ചരിത്രപരമായ തിരിച്ചുവരവിന് ഡൊണാൾഡ് ട്രംപിനെ ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി ആദരിച്ചു

ന്യൂയോർക്ക് : പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ടൈം മാഗസിൻ രണ്ടാം തവണയും ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുത്തു. നവംബർ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ പരാജയപ്പെടുത്തിയാണ് ട്രംപ് വിജയിച്ചത്. ട്രംപിൻ്റെ ചരിത്രപരമായ തിരിച്ചുവരവിനും അസാധാരണമായ രാഷ്ട്രീയ മാറ്റം രൂപപ്പെടുത്തുന്നതിലും ആഗോള തലത്തിൽ അമേരിക്കയുടെ സ്ഥാനം പുനർനിർവചിക്കുന്നതിലും അദ്ദേഹം വഹിച്ച നിർണായക പങ്കാണ് 2024 ലെ പേഴ്‌സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ടൈം എഡിറ്റർ-ഇൻ-ചീഫ്, സാം ജേക്കബ്സ് വിശദീകരിച്ചു. ഈ വർഷത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെ ഈ ബഹുമതി അംഗീകരിക്കുകയും വർഷം തോറും നൽകപ്പെടുകയും ചെയ്യുന്നു. ടെയ്‌ലർ സ്വിഫ്റ്റ്, ഉക്രേനിയൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കി, പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻ്റനെ പരാജയപ്പെടുത്തിയ ശേഷം 2016-ൽ ആദ്യമായി ഈ പദവി സ്വീകരിച്ച ട്രംപ് എന്നിവരും ഈ…

അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ ശ്രീ വാതലയേശന്‍ ഇവന്‍റ്സ് ഗുരുവായൂര്‍ ആദരിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍ മുനിസിപ്പല്‍ ഫ്രീഡം ഹാളിലെ ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീ. കക്കാട് കിരണ്‍ ആനന്ദ് നമ്പൂതിരി യോഗം ഉദ്ഘാടനം ചെയ്തു. രാജന്‍ പുഷ്പാജ്ഞലി അദ്ധ്യക്ഷത വഹിച്ചു. 35 വര്‍ഷമായി അര ലക്ഷത്തോളം അയ്യപ്പഭക്തരെ കാല്‍നടയായി ശബരിമലക്ക് കൊണ്ടുപോയിരുന്ന ഗുരുസ്വാമി, ബാബു കോയിപ്പുറത്ത് രചനയും സംഗീതവും നിര്‍വ്വഹിച്ച “ശാസ്താമൃതം” എന്ന ആല്‍ബത്തിലെ മൂന്ന് ഗാനങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിച്ചു. ദൃശ്യമാധ്യമ പ്രവര്‍ത്തകനായ പ്രദീപ് നാരായണനാണ് ഇതിന്‍റെ സംവിധാനം നിര്‍വ്വഹിച്ചത്. കലാമണ്ഡലം കൊളാത്താപ്പുളളി നാരായണന്‍ നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഞമനേങ്ങാട് തിയ്യറ്റര്‍ വില്ലേജ് (NTV) നിര്‍മ്മിച്ച “അപൂരക സമത്വം” എന്ന ഹ്രസ്വ ചിത്രത്തിന്‍റെ പ്രദര്‍ശനവും ഉണ്ടായിരുന്നു. അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ കേരളാ റൈറ്റേഴ്സ് ഫോറത്തിന്‍റെ സാഹിത്യ പുരസ്കാരത്തിനും, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) ആദരിച്ചതിനും എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ വേദിയല്‍ ആദരിച്ചു. പ്രദീപ് നാരായണന്‍ (NTV)…

കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന്

ഗാർലാൻഡ് (ഡാലസ് ):കേരള അസോസിയേഷൻ ഓഫ് ഡാളസ്  ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ജനുവരി 4ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ പ്രേം പ്രകാശാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത് . സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാൾ, ഗാർലൻഡ്(4922 Rosehill Rd, Garland, TX 75043) ജനുവരി 4ന് വൈകീട്ട് 6 മണിക്ക് പ്രസിഡണ്ട് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും. ഏവരെയും ഞങ്ങളുടെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു . കൂടുതൽ വിവരങ്ങൾക്കു ആര്ട്ട് ഡയറക്ടർ സുബി ഫിലിപ്പ് ,വിനോദ്  ജോർജ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

പി.സി.എന്‍.എ.കെയുടെ പ്രഥമ നാഷണൽ കമ്മിറ്റി ചിക്കാഗോയിൽ നടന്നു

ചിക്കാഗോ : പി.സി.എന്‍.എ.കെയുടെ 40-ാമത് പ്രഥമ നാഷണൽ കമ്മിറ്റി ഡിസംബർ ഏഴിന് ചിക്കാഗോയിൽ വച്ച് നടന്നു. സെലിബ്രേഷൻ ചർച്ചിൽ വച്ച് രാവിലെ ആരംഭിച്ച സമ്മേളനത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാം മാത്യു, ട്രഷറർ പ്രസാദ് ജോർജ് സി പി എ, ഇംഗ്ലീഷ് സെഷൻ കോർഡിനേറ്റർ ഡോക്ടർ ജോനാഥൻ ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ജീന വിൽസൺ എന്നിവർ പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. കോൺഫറൻസിന്റെ തീം ജനറേഷൻ ടു ജനറേഷൻ (സങ്കീർത്തനം 78:4) നാഷണൽ കൺവീനർ അവതരിപ്പിച്ചു. തുടർന്ന് വിവിധ സബ് കമ്മറ്റികളിലേക്ക് നാഷണൽ കമ്മിറ്റി അംഗങ്ങളെ നോമിനേറ്റ് ചെയ്തു. നിലവിലുള്ള സബ് കമ്മറ്റികൾ വിപുലീകരിക്കുവാനും കൂടുതൽ സബ് കമ്മിറ്റികൾ രൂപീകരിക്കുവാനും നാഷണൽ ലോക്കൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.പെന്തക്കോസ്ത് ഉപദേശത്തിന് മുൻതൂക്കം നൽകുന്ന വചനപ്രഘോഷകർക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രസംഗകരായിരിക്കും…

ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള എച്ച്-1ബി വിസ അനുമതികൾ 2015 മുതൽ പകുതിയായി കുറഞ്ഞു: റിപ്പോർട്ട്

തിങ്ക് ടാങ്ക് NFAP പ്രകാരം, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് ഐടി കമ്പനികളിൽ നിന്ന് 7,299 H-1B അപേക്ഷകൾക്ക് മാത്രമാണ് അംഗീകാരം ലഭിച്ചത്, 2015 സാമ്പത്തിക വർഷത്തിൽ ഇത് 14,792 ആയിരുന്നു. വാഷിംഗ്ടണ്‍: 2015 മുതൽ ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള എച്ച്-1ബി വിസ അനുമതികൾ പകുതിയിലേറെ കുറഞ്ഞതായി പുതിയ പഠനം. യുഎസ് ആസ്ഥാനമായുള്ള തിങ്ക്-ടാങ്ക് നാഷണൽ ഫൗണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി)യുടെ യുഎസ് ഡാറ്റയുടെ വിശകലനത്തിൽ, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏഴ് ഐടി കമ്പനികൾക്ക് 7,299 എച്ച്-1ബി അപേക്ഷകൾ മാത്രമേ പുതിയ തൊഴിലിനായി അംഗീകരിച്ചിട്ടുള്ളൂവെന്ന് വെളിപ്പെടുത്തി. റിപ്പോര്‍ട്ട് പ്രകാരം 2015 സാമ്പത്തിക വർഷത്തിൽ ഇത് 14,792 ആയിരുന്നു. ഒരു താൽക്കാലിക നോൺ-ഇമിഗ്രൻ്റ് വിസയായ H-1B വിസ ലോട്ടറി സമ്പ്രദായത്തിലൂടെ അനുവദിക്കുകയും, ബിരുദധാരികൾക്കും വിദഗ്ധ തൊഴിലാളികൾക്കും അമേരിക്കയിലെ പ്രത്യേക…

കാഷ് പട്ടേലിനെ ട്രംപ് നോമിനേറ്റ് ചെയ്തതിന് പിന്നാലെ എഫ്ബിഐ ഡയറക്ടർ റേ രാജി പ്രഖ്യാപിച്ചു

വാഷിംഗ്‌ടൺ: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ജനുവരിയിൽ അധികാരമേൽക്കുന്നതിന് മുമ്പ് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ വ്രെ സ്ഥാനമൊഴിയും. എഫ്ബിഐ ടൗൺ ഹാളിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏജൻസിയുടെ ഡയറക്‌ടറായി പത്തു വർഷത്തെക്കായിരുന്നു നിയമനം. ഇപ്പോൾ മൂന്ന് വർഷമാണ് പൂർത്തീകരിച്ചത് പ്രസിഡൻ്റ് ട്രംപ് ഏജൻസിയിൽ ഒരു പുതിയ നേതാവിനെ നാമനിർദ്ദേശം ചെയ്തതിന് ശേഷം.റേയുടെ രാജി തീരുമാനം ചില നിയമനിർമ്മാതാക്കൾക്ക് ആശ്ചര്യകരമല്ല. ക്രിസ്റ്റഫർ റേയുടെ രാജി അമേരിക്കയെ സംബന്ധിച്ചിടത്തോളം മഹത്തായ ദിവസമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ട്രംപിനെതിരായ രണ്ട് കുറ്റാരോപണങ്ങളിലേക്ക് നയിച്ച ഉന്നത അന്വേഷണങ്ങളും വ്രെയുടെ ഭരണകാലത്ത് ഉൾപ്പെടുന്നു. വ്രെ സ്ഥാനമൊഴിഞ്ഞതോടെ, പകരം ട്രംപിൻ്റെ നോമിനി കാഷ് പട്ടേലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു സ്ഥിരീകരണ ഹിയറിംഗുകൾക്ക് മുന്നോടിയായി പിന്തുണ ഉറപ്പാക്കാൻ 44 കാരനായ പട്ടേൽ തിങ്കളാഴ്ച ക്യാപിറ്റോൾ ഹില്ലിൽ എത്തിയിരുന്നു പട്ടേൽ എഫ്ബിഐയുടെ കടുത്ത വിമർശകനായിരുന്നു, താൻ അതിൻ്റെ അധികാരം…

തലവടി സി എം എസ് ഹൈസ്കൂളിൽ വണ്ടർ ബീറ്റ്സ് ലോഗോ പ്രകാശനം ചെയ്തു

എടത്വാ : തലവടി കുന്തിരിക്കൽ സി എം എസ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന അത്യാധുനിക പ്രീ പ്രൈമറി നേഴ്സറി സ്കൂൾ വണ്ടർ ബീറ്റ്സ് ലോഗോ പ്രകാശനം തലവടി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ കെ സന്തോഷ് പ്രോജക്ട് കൺവീനർ ജിബി ഈപ്പനു നൽകി നിർവഹിച്ചു. സംഘടന പ്രസിഡന്റ് റവ. മാത്യു ജിലോ നൈനാൻ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ട് പ്രവർത്തനത്തെക്കുറിച്ച് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള വിശദീകരിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യു, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ, ടോം ഫ്രാൻസിസ് പരുമൂട്ടിൽ, അദ്ധ്യാപകരായ റോബി തോമസ്, ആനി കുര്യൻ എന്നിവർ പ്രസംഗിച്ചു. വണ്ടർ ബീറ്റ്സ് പ്രതിഷ്ഠ ഡിസംബര്‍ 26-ാം തീയതി 9:00 മണിക്ക് സിഎസ്‌ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ നിർവഹിക്കും. ഡിസംബര്‍…

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചു കയറി; നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോടിൽ വഴിയരികിലൂടെ നടന്നു പോയിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ​ഗുരുതരാവസ്ഥയിലായിരുന്ന നാല് വിദ്യാർത്ഥികളും മരിച്ചതായി സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലുപേരും കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്. അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയില്‍ ചികിത്സയിലാണ്.

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

കൊല്ലം: വ്യാഴാഴ്ച സമാപിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] ജില്ലാ സമ്മേളനത്തിൽ മൂന്നാം തവണയും കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്.സുദേവൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം 2018ൽ കെ എൻ ബാലഗോപാലിൽ നിന്ന് ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. 1970 മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന സുദേവൻ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡിവൈഎഫ്ഐ) രൂപീകരണത്തിനു ശേഷം കൊല്ലം ജില്ലയിൽ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. തുടർന്ന് സംസ്ഥാന ട്രഷററായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. സെൻ്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന സെക്രട്ടറി, കൊല്ലം ജില്ലാ പ്ലാൻ്റേഷൻ യൂണിയൻ വർക്കിങ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ ജില്ലാ പഞ്ചായത്ത് അംഗമായ അദ്ദേഹം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും…

പ്രവാസി യുവതിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്

ബഹ്‌റൈന്‍: ജോലി നഷ്ടപ്പെട്ട് വിസ പുതുക്കാൻ കഴിയാതെ നിയമക്കുരുക്കിൽ അകപ്പെട്ട കൊല്ലം സ്വദേശിനിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. നിയമക്കുരുക്കിൽ അകപ്പെട്ടു ബുദ്ധിമുട്ടിയ കൊല്ലം കൊട്ടാരക്കര സ്വദേശി ചിത്രയ്ക്ക് കെ.പി.എ ചാരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ അവരുടെ താമസ സ്ഥലത്ത് ഭക്ഷണ കിറ്റ് എത്തിച്ചു നൽകുകയും തുടർന്ന് നിയമ സഹായവും, വിസാ പ്രശ്നങ്ങളും തീർത്തു നാട്ടിലേക്ക് മടങ്ങാനുള്ള വിമാന യാത്രാ ടിക്കറ്റും കൈമാറി. കെ.പി. എ ട്രഷറർ മനോജ് ജമാൽ, ചാരിറ്റി വിംഗ് കൺവീനർമാരായ സജീവ് ആയൂർ, നിഹാസ് പള്ളിക്കൽ, നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ പിള്ള, ഷമീർ സലിം, റെജിമോൻ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം സന്തോഷ്, സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂല എന്നിവർ സന്നിഹിതരായിരുന്നു