ഇറാൻ യുദ്ധം: മകന്റെ വിവാഹച്ചടങ്ങില്‍ പോലും പങ്കെടുക്കാനാകാതെ ട്രം‌പ്

ഇറാൻ യുദ്ധം കാരണം മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോള സംഘർഷങ്ങൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഇടയിലാണ് ബഹാമാസിൽ നടക്കുന്ന ഈ സ്വകാര്യ വിവാഹം. വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് അവകാശപ്പെടുന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ കുടുംബവും രാഷ്ട്രീയവും തമ്മിൽ വൈരുദ്ധ്യത നിറഞ്ഞ ഒരു തീരുമാനത്തെ അഭിമുഖീകരിക്കുകയാണ്. അദ്ദേഹത്തിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ഈ വാരാന്ത്യത്തിൽ ബഹാമാസിൽ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. എന്നാൽ, ഇറാൻ യുദ്ധം സ്ഥിതിഗതികൾ മാറ്റിമറിച്ചു. ഇത് തനിക്ക് പറ്റിയ സമയമല്ലെന്ന് ട്രംപ് തന്നെ സമ്മതിച്ചു. യുഎസും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ, ജനപ്രീതി കുറയുന്നത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ സമ്മർദ്ദങ്ങൾ എന്നിവയ്ക്കിടയിൽ, ട്രംപിന്റെ പ്രസ്താവന അന്താരാഷ്ട്ര രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും ഒരു പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. മൂത്ത…

ഐ ഒ സി പെൻസിൽവാനിയ ചാപ്റ്ററിന് നവ നേതൃത്വം

ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സാബു സ്കറിയ, പ്രെസിഡന്റായി സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രെട്ടറിയായി നൈനാൻ മത്തായി, ട്രെഷറർ ആയി തോമസ്കുട്ടി വറുഗീസ് എന്നിവർ അടുത്ത രണ്ടു വർഷം സംഘടനയെ നയിക്കും. തെരഞ്ഞെടുപ്പ് പമ്പ കമ്മ്യൂണിറ്റി സെന്ററിൽ വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്നു. തിരഞ്ഞെടുപ്പ് നടപടികൾ കുര്യൻ രാജനും സാബു സ്കറിയയും നിയന്ത്രിച്ചപ്പോൾ, നടപടികൾ സുമോദ് നെല്ലിക്കാല രേഖപ്പെടുത്തി. വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകരും സമൂഹ നേതാക്കളും പങ്കെടുത്ത യോഗം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു. ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സാബു സ്കറിയ മലങ്കര ആർച്ച് ഡയോസിസ് കൗൺസിൽ അംഗം, MAP ബോർഡ് ഓഫ് ട്രസ്റ്റി അംഗം, 56 ഇന്റർനാഷണൽ നാഷണൽ കോ-ഓർഡിനേറ്റർ, എം എ കോളേജ് കോതമംഗലം അലുമ്‌നി…

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

സൗത്ത് ഫ്ലോറിഡ:അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗത്ത് ഫ്ലോറിഡയിലെ സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. പാം ബീച്ച് കൗണ്ടിയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അവധി ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ പൂളുകൾ, തടാകങ്ങൾ, കടൽതീരങ്ങൾ എന്നിവയ്ക്ക് സമീപം കുട്ടികളുടെ കാര്യത്തിലടക്കം അതീവ ശ്രദ്ധ പുലർത്തണമെന്ന് ‘ഡ്രൗണിംഗ് പ്രിവൻഷൻ കോയലിഷൻ’, ‘പാം ബീച്ച് കൗണ്ടി ഓഷ്യൻ റെസ്ക്യൂ’ എന്നീ സംഘടനകളുടെ പ്രതിനിധികൾ ഓർമ്മിപ്പിച്ചു. വാരാന്ത്യത്തിലെ അവധിദിനങ്ങളിൽ മുങ്ങിമരണങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കുകയാണ് ഈ സുരക്ഷാ മുൻകരുതലുകളിലൂടെ ലക്ഷ്യമിടുന്നത്.

സേവനത്തിനും സമര്‍പ്പണത്തിനും ആദരം; ഹോളി ഫാമിലി ഹോസ്പിറ്റല്‍ (HFH) റീയൂണിയനില്‍ അംഗങ്ങള്‍ക്ക് അംഗീകാരം

ഹോളി ഫാമിലി ആശുപത്രി (HFH) ‘അലുംനി റീയൂണിയന്‍ 2026’ ജമൈക്കയില്‍ നടന്നു. മേയ് 1 മുതല്‍ 5 വരെയായി നാലു ദിവസം നീണ്ടുനിന്ന റീയൂണിയനില്‍ നഴ്സിംഗ്, റേഡിയോളജി, ലബോറട്ടറി വിഭാഗങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജമൈക്കയിലെ Grand Palladium Jamaica Reosrt & Spa, Grand Palladium Lady Hamilton Reosrt & Spa റിസോര്‍ട്ടുകളിലാണ് റീയൂണിയന്‍ നടന്നത്. റീയൂണിയനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങളിലൊന്നായിരുന്നു പ്രത്യേക ആദര സമ്മാനങ്ങള്‍. ഹോളി ഫാമിലി ആശുപത്രിയുടെ വളര്‍ച്ചക്കും അലുംനി കൂട്ടായ്മയുടെ ശക്തിക്കും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ചടങ്ങില്‍ ആദരിച്ചത്. മേരിക്കുട്ടി കുര്യാക്കോസ് ഹോളി ഫാമിലി ഹോസ്പിറ്റല്‍ ന്യൂഡല്‍ഹി അലുംനി അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായ മേരിക്കുട്ടി കുര്യാക്കോസിനെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു. അലുംനി സംഘടനയ്ക്ക് ശക്തമായ അടിത്തറ പാകാന്‍ അവര്‍ നല്‍കിയ നേതൃത്വവും സമര്‍പ്പണവും എല്ലാവരും നന്ദിയോടെ ഓര്‍മ്മിച്ചു. നോര്‍ത്ത് പാര്‍ക്ക്…

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

വാഷിംഗ്‌ടൺ ഡി സി :ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള സർക്കാർ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിന് രൂപയുടെ നികുതി ഇളവ് നേടിയതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിലെ തന്റെ ആഡംബര എസ്റ്റേറ്റിൽ കോഴികളെ വളർത്തുന്നതിലൂടെയാണ് സഫിയർ ഈ നികുതി ആനുകൂല്യത്തിന് അർഹയായത്. ന്യൂജേഴ്‌സിയിലെ കർഷകരെ സഹായിക്കാനുള്ള നിയമപ്രകാരം അഞ്ച് ഏക്കറിലധികം ഭൂമിയുള്ളവർക്ക് കാർഷിക ആവശ്യങ്ങൾക്കായി നികുതിയിളവ് നൽകുന്നുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്ത് കോടീശ്വരന്മാർ തങ്ങളുടെ എസ്റ്റേറ്റുകളിൽ നാമമാത്രമായി കൃഷി ചെയ്ത് വലിയ തുക നികുതി വെട്ടിക്കുന്നതായി ആക്ഷേപമുണ്ട്. 5.8 ദശലക്ഷം ഡോളർ വിലമതിക്കുന്ന സഫിയറുടെ ആഡംബര ബംഗ്ലാവ് ഉൾപ്പെടുന്ന എസ്റ്റേറ്റിലെ 10 ഏക്കറിലധികം ഭൂമിക്ക് ഇനി വെറും 40 ഡോളർ മാത്രം നികുതി അടച്ചാൽ മതിയാകും. ഇത് നിയമത്തിന്റെ ലഗ്നനമാണെന്ന് കർഷക സമിതി അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. സഫിയർ തന്നെ സോഷ്യൽ മീഡിയയിൽ താനൊരു…

അന്താരാഷ്ട്ര വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായി നിർത്തി വെയ്ക്കുന്നു; കൃത്യമായ കാലാവധി വിസയിൽ രേഖപ്പെടുത്തും!!!

വാഷിംഗ്‌ടൺ: അമേരിക്കയിൽ പഠനം നടത്തുവാൻ വരുന്ന വിദ്യാർഥികൾ വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി താമസിക്കുന്നവർക്ക്‌ വേണ്ടി കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു. വിദ്യാർഥികളുടെ ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ് പൂർണമായും നീക്കം ചെയ്യുകയും പകരം കൃത്യമായ കാലാവധി വിസയിൽ രേഖപെടുത്തുവാനും തീരുമാനിക്കുന്നതായി യു എസ്‌ സർക്കാർ റിപ്പോർട്ടു ചെയ്യുന്നു. ഒരു അന്തരാഷ്ട്ര വിദ്യാർത്ഥി തന്റെ പഠനം നടത്തിക്കൊണ്ടിരിക്കുന്ന കാലം വിസയുടെ കാലാവധി പ്രത്യേകമായി പുതുക്കാതെ തന്നെ അവർക്ക് യുഎസിൽ താമസിക്കാൻ അനുവദിക്കുന്ന ഒന്നാണ് ഡ്യൂറേഷൻ ഓഫ് സ്റ്റാറ്റസ്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടു കൂടി , നിശ്ചിത തീയതി വരെയുള്ള കാലാവധി മാത്രമേ വിദ്യാർത്ഥികൾക്ക് ലാഭിക്കുകയുള്ളൂ. യുഎസ്. നിലവിൽ യുഎസിൽ ഉള്ള എഫ് , ജെ , ഐ എന്നീ നോൺ ഇമിഗ്രന്റ് വിസ വിഭാഗങ്ങളിൽ വരുന്നവർക്ക് ഈ നിയമം ബാധകമാകും. പുതിയ നിയമം വഴി വിദ്യാർത്ഥിക്ക് വിസ…

മാമ്മൻ എം. കാരകം പൊയ്കയിൽ (ബാബു) ഡാളസില്‍ അന്തരിച്ചു

പ്ലാനോ/ഡാളസ് : പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകന്‍ കാരകം പൊയ്കയിൽ മാമ്മൻ എം (ബാബു -65) ടെക്സാസിലെ പ്ലാനോയിൽ മെയ് 20-ന് അന്തരിച്ചു . ഭാര്യ: അൽവീന. പൊതുദർശനവും ശുശ്രൂഷകളും: മെയ് 23 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതൽ വൈകീട്ട് 4:00 മണി വരെ സ്ഥലം: Pilar Funeral Home, 650 W Avenue D, Garland, TX 75040 തുടർന്ന് ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) സംസ്കരിക്കും.

എന്റെ കേരളം (വി.ഡി.എസ്. സർക്കാരിന് ഒരു അനുമോദന ഗാനം) : ജയൻ വർഗീസ്

തൂവാനത്തുമ്പികളേ, തുയിലുണരൂ …, തുയിലുണരൂ ! വരവായീ…. വരവായീ വസന്ത നർത്തകികൾ, വരവായീ ….വരവായീ സ്വതന്ത്ര ജന ഭരണം ! കേരക്കുട, യോലക്കുട ചൂടും നാട് – എന്റെ പേരാറും പെരിയാറും പാടും നാട് ! വരി നെല്ലിൻ മണി കൊത്തി കുരുവികളീ ഗഗനത്തിൽ വരയായി, ത്തിരയായി – ട്ടൊഴുകും നാട് – എന്റെ കരളിന്റെ കുളിരായ തിരു മലയാളം ! അടിമകളായ് കഴുതകളായ്‌ അവകാശ ക്കനലുകളിൽ അടിപതറി തലമുറ വീ – ണടിയും നാട് എന്റെ ചുടുകണ്ണീരതിൽ വീണി – ട്ടേരിയും നാട് ! ഈ മണ്ണിൽ ഈ വിണ്ണിൽ ഇനിയുണരും പകലുകളിൽ ഒരു നവയുഗ ഭരണത്തിൻ കുളിരായ് വായോ എന്റെ കരളിന്റെ കനവിന്റെ കതിരായ് വായോ ! (തൂവാന…)

കൊല്ലം പ്രവാസി അസോസിയേഷൻ സിത്ര ഏരിയയ്ക്ക് പുതിയ നേതൃത്വം

ബഹ്റൈന്‍:  കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിത്ര ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ ഹാളിലുള്ള കൊട്ടാരക്കര ശ്രീധരൻ നായർ നഗറിൽ വെച്ച് നടന്നു. ഏരിയ കോ-ഓർഡിനേറ്റർ ഫൈസൽ പത്തനാപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി അരുൺ കുമാർ സ്വാഗതം ആശംസിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി അരുൺ കുമാർ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽ കുമാറിനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി രജീഷ് പട്ടാഴിക്കു കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽ കുമാർ, ഏരിയ കോ-ഓർഡിനേറ്റർ…

പുതിയ കേരള മന്ത്രിസഭയില്‍ വകുപ്പു വിഭജനത്തെച്ചൊല്ലിയുള്ള വില പേശല്‍ തുടരുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: യുഡി‌എഫിന്റെ നേതൃത്വത്തിലുള്ള പുതുതായി സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന്റെ മന്ത്രിസഭയിലെ വകുപ്പുകൾ അന്തിമമാക്കാനുള്ള ശ്രമം ചൊവ്വാഴ്ച (മെയ് 19, 2026) തടസ്സപ്പെട്ടു. കോൺഗ്രസിലെ വിവിധ വിഭാഗങ്ങളും നിർണായക സഖ്യകക്ഷികളും തമ്മിൽ വകുപ്പു വിഭജനം സംബന്ധിച്ച് വിശാലമായ ധാരണയിലെത്തിയതായി തിങ്കളാഴ്ച യു.ഡി.എഫ് സൂചന നൽകിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും യഥാക്രമം ആഭ്യന്തര, ആരോഗ്യ വകുപ്പുകൾ വഹിക്കുമെന്ന് സൂചന നൽകിയത് ശ്രദ്ധേയമാണ്. എന്നാല്‍, ഭരണഘടനാപരമായ അന്തിമരൂപത്തോടെ സർക്കാർ ഗസറ്റിൽ നിയമനങ്ങൾ പ്രഖ്യാപിക്കുന്നതിൽ പ്രകടമായ മടി കാണിക്കുന്നത്, മന്ത്രിമാരുടെ വകുപ്പുകളെച്ചൊല്ലിയുള്ള വിലപേശൽ യുഡിഎഫിൽ തുടരുന്നു എന്നാണ്. ചൊവ്വാഴ്ച, പാലായിൽ നിന്നുള്ള നിയുക്ത എംഎൽഎ മാണി സി. കാപ്പൻ, തന്റെ പാർട്ടി ഉൾപ്പെടെയുള്ള യു.ഡി.എഫ് സഖ്യകക്ഷികൾ വിഹിതം സംബന്ധിച്ച “പരിഹാരം കാണാത്ത ചോദ്യങ്ങൾ” മൂലം അസ്വസ്ഥരാകുകയാണെന്ന് മാധ്യമങ്ങള്‍ക്ക് സൂചന നൽകി. മന്ത്രിയും കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി)…