അബുദാബിയിലെ E311 റോഡിൽ വാഹന വേഗത പരിധി കുറച്ചു; വാഹനങ്ങൾക്ക് 120-ന് പകരം 100 കി.മീ വേഗതയാക്കി

അബുദാബി: അബുദാബിയിൽ വാഹനമോടിക്കുന്നവർക്കായി ഒരു പ്രധാന വാർത്ത. ‘അബുദാബി മൊബിലിറ്റി’ (ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡിലെ (E311) വേഗത പരിധി കുറച്ചതായി പ്രഖ്യാപിച്ചു. ഈ റോഡിലെ നിശ്ചിത ഭാഗത്ത് വാഹനങ്ങൾക്ക് ഇനിമുതൽ മണിക്കൂറിൽ 120 കിലോമീറ്ററിന് പകരം പരമാവധി 100 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാൻ അനുവാദമുണ്ടാകൂ. 2026 സെപ്റ്റംബർ 14 തിങ്കളാഴ്ച മുതൽ റോഡിന്റെ ഇരുവശങ്ങളിലും ഈ പുതിയ നിയമം കർശനമായി നടപ്പിലാക്കും. അധികൃതർ നൽകുന്ന വിവരമനുസരിച്ച്, E311 റോഡിലെ ‘താവി അൽ ഖായിദ’ (Tawi Al Qaeda) സ്ട്രീറ്റിനും ‘അൽ ഖൈർ’ (Al Khair) സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്താണ് വേഗത പരിധിയിൽ ഈ മാറ്റം വരുത്തിയിരിക്കുന്നത്. ദുബായിലേക്ക് പോകുന്ന ഡ്രൈവർമാർക്ക് ‘ബനി യാസ് സെമിത്തേരി’ (Bani Yas Cemetery) പോലുള്ള അടയാളങ്ങൾ വഴി ഈ പ്രദേശം…

ബ്രിക്സ് 2026: അധികാരത്തിന്റെ പിരമിഡുകളിൽ നിന്ന് തുല്യ പങ്കാളിത്തത്തിലേക്ക്; ആഗോള ദക്ഷിണേഷ്യയുടെ ശബ്ദമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ അദ്ധ്യക്ഷസ്ഥാനത്തുണ്ടായിരുന്ന കാലത്ത് നടന്ന സംഭവങ്ങളെക്കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. രാജ്യത്തുടനീളമുള്ള 30 ഓളം നഗരങ്ങളിലായി 350 ലധികം യോഗങ്ങൾ നടന്നു, നവീകരണവും സഹകരണവും ഉയർത്തിക്കാട്ടി. ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ വേദിയിൽ നിന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം ഒതുങ്ങാതെ എല്ലാവർക്കുമായി അധികാരം വിതരണം ചെയ്യുന്ന ഒരു ലോകക്രമത്തിന്റെ ചിത്രം വരച്ചുകാട്ടി. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ലോകമെമ്പാടുമുള്ള നേതാക്കളെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ പരിപാടി ആരംഭിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവരുൾപ്പെടെ നിരവധി പ്രധാന നേതാക്കൾ വേദിയിൽ സന്നിഹിതരായിരുന്നപ്പോൾ, ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം ഒരു പ്രദർശനത്തിനും വേണ്ടിയല്ല, മറിച്ച് ‘ജനകേന്ദ്രീകൃത’വും ‘മനുഷ്യത്വത്തിന് പ്രഥമ പരിഗണന’ നൽകുന്നതുമായ ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മോദി വ്യക്തമായി പ്രസ്താവിച്ചു. ഇന്ത്യ പ്രസിഡന്റായിരുന്ന കാലത്ത്…

കെ.ടി.എം.സി.സി മുൻ പ്രസിഡന്റ് ജോൺ മാത്യു അന്തരിച്ചു

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ (കെ.ടി.എം.സി.സി) മുൻ പ്രസിഡന്റും ഹോംലാൻഡ് ഫാമിലി കോൺഫറൻസിന്റെ പ്രസിഡന്റുമായിരുന്ന ജോൺ മാത്യു നിര്യാതനായി. കുവൈറ്റിലെ ബ്രദറൻ അസംബ്ലി സഭകളുടെ എൽഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. മികച്ച സംഘാടകനും വ്യവസായിയുമായിരുന്ന ജോൺ മാത്യു, മനുഷ്യസ്നേഹിയും സജീവ സാമൂഹിക പ്രവർത്തകനുമായിരുന്നു. കെ.ടി.എം.സി.സിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ശ്രദ്ധേയമായ സേവനമാണ് കാഴ്ചവച്ചത്. ഹോംലാൻഡ് ഫാമിലി കോൺഫറൻസിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വവും സേവനവും വിലപ്പെട്ട സംഭാവനയായി സ്മരിക്കപ്പെടും. ജോൺ മാത്യുവിന്റെ വേർപാട് കുടുംബാംഗങ്ങൾക്കും സഭാ സമൂഹത്തിനും കുവൈറ്റിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്. സംസ്കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട്.

പഹൽഗാം ഭീകരാക്രമണത്തിൽ ബ്രിക്സ് ഐക്യം; ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഭീകരതയ്‌ക്കെതിരെ ശക്തമായ സന്ദേശം നൽകുന്നു

18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച്, 2026 സെപ്റ്റംബർ 12-ന്, എല്ലാ അംഗരാജ്യങ്ങളുടെയും സമവായത്തോടെ ചരിത്രപ്രസിദ്ധമായ ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ അംഗീകരിക്കപ്പെട്ടു. ന്യൂഡൽഹി: ഇന്ന് (2026 സെപ്റ്റംബർ 12 ന്), ഇന്ത്യ ആതിഥേയത്വം വഹിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ, ചരിത്രപരമായ “ന്യൂഡൽഹി പ്രഖ്യാപനം 2026” എല്ലാ അംഗരാജ്യങ്ങളുടെയും സമവായത്തോടെ അംഗീകരിച്ചു. ഈ പ്രഖ്യാപനത്തിൽ ഒരു എതിർപ്പും ഇല്ലാത്തത് അന്താരാഷ്ട്ര നയതന്ത്ര രംഗത്ത് ഇന്ത്യയുടെ പ്രധാനവും നിർണായകവുമായ വിജയമായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ വലുതും സങ്കീർണ്ണവുമായ തർക്കങ്ങളുടെ പരിഹാരം ചര്‍ച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും മാത്രമേ സാധ്യമാകൂ എന്ന വ്യക്തമായ സന്ദേശം ഈ രേഖയിലൂടെ ബ്രിക്സ് രാജ്യങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, അമേരിക്കയുടെ ആവർത്തിച്ചുള്ള താരിഫ് ഭീഷണികളിൽ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, ആഗോള വ്യാപാരം, തടസ്സമില്ലാത്ത വിതരണ ശൃംഖലകൾ, ഊർജ്ജ വിതരണങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം…

“മധ്യപൂർവ്വേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും യുദ്ധത്തിന്റെ തീയിൽ നിന്ന് രക്ഷിക്കണം”: ബ്രിക്സ് ഉച്ചകോടിയിൽ ഷി ജിൻപിംഗ്

ഉച്ചകോടിയിൽ തന്റെ പ്രസംഗം തുടർന്നുകൊണ്ട്, ലോകത്ത് സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ ശക്തവും നേതൃത്വപരവുമായ ഒരു സ്തംഭമായി പങ്ക് വഹിക്കാൻ ചൈനീസ് പ്രസിഡന്റ് ബ്രിക്സ് അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കവെ, മിഡിൽ ഈസ്റ്റിലും ഗൾഫ് മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രധാന അന്താരാഷ്ട്ര നയതന്ത്ര സമ്മേളനത്തിൽ, മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സാധാരണക്കാർക്ക് ഗുരുതരമായ ദോഷം വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമായി പ്രസ്താവിച്ചു. ഈ അക്രമവും പിരിമുറുക്കവും അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുവായ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും, മിഡിൽ ഈസ്റ്റിലെ പുതിയ സംഘർഷങ്ങൾ എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം ലോകമെമ്പാടുമുള്ള നേതാക്കളോട് ഊന്നിപ്പറഞ്ഞു. ബ്രിക്‌സിനെ ആഗോള ദക്ഷിണേഷ്യയുടെ ശക്തമായ ശബ്ദമാക്കാനുള്ള തന്ത്രം ചൈന വളരെക്കാലമായി പിന്തുടരുന്നുണ്ട്. ന്യൂഡൽഹിയിൽ നടക്കുന്ന ദ്വിദിന ഉച്ചകോടിയിൽ യുദ്ധത്തെയും സമാധാനത്തെയും കുറിച്ച്…

ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം-18): ജയശങ്കര്‍ പിള്ള

എസ്.എൻ.ഡി.പി. യോഗം: രൂപീകരണം, ചരിത്രം, ശ്രീ നാരായണഗുരുവിന്റെ ദർശനം കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ഏറ്റവും നിർണായകമായ സംഘടിത മുന്നേറ്റങ്ങളിലൊന്നാണ് ശ്രീ നാരായണ ധർമ്മപരിപാലന യോഗം എന്ന എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപീകരണം. ഒരു ആത്മീയ ഗുരുവിന്റെ ദർശനം എങ്ങനെ ഒരു സംഘടിത സാമൂഹിക പ്രസ്ഥാനമായി മാറാമെന്നതിന് കേരള ചരിത്രം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിലൊന്നാണിത്. ശ്രീനാരായണ ഗുരു മനുഷ്യന്റെ ആത്മീയ ഉന്നമനത്തെക്കുറിച്ച് മാത്രമല്ല ചിന്തിച്ചത്; വിദ്യാഭ്യാസം, സംഘടന, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക സമത്വം, ആത്മാഭിമാനം എന്നിവയിലൂടെ മനുഷ്യന്റെ ജീവിതനിലവാരം തന്നെ മാറ്റണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ ചിന്തകൾക്ക് സംഘടിതമായ പ്രവർത്തനരൂപം നൽകുന്നതിൽ എസ്.എൻ.ഡി.പി. യോഗം നിർണായക പങ്കു വഹിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ കേരളത്തിലെ സാമൂഹിക സാഹചര്യം കടുത്ത ജാതി വിവേചനത്തിന്റെ പിടിയിലായിരുന്നു. വിദ്യാഭ്യാസം, തൊഴിൽ, ഭരണസംവിധാനം, പൊതുജീവിതം, ക്ഷേത്രാരാധന തുടങ്ങിയ മേഖലകളിൽ സാമൂഹിക അസമത്വം നിലനിന്നിരുന്നു.…

കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ ഓണം ജൂബിലി ആഘോഷം പ്രവാസി മലയാളി മനസ്സുകളിൽ ഒരുമയുടെയും സാഹോദര്യത്തിന്റെയും വേലിയേറ്റമായി മാറ്റപ്പെട്ടു

ഡാളസ്: ആൾ തിരക്ക് കൊണ്ടും പുതുമയേറിയ പരിപാടികൾ കൊണ്ടും പ്രവാസി മലയാളി സംഘനയായ കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ ഓണം ജൂബിലി ആഘോഷങ്ങൾ ജനശ്രെദ്ധ പിടിച്ചു പറ്റി. 1500 -ൽ പരം ഫാമിലികളെ (4000 പരം മെമ്പേഴ്സിനെ) ഒന്നിച്ചു ഒരു കുട കീഴിൽ എത്തിക്കുവാൻ അസ്സോസിയേഷൻ ഭാരവാഹികൾക്ക് കഴിഞ്ഞു എന്ന് വളരെ നിസംശയം പറയാം. കഴിഞ്ഞ 3 മാസക്കാലമായി പ്രസിഡണ്ട് ഷിജു എബ്രഹാം തന്റെ തിരക്കിട്ട ജോലിക്കിടയിൽ 1500 ഫാമിലികളെ വാട്സാപ്പിലൂടെ ബന്ധപ്പെടുകയും പരിപാടികളുടെ വിജയ സാധ്യത ഉറപ്പിക്കുകയും ചെയ്തിരുന്നു. 50 വർഷത്തെ അസ്സോസിയേഷന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പ്രസിഡണ്ട് ആയിരത്തി അഞ്ഞൂറിൽ പരം കുടുംബങ്ങളെ നേരിൽ ക്ഷണിക്കുന്നത്. ഗുഡ് ജോബ് ഷിജു … നിങ്ങളുടെ നിദ്രാവിഹീനങ്ങളായ കഴിഞ്ഞ മൂന്നു മാസങ്ങൾ …മലയാളികയുടെ ഇടയിൽ നേടിയെടുത്ത സൗഹൃദ ബന്ധങ്ങൾ മലയാളികൾക്ക് അഭിമാനമായി. വളരെ കൃത്യമായി അച്ചടക്കത്തോടും സമയ ക്ലിപ്തത…

ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി ഡാനിയേലിന്റെ പൊതുദർശനം 13 ഞായറാഴ്ച

ഷിക്കാഗോ – പത്തനംതിട്ട- മാത്തുർ വടുതല മേലേതിൽ പരേതരായ വി ജി ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ചിക്കാഗോയിൽ അന്തരിച്ചു ഭാര്യ :ചെങ്ങന്നൂർ പള്ളിത്താഴേതിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ) കൃപ പാപ്പച്ചൻ, കല്പന പാപ്പച്ചൻ, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജോ വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് കെൽവിൻ എന്നിവർ മരുമക്കളും ഷാരോൺ വർഗീസ്,,കരോളിൻ വർഗീസ്, നീൽ വർഗീസ്,സോളമൻ വർഗീസ്, അബിഗേൽ പാപ്പച്ചൻ എന്നിവർ കൊച്ചുമക്കളും ആണ്‌ (എല്ലാവരും ഷിക്കാഗോയിൽ) ബാബു ഡാനിയേൽ ഷിക്കാഗോ, ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോൿസ്‌ ചർച് ഡാലസ് സഹോദരങ്ങളുമാണ്. പൊതുദർശനം 13 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8.30 രേയും സംസ്കാരശുശ്രുഷ H.G Dr Abraham Mar Srapbim, H.G Dr Thomas Mar Ivanios, എന്നി…

ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: നിരണം കടപ്ര പാറയിൽ കുറ്റിക്കാട്ടിൽ വർഗീസിന്റെ ഭാര്യ.ഏലിയാമ്മ വർഗീസ് (78) ഹൂസ്റ്റണിൽ നിര്യാതയായി.പരേത തിരുവല്ല കാവുംഭാഗം പണിക്കരു വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷീബ ചെറിയാൻ, സൂസൻ മിഥുൻ, എലിസബത്ത് വർഗീസ്. (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ: ചെറിയാൻ കോരുത് , മിഥുൻ രാജു, ബിനോയ് തോമസ്. (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: അബേൽ ചെറിയാൻ, അബിഗെയ്ൽ ചെറിയാൻ, ഇസബെൽ മിഥുൻ. സംസ്കാര ശുശ്രൂഷകളും പൊതുദർശനവും സെപ്റ്റംബർ 15 ന് ചൊവ്വാഴ്ച രാവിലെ 9:00 മുതൽ 11:30 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ നടക്കും (5810 Almeda Genoa Rd, Houston, TX 77048). ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ സംസ്കാരം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ബിനു അലക്സ് 832 348 3711 ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണത്തിന്റെ ലൈവ് സ്ട്രീം

യു.എസ്. കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഹോംലാൻഡ് സെക്യൂരിറ്റി; സഹോദരനെ വിവാഹം കഴിച്ചതായി വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: സോമാലിയൻ വംശജയും യു.എസ്. കോൺഗ്രസ് അംഗവുമായ ഇൽഹാൻ ഒമറിനെതിരെ (Ilhan Omar) ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി (DHS Sec) മാർക്ക്‌വെയ്ൻ മുല്ലിൻ (Markwayne Mullin) സ്ഥിരീകരിച്ചു. യു.എസിലേക്ക് കുടിയേറുന്നതിനായി ഇൽഹാൻ ഒമർ തന്റെ സ്വന്തം സഹോദരനെയാണ് വിവാഹം കഴിച്ചതെന്ന ആരോപണത്തിലാണ് ഈ നടപടി.  ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ കൺവെൻഷനിടെ കൺസർവേറ്റീവ് മാധ്യമപ്രവർത്തകൻ ബെന്നി ജോൺസന് നൽകിയ അഭിമുഖത്തിലാണ് മുല്ലിൻ ഇക്കാര്യം വ്യക്തമാക്കിയത്. ” യു.എസിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സഹോദരനെ വിവാഹം കഴിച്ചതെന്ന് നമുക്കറിയാം. ഇതിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. ഇൽഹാൻ ഒമറുടെ കുടുംബത്തിന്റെ കുടിയേറ്റ ചരിത്രവും വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളും ഫെഡറൽ അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചതായി കോടതിയിൽ കുറ്റമാരോപിക്കാൻ തെളിവുകൾ…