സിൻസിനാറ്റി (ഒഹായോ): മാധ്യമസ്വാതന്ത്ര്യം, ഡിജിറ്റൽ പരിവർത്തനം, സമൂഹ ശാക്തീകരണം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച് ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ് (ഐ.എ.പി.സി) സംഘടിപ്പിച്ച 11-മത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം (IMC 2026) സിൻസിനാറ്റി മാരിയറ്റ് ഹോട്ടലിൽ പ്രൗഢഗംഭീരമായി നടന്നു. പ്രമുഖ മാധ്യമപ്രവർത്തകരും എഴുത്തുകാരും പൗരപ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ ‘ദി എ.ഐ വിപ്ലവം: “കഥപറച്ചിലുകാരെ ശാക്തീകരിക്കലും ന്യൂസ്റൂമുകളുടെ മാറ്റവും”എന്ന വിഷയത്തിൽ മീഡിയ കോൺക്ലേവ് നടന്നു. ടെലിവിഷൻ പ്രൊഡ്യൂസർ മീര ശങ്കർ മോഡറേറ്ററായ ചർച്ചയിൽ റോയ് രത്നവേൽ, വിനോദ് തരകൻ, ഡോ. സതീഷ് കതുല, അജയ് ഘോഷ്, പർവീൺ ചോപ്ര, മുത്തു മുതലിയാർ എന്നിവർ ഓട്ടോമേറ്റഡ് ജേണലിസത്തെയും മാധ്യമ ധാർമ്മികതയെയും കുറിച്ച് സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ആസാദ് ജയൻ മോഡറേറ്ററായി നടന്ന മലയാളം പോളിസി കോൺക്ലേവിൽ ജനാധിപത്യവും പ്രവാസി സമൂഹങ്ങളിൽ പ്രാദേശിക ഭാഷാ മാധ്യമങ്ങൾ വഹിക്കുന്ന നിർണായക…
Author: രാജു തരകൻ
യൂണിറ്റി കപ്പിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ചാമ്പ്യന്മാർ; മുൻ ചാമ്പ്യന്മാരെ വീഴ്ത്തി ഉജ്ജ്വല കിരീട നേട്ടം
ഫിലഡൽഫിയ: യുണൈറ്റഡ് ഇലവൻ (United XI) ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ഓൾ അമേരിക്കൻ ചർച്ച് ക്രിക്കറ്റ് ടൂർണമെന്റായ യൂണിറ്റി കപ്പ് 2026-ൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, ഫിലാഡൽഫിയ കിരീടം ചൂടി. ആവേശകരമായ മത്സരങ്ങൾക്കും വാശിയേറിയ പോരാട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച ടൂർണമെന്റിൽ മികച്ച ടീം പ്രകടനത്തിലൂടെയാണ് സെന്റ് തോമസ് ടീം ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. യൂണിറ്റി കപ്പിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ തുടർച്ചയായി ചാമ്പ്യന്മാരായ കരുത്തുറ്റ സെന്റ് പീറ്റേഴ്സ് ടീമിനെ സെമിഫൈനലിൽ പരാജയപ്പെടുത്തിയും, കഴിഞ്ഞ വർഷത്തെ യൂണിറ്റി കപ്പ് ജേതാക്കളായ ശക്തരായ സീറോ മലബാർ റെഡ് ടീമിനെ ഫൈനലിൽ കീഴടക്കിയുമാണ് സെന്റ് തോമസിന്റെ ഈ ചരിത്രനേട്ടം. മുൻ ചാമ്പ്യന്മാരായ രണ്ട് കരുത്തരായ ടീമുകളെയും നിർണായക മത്സരങ്ങളിൽ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കാനായത് സെന്റ് തോമസിന്റെ വിജയത്തിന് ഇരട്ടിമധുരം പകർന്നു. ക്യാപ്റ്റൻ സുജിത്ത് തോമസിന്റെ മികച്ച നേതൃത്വവും,…
സ്വർഗ്ഗീയ നാദം 50-ാം പതിപ്പ്: ഡോ. സണ്ണി സ്റ്റീഫനൊപ്പമുള്ള ‘തിരുനാമ കീർത്തനം’ ഫേസ് ടു ഫേസ് ലൈവ് സ്ട്രീമിംഗ് ഒക്ടോബർ 21-ന്
ഡാളസ്: ലോകമെമ്പാടുമുള്ള മലയാളി സംഗീത പ്രേമികൾക്കായി ‘സ്വർഗ്ഗീയ നാദം’ സംഗീത പരിപാടിയുടെ 50-ാം വാർഷിക പതിപ്പ് ലൈവ് സ്ട്രീമിംഗിലൂടെ സംപ്രേഷണം ചെയ്യുന്നു. ‘തിരുനാമ കീർത്തനം – ഫേസ് ടു ഫേസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പരിപാടിയിൽ പ്രശസ്ത സംഗീത സംവിധായകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ഒക്ടോബർ 21 ബുധനാഴ്ച (ഡാളസ് സമയം വൈകുന്നേരം 7:00 / ഈസ്റ്റേൺ സമയം രാത്രി 8:00 / ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 5:30) ആണ് ഈ ഓൺലൈൻ സംഗീത വിരുന്ന് ക്രമീകരിച്ചിരിക്കുന്നത്. സൂം പ്ലാറ്റ്ഫോമിലൂടെ തത്സമയമായി പരിപാടിയിൽ പങ്കുചേരാവുന്നതാണ്. 4,850-ഓളം ഗാനങ്ങൾക്ക് ഈണം പകരുകയും 2,900-ഓളം ഗാനങ്ങൾക്ക് രചന നിർവ്വഹിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. സണ്ണി സ്റ്റീഫൻ. 2000-ൽ ‘കരുണം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ സംസ്ഥാന ചലച്ചിത്ര അവാർഡും…
ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വത്സ കൊച്ചമ്മ അന്തരിച്ചു
ഫൊക്കാന എത്തിക്സ് കമ്മിറ്റി ചെയർമാനും മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വത്സ കൊച്ചമ്മ അന്തരിച്ചു. മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായ റവ. ജോൺ പി. ഉമ്മന്റെ സഹധർമ്മിണിയും റവ. രഞ്ജിത്ത് ഉമ്മൻ ജോണിന്റെ മാതാവുമാണ് പരേത. മേൽപ്പാടം തേക്കാട്ടിൽ ചക്കിട്ടയിൽ പരേതരായ മാമ്മൻ ചാക്കോ-സാറാമ്മ ചാക്കോ ദമ്പതികളുടെ ഇളയ പുത്രിയാണ്. മക്കൾ: റവ: രഞ്ജിത്ത് ഉമ്മൻ ജോൺ (ബാംഗ്ളൂർ), റെബു ജോൺ, അഡ്വ. റിയ മാത്യു. മരുമക്കൾ : റൂബി മറിയം രാജു, സിമി മറിയം തോംസൺ, അഡ്വ. അജിത്ത് മാത്യു സഹോദരങ്ങൾ: ഡോ. മാമ്മൻ സി. ജേക്കബ്ബ്, ഐപ്പ് ചക്കിട്ട, പരേതയായ അച്ചാമ്മ സി. ജേക്കബ്ബ് കൊച്ചുമക്കൾ: Rynah Ann Oommen Ryvia Mariam Renjith Abigail Ann Oommen Nathaniel Thompson John Amaira Mathew
ജോലി ആഴ്ചയിൽ നാലു ദിവസമായി ചുരുങ്ങും, വാർഷിക വരുമാനം മൂന്ന് ലക്ഷം ഡോളർ വരെയെത്തും; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് ജെപി മോർഗൻ സിഇഒയുടെ വമ്പൻ പ്രവചനം
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മനുഷ്യരുടെ തൊഴിൽരീതികളിലും സാമ്പത്തിക വളർച്ചയിലും ജീവിതനിലവാരത്തിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് പ്രമുഖ അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെപി മോർഗൻ ചേസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജാമി ഡിമോൺ. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയോടെ ഭാവിയിൽ മനുഷ്യർക്ക് കുറഞ്ഞ സമയം ജോലി ചെയ്ത് കൂടുതൽ വരുമാനം നേടാൻ കഴിയുമെന്നും അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ ആഴ്ചയിലെ പ്രവൃത്തിദിനങ്ങൾ മൂന്നര മുതൽ നാലു ദിവസമായി ചുരുങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു. അതോടൊപ്പം, വാർഷിക വരുമാനം മൂന്ന് ലക്ഷം ഡോളർ വരെ ഉയരാൻ കഴിയുന്ന സാമ്പത്തിക സാഹചര്യം രൂപപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ലോകമെമ്പാടും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഡിമോണിന്റെ ശ്രദ്ധേയമായ നിരീക്ഷണങ്ങൾ. വ്യാവസായിക വിപ്ലവകാലത്ത് ലോകം കണ്ട സാങ്കേതിക മാറ്റങ്ങളെക്കാൾ വേഗത്തിലാണ് ഇപ്പോൾ AI വികസിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ പുതിയ…
സൈബർ ലോകത്തെ ഞെട്ടിച്ച് പുതിയ ‘സീറോ-ക്ലിക്ക്’ ആക്രമണം; പരസ്യം കാണുന്നതിലൂടെ പോലും ഫോണും കമ്പ്യൂട്ടറും ഹാക്ക് ചെയ്യപ്പെടാം; ഇസ്രായേലി സ്പൈവെയർ കമ്പനിക്കെതിരെ ഗുരുതര ആരോപണം
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തി അത്യാധുനിക ‘സീറോ-ക്ലിക്ക്’ സൈബർ ആക്രമണരീതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നു. സാധാരണ സൈബർ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്താവ് സംശയാസ്പദമായ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ഫയൽ ഡൗൺലോഡ് ചെയ്യുകയോ പ്രത്യേക അനുമതി നൽകുകയോ ചെയ്യാതെ തന്നെ ഉപകരണത്തിലേക്ക് നുഴഞ്ഞുകയറാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. ഓൺലൈൻ പരസ്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വ്യക്തികളെ കൃത്യമായി ലക്ഷ്യമിടുകയും സുരക്ഷാ ദൗർബല്യങ്ങൾ പ്രയോജനപ്പെടുത്തി ചാരസോഫ്റ്റ്വെയർ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നതാണ് റിപ്പോർട്ടുകളിൽ വിവരിക്കുന്ന ആക്രമണരീതി. ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലോ കമ്പ്യൂട്ടറിലോ ചാരപ്രവർത്തനം നടത്താൻ ഇത്തരം ആക്രമണങ്ങൾ വഴിയൊരുക്കുമെന്നതാണ് ഏറ്റവും വലിയ ആശങ്ക. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവാദ സ്പൈവെയർ കമ്പനിയായ കാൻഡിറു (Candiru) ഈ ആക്രമണവുമായി ബന്ധപ്പെട്ട് ആരോപണവിധേയമായിട്ടുണ്ട്. അത്യാധുനിക നിരീക്ഷണ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും…
ഇന്നത്തെ രാശിഫലം (19-10-2026 തിങ്കള്)
ചിങ്ങം: അമിതമായ ദേഷ്യം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ നൽകുന്ന ദിവസമായതിനാൽ അപ്രതീക്ഷിത മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. സംയമനം പാലിക്കുന്നത് തൊഴിലിടങ്ങളിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടുക. കന്നി: അപ്രതീക്ഷിത ചെലവുകൾക്കും ദഹനസംബന്ധമായ അസുഖങ്ങൾക്കും സാധ്യതയുണ്ട്. വാദപ്രതിവാദങ്ങളിൽനിന്ന് വിട്ടുനിൽക്കുക. വിദ്യാർഥികൾക്കും ബൗദ്ധിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മന്ദഗതിയിലുള്ള പുരോഗതിയാണുണ്ടാകുക. പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് ആശ്വാസം നൽകും. ഓഹരി വിപണിയിലെ നിക്ഷേപങ്ങൾക്ക് അനുകൂല സമയമല്ല. തുലാം: മാനസിക സംഘർഷവും വൈകാരികതയും നിറഞ്ഞ ദിവസമായിരിക്കും. പ്രതികൂല ചിന്തകൾ നിരാശയ്ക്ക് കാരണമാകാം. അമ്മയുമായും ഭാര്യയുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉത്കണ്ഠയുണ്ടാക്കും. യാത്രകൾ ഒഴിവാക്കുക. ജലാശയങ്ങളിൽനിന്ന് അകന്നുനിൽക്കണം. കുടുംബത്തിലെ വസ്തു തർക്കങ്ങളിൽ ഇടപെടാതിരിക്കുക. വൃശ്ചികം: വളരെ സന്തോഷവും ഉന്മേഷവും നിറഞ്ഞ ഭാഗ്യദിനമാണിന്ന്. നിങ്ങളുടെ സന്തോഷം മറ്റുള്ളവരിലേക്കും പകരും. അകന്നുപോയ സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാനും…
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള പരമ്പരാഗത ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം ചൊവ്വാഴ്ച അഞ്ച് മണിക്കൂർ അടച്ചിടും; നഗരത്തിൽ ഏഴ് മണിക്കൂർ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ചുള്ള പരമ്പരാഗത ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ചൊവ്വാഴ്ച (ഒക്ടോബർ 20) അഞ്ച് മണിക്കൂർ താൽക്കാലികമായി നിർത്തിവയ്ക്കും. വൈകുന്നേരം നാലുമണി മുതൽ രാത്രി ഒൻപതുമണി വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിന്റെ റൺവേയിലൂടെ കടന്നുപോകുന്നതിനാലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്ന സമയത്ത് നിശ്ചയിച്ചിട്ടുള്ള ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നവർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ പുതുക്കിയ സമയക്രമം മുൻകൂട്ടി ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചു. യാത്രക്കാർക്ക് ഉണ്ടാകാനിടയുള്ള അസൗകര്യങ്ങൾ പരമാവധി കുറയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളും വിമാനക്കമ്പനികളുടെ സഹകരണത്തോടെ നടത്തും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളിലൊന്നാണ് അൽപശി ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന ആറാട്ട്. ക്ഷേത്രത്തിൽനിന്ന് ശംഖുമുഖം കടൽത്തീരത്തേക്കാണ് പരമ്പരാഗത…
ബേക്കറികളിലൂടെ 15 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി; വിവാദത്തിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥാനത്തുനിന്ന് മാറ്റി
തിരുവനന്തപുരം: കേരളത്തിലെ ബേക്കറികൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങൾ വഴി 15 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ നടപടി വിവാദമായതോടെ എക്സൈസ് വകുപ്പിൽ സർക്കാർ ഇടപെടൽ. വിൽപ്പനയ്ക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി. സർക്കാരിന്റെയോ ബന്ധപ്പെട്ട മന്ത്രിയുടെയോ അറിവില്ലാതെ മദ്യനയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമെടുത്തതാണ് നടപടിക്ക് കാരണമായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ എക്സൈസ് മന്ത്രി എം. ലിജു വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തുകയും എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന്റെ മദ്യനയത്തെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥതലത്തിൽ തീരുമാനമെടുത്തത് അംഗീകരിക്കാനാവില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ വിവരം മാധ്യമവാർത്തകളിലൂടെയാണ് താൻ അറിഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്രയും പ്രധാനപ്പെട്ട തീരുമാനത്തെക്കുറിച്ച് വകുപ്പിന്റെ ചുമതലയുള്ള…
നെടുമ്പാശ്ശേരി അപകടം: മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ രജിസ്ട്രേഷന് പ്രതി സുഹൈലിന്റെ അമ്മയുടെ പേരിൽ; വാഹനത്തിൽ നിയമവിരുദ്ധ മാറ്റങ്ങളും കണ്ടെത്തി
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽ ഉൾപ്പെട്ട മിനി കൂപ്പർ കാർ കേസിലെ മുഖ്യപ്രതിയായ സുഹൈൽ സജീവിന്റെ അമ്മ നൂഹ സജീവിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചതോടെയാണ് രജിസ്റ്റർ ചെയ്ത ഉടമ നൂഹ സജീവാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചത്. മൂന്ന് യുവാക്കളുടെ ജീവൻ നഷ്ടമായ അപകടത്തിന്റെ സാഹചര്യങ്ങളും വാഹനത്തിന്റെ സാങ്കേതികാവസ്ഥയും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. അപകടത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ, വാഹനത്തിന്റെ ഉപയോഗം, അതിൽ വരുത്തിയ മാറ്റങ്ങൾ എന്നിവയും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താനുള്ള നടപടികളും അന്വേഷണസംഘം ആരംഭിക്കുകയാണ്. തിങ്കളാഴ്ച പാലക്കാട്, വയനാട് ജില്ലകളിലുള്ള മരിച്ചവരുടെ വീടുകൾ സന്ദർശിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ (ഡിവൈഎസ്പി)…
