അന്നമ്മ മാത്യു (71) ന്യൂജേഴ്സിയിൽ അന്തരിച്ചു

ന്യൂജേഴ്സി: ചെറുകോൽ വാഴകുന്നത്ത്, പെരുമത്തേത്ത് മാത്യൂ വറുഗീസിന്റെ (രാജു) ഭാര്യ അന്നമ്മ മാത്യു (71) ന്യൂജേഴ്സിയിൽ അന്തരിച്ചു. പരേതരായ പി.പി. നൈനാൻ്റെയും, അന്നമ്മ നൈനാൻ്റെയും എട്ടു മക്കളിൽ അഞ്ചാമത്തെ പുത്രി ആയ അന്നമ്മ കല്ലൂപ്പാറ, മാരേട്ട് പാറക്കടവിൽ കുടുംബാംഗമാണ്. അമേരിക്കയിലേക്ക് കുടിയേറിയതു മുതല്‍ ന്യൂജേഴ്സിയിലെ സെന്റ് മേരീസ്‌ ഓർത്തഡോക്സ് ചർച്ച്‌ ഓഫ് ഇൻഡ്യയിലെ (ലിണ്ടൻ) മെംബറും, സജീവ പ്രവർത്തകയുമായിരുന്നു. മക്കൾ: നോജിൻ മാത്യൂ, ലവിൻ മാത്യൂ. സഹോദരങ്ങൾ: പരേതനായ സണ്ണിക്കുട്ടി, പരേതയായ സൂസൻ, കുഞ്ഞുമോൾ, സാലി, സോജൻ, ഫിലിപ്പ്, ഉഷ (എല്ലാവരും ന്യൂജേഴ്സി, യു‌എസ്‌എ). സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാരേട്ട് 973 715 4205.

ഹൂസ്റ്റൺ കോട്ടയം ക്ലബിന് ശക്തമായ യുവ നേതൃത്വം

ഹൂസ്റ്റൺ: ഹൂസ്റ്റൺ കോട്ടയം ക്ലബിന് പരിചയ സമ്പന്നരുടെയും യുവാക്കളുടെയും നേതൃത്വത്തിൽ ശക്തമായ നേതൃ നിര ചുമതലയേറ്റു. ‘അക്ഷര നഗരി’യുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വം പുതിയ കാഴ്ചപാടും ദീർഘവീക്ഷണവുമുള്ള ഒരുപറ്റം വ്യക്തിത്വങ്ങളിൽ എത്തിച്ചേർന്നപ്പോൾ ഹൂസ്റ്റണിലെ കോട്ടയം നിവാസികൾ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് ചെയർമാൻ ബാബു ചാക്കോയുടെ അധ്യക്ഷതയിൽ മാർച്ച് 9 നു സ്റ്റാഫോർഡിലെ കേരള കിച്ചൻ റെസ്റ്റോറന്റിൽ ചേർന്ന പൊതു യോഗത്തിൽ അംഗങ്ങളിൽ ഭൂരിപക്ഷവും പങ്കെടുത്തു പ്രസിഡണ്ട് ജോമോൻ ഇടയാടി അദ്ധ്യക്ഷത വഹിച്ചു. ക്ലബിന്റെ സ്ഥാപകാംഗവും ജോയിന്റ് സെക്രട്ടറിയുമായിരുന്ന പരേതനായ മാത്യു പന്നപ്പാറയോടുള്ള ആദരസൂചകമായി അംഗങ്ങൾ മൗനമായി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ; പങ്കു ചേർന്ന് അനുശോചന സന്ദേശം അറിയിക്കുകയും കൈമാറുകയും ചെയ്തു. അദ്ദേഹം ക്ലബ്ബിന് നൽകി തന്ന എല്ലാ നല്ല കാര്യങ്ങളെയും അംഗങ്ങൾ അനുസ്മരിച്ചു. 2009 ൽ പ്രവർത്തനമാരംഭിച്ച സംഘടനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും ജീവകാരുണ്യ പദ്ധതികൾ ഉൾപ്പെടെ പുതിയ…

നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഐ. വർഗീസ് ജന്മനാട്ടിലേക്ക്

ഡാളസ്: ഡാളസിലെ നാല് പതിറ്റാണ്ട് നീണ്ട ഐതിഹാസിക സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾക്കു വിരാമമിട്ടു ഐ വർഗീസ് (ഇടിച്ചെറിയ വർഗീസ്) മാർച്ച് മാസം അവസാനത്തോടെ അമേരിക്കയിൽ നിന്നും പിറന്ന മണ്ണിലേക്ക് (കേരളത്തിലേക്ക്) മടങ്ങുന്നു. കേരള അസോസിയേഷന്റെ മാത്രമല്ല അമേരിക്കൻ മലയാളികളുടെ ചരിത്ര താളുകളിൽ തങ്കലിപികളിൽ ലിഖിതപ്പെടുത്തേണ്ട അമൂല്യ വ്യക്തിത്വത്തിന്റെ ഉടമയാണ് ഐ വർഗീസെന്ന് വിശേഷിപ്പിച്ചാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ലതന്നെ. കേരളത്തിൽ കൊല്ലം ജില്ലയിൽ ആദിത്യനെല്ലൂരിൽ ജനിച്ച ശ്രീ ഐ. വർഗീസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രസ്ഥാനത്തിലും പിന്നീട് ഗവണ്മെന്റ് സർവീസിൽ (ടാക്സ്‌ & റെവന്യു ഡിപ്പാർട്മെന്റ് ) പ്രവേശിച്ചപ്പോൾ ജോലിയ്ക്കൊപ്പം എൻ ജി ഒ യൂണിയനിലും സജീവമായി പ്രവർത്തിക്കുകയും പ്രസ്തുതസംഘടനയുടെ നിര്‍ണായകസ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. 1983 കേരളത്തിലെ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്ക എന്ന സ്വപ്നഭൂമിയിൽ ഭാര്യ മോളി ,മക്കൾ റിനോ റെനി എന്നിവരോടൊപ്പമാണ് ഡിട്രോയിറ്റിൽ…

ഹൂസ്റ്റണിൽ അന്തരിച്ച.കെ. എം. മത്തായി (ജോയി 76) യുടെ സംസ്കാരം 29ന്

ഹൂസ്റ്റൺ: പുല്ലാട് കോട്ടുഞ്ഞാലിൽ പരേതരായ ജോർജിന്റെയും, ഏലിയാമ്മയുടെയും മകൻ അന്തരിച്ച കെ.എം. മത്തായി (ജോയി-76) യുടെ പൊതുദർശനം 28 ന് വെള്ളിയാഴ്ച എബനേസർ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ(3350 Fuqua St, Houston, TX 77047) വച്ച് വൈകിട്ട് 6 മുതൽ 9 വരെയും, 29 ശനിയാഴ്ച രാവിലെ 9:30 മുതൽ 12 വരെ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( South Park Funeral Home,1310 N.main st, Pearland,Tx 77581)സംസ്കാരവും നടത്തും. ഭാര്യ: അമ്മിണി മത്തായി ഓതറ മാടപ്പാട്ട് മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോജി (ഹൂസ്റ്റൺ), ജോഷി( ഹൈദരാബാദ്), ജോമോൻ( കേരളം). മരുമക്കൾ: ജിനു, അഞ്ചു, രാജി. കൊച്ചുമക്കൾ: അഭിഗേൽ, വിക്ടോറിയ, ഗബ്രിയേല, നതാനിയ,ഒലീവിയ. ജൊവാനാ, മാളു. സഹോദരങ്ങൾ: (പരേതരായ…

നക്ഷത്ര ഫലം (22-03-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്കൊരു ഭാഗ്യ ദിവസമായിരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു കാര്യം നിങ്ങളെ ഇന്ന് പ്രകോപിച്ചേക്കാം. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും ഗുണകരമാകും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയും. അതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. നേരിടേണ്ടി വരുന്ന ചില അനുഭവങ്ങള്‍ ഇന്ന് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക നിങ്ങളെ തളര്‍ത്തും. തുലാം: മാനസിക സമാധാനത്തിന് ഇന്ന് ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കുക. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ദൈവത്തിന് നന്ദി പറയുക. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും നിങ്ങള്‍ക്ക് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായകരമാകും. വൃശ്ചികം: ഇന്ന് മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം വളരെ…

എ.ഐ.സി.സി സമ്മേളനം സബർമതി നദീതീരത്ത് നടക്കും; രാഹുൽ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാർഗെ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 9 ന് അഹമ്മദാബാദിലെ സബർമതി നദീതീരത്ത് കോൺഗ്രസിന്റെ ദേശീയ സമ്മേളനം നടക്കും. 64 വർഷങ്ങൾക്ക് ശേഷം ഗുജറാത്ത് മണ്ണിൽ നടക്കുന്ന ഈ കൺവെൻഷനിൽ രാജ്യത്തുടനീളമുള്ള 3000-ത്തിലധികം പാർട്ടി നേതാക്കൾ പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനുമുമ്പ് ഏപ്രിൽ 8 ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ചേരും. ഷാഹിബാഗിലുള്ള സർദാർ പട്ടേൽ ദേശീയ സ്മാരക കെട്ടിടത്തിലാണ് ഈ യോഗം നടക്കുക. ഗുജറാത്ത് കോൺഗ്രസ് പ്രസിഡന്റ് ശക്തിസിംഗ് ഗോഹിൽ വെള്ളിയാഴ്ചയാണ് ഈ വിവരം അറിയിച്ചത്. പാർട്ടിയുടെ സിഡബ്ല്യുസി (കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി) യോഗം ഏപ്രിൽ 8 ന് ഷാഹിബാഗിലെ സർദാർ വല്ലഭായ് പട്ടേൽ ദേശീയ സ്മാരകത്തിൽ നടക്കുമെന്നും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനം ഏപ്രിൽ 9 ന് സബർമതി നദീതീരത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 8…

തടവുകാരെ കൈമാറുന്നതിനുള്ള ചർച്ചകൾ നിർത്തി വച്ചിട്ടില്ലെന്ന് ഹമാസ്

ദോഹ: ഇസ്രായേലുമായുള്ള തടവുകാരുടെ കൈമാറ്റ കരാറിനെക്കുറിച്ചുള്ള ആശയവിനിമയമോ ചർച്ചകളോ നിർത്തിവച്ചതായുള്ള മാധ്യമ റിപ്പോർട്ട് ഹമാസ് നിഷേധിച്ചു. “ഇസ്രയേലുമായുള്ള തടവുകാരുടെ കൈമാറ്റ കരാറുമായി ബന്ധപ്പെട്ട ആശയവിനിമയം വിച്ഛേദിക്കുകയോ ചർച്ചകൾ നിർത്തലാക്കുകയോ ചെയ്തതായി ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്തത് ഞങ്ങൾ നിഷേധിക്കുന്നു,” ഹമാസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. “ചർച്ചകളുടെ കാതലായ ഭാഗം ഇപ്പോഴും കരാറിലാണെന്നും മധ്യസ്ഥരുമായി എല്ലാ ഉത്തരവാദിത്തത്തോടും ഗൗരവത്തോടും കൂടി കാര്യങ്ങൾ നടത്തുന്നുണ്ടെന്നും” ഹമാസ് ഊന്നിപ്പറഞ്ഞു. തടവുകാരുടെ മോചനം ഉറപ്പാക്കുന്നതിനും, യുദ്ധം അവസാനിപ്പിക്കുന്നതിനും, ഇസ്രായേലി പിന്‍മാറ്റം കൈവരിക്കുന്നതിനും സഹായിക്കുന്ന തടവുകാരെയും ബന്ദികളെയുമെല്ലാം കൈമാറുന്നതിനുള്ള കരാറിലെത്തുന്നതിനായി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ നിർദ്ദേശവും നിർദ്ദേശിച്ച വിവിധ ആശയങ്ങളും പുനഃപരിശോധിക്കുകയാണെന്ന് ഹമാസ് പറഞ്ഞു. ഗാസയിലെ ഇസ്രായേൽ സൈനിക സംഘർഷം അവസാനിപ്പിക്കുന്നതിനും പ്രാഥമിക വെടിനിർത്തലും തടവുകാരെ കൈമാറുന്ന കരാറും നടപ്പാക്കുന്നത് പുനരാരംഭിക്കുന്നതിനുമുള്ള മധ്യസ്ഥർ സമർപ്പിച്ച നിർദ്ദേശം ഹമാസ് പരിഗണിക്കുന്നുണ്ടെന്ന് ഹമാസ്…

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് തീ അണയ്ക്കുന്നതിനിടെ പണമൊന്നും കണ്ടെടുത്തില്ലെന്ന് ഡല്‍ഹി ഫയർഫോഴ്‌സ്

ന്യൂഡല്‍ഹി: ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായ സമയത്ത് ജഡ്ജി ജഡ്ജി വീട്ടിൽ ഉണ്ടായിരുന്നില്ല. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ പോയപ്പോൾ കോടിക്കണക്കിന് രൂപയുടെ പണം കണ്ടെത്തിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഈ കാര്യത്തിൽ നടപടി വേണമെന്ന ആവശ്യം ഉയർന്നതോടെ വിഷയം സുപ്രീം കോടതിയിൽ എത്തി. വെള്ളിയാഴ്ച രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികൾ ഈ വിഷയം ഉന്നയിച്ച് ബഹളമുണ്ടാക്കുകയുംക്‍ ഹെയ്തിരുന്നു. എന്നാൽ, ഇപ്പോൾ ഈ സംഭവത്തിൽ പുതിയൊരു ട്വിസ്റ്റ് വന്നിരിക്കുന്നു. ഡൽഹി അഗ്നിശമന വകുപ്പ് ഒരു കുറിപ്പ് പുറത്തിറക്കി എല്ലാവരെയും അത്ഭുതപ്പെടുത്തി. ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന അവകാശവാദം അഗ്നിശമന വകുപ്പ് തള്ളി. സംഭവസ്ഥലത്ത് നിന്ന് പണമൊന്നും കണ്ടെത്തിയില്ലെന്ന് ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) മേധാവി അതുൽ ഗാർഗ് പറഞ്ഞു. മാർച്ച് 14 ന് രാത്രി 11.35 ന് ജസ്റ്റിസ് വർമ്മയുടെ…

ടെസ്‌ലയെ ആക്രമിക്കുന്നവരെ ‘എൽ സാൽവഡോർ’ ജയിലിലേക്ക് അയക്കും: ട്രംപിന്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം

വാഷിംഗ്ടണ്‍: ടെസ്‌ല വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുന്ന വ്യക്തികളെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. “ഇലോണ് ഭ്രാന്താകുന്നതിന് മുമ്പ് ഞാൻ ഇത് വാങ്ങി” എന്നെഴുതിയ സ്റ്റിക്കറുകളാണ് ട്രം‌പിനെ ചൊടിപ്പിച്ചത്. ട്രംപ് എപ്പോഴും മസ്‌കിന്റെയും ടെസ്‌ലയുടെയും ശക്തമായ പിന്തുണക്കാരനായിരുന്നു. ടെസ്‌ല കമ്പനിയെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം നിരന്തരം ശ്രമിക്കുന്നുണ്ട്. കൂടാതെ, കമ്പനിയുടെ ഓഹരികളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്‌ല വാഹനങ്ങളെയും സൗകര്യങ്ങളെയും ആക്രമിക്കുന്നവർക്ക് 20 വർഷം വരെ തടവ് ലഭിക്കുമെന്ന് അദ്ദേഹം അടുത്തിടെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. അവരെ എൽ സാൽവഡോറിലെ കുപ്രസിദ്ധമായ ജയിലിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊളോടോവ് കോക്ടെയിലുകൾ ഉപയോഗിച്ച് ടെസ്‌ല പ്രോപ്പർട്ടികൾ ആക്രമിച്ച മൂന്ന് വ്യക്തികൾക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയതിന് പിന്നാലെയാണ് ഈ പരാമർശങ്ങൾ വന്നത്. #TeslaTakedown പ്രസ്ഥാനവുമായി ബന്ധപ്പെട്ടതായിരുന്നു ആക്രമണം. കഴിഞ്ഞ വർഷം മുതൽ ടെസ്‌ലയുടെ ഓഹരികൾ 50 ശതമാനം ഇടിഞ്ഞു.…

ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരമായ പദവി ട്രംപ് റദ്ദാക്കി; 5 ലക്ഷത്തിലധികം ആളുകൾ നാടുകടത്തൽ ഭീഷണിയിൽ

വാഷിംഗ്ടണ്‍: നാല് രാജ്യങ്ങളിലെ പൗരന്മാരുടെ നിയമപരമായ പദവി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവസാനിപ്പിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുന്നു. വാസ്തവത്തിൽ, അധികാരത്തിൽ വന്നാലുടൻ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. 2022-ൽ മുൻ പ്രസിഡന്റ് ജോ ബൈഡൻ ‘മാനുഷിക പരോളിന്റെ’ അടിസ്ഥാനത്തിൽ നാല് രാജ്യങ്ങളിലെ പൗരന്മാർക്ക് നിയമപരമായ പദവി നൽകിയിരുന്നു. 2025 ജനുവരി 20 ന് രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം, ഡൊണാൾഡ് ട്രംപ് ഒന്നിനുപുറകെ ഒന്നായി കടുത്ത തീരുമാനങ്ങൾ എടുക്കുകയാണ്. നാല് രാജ്യങ്ങളിലെ പൗരന്മാരുടെ നിയമപരമായ പദവിയാണ് അദ്ദേഹം റദ്ദാക്കിയത്. അതോടെ ഏകദേശം 5,32,000 ആളുകൾ അപകടത്തിലാണ്. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഒരു മാസത്തിനുള്ളിൽ നാടുകടത്തുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു.…