 ശനിയാഴ്ച്ച ഫിലഡല്‍ഫിയയില്‍ നടന്ന കേരളകത്തോലിക്കാ സ്നേഹകൂട്ടായ്മയുടെ ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷം വര്‍ണാഭമായി. ഒരേ ക്രൈസ്തവവിശ്വാസത്തിലൂന്നി തനതായ പാരമ്പര്യങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്ന സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കത്തോലിക്കര്‍ വിശാസനിറവില്‍ അണിനിരന്ന് ഒരുമയുടെ കാഹളം മുഴക്കിയത് ശ്രദ്ധേയമായിരുന്നു. ഒക്ടോബര്‍ 10 ശനിയാഴ്ച വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനവും അസോസിയേഷന്‍റെ 48-ാം വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചത് അസോസിയേഷന്‍റെ ചരിത്രതാളുകളില്‍ ഇടംപിടിച്ചു. സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന മെത്രാപ്പോലീത്താ അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് തിരുമേനി അയിരുന്നു മുഖ്യാതിഥി. സെ. തോമസ് സീറോമലബാര്‍ ദേവാലയകവാടത്തില്‍ അഭിവന്ദ്യ ഫീലിപ്പോസ്…

മാധ്യമസ്വാതന്ത്ര്യവും പ്രവാസി നേതൃത്വമികവും ഉയർത്തിപ്പിടിച്ച് ഐ.എ.പി.സി 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം സമാപിച്ചു: രാജു തരകൻ

സിൻസിനാറ്റി (ഒഹായോ): മാധ്യമസ്വാതന്ത്ര്യം, ഡിജിറ്റൽ പരിവർത്തനം, സമൂഹ ശാക്തീകരണം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് (ഐ.എ.പി.സി) സംഘടിപ്പിച്ച 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) സിൻസിനാറ്റി മാരിയറ്റ് ഹോട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. പ്രമുഖ മാധ്യമപ്രവർത്തകരും എഴുത്തുകാരും പൗരപ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ ‘ദി എ.ഐ വിപ്ലവം: “കഥപറച്ചിലുകാരെ ശാക്തീകരിക്കലും ന്യൂസ്‌റൂമുകളുടെ മാറ്റവും”എന്ന വിഷയത്തിൽ മീഡിയ കോൺക്ലേവ് നടന്നു. ടെലിവിഷൻ പ്രൊഡ്യൂസർ മീര ശങ്കർ മോഡറേറ്ററായ ചർച്ചയിൽ റോയ് രത്നവേൽ, വിനോദ് തരകൻ, ഡോ. സതീഷ് കതുല, അജയ് ഘോഷ്, പർവീൺ ചോപ്ര, മുത്തു മുതലിയാർ എന്നിവർ ഓട്ടോമേറ്റഡ് ജേണലിസത്തെയും മാധ്യമ ധാർമ്മികതയെയും കുറിച്ച് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ആസാദ് ജയൻ മോഡറേറ്ററായി നടന്ന മലയാളം പോളിസി കോൺക്ലേവിൽ ജനാധിപത്യവും പ്രവാസി സമൂഹങ്ങളിൽ പ്രാദേശിക ഭാഷാ മാധ്യമങ്ങൾ വഹിക്കുന്ന നിർണായക…

യൂണിറ്റി കപ്പിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാർ; മുൻ ചാമ്പ്യന്മാരെ വീഴ്ത്തി ഉജ്ജ്വല കിരീട നേട്ടം

ഫിലഡൽഫിയ: യുണൈറ്റഡ് ഇലവൻ (United XI) ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ഓൾ അമേരിക്കൻ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റായ യൂണിറ്റി കപ്പ് 2026-ൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, ഫിലാഡൽഫിയ കിരീടം ചൂടി. ആവേശകരമായ മത്സരങ്ങൾക്കും വാശിയേറിയ പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച ടൂർണമെന്റിൽ മികച്ച ടീം പ്രകടനത്തിലൂടെയാണ് സെന്റ് തോമസ് ടീം ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. യൂണിറ്റി കപ്പിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ തുടർച്ചയായി ചാമ്പ്യന്മാരായ കരുത്തുറ്റ സെന്റ് പീറ്റേഴ്സ് ടീമിനെ സെമിഫൈനലിൽ പരാജയപ്പെടുത്തിയും, കഴിഞ്ഞ വർഷത്തെ യൂണിറ്റി കപ്പ് ജേതാക്കളായ ശക്തരായ സീറോ മലബാർ റെഡ് ടീമിനെ ഫൈനലിൽ കീഴടക്കിയുമാണ് സെന്റ് തോമസിന്റെ ഈ ചരിത്രനേട്ടം. മുൻ ചാമ്പ്യന്മാരായ രണ്ട് കരുത്തരായ ടീമുകളെയും നിർണായക മത്സരങ്ങളിൽ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കാനായത് സെന്റ് തോമസിന്റെ വിജയത്തിന് ഇരട്ടിമധുരം പകർന്നു. ക്യാപ്റ്റൻ സുജിത്ത് തോമസിന്റെ മികച്ച നേതൃത്വവും,…