ഇല്ലിനോയിസ്:ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് 51-ആം ഡിസ്ട്രിക്റ്റിലേക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ടോസി ഉഫോഡികെയെ പരാജയപ്പെടുത്തി സംസ്ഥാന പ്രതിനിധി നബീല സയ്യിദ് ഇല്ലിനോയിസ് സ്റ്റേറ്റ് ഹൗസ് സീറ്റ് നിലനിർത്തി. 91% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നബീല സയ്യിദ് 55% വോട്ട് നേടി 45% വോട്ടുകൾ മാത്രമാണ് ടോസിക് നേടാനായത് .ഹത്തോൺ വുഡ്‌സ്, ലോംഗ് ഗ്രോവ്, സൂറിച്ച് തടാകം എന്നിവയുൾപ്പെടെ ചിക്കാഗോയുടെ വടക്കൻ പ്രാന്തപ്രദേശങ്ങളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന 51-ആം ഡിസ്ട്രിക്റ്റിലെ തൻ്റെ ഏറ്റവും പുതിയ വിജയം സയ്യിദ് ആഘോഷിച്ചു. ഇപ്പോൾ 25 വയസ്സുള്ള അവർ, 2022-ൽ ആദ്യമായി ചരിത്രം സൃഷ്ടിച്ചു, ഇല്ലിനോയിസ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും അതിലെ ആദ്യത്തെ രണ്ട് മുസ്ലീം അംഗങ്ങളിൽ ഒരാളുമായി. 2016-ലെ ഡൊണാൾഡ് ട്രംപിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന കുടിയേറ്റ വിരുദ്ധ, മുസ്ലീം വിരുദ്ധ സാഹചര്യങ്ങൾക്കിടയിലാണ് സയ്യിദ് തൻ്റെ ഹൈസ്കൂൾ…
Author: പി പി ചെറിയാൻ
മാർത്തോമ, സി എസ് ഐ, സിഎൻഐ സഭകൾ സഭൈക്യ പ്രാർത്ഥന ദിനം നവംബർ 10 ന്
ന്യൂയോർക് :മാർത്തോമ സി എസ് ഐ സി എൻ എൽ സഭകൾ ചേർന്ന് എല്ലാ വർഷവും നവംബർ മാസത്തിലെ രണ്ടാം ഞായറാഴ്ച സഭൈക്യ പ്രാർത്ഥന ദിനമായി ആചരിച്ചുവരുന്നു. ഈ വർഷം ഈ ഐഖ്യാആഘോഷം നവംബർ പത്താം തീയതി ഞായറാഴ്ചയാണ് സഭകളുടെ ഐക്യം ദൈവരാജ്യ സാക്ഷ്യത്തിനായി എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. സഭകൾ ഒന്നാകുക എന്നതിലുപരി വ്യത്യസ്തതകൾ അംഗീകരിച്ച ദൈവരാജ്യ സാക്ഷ്യം നിർവഹിക്കുക എന്നതാണ് ഐക്യം എന്നതിലൂടെ ലക്ഷ്യമാക്കുന്നത് .വ്യത്യസ്തതയും വൈവിധ്യവും ദൈവീക ദാനവും ആണ് എന്ന് അംഗീകരിച്ചുകൊണ്ട് നാം ഒരുമയോടെ പ്രവർത്തിക്കനാമെന്നു ഇതുസംബന്ധിച്ചു പുറത്തിറക്കിയ സർക്കുലറിൽ മാർത്തോമ മെത്രാപോലിത്ത ഉദ്ബോധിപ്പിച്ചു മാർത്തോമ സി എസ് ഐ സി എൻ എസ് ചേർന്നുള്ള സഭൈക്യ പ്രസ്ഥാനമായ കമ്മ്യൂണിറ്റി ചർച്ചസ് ഇൻ ഇന്ത്യ യുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകുന്നു. വ്യത്യസ്ത ചരിത്രവും പാരമ്പര്യവും അനുഷ്ഠാനങ്ങളും ഉള്ള സഭകൾ ഐക്യത്തിൻറെ…
ഖുർആൻ വിളംബരം ചെയ്യുന്നത് മാനവികതയുടെ സന്ദേശം: സി മുഹമ്മദ് ഫൈസി
കോഴിക്കോട്: വിശുദ്ധ ഖുർആൻ വിളംബരം ചെയ്യുന്നത് മാനവികതയുടെ മഹിത സന്ദേശമാണെന്നും അതനുസരിച്ച് ജീവിക്കുന്നവർക്ക് ആരെയും ദ്രോഹിക്കാനാവില്ലെന്നും മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ഖുർആൻ പ്രമേയമായി നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വൈജ്ഞാനിക മത്സരമായ മർകസ് ഖുർആൻ ഫെസ്റ്റ്(എം.ക്വു.എഫ്) രണ്ടാം എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഫൈനൽ മത്സരങ്ങൾക്കാണ് കാരന്തൂരിലെ മർകസ് കൺവെൻഷൻ സെന്ററിൽ വൈകുന്നേരം അഞ്ചിന് തുടക്കമായത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ വിവിധ ജില്ലകളിലെ 29 ക്യാമ്പസുകളിലെ 800 വിദ്യാർഥികൾ മാറ്റുരക്കും. ഖുർആൻ പ്രമേയമായ 28 വ്യത്യസ്ത മത്സരങ്ങളാണ് ഫെസ്റ്റിന്റെ മുഖ്യ ആകർഷകം. ഖുർആൻ പാരായണത്തിലും മനഃപാഠത്തിലും പരിശീലിപ്പിക്കുകയും അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരങ്ങളിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുകയും ചെയ്യുകയെന്നതാണ് ഫെസ്റ്റിന്റെ ലക്ഷ്യം. വിശുദ്ധ ഖുർആന്റെ മാനവിക സന്ദേശം, ബഹുസ്വരത,…
ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി മീറ്റിംഗ്: ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി
കോഴിക്കോട്: ഓസ്ട്രിയയിലെ വിയന്നയില്‍ ഈ മാസം ആദ്യത്തിൽ നടന്ന ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (IAEA) ടൂള്‍സ് ആന്‍ഡ് എക്യുപ്മെന്റ് ടെക്നിക്കല്‍ മീറ്റിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മര്‍കസ് പൂര്‍വ വിദ്യാര്‍ഥി അശ്‌റഫ് തൊണ്ടിക്കോടന്‍. ഐ.എ.ഇ.എ അംഗരാജ്യങ്ങളിലെ സീല്‍ഡ് സോഴ്സ് മാനേജ്മെന്റ് മേഖലയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകമെമ്പാടുമുള്ള വിദഗ്ധര്‍ പങ്കെടുത്ത യോഗത്തില്‍ ‘ഉപയോഗശൂന്യമായ റേഡിയോ ആക്ടീവ് സീല്‍ ചെയ്ത ഉറവിടങ്ങളുടെ മാനേജ്‌മെന്റ്’ എന്ന വിഷയത്തിലാണ് മുഹമ്മദ് അശ്‌റഫ് പ്രബന്ധമവതരിപ്പിച്ചത്. റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റേഡിയേഷന്‍ ആന്‍ഡ് ഐസോടോപ്പ് ടെക്നോളജി(BRIT)യിൽ സയന്റിഫിക് ഓഫീസറാണ് മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി കൂടിയായ മുഹമ്മദ് അശ്‌റഫ് തൊണ്ടിക്കോടന്‍.
‘ഫൂട്ട്പ്രിന്റ്’ പൈതൃക യാത്ര സംഘടിപ്പിച്ചു
കാരന്തൂർ: മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ യൂഫോറിയയുടെ ഭാഗമായി ‘ഫൂട്ട്പ്രിന്റ്’ പൈതൃക യാത്ര സംഘടിപ്പിച്ചു. നവംബർ 29, 30, ഡിസംബർ 01 തിയ്യതികളിലായി നടക്കുന്ന ഫെസ്റ്റിവൽ പരിപാടികൾക്ക് തുടക്കമിട്ടാണ് കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക കലാലയങ്ങളിലേക്കും പണ്ഡിതന്മാരുടെ സമീപത്തേക്കും പൈതൃക കേന്ദ്രങ്ങളിലേക്കും യാത്ര സംഘടിപ്പിച്ചത്. ജീവിച്ചിരിക്കുന്നവരും മരണപെട്ടവരുമായ കേരളീയ പണ്ഡിതരുടെ സംഭാവനകൾ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തിയത്. മലപ്പുറം മഅ്ദിൻ അക്കാദമി, ജാമിഅ ഇഹ്‌യാഉസ്സുന്ന ഒതുക്കുങ്ങൽ, കോടമ്പുഴ ദാറുൽ മആരിഫ്, മമ്പുറം മഖാം, ഉസ്താദുൽ അസാതീദ് ഒ. കെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാർ മഖാം, ആശിഖുറസൂൽ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ മഖാം എന്നീ കേന്ദ്രങ്ങളാണ് യാത്രയിൽ പ്രധാനമായി സന്ദർശിച്ചത്. കൂടാതെ സമസ്ത പ്രസിഡന്റ് റഈസുൽ ഉലമ ഇ. സുലൈമാൻ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ…
ഇന്ത്യയിലെ ആമസോണിൻ്റെയും ഫ്ലിപ്കാർട്ടിൻ്റെയും വിൽപ്പന കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്
വിദേശ നിക്ഷേപ നിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ആമസോണിൻ്റെയും ഫ്ലിപ്കാർട്ടിൻ്റെയും വിൽപ്പന കേന്ദ്രങ്ങളില്‍ ED (എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്) ഇന്ത്യയിൽ റെയ്ഡ് നടത്തി. സിസിഐ (കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ)യുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാദേശിക വ്യാപാരികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രവർത്തനങ്ങൾ ഇഡി നിരീക്ഷിക്കുന്നു. വിശ്വാസ വിരുദ്ധ അന്വേഷണത്തിന് ശേഷമാണ് ആമസോണും ഫ്ലിപ്കാർട്ടും സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ന്യൂഡൽഹി: ആമസോണും ഫ്ലിപ്കാർട്ടുമായി ബന്ധപ്പെട്ട നിരവധി വിൽപ്പനക്കാർക്കെതിരെ ഇന്ത്യയുടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഈ റെയ്ഡ് നടന്നത്. ഇന്ത്യയുടെ വിദേശ നിക്ഷേപ നിയമങ്ങളുടെ ലംഘനം സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായാണ് ഈ നടപടി. ഈ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തന രീതികളെക്കുറിച്ച് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചോദ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് റെയ്ഡ് ആരംഭിച്ചത്. ആമസോണിലും ഫ്ലിപ്കാർട്ടിലും ഈ…
മാന്നാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും നവംബര്‍ 10ന്
മാന്നാർ: മാന്നാർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും നവംബര്‍ 10ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടത്തും. മാന്നാർ നായർ സമാജം അക്ഷര സ്കൂളിൽ നടക്കുന്ന ക്യാമ്പ് മാന്നാർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് അഭിറാം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ലയൺ യോഹന്നാ൯ ഗീവർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ണാശുപത്രിയായ തിരുനെല്‍വേലി അരവിന്ദ് കണ്ണാശുപത്രിയുടെയും, ആലപ്പുഴ ജില്ലാ അന്ധത നിവാരണ നിയന്ത്രണ സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സോൺ ചെയർമാൻ എംജെഎഫ് സുരേഷ് ബാബു, സെക്രട്ടറി ചാന്ദിനി ബൈജു എന്നിവർ അറിയിച്ചു. വിവരങ്ങള്‍ക്ക്: 98477 47385.
ഒറ്റക്കെട്ടായി നിന്നാൽ നമ്മൾ സുരക്ഷിതരാകും: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മഹാരാഷ്ട്രയിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മതത്തിൻ്റെയും ജാതിയുടെയും പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയാണ് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മതത്തിൻ്റെ പേരിൽ സമൂഹത്തെ വിഭജിച്ച പാർട്ടിയാണ് ഇപ്പോൾ ജാതിയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ നമ്മൾ സുരക്ഷിതരായിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം വെള്ളിയാഴ്ച ധൂലെയിൽ ആരംഭിച്ചു. തൻ്റെ 50 മിനിറ്റ് പ്രസംഗത്തിൽ മഹാ വികാസ് അഘാഡി (എംവിഎ), കോൺഗ്രസിൻ്റെ വിഘടനവാദം, മഹാരാഷ്ട്രയുടെ വികസനം, സ്ത്രീകൾക്കും ആദിവാസികൾക്കും വേണ്ടി നടത്തിയ ശ്രമങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ പരിഹസിച്ച മോദി, തങ്ങളുടെ സർക്കാരിന് ചക്രങ്ങളോ ബ്രേക്കുകളോ ഇല്ലെന്നും ഡ്രൈവർ സീറ്റിനായി പരസ്പരം പോരടിക്കുകയാണെന്നും പറഞ്ഞു. നേരത്തെ മതത്തിൻ്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ചിരുന്ന…
97 കാരനായ എല്‍ കെ അദ്വാനിയുടെ വീട്ടിലെത്തി പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നു
ഇന്ന് (നവംബർ 8 വെള്ളിയാഴ്ച) മുതിർന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് എൽ കെ അദ്വാനി തൻ്റെ 97-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ പ്രത്യേക അവസരത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ജന്മദിനാശംസകൾ നേർന്നു. “ലാൽ കൃഷ്ണ അദ്വാനി ജിയുടെ ജന്മദിനത്തിൽ അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻ്റെ അസാധാരണമായ സംഭാവനകളെ അംഗീകരിക്കുന്ന ഭാരതരത്‌നം അദ്ദേഹത്തിന് ലഭിച്ചതിനാൽ ഈ വർഷം സവിശേഷമാണ്,” പ്രധാനമന്ത്രി ഇന്ന് രാവിലെ എക്‌സിൽ എഴുതി. ന്യൂഡല്‍ഹി: മുതിർന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് എൽ കെ അദ്വാനി ഇന്ന് (നവംബർ 8 വെള്ളിയാഴ്ച) തൻ്റെ 97-ാം ജന്മദിനം ആഘോഷിച്ചു. ഈ പ്രത്യേക അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻ്റെ വസതിയിലെത്തി ജന്മദിനത്തിൽ ആശംസകൾ അറിയിക്കുകയും അദ്ദേഹത്തിൻ്റെ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ പങ്കിനും രാജ്യത്തിൻ്റെ വികസനത്തിനായുള്ള അർപ്പണബോധത്തിനും മോദി അദ്വാനിക്ക് ഊഷ്മളമായ ആശംസകൾ അറിയിച്ചു. അദ്വാനിയുടെ…
സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള പീഡന കേസ്: കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ മൊഴിയെടുത്തു
നടനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബംഗളൂരു എയർപോർട്ട് പോലീസാണ് മൊഴിയെടുത്തത്. പീഡനക്കേസ് അന്വേഷിക്കുന്ന മല്ലികാർജുൻ്റെ നേതൃത്വത്തില്‍ നടത്തിയ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം മൊഴി വിശദമായി പരിശോധിക്കുമെന്നും രഞ്ജിത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിൽ ആണ് രഞ്ജിത്തിനെതിരെ ആസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്ട് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് 2012 യുവാവിനെ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയും അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് രഞ്ജിത്തിനെരെയുള്ള ആരോപണം. കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത…
