വ്യാജ നഗ്നചിത്രം പ്രദർശിപ്പിച്ച കേസിൽ 4 മില്യൺ നഷ്ടപരിഹാരം

ലോസ്‌ആഞ്ചലസ്: ലോസ്‌ആഞ്ചലസ് പോലീസ് ക്യാപ്റ്റൻ ലില്ലിയൻ കാരൻസായുടെ (35) വ്യാജ നഗ്നചിത്രം പ്രചരിപ്പിച്ച കുറ്റത്തിന് ലോസ്‌ആഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെന്റിനോട് 4 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നു കൗണ്ടി സുപ്പീരിയർ കോടതി ജൂറി വിധിച്ചു. വനിതാ പോലീസ് ക്യാപ്റ്റന്റെ ചിത്രത്തിനു സാമ്യമുള്ള ചിത്രമാണ് പോലീസ് ഡിപ്പാർട്ട്മെന്റിൽ പ്രദർശിപ്പിച്ചത്. മാറു മറയ്ക്കാത്ത ചിത്രം പ്രദർശിപ്പിച്ചതിനെതിരെ ഇവർ ഡിപ്പാർട്ട്മെന്റിനെതിരെ ലൈംഗിക അപവാദത്തിന് കേസ് ഫയൽ ചെയ്തിരുന്നു. സിറ്റിയെയാണ് ഇതിൽ പ്രതി ചേർത്തിരുന്നത്. 2018ൽ നടന്ന സംഭവത്തിൽ സിറ്റി ഖേദം പ്രകടിപ്പിക്കുകയും വനിതാ ക്യാപ്റ്റനുമായി ധാരണയിലെത്തുകയും ചെയ്തതിനെ തുടർന്നാണ് നാലു മില്യൺ ഡോളർ ശിക്ഷ വിധിച്ചത്. ഫോട്ടോ വ്യാജമാണെന്ന് ലില്ലിയൻ ഡിപ്പാർട്ട്മെന്റിനെ അറിയിച്ചുവെങ്കിലും സ്റ്റേറ്റ് ലൊ അനുസരിച്ചു ഈ ചിത്രം നീക്കം ചെയ്യുന്നതിന് സിറ്റി അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെന്നും ജൂറി കണ്ടെത്തി. തങ്ങളുടെ അവകാശങ്ങൾക്കു പൊരുതുക എന്ന സന്ദേശം സമൂഹത്തിനു നൽകാൻ കഴിഞ്ഞു…

നോർഡ് സ്ട്രീം: ചരിത്രത്തിലെ ഏറ്റവും വലിയ മീഥെയ്ന്‍ ചോര്‍ച്ചയായിരിക്കുമെന്ന് യു എന്‍

ബാൾട്ടിക് കടലിനു കീഴിലുള്ള നോർഡ് സ്ട്രീം പ്രകൃതിവാതക പൈപ്പ്ലൈൻ സംവിധാനം പൊട്ടിപ്പോകാൻ സാധ്യതയുണ്ടെന്നും, പരിസ്ഥിതിയില്‍ നാശമുണ്ടാക്കുന്ന ഏറ്റവും വലിയ മീഥേൻ ചോര്‍ച്ചയ്ക്ക് കാരണമാകുമെന്നും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. UNEP യുടെ ഇന്റർനാഷണൽ മീഥെയ്ൻ എമിഷൻസ് ഒബ്സർവേറ്ററി അഥവാ IMEO യിലെ ഗവേഷകർ ഈ ആഴ്ച്ച പറഞ്ഞത്, വളരെ ശക്തിയേറിയതും എന്നാൽ കാർബൺ ഡൈഓക്സൈഡിനേക്കാൾ കുറഞ്ഞ ആയുസ്സുള്ളതുമായ ഒരു ഹരിതഗൃഹ വാതകമായ ഉയർന്ന സാന്ദ്രതയുള്ള മീഥേന്റെ ഒരു വലിയ കൂമ്പാരം തങ്ങൾ കണ്ടെത്തിയെന്നാണ്. “ഇത് വളരെ മോശമാണ്, ഒരുപക്ഷേ എക്കാലത്തെയും വലിയ എമിഷൻ ഇവന്റ്. നമ്മൾ എപ്പോൾ എമിഷൻ കുറയ്ക്കണം എന്നത് സഹായകരമല്ല,” UNEP-യുടെ IMEO യുടെ ആക്ടിംഗ് ഹെഡ് മാൻഫ്രെഡി കാൽടാഗിറോൺ പറഞ്ഞു. ഗാസ്‌പ്രോമിന്റെ നേതൃത്വത്തിലുള്ള പൈപ്പ്‌ലൈൻ സിസ്റ്റത്തിൽ നിന്നുള്ള മീഥെയ്ന്‍ ചോർച്ചയുടെ അളവ് ഇമേജറി ഉപയോഗിച്ച് ഗവേഷകർ ഇതുവരെ നിർണ്ണയിച്ചിട്ടില്ല. എന്നാൽ,…

ഇയാന്‍ ചുഴലിദുരന്തത്തിനിടയില്‍ മോഷണത്തിനു ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

ഫോര്‍ട്ട് മയേഴ്‌സ്(ഫ്‌ളോറിഡ): ഫ്‌ളോറിഡാ ഫോര്‍ട്ട് മയേഴ്‌സില്‍ ഇയാന്‍ ചുഴലിയുടെ ഭീകരത അനുഭവിക്കേണ്ടി വന്ന നിസ്സഹായരെ മോഷണത്തിലൂടെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച സ്ഥലവാസികളായ യുവാക്കളെ ബീച്ച് പോലീസ് അറസ്റ്റു ചെയ്തു. ഫോര്‍ട്ട് മേയേഴ്‌സ് ബീച്ച് കവര്‍ച്ച ചെയ്യാന്‍ എത്തിയവരായിരുന്ന യുവാക്കളെന്നും അവരെ കയ്യാമം വെച്ചു ബീച്ചിനു സമീപം ഇരുത്തിയിരിക്കുന്നതായി സെപ്റ്റംബര്‍ 30 വ്യാഴാഴ്ച പോലീസ് പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. തകര്‍ത്തടിഞ്ഞ കെട്ടിട കൂബാരങ്ങളില്‍ നിന്നും മോഷണം നടത്തുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും, ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്തു കേസ്സെടുക്കുമെന്നും പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പരിസര പ്രദേശത്തുള്ള ഗ്യാസ് സ്റ്റേഷനില്‍ മോഷണം നടത്താന്‍ ശ്രമിച്ചവരെ കയ്യോടെ പിടികൂടി അറസ്റ്റു രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ചുഴലിയുടെ ദുരന്തം അനുഭവിക്കുന്നവരെ സംരക്ഷിക്കുന്നതിനും, ആശ്വാസം പകരുന്നതിനും 85,000 എമര്‍ജന്‍സി ജീവനക്കാരെയാണ് ഫ്‌ളോറിഡായില്‍ വിന്യസിച്ചിട്ടുള്ളത്. ചുഴലിക്കു മുമ്പു ഒഴിഞ്ഞുപോകണമെന്ന…

പ്രഭാസ്, കൃതി സനോൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ആദിപുരുഷ്’ ടീസർ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങും.

പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ‘ആദിപുരുഷ്’ തുടക്കം മുതൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഉത്തർപ്രദേശിലെ പുണ്യഭൂമിയായ അയോദ്ധ്യയിലെ സരയുവിന്റെ തീരത്ത് ഒക്ടോബർ 2 ന് ചിത്രത്തിന്റെ ടീസറും പോസ്റ്ററും അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുന്നു. സൂപ്പർ സ്റ്റാർ പ്രഭാസ്, കൃതി, സംവിധായകൻ ഓം റൗട്ട്, നിർമ്മാതാവ് ഭൂഷൺ കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ്. വരാനിരിക്കുന്ന പുരാണ സിനിമയാണ് ‘ആദിപുരുഷ്’. കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ‘തൻഹാജി: ദി അൺസങ് വാരിയർ’ എന്ന ചിത്രത്തിന് ശേഷം ഓം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. തിന്മയുടെ മേൽ നന്മയുടെ വിജയം പ്രകടമാക്കുന്ന ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ഈ മതപരമായ നഗരം ശ്രീരാമന്റെ ജന്മസ്ഥലം കൂടിയാണ്. അതുകൊണ്ട്, ഈ സംഭവത്തിന്…

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ചിരിക്കുന്ന സിംഹത്തിന്റെ പ്രതിമ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ചിരിക്കുന്ന സിംഹത്തിന്റെ പ്രതിമ ഒരു നിയമലംഘനവും നടത്തുന്നില്ല. വെള്ളിയാഴ്ചയാണ് സുപ്രിം കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്. അതേസമയം, ആക്രമണാത്മക പ്രതിമയുടെ അവകാശവാദവും കോടതി ചോദ്യം ചെയ്തിട്ടുണ്ട് . അത് വ്യക്തിയുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പാർലമെന്റ് മന്ദിരത്തിൽ സിംഹ പ്രതിമ സ്ഥാപിച്ചത് എന്ന ചോദ്യവും രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചു. കേസിൽ രണ്ട് അഭിഭാഷകരായ ആൽഡ്‌നിഷ് റെൻ, രമേഷ് കുമാർ എന്നിവർക്ക് വേണ്ടിയാണ് ഹർജി നൽകിയത്. 2005ലെ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (പ്രോഹിബിഷൻ ഓഫ് ഇംപ്രൂവർ യൂസ്) ആക്ടിൽ അംഗീകരിച്ച ദേശീയ ചിഹ്നത്തിന്റെ രൂപകൽപ്പനയ്ക്ക് വിരുദ്ധമാണ് പുതിയ പ്രതിമയെന്ന് ഹർജിക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ എംആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളി. ദേശീയ ചിഹ്നത്തിന്റെ അംഗീകൃത…

നേതാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം പകര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളം വിട്ടു

തിരുവനന്തപുരം: സെപ്റ്റംബർ 10 ന് സംസ്ഥാനത്ത് പ്രവേശിച്ച ഭാരത് ജോഡോ യാത്രയുടെ കേരള ഘട്ടം വഴിക്കടവിൽ സമാപിച്ചതിന് ശേഷം, 18 ദിവസത്തിലേറെയായി സംസ്ഥാനത്ത് ചെലവഴിച്ച കാൽനട ജാഥയിൽ പങ്കെടുത്ത കെപിസിസി, യു ഡി എഫ് നേതാക്കളോടും പാർട്ടി പ്രവർത്തകർക്കും മറ്റെല്ലാവർക്കും ഗാന്ധിയും മുതിർന്ന കോൺഗ്രസ് നേതാക്കളായ ജയറാം രമേശും ദിഗ്വിജയ സിംഗും നന്ദി പറഞ്ഞു. സംസ്ഥാന പര്യടനം പൂർത്തിയാക്കി കർണാടകയിലേക്ക് കടക്കുമ്പോൾ രാഹുൽ ഗാന്ധി നൽകിയ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ശരാശരി 25-30 കിലോമീറ്റർ ദൂരമാണ് ഒരു ദിവസം നടന്നത്. എന്നാൽ ഓരോ ദിവസം കഴിയുന്തോറും ജാഥയ്ക്ക് ലഭിച്ച പങ്കാളിത്തവും പിന്തുണയും പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു എന്ന വിലയിരുത്തലിലാണ് കെപിസിസി. ശ്രദ്ധേയമായ ജനപങ്കാളിത്തം: തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകർ കരുതിയിരുന്നെങ്കിൽ, കൊല്ലത്തായിരുന്നു ഏറ്റവും കൂടുതല്‍. അതിനുമപ്പുറം ആലപ്പുഴയിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം…

ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 30 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂല ചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം സന്തോഷകരമായി സമയം ചിലവിടുകയും ചെയ്യും. തുലാം: ഇന്ന് ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്ന പോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ, ആരോഗ്യത്തില്‍ ശദ്ധിക്കണം. വൃശ്ചികം: ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം…

വിദ്യാര്‍ത്ഥിനിയുടെ കണ്‍സഷന്‍ ടിക്കറ്റ് വിവാദം; ശരിയായ രേഖകൾ ഹാജരാക്കിയില്ലെന്ന് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: കെഎസ്ആർടിസി കാട്ടാക്കട യൂണിറ്റില്‍ നിന്ന് വിദ്യാർഥിനിയുടെ കൺസഷൻ ടിക്കറ്റുമായി ബന്ധപ്പെട്ട ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മാനേജ്‌മെന്റ്. കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാർത്ഥി വിദ്യാർത്ഥിയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെയുമാണ് കൺസഷൻ ടിക്കറ്റ് നല്‍കിയതെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സെപ്തംബർ ഒമ്പതിന് കാട്ടാക്കട യൂണിറ്റിൽ കൺസഷൻ വാങ്ങാൻ വിദ്യാർഥി എത്തിയിരുന്നു. കോഴ്‌സ് സർട്ടിഫിക്കറ്റിന്റെ കാലാവധി 19ന് അവസാനിച്ചതിനാൽ പുതിയ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. 22ന് പുതിയ കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം കൺസഷൻ ടോക്കണും നൽകി. തുടർന്ന് 26ന് ക്ലസ്റ്റർ ഓഫീസർ കെ.വി. അജി വിദ്യാർഥിയുടെ വീട്ടിലെത്തി കൺസഷൻ കൈമാറിയതായി കെഎസ്ആർടിസി അറിയിച്ചു. ആമച്ചൽ സ്വദേശി പ്രേമനൻ ബിരുദ വിദ്യാർഥിനിയായ മകൾ രേഷ്‌മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ട്രാൻസ്‌പോർട്ട് ഡിപ്പോയിൽ എത്തിയതും ജീവനക്കാരുടെ മർദനമേറ്റതും കേരളം മുഴുവൻ ചർച്ചയായിരുന്നു. സംഭവം നടന്ന് ഒരാഴ്ച…

സംസ്ഥാനത്തെ PFI ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്ന നടപടികള്‍ തുടരുന്നു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടാൻ തുടങ്ങി. നാദാപുരത്ത് പിഎഫ്ഐ ഓഫീസായി പ്രവർത്തിച്ചിരുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് പൊലീസ് പൂട്ടി സീൽ ചെയ്തു. ഇതിന് പുറമെ വടകരയിൽ പി എഫ് ഐ ഓഫീസായി പ്രവർത്തിച്ചിരുന്ന ട്രസ്റ്റിന്റെ ഓഫീസും പൂട്ടി സീൽ ചെയ്തു. ഇന്ന് (സെപ്റ്റംബർ 30) രാവിലെയാണ് ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചത്. കോഴിക്കോട് മീഞ്ചന്തയിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മിറ്റി ഓഫീസും ഉടൻ അടച്ചു പൂട്ടി സീല്‍ ചെയ്യും.

നാദ് അല്‍ ഹമര്‍ മാള്‍ തുറന്നു; ഉപഭോക്താക്കള്‍ക്കായി മികച്ച വിലക്കിഴിവ്

നാദ് അല്‍ ഹമര്‍ മാളിലെ 24-ാമത് ശാഖ തുറന്നതിനോട് അനുബന്ധിച്ച് യൂണിയന്‍ കോപ് അഞ്ചു ദിവസത്തെ ഡിസ്‌കൗണ്ടാണ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. വിവിധ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 70% വരെ വിലക്കിഴിവ് ലഭിക്കും. ദുബൈ: യൂണിയന്‍ കോപിന്റെ ദുബൈയിലെ നാദ് അല്‍ ഹമര്‍ ഏരിയയിലുള്ള മാള്‍ തുറന്നു. ഹൈപ്പര്‍മാര്‍ക്കറ്റും 43 കടകളും ഉള്‍പ്പെടുന്ന മാളിന് 169,007 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കോഓപ്പറേറ്റീവിന്റെ ഓഹരി ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായുള്ള പദ്ധതിയില്‍പ്പെട്ടതാണ് പുതിയ മാള്‍. പുതിയ മാള്‍ കൂടി തുറന്നതോടെ ദുബൈയില്‍ വിവിധ സ്ഥലങ്ങളിലുള്ള യൂണിയന്‍ കോപ് ശാഖകളുടെ എണ്ണം 24 ആയി. യൂണിയന്‍ കോപിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാജിദ് ഹമദ് റഹ്മ അല്‍ ഷംസി, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി, എന്നിവര്‍ ചേര്‍ന്നാണ്…