തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോൺ രാജിന്റെ (23) ദുരൂഹ മരണത്തിൽ കാമുകി ഗ്രീഷ്മ കുറ്റസമ്മതം നടത്തി. വീട്ടിൽ വന്ന ഷാരോണിന് പായസത്തിൽ വിഷം ചേർത്ത് നല്‍കിയതായി ഗ്രീഷ്മ മൊഴി നൽകിയിട്ടുണ്ട്. ഷാരോണിന്റെ മരണശേഷം, പോലീസിന്റെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. യുവാവ് അവശനിലയിൽ ആശുപത്രിയിൽ കഴിയുമ്പോൾ ഗ്രീഷ്മയുടെ പെരുമാറ്റം ബന്ധുക്കളെ ഞെട്ടിക്കുന്നതായിരുന്നു. ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഗ്രീഷ്മ വിഷം നല്‍കുകയോ ചതിക്കുകയോ ചെയ്യില്ലെന്ന് ഷാരോൺ ഉറച്ചു വിശ്വസിച്ചു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ ക്രൂര കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സകലരും ഞെട്ടിയിരിക്കുകയാണ്.
Author: .
മഹാരാഷ്ട്രയിലെ അമരാവതിയിൽ പഴയ കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിൽ ഞായറാഴ്‌ച ഇരുനില കെട്ടിടം തകര്‍ന്ന് അഞ്ച് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കെട്ടിടം കാലപ്പഴക്കം ചെന്നതും ജീർണിച്ചതും ആയതിനാൽ ഈ വർഷം ജൂലൈയിൽ പൊളിക്കാൻ അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ പ്രഭാത് ചൗക്കിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം തകർന്നുവീണ് അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അമരാവതി പോലീസ് കമ്മീഷണർ ഡോ. ആർതി സിംഗ് സ്ഥിരീകരിച്ചു. കെട്ടിടം തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പവ്നീത് കൗർ പറഞ്ഞു. മഹാരാഷ്ട്ര…
70% ഹൃദയസ്തംഭനങ്ങളും സംഭവിക്കുന്നത് വീടുകളിൽ വെച്ച്
• ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തര നടപടികൾ കൈക്കൊണ്ടാൽ രോഗി രക്ഷപ്പെടുവാനുള്ള സാധ്യത മൂന്നിരട്ടി വരെ വർധിക്കും. • ലോകമാകമാനം 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നു. • ഇന്ത്യൻ ഹാർട്ട് റിഥം സൊസൈറ്റിയുടെ 14-ാമത് വാർഷിക സമ്മേളനം ഞായറാഴ്ച കൊച്ചിയിൽ നടന്നു. കൊച്ചി, ഒക്ടോബർ 30: ലോകത്ത് സംഭവിക്കുന്ന 70 ശതമാനം ഹൃദയസ്തംഭനങ്ങളും വീടുകളിൽ വച്ചാണ് നടക്കുന്നതെന്ന് ഹാർട്ട് റിഥം സൊസൈറ്റി സെക്രട്ടറിയും ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ആൻഡ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റായ ഡോ. വിനിത അറോറ അഭിപ്രായപ്പെട്ടു. ഹാർട്ട് റിഥം സൊസൈറ്റി ആഗോള ഹെൽത്ത് കെയർ കമ്പനിയായ ആബട്ടിന്റെ സഹകരണത്തോടെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ച 14-ാമത് സമ്മേളനത്തിൽ ഇന്ത്യയിലെമ്പാടുമുള്ള ഹൃദ്രോഗ വിദഗ്ധന്മാർ പങ്കെടുത്തു. ലോകമാകമാനം, 90 സെക്കൻഡിൽ ഒരാൾ വീതം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ…
ബിഗ് ബോസ് 16: അബ്ദു റോസിക്കിനെ ഷോയിൽ നിന്ന് മാറ്റി?
മുംബൈ : ബിഗ് ബോസ് 16 അരങ്ങു തകര്‍ത്ത് മുന്നേറുകയാണ്. മത്സരാർത്ഥികളുടെ രസകരമായ കൂട്ടുകെട്ടും ജനഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്നു, ഷോയ്ക്ക് പതുക്കെ ബ്ലോക്ക്ബസ്റ്റർ എന്ന ടാഗും ലഭിച്ചുകൊണ്ടിരിക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സൽമാൻ ഖാൻ തിരിച്ചെത്തി. നിമൃത് കൗർ അലുവാലിയ, ഗൗതം വിഗ്, ഗോരി നാഗോരി, ടീന ദത്ത, സൗന്ദര്യ ശർമ, അബ്ദു റോസിക്, ശിവ് താക്കറെ എന്നിവരാണ് അടുത്ത എലിമിനേഷനിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മത്സരാർത്ഥികൾ. എന്നാല്‍, വരാനിരിക്കുന്ന വീക്കെൻഡ് കാ വാർ എപ്പിസോഡിന്റെ ഒരു പ്രൊമോ കാഴ്ചക്കാരെ ഞെട്ടിച്ചു. ഇൻസ്റ്റാഗ്രാമിൽ കളേഴ്‌സ് ടിവി പങ്കിട്ട ഹ്രസ്വ ടീസറിൽ , അബ്ദു റോസിക്കിന്റെ എലിമിനേഷൻ സൽമാൻ പ്രഖ്യാപിക്കുന്നത് കാണാം. ഭായിജാൻ അബ്ദുവിനോട് ഉടൻ വീടിന് പുറത്തേക്ക് വരാൻ കൽപ്പിക്കുന്നു. ഇത് കേട്ട് നിമൃത് പൊട്ടിക്കരഞ്ഞു. എന്നാല്‍, സൽമാൻ ഖാന്റെ നീക്കം മത്സരാർത്ഥികളെ ഒരു പാഠം പഠിപ്പിക്കാൻ മാത്രമാണെന്നും അബ്ദു…
ഗതാഗത വിമാനങ്ങളുടെ പ്രധാന നിർമ്മാതാവായി ഇന്ത്യ മാറും: പ്രധാനമന്ത്രി മോദി
വഡോദര: ഇന്ത്യ ഇനി ഗതാഗത വിമാനങ്ങളുടെ പ്രധാന നിർമ്മാതാക്കളായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടിയുള്ള യൂറോപ്യൻ സി-295 മീഡിയം ട്രാൻസ്പോർട്ട് വിമാനത്തിന്റെ നിർമ്മാണ കേന്ദ്രത്തിന്റെ തറക്കല്ലിട്ട ശേഷം പറഞ്ഞു. ഇന്ത്യ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി മാറിയെന്നും തന്റെ ഗവൺമെന്റിന്റെ നയങ്ങൾ സുസ്ഥിരവും പ്രവചിക്കാവുന്നതും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതും ആയതിനാൽ രാജ്യത്ത് സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു പുതിയ കഥ എഴുതപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന്, ഇന്ത്യ പുതിയ ചിന്താഗതിയോടും പുതിയ തൊഴിൽ സംസ്‌കാരത്തോടും കൂടി പ്രവർത്തിക്കുകയാണ്,” ഗുജറാത്തിലെ ഈ നഗരത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഗതാഗത വിമാനങ്ങളുടെ പ്രധാന നിർമ്മാതാക്കളായി ഇന്ത്യ മാറാൻ പോകുകയാണെന്നും വലിയ വാണിജ്യ വിമാനങ്ങൾ രാജ്യത്ത് നിർമ്മിക്കുന്ന ദിവസം തനിക്ക് കാണാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘മേക്ക്-ഇൻ-ഇന്ത്യ’, ‘മേക്ക്-ഫോർ-വേൾഡ്’ സമീപനത്തിലൂടെ ഇന്ത്യ അതിന്റെ ശക്തി കൂടുതൽ വർധിപ്പിക്കുകയാണെന്നും ആഗോളതലത്തിൽ…
കോയമ്പത്തൂർ സ്‌ഫോടനക്കേസ്: അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ബിജെപി അദ്ധ്യക്ഷനോട് തമിഴ്‌നാട് പോലീസ്
ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ് എൻഐഎയ്ക്ക് കൈമാറുന്നതിലെ കാലതാമസം സംബന്ധിച്ച ആരോപണങ്ങൾ തള്ളി, പോലീസ് വകുപ്പിനെ അപകീർത്തിപ്പെടുത്താൻ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയോട് തമിഴ്‌നാട് പോലീസ് ആവശ്യപ്പെട്ടു. കോയമ്പത്തൂർ കാർ സിലിണ്ടർ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ആഗ്രഹം പോലെയാണ് സംസ്ഥാന പോലീസ് പെരുമാറുന്നതെന്ന് അണ്ണാമലൈ ആരോപിച്ചു. “തമിഴ്‌നാട് പോലീസിലെ കഠിനാധ്വാനികളായ സഹോദരീസഹോദരന്മാരോട് എനിക്ക് ഏറ്റവും വലിയ ബഹുമാനമുണ്ട്, എന്നാൽ നമ്മുടെ സംസ്ഥാന പോലീസിലെ ഡിജിപിയും എഡിജിപിയും (ഇന്റർ) ഡിഎംകെ പാർട്ടിയുടെ ആഗ്രഹം പോലെയാണ് പെരുമാറുന്നത്,” ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. ബിജെപി അദ്ധ്യക്ഷൻ പറഞ്ഞത് വസ്തുതാപരമായി തെറ്റായ മൊഴികളാണെന്ന് പോലീസ് ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തമിഴ്‌നാട് പോലീസിനെ നിരന്തരം അപകീർത്തിപ്പെടുത്തുകയാണെന്ന് സംസ്ഥാന…
84 വർഷം മുമ്പ് മുത്തച്ഛൻ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം ചെറുമകന്‍ തിരിച്ചേല്പിച്ചു!
84 വർഷം മുമ്പ് മുത്തച്ഛന്‍ ലൈബ്രറിയില്‍ നിന്നെടുത്ത പുസ്തകം ചെറുമകന്‍ തിരിച്ചേല്പിച്ചു. 1957-ല്‍ അന്തരിച്ച ക്യാപ്റ്റന്‍ വില്ല്യം ഹാരിസന്റെ ചെറുമകൻ പാഡി റിയോര്‍ഡനാണ് പുസ്തകം തിരികെ നല്‍കാന്‍ 2022 ഒക്ടോബര്‍ 25-ന് ലൈബ്രറിയില്‍ എത്തിയതെന്ന് ഒരു ബ്രിട്ടീഷ് ലൈബ്രറി അധികൃതര്‍ പറഞ്ഞു. അദ്ദേഹം 18.27 പൗണ്ട് ($21.14 യു എസ് ഡോളര്‍) ലേറ്റ് ഫീയും അടച്ചെന്ന് അവര്‍ പറഞ്ഞു. റിച്ചാർഡ് ജെഫറീസ് എഴുതിയ റെഡ് ഡീറിന്റെ ഒരു പകർപ്പ് തിരികെ നൽകുന്നതിനായി പാഡി റിയോർഡൻ എന്നയാൾ അടുത്തിടെ ലൈബ്രറി സന്ദർശിച്ചതായി ഇംഗ്ലണ്ടിലെ കവെൻട്രിയിലുള്ള ഏൾസ്‌ഡൺ കാർനെഗീ കമ്മ്യൂണിറ്റി ലൈബ്രറി പറഞ്ഞു. 84 വർഷം മുമ്പ് റിയോർഡന്റെ മുത്തച്ഛൻ ക്യാപ്റ്റന്‍ വില്ല്യംസ് ഹാരിസൺ തന്റെ മകള്‍ക്ക് (പാഡി റിയോര്‍ഡറിന്റെ അമ്മ) വേണ്ടിയാണ് ഈ പുസ്തകം എടുത്തത്. അടുത്തിടെ അമ്മ മരണപ്പെട്ടു. തുടര്‍ന്ന് അമ്മയുടെ പെട്ടികള്‍ പരിശോധിച്ചപ്പോള്‍ ഈ പുസ്തകം…
ന്യൂയോര്‍ക്കില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ 3 കുട്ടികളും യുവാവും മരിച്ചു; രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
ബ്രോങ്ക്സ് (ന്യൂയോര്‍ക്ക്) | ന്യൂയോർക്ക് സിറ്റിയിലെ ബ്രോങ്ക്‌സ് ബറോയിൽ ഞായറാഴ്ച പുലർച്ചെ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളും ഒരു യുവാവും മരിച്ചു. രാവിലെ 6:01 ന് ക്വിംബി അവന്യൂവിലെ മൂന്ന് നിലകളുള്ള വീടിന്റെ പിൻഭാഗത്താണ് തീപിടിത്തമുണ്ടായതെന്ന് ന്യൂയോര്‍ക്ക് സിറ്റി അഗ്നിശമന സേനാ വക്താവ് സ്ഥിരീകരിച്ചു. 10 മാസം പ്രായമുള്ള പെൺകുട്ടി, 10 വയസ്സുള്ള ആൺകുട്ടി, 12 വയസ്സുള്ള ആൺകുട്ടി, 22 വയസ്സുള്ള യുവാവ് എന്നിവരാണ് മരിച്ചത്. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് (ഇഎംഎസ്) അറിയിച്ചു. പെണ്‍കുഞ്ഞിനേയും യുവാവിനേയും ബ്രോങ്ക്‌സിലെ ജേക്കബി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ അവര്‍ മരണത്തിനു കീഴടങ്ങി. പരിക്കേറ്റ മറ്റ് രണ്ട് പേരെ (21 വയസുള്ള സ്ത്രീയും 41 വയസുള്ള പുരുഷനും) ജേക്കബി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായും അവശനിലയിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഫയർ…
റവ ജോൺസൺ തരകൻ ചർച്ച് ഓഫ് ഗോഡ് ഏഷ്യ-പസഫിക് റീജിയൻ വൈസ് പ്രസിഡൻറ്
ഡാലസ്: ഏഷ്യ-പസഫിക് റീജിയൻ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റായി റവ ജോൺസൺ തരകനെ (യു എസ് എ) തെരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വർഷമായിചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു വരികയാണ് അദ്ദേഹം . ഒക്ടോബര് 24 നു സൗത്ത് കൊറിയയിൽ ഏഷ്യ-പസഫിക് റീജിയനിലെ 23 രാജ്യങ്ങളിൽ നിന്നുള്ള ചർച്ച് ഓഫ് ഗോഡ് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് വൈസ് പ്രസിഡന്റായി റവ ജോൺസൺ തരകനെ (യു എസ് എ )ഐക്യകണ്ടേനേ തെരഞ്ഞെടുത്തത്.പ്രസിഡണ്ടായി റവ ഗ്വിബിയോങ് മൂൺ(സൗത്ത് കൊറിയ) സെക്രട്ടറിയായി ബ്രദർ അലൻ ലോ(തായ്‌വാൻ) ട്രഷറർ ആയി റവ എഡ്‌മണ്ട് ലാങ് ( ഹോങ്കോങ് ) എക്സിക്യൂട്ടീവ് മെംബേഴ്‌സായി ബ്രദർ നൊറിയുകി ഹൈഹാര ( ജപ്പാൻ) ബ്രദർ മാർലിൻ (ഫിലിപ്പീൻസ്) എന്നിവരും തെരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ കാലാവധി മൂന്ന് വർഷമാണ് വൈസ് പ്രസിഡന്റായി…
സിയോളിലെ ഹാലോവീൻ ആഘോഷ തിക്കിലും തിരക്കിലും പെട്ട് 153 പേർ കൊല്ലപ്പെട്ടു; 133 പേർക്ക് പരിക്കേറ്റു
സിയോൾ (ദക്ഷിണ കൊറിയ) | സിയോളിലെ ഇറ്റാവോൺ ജില്ലയിലുണ്ടാ ഹാലോവീന്‍ തിക്കിലും തിരക്കിലും പെട്ട് 153 പേർ കൊല്ലപ്പെടുകയും 133 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകൾ ഹാലോവീനിനായി പ്രശസ്ത നൈറ്റ് ലൈഫ് ഡിസ്ട്രിക്റ്റിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപം തടിച്ചുകൂടിയ ശനിയാഴ്ച രാത്രിയാണ് ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ തിക്കും തിരക്കും ഉണ്ടായത്. പരിക്കേറ്റവരില്‍ 37 പേരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കരുതുന്ന പോലീസ് കണക്കുകൾ പ്രകാരം മരണസംഖ്യ 154 ആയി. 2014-ൽ സെവോൾ എന്ന ഫെറി മുങ്ങി 304 പേരുടെ മരണത്തിനിടയാക്കിയതിന് ശേഷം ദക്ഷിണ കൊറിയയിൽ നടന്ന ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ നടന്നത്. രാജ്യം നിരവധി COVID-19 നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം മൂന്ന് വർഷത്തിനിടെ സിയോളിലെ ആദ്യത്തെ ഹാലോവീൻ ഇവന്റായിരുന്നു ഇത്.…
