ടെക്സസിലെ 29 കൗണ്ടികളിലായി മീസിൽസ് കേസുകൾ 683 ആയി വർദ്ധിച്ചു

ടെക്സാസ് :ടെക്സസിലെ മീസിൽസ് കേസുകൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട് .വെ ള്ളിയാഴ്ച, അപ്ഷർ, ഈസ്റ്റ്‌ലാൻഡ്, ഹാർഡെമാൻ എന്നീ മൂന്ന് കൗണ്ടികൾ കൂടി ആദ്യത്തെ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മെയ് 2 വരെ ടെക്സസ്സിലെ 29 കൗണ്ടികളിലായി മീസിൽസ് കേസുകൾ 683 ആയി വർദ്ധിച്ചു.89 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസസ് പുതിയ ഡാറ്റ പുറത്തിറക്കി. ജനുവരിയിൽ പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയതിനുശേഷം രണ്ട് സ്കൂൾ കുട്ടികൾ മരിച്ചു.  ജനുവരി 23 ന് ഗെയിൻസ് കൗണ്ടിയിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. എൽ പാസോ കൗണ്ടിയിൽ കേസുകളിൽ ഏറ്റവും വലിയ വർദ്ധനവ് ഉണ്ടായി, ആറ് പുതിയ കേസുകൾ കൂടി ചേർത്തു. അപ്ഷൂരിൽ അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏപ്രിൽ പകുതിയോടെ, പൊതുജന അവബോധ കാമ്പെയ്‌ൻ, പരിശോധന, വാക്സിനേഷൻ ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടുന്ന പകർച്ചവ്യാധിയെ നേരിടാൻ സംസ്ഥാന ആരോഗ്യ ഏജൻസിയുടെ…

ഡാളസില്‍ നടക്കുന്ന മനോരമ ഹോര്‍ത്തൂസ് സാഹിത്യ സമ്മേളനത്തില്‍ ഡോ. എം.വി. പിള്ള മുഖ്യ പ്രഭാഷകന്‍

ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ ഡാളസില്‍ നടക്കുന്ന മനോരമയുടെ സാഹിത്യ സാംസ്‌ക്കാരികോത്സസവമായ മനോരമ ഹോര്‍ത്തൂസ് സാഹിത്യ സായാഹ്‌നത്തില്‍ പ്രമുഖ എഴുത്തുകാരനും അന്താരാഷ്ട്ര പ്രശസ്തനും ക്യാന്‍സര്‍ വിദഗ്ദ്ധനും ഭാഷാപണ്ഡിതനുമായ ഡോ. എം.വി.പിള്ള മുഖ്യ പ്രഭാഷണം നടത്തും. മെയ് 4 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന സമ്മേളനം മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം ഉത്ഘാടനം ചെയ്യും. ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജുഡി ജോസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കഥ, കവിത, അമേരിക്കയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാള സാഹിത്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍, വിമര്‍ശനങ്ങള്‍, സാംസ്‌ക്കാരിക രംഗത്തെ മലയാളികളുടെ ഇടപെടലുകള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള വിവിധ ചര്‍ച്ചകള്‍ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കും. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബിനോയി സെബാസ്റ്റ്യന്‍, ഫോമ സൗത്ത് വെസ്റ്റ് പ്രസിഡന്റ് ബിജു ലോസണ്‍, ഫോമ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, അസോസിയേഷന്‍…

2028-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഡെമോക്രാറ്റിക് ആൻഡി ബെഷിയർ

കെന്റക്കി:2028-ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് “പരിഗണിക്കുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ .ഈ ആഴ്ച ലൂയിസ്‌വില്ലെ ടെലിവിഷൻ സ്റ്റേഷനിലാണ് അദ്ദേഹം തന്റെ ആഗ്രഹം തുറന്നു പറഞ്ഞത് കടുത്ത  ഡെമോക്രാറ്റിക് പ്രൈമറിയാകാൻ  സാധ്യതയുള്ള ഒരു മത്സരത്തിൽ  ശ്രദ്ധേയനായ ഒരു വ്യക്തിയായി കെന്റക്കി ഗവർണരെ കാണുന്നു. റൂബി-റെഡ് സംസ്ഥാനത്ത് മൂന്ന് തവണ സംസ്ഥാനവ്യാപകമായി നടന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ലക്ഷ്യം.2024-ലെ തിരഞ്ഞെടുപ്പിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ റണ്ണിംഗ് മേറ്റായി സേവനമനുഷ്ഠിക്കാനുള്ള ഫൈനലിസ്റ്റ് കൂടിയായിരുന്നു ബെഷിയർ. “ഇത് ഞാൻ പരിഗണിക്കുന്ന ഒന്നാണോ എന്ന് നിങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് എന്നോട് ചോദിച്ചിരുന്നെങ്കിൽ, ഞാൻ ഒരുപക്ഷേ അത് പരിഗണിക്കുമായിരുന്നില്ല,” വ്യാഴാഴ്ച ബെഷിയർ WDRB-യോട് പറഞ്ഞു. “പക്ഷേ, തകർന്ന ഒരു രാജ്യം എന്റെ കുട്ടികൾക്ക് വിട്ടുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരാളാണ് ഞാൻ…

കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ 42 കുട്ടികൾ ആദ്യകുർബാന സ്വീകരിച്ചു

കൊപ്പേൽ (ടെക്‌സാസ്): കൊപ്പേൽ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാർ ഇടവകയില്‍ 42 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും സൈ്‌ഥര്യലേപന ശുശ്രൂഷയും ഏപ്രിൽ 27 ഞായറാഴ്ച ഷിക്കാഗോ രൂപതാ മെത്രാൻ മാര്‍ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട് , അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ, ഫാ. റജി പുന്നോലിൽ, ഫാ. ജോൺ കോലഞ്ചേരി എന്നിവർ സഹകാർമ്മികരായിരുന്നു. വിശ്വാസം പ്രഘോഷിക്കപ്പെടുന്നത് ആരാധന ക്രമങ്ങളിലൂടെയാണ്. കുട്ടികളിലേക്ക് വിശ്വാസം പകർന്നൂ നൽകുവാൻ മുതിർന്നവർ മാതൃകാപരമാകണമെന്നു മാർ. ആലപ്പാട്ട് പറഞ്ഞു. ഇടവക വികാരിമാരുടെ നേതൃത്വത്തിൽ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരായ സിൽവി സന്തോഷ്, സോനാ റാഫി, സൗമ്യ സിജോ, ജിന്റോ തോമസ്, ഷിജോ ജോസഫ് (സിസിഡി കോർഡിനേറ്റർ), ലിസാ ജോം (സിസിഡി അസി. കോർഡിനേറ്റർ) എന്നിവരാണ്‌ കൂദാശാ സ്വീകരണത്തിനുള്ള കുട്ടികളെ പരിശീലിപ്പിച്ചത്‌. ജോസഫ് കുര്യൻ (സാജു, ആദ്യകുർബാന…

ഹെൻറിസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം വാനും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് 7 മരണം

സാൾട്ട് ലേക്ക് സിറ്റി – വ്യാഴാഴ്ച രാത്രി യു.എസ്. ഹൈവേ 20 ൽ വിനോദസഞ്ചാരികളുടെ വാൻ ഒരു പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചതായി ഐഡഹോ സ്റ്റേറ്റ് പോലീസ് പറഞ്ഞു. ഏകദേശം വൈകുന്നേരം 7:15 ന്, ഹെൻ‌റീസ് ലേക്ക് സ്റ്റേറ്റ് പാർക്കിന് സമീപം കിഴക്കൻ ഐഡഹോയിലെ ഹൈവേ 20 ലെ മൈൽ മാർക്കർ 399 ന് സമീപമാണ് അപകടം  ഉണ്ടായതെന്നു  ഐഡഹോ സ്റ്റേറ്റ് പോലീസ് പറഞ്ഞു. പടിഞ്ഞാറോട്ട് പോവുകയായിരുന്ന ഒരു ഡോഡ്ജ് റാം പിക്കപ്പ് ട്രക്കും കിഴക്കോട്ട് യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലേക്ക് പോവുകയായിരുന്ന ഒരു മെഴ്‌സിഡസ് പാസഞ്ചർ വാനും കൂട്ടിയിടിച്ചു. അപകടത്തെത്തുടർന്ന് രണ്ടും തീപിടിച്ചതായി പോലീസ് പറഞ്ഞു. “വാൻ ഒരു ടൂർ ഗ്രൂപ്പിനെ കൊണ്ടുപോകുകയായിരുന്നുവെന്ന് റിപ്പോർട്ട്,” ഐഡഹോ സ്റ്റേറ്റ് പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽ വാനിലുണ്ടായിരുന്ന ആറ് പേരും പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറും മരിച്ചതായി…

യൂണിയൻ കോപ് പുതിയ നദ് അൽ ഷെബ ശാഖ ഉദ്ഘാടനം ചെയ്തു

ദുബൈ: യൂണിയൻ കോപ് ദുബായ് നദ് അൽ ഷെബ മാളിൽ പുതിയ ഷോറൂം തുടങ്ങി. റീട്ടെയിൽ മേഖലയിലെ പ്രമുഖ ബ്രാൻഡായ യൂണിയൻ കോപിന്റെ 28-ാമത് ശാഖയാണിത്. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി എന്നിവർ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. പുതിയ, ആധുനിക രീതിയിലുള്ള ശാഖ യു.എ.ഇയുടെ റീട്ടെയിൽ വികസനത്തിന് ഉതകുന്നതാണെന്ന് അൽ ഹഷെമി പറഞ്ഞു. ദുബായിലെ ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് പ്രവർത്തന മികവ് പുലർത്താൻ തങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നദ് അൽ ഷെബ 2,3,4 മേഖലകളിലും ചുറ്റുമുള്ളവർക്കും ശാഖ പ്രയോജനപ്പെടുത്താനാകും.

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം ‘മിയസാക്കി’ ലുലു ഹൈപ്പർ മാർക്കറ്റിലെ മാമ്പഴ മേളയിൽ

ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നാരംഭിച്ച മാമ്പഴ മേളയിൽ മിന്നും താരമായി ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ ‘മിയാസാക്കി’ . ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപവരെയാണ് വില. മിയസാക്കിക്ക് ലുലുവിലെ വില 595 ഖത്തർ റിയാലാണ്. ഇന്ത്യയിൽ നിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത്. എയർപോർട്ട് റോഡ്, അൽ ഗരാഫ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മിയസാക്കി വില്പനക്കായുണ്ട്. 1940 കളിൽ കാലിഫോർണിയയിൽ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര് സ്വന്തമാക്കുകയായിരുന്നു. ജപ്പാനില്‍ തന്നെയാണ് ഇത് കാര്യമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും ഇപ്പോൾ കർഷകർ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഈ മാമ്പഴത്തിനു അസാധാരണമായ രുചിയും ഊർജ്ജസ്വലമായ നിറവും…

നക്ഷത്ര ഫലം (02-05-2025 വെള്ളി)

ചിങ്ങം: ഉയര്‍ന്ന ആത്മവിശ്വാസം ഉണ്ടാകും. പ്രവൃത്തിസ്ഥാനത്ത് വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം തേടിയെത്തുകയും ചെയ്യും കന്നി: ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും തുലാം: ബിസിനസില്‍ നല്ലവരുമാനം ലഭിക്കാന്‍ സാധ്യതയുള്ള ഈ ദിവസം പൊതുവില്‍ നല്ല ദിവസമായി കരുതാം. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രക്കോ തീര്‍ത്ഥയാത്രക്കോ സാധ്യതയുണ്ട്. പരിക്ഷീണനായി കാണപ്പെടുന്ന ഒരു സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്‌ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്‌ടറുമായി നിശ്ചയിച്ച കൂടിക്കാഴ്‌ച തെറ്റിക്കാതിരിക്കുക. വിദേശത്തു നിന്ന് സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും. വൃശ്ചികം: ജോലി അമിതമായിട്ടുള്ള ഒരു…

പ്രധാനമന്ത്രി മോദി കേരളത്തിലെത്തി: വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യും; കേരളം ആഗോള സമുദ്ര ഭൂപടത്തിൽ ഇടം പിടിച്ചു

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ ആഗോള സമുദ്ര ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (മെയ് 2 വെള്ളിയാഴ്ച ) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം തുറമുഖം, ലോകത്തിലെ ഏറ്റവും സാങ്കേതികമായി സങ്കീർണ്ണമായ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളിൽ ഒന്നായി സ്വയം നിലകൊള്ളുന്നു, ഇത് കപ്പലുകളുടെ ടേൺഅറൗണ്ട് സമയം കുറയ്ക്കുകയും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രിയുടെ വരവോടെ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സുരക്ഷ കടുപ്പിച്ചിട്ടുള്ളത്. കരയിലും കടലിലും പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. നഗരമൊട്ടാകെ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കടലില്‍ കോസ്റ്റ് ഗാര്‍ഡും നേവിയുമാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ചടങ്ങില്‍ പങ്കെടുക്കാന്‍ 10,000 പേരെത്തുമെന്നാണ് കണക്ക് കൂട്ടല്‍. പരിപാടിയോട് അനുബന്ധിച്ച് ഇന്ന് കെഎസ്‌ആര്‍ടിസിയുടെ…

ആള്‍ക്കൂട്ടക്കൊല: വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അഷ്‌റഫിന്റെ വീട് സന്ദര്‍ശിച്ചു

പറപ്പൂര്‍: മംഗ്ലൂരു ആർ എസ് എസ് പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ടക്കൊലക്ക് വിധേയമാക്കിയ പറപ്പൂര്‍ ചോലക്കുണ്ട് സ്വദേശി അഷ്‌റഫിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ സന്ദര്‍ശിക്കുകയും മാതാപിതാക്കളെ അനുശോചനമറിയിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പു നല്‍കി. ജില്ലാ സെക്രട്ടറി ഷാക്കിര്‍ മോങ്ങം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വി ടി എസ് ഉമര്‍ തങ്ങള്‍, മണ്ഡലം പ്രസിഡണ്ട് കുഞ്ഞാലി മാസ്റ്റര്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കൊളക്കാട്ടില്‍ നജീബ്, പി കെ അബ്ദുല്‍ ജലീല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.