ഹാലോവിന്‍ കാഴ്ചകള്‍ (ഓട്ടംതുള്ളല്‍)

ചെകുത്താന്‍ വിളയാടും നാട് ദൈവത്തിന്‍ സ്വന്തം നാട്! പുരുഷ വിളയാട്ടം മാറി നാവിനു നീളം കൂടിയ നാരികള്‍ യക്ഷികളായി ചുറ്റിനടന്നു! സരിതയും സ്വപ്നയുമൊക്കെ ഒരുക്കിയ വഴികളിലങ്ങനെ നൂതന യക്ഷികള്‍ നിന്നുവിളങ്ങി കഷായം ഗ്രീഷ്മ, സൈനയിഡു ജോളി എന്തിനു നരഭോജി ലൈലാമാരങ്ങനെ! ഉഗ്രവിഷം ചീറ്റും പെണ്‍ പാമ്പുകള്‍ പത്തിവടര്‍ത്തി ആടും നമ്മുടെ നാടോ ദൈവത്തിന്‍ നാട്? ഹലോവിനു നൂതന നിറമേകും നമ്മുടെ നാട്, നശിച്ചു നാറാക്കല്ലായി ചെകുത്താന്‍ കയറിയ നാട്! ഹണികളെവിടയുങ്ങനെ ചാറ്റിചീറ്റി മണികളടിച്ചു മാറ്റും ചെറ്റകള്‍! തണുംചാരി നിന്നവരൊക്കെ മാനംപോയി ചുറ്റി നടന്നു! അടിമുടിയങ്ങനെ തട്ടിപ്പിന്‍ ചുഴിയില്‍ മുങ്ങിതാഴും നമ്മുടെ നാട് പിശാചിന്‍ നാടല്ലെന്നുണ്ടോ!! എന്തിനു വെറുമൊരു ആഘോഷ, ഹലൊവിന് നമ്മുടെ നാട്ടില്‍ നിത്യഹലോവിന്‍ വിളയാട്ടമതങ്ങനെ!!

കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ്

കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ (CMPCC) 7 മത് കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. November മാസം 19 ശനിയാഴ്ച 2022 വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു. കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ജോൺ തോമസ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. ഈ മഹാമാരിയുടെ നടുവിൽ കഴിഞ്ഞ നാളുകളിൽ…

ന്യൂയോർക്ക് സിറ്റിയിൽ ദീപാവലിക്ക് സ്‌കൂൾ അവധി പ്രഖ്യാപിച്ച് മേയർ എറിക് ആദംസ്

ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റി മേയർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിൽ അതിവിപുലമായി ദീപാവലി ആഘോഷം നടത്തി. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ് ഏകദേശം 1400 പേർക്കാണ് ദീപാവലിയോടനുബന്ധിച്ചു അദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ ആഥിത്യമരുളിയത്. അതിൽ ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണെക്ടികട്ട്, പെൻസിൽവാനിയ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നുമായി നൂറിലധികം മലയാളി സുഹൃത്തുക്കളും സാമൂഹിക സാംസ്കാരിക നേതാക്കളും ഉണ്ടായിരുന്നു. മേയർ എറിക് ആദംസിൻറെ ഭരണത്തിലുള്ള ഏഷ്യൻ കമ്മ്യൂണിറ്റി ആഫെയ്ർസിന്റെ ഡെപ്യൂട്ടി കമ്മീഷണർ ചുമതല വഹിക്കുന്ന ഇന്ത്യക്കാരനായ ദിലീപ് ചൗഹാനാണ് ദീപാവലി ആഘോഷങ്ങൾ നടത്തുന്നതിന് ചുക്കാൻ പിടിച്ചത്. മേയറുടെ ഇലക്‌ഷൻ ക്യാമ്പയിൻ ഉപദേഷ്ടാവും ന്യൂയോർക്ക് സിറ്റി ആരോഗ്യ വകുപ്പ് കമ്മറ്റി മെമ്പറും മലയാളിയുമായ ഡോ. ബിന്ദു ബാബു മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു. മലയാളി സെനറ്റർ കെവിൻ തോമസ്, മലയാളിയായ ആദ്യത്തെ സിറ്റി കൗൺസിൽ മെമ്പർ ശേഖർ കൃഷ്ണൻ, ആദ്യത്തെ…

ഡാളസിൽ അന്തരിച്ച മത്തായി മാത്യുവിന്റെ സംസ്കാരം ഇന്ന്

ഡാളസ്: കൊച്ചി അയ്യംപ്പള്ളി മഴുവൻച്ചേരി പറമ്പത്ത് മത്തായി മാത്യു (മത്തായി കുഞ്ഞ് 73) അന്തരിച്ചു. ഡാളസ് കാരോൾട്ടൺ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ ഇടവകാംഗമാണ്. ഭാര്യ: പെരുമ്പാവൂർ കീഴില്ലം പുളിനാട്ട് കുടുംബാംഗം. മക്കൾ: ദിവ്യാ എബ്രഹാം, ദീപ എബ്രഹാം (ഇരുവരും ഡാളസിൽ) മരുമക്കൾ: യൂജിൻ മാർക്ക് എബ്രഹാം, ജോബി എബ്രഹാം. കൊച്ചുമക്കൾ: നോറ സോസാന എബ്രഹാം, ബെഞ്ചമിൻ എബ്രഹാം. സഹോദരങ്ങൾ: പോൾ മാത്യു (ചിക്കാഗോ), വിമലാ വർക്കി (എറണാകുളം), റാണി ജേക്കബ് (മാവേലിക്കര) പൊതുദർശനം നവംബർ 1 ചൊവ്വാഴ്ച്ച (ഇന്ന്) ഉച്ചക്ക് 2 മണിക്ക് കോപ്പേൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, TX 75019) വെച്ചും തുടർന്ന് 3 മണിക്ക് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കും. കൂടുതൽ വിവരങ്ങൾക്ക്: യൂജിൻ എബ്രഹാം 972…

വിവാഹ പരസ്യം വഴി യുവതികളുമായി അടുപ്പം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും കൈക്കലാക്കി മുങ്ങി നടന്ന 40-കാരനെ അറസ്റ്റു ചെയ്തു

മലപ്പുറം: വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ച് ഓണ്‍ലൈന്‍ മാട്രിമോണി ഏജന്‍സികളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് യുവതികളുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് അവരില്‍ നിന്ന് സ്വര്‍ണ്ണവും പണവും കൈക്കലാക്കി മുങ്ങുന്ന 40-കാരനെ അറസ്റ്റു ചെയ്തു. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു എന്ന 40കാരനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. വിവാഹാഭ്യർത്ഥനയുമായി വെബ്‌സൈറ്റിൽ നിന്ന് സൗഹൃദത്തിലായ സ്ത്രീകളുടെ വീട്ടിലെത്തി വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുകയാണ് ഇയാള്‍ ആദ്യം ചെയ്യുന്നത്. പല തരത്തിലാണ് യുവതികളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹ വസ്ത്രം വാങ്ങുക, വിവാഹ സർട്ടിഫിക്കറ്റ് തയ്യാറാക്കുക മുതലായവ ചെയ്തുകൊടുത്താണ് വിശ്വാസ്യത നേടുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യാനും ഓഡിറ്റോറിയം ബുക്ക് ചെയ്യാനും മറ്റും മുന്നിട്ടിറങ്ങി രേഖകള്‍ കൈക്കലാക്കി പിന്നീട് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു…

ഷാരോണ്‍ വധക്കേസ്: പോലീസ് സ്റ്റേഷനില്‍ ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ വനിതാ പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ രണ്ട് വനിതാ പോലീസുകാർക്കെതിരെയാണ് നടപടി. സംഭവം നടക്കുമ്പോൾ സ്‌റ്റേഷനിലെ പ്രതികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സിപിഒമാരായ ഗായത്രിയെയും സുമയെയും തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപ സസ്പെൻഡ് ചെയ്തു. കസ്റ്റഡിയിലുള്ളവർക്കായി സമർപ്പിച്ച ടോയ്‌ലറ്റിന് പകരം അവർ ഗ്രീഷ്മയെ സ്റ്റേഷന് പുറത്തുള്ള ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയി. കൂടാതെ, ഗ്രീഷ്മയെ അകത്ത് കടത്തിവിടുന്നതിന് മുമ്പ് അവർ ടോയ്‌ലറ്റ് പരിശോധിച്ചതുമില്ല. ഗുരുതര വീഴ്ചയാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന നെടുമങ്ങാട് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് റൂറല്‍ എസ്പി രാവിലെ വ്യക്തമാക്കിയിരിക്കുന്നു.

ഉത്പാദനം വർദ്ധിപ്പിച്ച് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം: മന്ത്രി കെ.കൃഷ്ണൻകുട്ടി

കണ്ണൂർ: ഉൽപ്പാദനം വർദ്ധിപ്പിച്ച് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ബർണശ്ശേരിയിൽ കെഎസ്ഇബിയുടെ കണ്ണൂർ ഇൻസ്പെക്ഷൻ ബംഗ്ലാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവർഷം 300 ടിഎംസി വെള്ളം മാത്രമാണ് അണക്കെട്ടുകളിൽ സംഭരിച്ച് ഉപയോഗിക്കുന്നത്. 2050 ആകുമ്പോഴേക്കും 2000 ടിഎംസി എങ്കിലും സംഭരിച്ച് ഉപയോഗിക്കും. ഇതിന് സഹായകമായ ചെറുതും വലുതുമായ വിവിധ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ജലവൈദ്യുതി ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 38.5 മെഗാവാട്ട് ശേഷിയുള്ള നാല് വൈദ്യുത പദ്ധതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി. 124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൾ 2022 മാർച്ചോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു. 1500 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുത പദ്ധതികളും പുനരുപയോഗ ഊര്‍ജസ്രോതസുകളില്‍ നിന്ന് 3000 മെഗാവാട്ടിന്റെ പുതിയ പദ്ധതികളും ആരംഭിച്ച് വൈദ്യുതി ഉല്‍പ്പാദന മേഖലയെ സ്വയം പര്യാപ്തതയിലേക്ക്…

മുതിർന്ന ആർഎസ്പി നേതാവ് ചന്ദ്രചൂഡൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ‌എസ്‌പി) നേതാവും മുതിർന്ന രാഷ്ട്രീയ നേതാവുമായ ടി ജെ ചന്ദ്രചൂഡൻ തിങ്കളാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 2008 മുതല്‍ 2018 വരെ ആര്‍എസ്പി ജനറല്‍ സെക്രട്ടറിയായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജ് അധ്യാപനായിരുന്ന ചന്ദ്രചൂഡന്‍, ജോലി രാജിവച്ചാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആര്‍എസ്പി വിദ്യാര്‍ഥി സംഘടനയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. 1940 ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയിലാണ് ജനനം. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായിരുന്നു. കൗമുദിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1975 ല്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. ആര്യനാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ ആര്‍എസ്പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാണ്.

Actress assault case: The charge sheet will be read and heard; Dileep in the trial court today

Ernakulam: Actor Dileep, who is accused in the actress assault case, will appear in the trial court today. After completing the further investigation, the crime branch filed an additional charge sheet in the court. The trial court directed the eighth accused Dileep and Dileep’s friend Sarath to appear for the reading of the charge sheet. The Ernakulam Principal Sessions Court had rejected Dileep’s request to quash the further investigation report. The court also rejected the request to drop the additional charge. In the first charge sheet, Dileep was charged with conspiracy and rape. But Dileep…

ഷാരോണ്‍ കൊലപാതക കേസ്: പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷാരോണിന്റെ കാമുകി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അവശനിലയില്‍ കുഴഞ്ഞുവീണ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസമാണ് ഗ്രീഷ്മ ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു എന്ന് കുറ്റസമ്മതം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. ഗ്രീഷ്മയുടെ ബന്ധുക്കളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ഫ്രീ നമ്പര്‍: 1056, 04712552056)