മദ്രസ വിദ്യാഭ്യാസവും സ്കൂൾ സംവിധാനവും തമ്മിലുള്ള വ്യത്യാസം

യുപിയിലെ മദ്രസകൾക്ക് സുപ്രീം കോടതി ഭരണഘടനാപരമായ അംഗീകാരം നൽകിയതിനാൽ മദ്രസ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് പുതിയ ചോദ്യം ഉയർന്നു വന്നിരിക്കുകയാണ്. മദ്രസകളിൽ എങ്ങനെ വിദ്യാഭ്യാസം നടക്കുന്നു, ഏതൊക്കെ വിഷയങ്ങളാണ് അവിടെ പഠിപ്പിക്കുന്നത്, അവയുടെ രീതി സ്കൂളുകളിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ്? മദ്‌റസകളുടെ സമ്പ്രദായം, ഫീസ്, പാഠ്യപദ്ധതി എന്നിവയെക്കുറിച്ചും, ഈ തീരുമാനം മദ്രസ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്നും മനസ്സിലാക്കണം! ന്യൂഡല്‍ഹി: അടുത്തിടെ ഉത്തർപ്രദേശിലെ മദ്രസകൾ സംബന്ധിച്ച് സുപ്രീം കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവാണ് കോടതി തള്ളിയത്. മദ്രസകൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകുന്നുണ്ടെന്നും അത് മതേതരത്വത്തിൻ്റെ തത്വങ്ങൾ ലംഘിക്കുന്നില്ലെന്നും ഈ വിധി പറയുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു. ഈ തീരുമാനത്തിന് ശേഷം, മദ്രസകളിലെ വിദ്യാഭ്യാസ രീതി സ്കൂളുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാണ്, അവിടെ എന്താണ്…

തമിഴ്നാട്ടിലെ തെലുങ്കർ വേശ്യകളുടെ സന്തതികളാണ്!: വിവാദ പ്രസ്താവനയുമായി കസ്തൂരി ശങ്കർ

തൻ്റെ സീരിയലുകളിൽ മൃദുവും ശാന്തവുമായി കാണപ്പെടുന്ന കസ്തൂരി ശങ്കർ യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അടുത്തിടെ തമിഴ്‌നാട്ടിലെ തെലുങ്കരുമായി ബന്ധപ്പെട്ട് അവര്‍  നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തെലുങ്ക് ജനത ചരിത്രപരമായി രാജാക്കന്മാരെ സേവിച്ച സ്ത്രീകളിൽ നിന്നാണ്, അതായത് വേശ്യാവൃത്തിയിൽ നിന്നുള്ളവരാണെന്നാണ്  അവരുടെ  അഭിപ്രായം. ഈ പ്രസ്താവനയ്ക്ക് പിന്നാലെ തെലുങ്ക് സമൂഹത്തിൽ രോഷം ഉയരുകയും കസ്തൂരി മാപ്പ് പറയണമെന്ന ആവശ്യവും ഉയരുകയും ചെയ്തു. കസ്തൂരി തൻ്റെ അഭിപ്രായങ്ങളിൽ വ്യക്തത വരുത്തുമോ അതോ ഈ വിവാദം ഇനിയും വർദ്ധിപ്പിക്കുമോ? സീരിയലുകളിലെ മൃദു സ്വഭാവത്തിന് പേരുകേട്ട കസ്തൂരി ശങ്കർ യഥാർത്ഥ ജീവിതത്തിൽ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അടുത്തിടെ തമിഴ്‌നാട്ടിലെ തെലുങ്ക് ജനതയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് ഒരു കമൻ്റ് നൽകി അവര്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു കാലത്ത് രാജാക്കന്മാരെ സേവിച്ചിരുന്ന, അതായത് വേശ്യകളായിരുന്ന സ്ത്രീകളുടെ…

മൂന്ന് വ്യത്യസ്ത ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിച്ച അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി

ദോഹ: മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മോട്ടിവേഷണല്‍ പുസ്തകം പ്രസിദ്ധീകരിച്ച അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി ഖത്തറിലെ മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഇംഗ്‌ളീഷ്, അറബിക്, മലയാളം എന്നീ ഭാഷകളില്‍ പുസ്തകമെഴുതി ഈ അപൂര്‍വ ബഹുമതി സ്വന്തമാക്കിയത്. സക്‌സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്‌ളീഷില്‍ പുസ്തകം ജൂലൈ മാസം പുറത്തിറങ്ങിയിരുന്നു. ത അ് വീദാത്തുന്നജാഹ് എന്ന പേരില്‍ അറബിയിലും വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗം എന്ന പേരില്‍ മലയാളത്തിലും പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും. പുസ്തകങ്ങളുടെ ഔപചാരികമായ പ്രകാശനം നവംബര്‍ 6 മുതല്‍ 17 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന നാല്‍പത്തിമൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നടക്കും. ഖത്തറിലും ഇന്ത്യയിലും പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്‌സാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

മർകസ് കലണ്ടർ പ്രകാശനം ചെയ്തു

കോഴിക്കോട്: 2025 ലെ മർകസ് കലണ്ടർ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലായി പുറത്തിറക്കുന്ന കലണ്ടർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ മർകസ് സാരഥികൾ ചേർന്നാണ് പ്രകാശനം ചെയ്തത്. വിശേഷ ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ തുടങ്ങി ഓരോ ദിവസത്തെയും പ്രത്യേകതകളും നിസ്കാര സമയങ്ങളും കൃത്യമായി അറിയാൻ സഹായിക്കും വിധം സൂക്ഷ്മതയോടെയും ആകർഷണീയതയോടെയുമാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ,…

സംഘ്പരിവാറിനെ പരാജയപ്പെടുത്തുക, സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ സമീപനങ്ങൾക്കെതിരെ വിധിയെഴുതുക: വെൽഫെയർ പാർട്ടി

മലപ്പുറം: സംഘ്പരിവാറിൻ്റെ പരാജയം ഉറപ്പുവരുത്തുന്നതിനും കേരളത്തിലെ ഇടതു സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുന്നതിനും ഉള്ള അവസരമായി വയനാട് ലോക്സഭാ മണ്ഡലം , പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ പ്രയോജനപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മൂന്നാം തവണ നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ മോദി സർക്കാർ തങ്ങളുടെ വംശീയ അജണ്ടകളും ജനദ്രോഹ നടപടികളും അതേ രീതിയിൽ തന്നെ തുടർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുസ്ലിം – ക്രൈസ്തവ മത ന്യൂനപക്ഷങ്ങൾക്കും ദലിത് – ആദിവാസി ജനവിഭാഗങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഓരോ ദിവസവും വർദ്ധിക്കുന്നു. മണിപ്പൂരിലെ ക്രൈസ്തവ ഗോത്ര വിഭാഗങ്ങൾക്ക് നേരെയുള്ള വംശീയാക്രമണം മാസങ്ങളായി തുടരുകയാണ്. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലെല്ലാം മുസ്‌ലിങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നു. വീടുകളും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും ബുൾഡോസ് ചെയ്യപ്പെടുകയാണ്. കൂടുതൽ ഭരണഘടനാ വിരുദ്ധ നിയമങ്ങൾ പാസാക്കി എടുക്കുന്നതിനുള്ള…

മര്‍കസ് 5000 സാന്ത്വനം വളണ്ടിയർമാരെ മാനുഷിക സേവനത്തിന് സമര്‍പ്പിച്ചു

മലപ്പുറം: ഗൂഡല്ലൂരിനടുത്ത് പാടൻതോറയിലെ പാടന്തറ മർകസ് കാമ്പസ് ഞായറാഴ്ച കേരളം, ഊട്ടി, ബെംഗളൂരു, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള സാന്ത്വനം വളണ്ടിയർമാരുടെ ഒരു വലിയ സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റും സുന്നി നേതാവുമായ കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ ഔപചാരികമായി ഇവരെ മാനുഷിക സേവനത്തിന് സമർപ്പിച്ചു. കേരളത്തിലെ 120 സോണുകളിൽ നിന്നായി 5,106 വളണ്ടിയർമാർ പടന്തറ മർകസിൽ ഒത്തുകൂടുകയും 50 മണിക്കൂർ പരിശീലനത്തിന് വിധേയരാകുകയും ചെയ്തു. ഓരോ സോണിൽ നിന്നും അമ്പത് അംഗങ്ങളെ സാന്ത്വനം എമർജൻസി ടീമിലേക്ക് (സെറ്റ്) തിരഞ്ഞെടുത്തു. സുന്നി യുവജന സംഘം (SYS) മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എങ്ങനെ ചെയ്യണമെന്ന് വിശദമാക്കുന്ന ത്രിവത്സര പദ്ധതി അവതരിപ്പിച്ചു. കേരള മുസ്ലിം ജമാത്ത് നീലഗിരി ജില്ലാ പ്രസിഡൻ്റ് കെ.പി.മുഹമ്മദ് ഹാജി പതാക ഉയർത്തി. എസ്.വൈ.എസ് സാന്ത്വനം പ്രസിഡണ്ട് ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ് വൈ…

ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റം: എൽഡിഎഫും യുഡിഎഫും ഇസിഐ തീരുമാനത്തെ സ്വാഗതം ചെയ്തു

തിരുവനന്തപുരം: കൽപ്പാത്തി രഥോത്സവം (കാർ ഫെസ്റ്റിവൽ) കണക്കിലെടുത്ത് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 20ലേക്ക് മാറ്റാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) തീരുമാനത്തെ സിപിഐ എം നേതൃത്വത്തിലുള്ള എൽഡിഎഫും കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫും സ്വാഗതം ചെയ്തു. കൽപ്പാത്തി ഉത്സവത്തോടനുബന്ധിച്ചുള്ള കനത്ത തിരക്ക് കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അസൗകര്യം കൂടാതെ പരമാവധി ആളുകൾക്ക് വോട്ട് ചെയ്യാൻ സാധിക്കണം, പാലക്കാട് ഇസിഐ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ട് സതീശൻ പറഞ്ഞു. നാളെ ഉപതെരഞ്ഞെടുപ്പ് നടന്നാലും നേരിടാൻ യുഡിഎഫ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്‌ടോബർ 15ന് തന്നെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് എൽഡിഎഫ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷനിലെ തീരുമാനത്തെ സ്വാഗതം ചെയ്ത എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട്ടുകാരുടെയും എൽഡിഎഫിൻ്റെയും യോജിച്ച ശ്രമത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്…

സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു; ഭാഗ്യ ചിഹ്നം തക്കുടുവിലേക്ക് ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ പകര്‍ന്നു

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നതോടെ മേളയ്ക്ക് ഔദ്യോഗിക തുടക്കമായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും. നാളെ മുതലാണ് മത്സരങ്ങൾ തുടങ്ങുക. ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ മത്സരങ്ങളാണ് ആദ്യം നടക്കുക. എവർ റോളിംഗ് ട്രോഫി തുടങ്ങി ഈ വർഷം നൽകുന്ന എല്ലാ ട്രോഫികളും പുത്തൻ പുതിയതാണ്. സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു…

ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് വിശ്വസിച്ച് 40കാരന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ദീപാവലി ദിനത്തില്‍ മരിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന വിശ്വാസം പരീക്ഷിച്ച് നാല്‍പതുകാരന്‍. ഈ വിശ്വാസം ശരിയാണോ തെറ്റാണോ എന്നറിയാന്‍ ആത്മഹത്യ ചെയ്ത് കൊണ്ടായിരുന്നു ഇയാള്‍ പരീക്ഷണം നടത്തിയത്. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൃഷ്ണമൂര്‍ത്തിയെന്ന വ്യക്തിയാണ് സ്വര്‍ഗ്ഗം കിട്ടുമെന്ന വിശ്വാസം പരീക്ഷിച്ചു കൊണ്ട് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം തൂങ്ങി മരിക്കുകയായിരുന്നു. ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കണമെങ്കില്‍ ദീപാവലി ദിനത്തില്‍ മരിക്കണം എന്നായിരുന്നു ഇയാള്‍ വിശ്വസിച്ചത്. ഇതേ കുറിച്ച് മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ വ്യക്തിയാണ് ഇയാള്‍. കൊലപാതക കുറ്റത്തിന് കൃഷ്ണമൂര്‍ത്തിയെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആറ് മാസം മുന്‍പാണ്…

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിൽ വിജയിച്ചു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച അവസാനിച്ചപ്പോള്‍ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയില്‍ വിജയിച്ചു. ജോർജിയ ഉൾപ്പെടെയുള്ള ആദ്യത്തെ ആറ് സംസ്ഥാനങ്ങളിൽ 5:30 ന് വോട്ടെടുപ്പ് അവസാനിച്ചു. ആദ്യ ഫലസൂചനകൾ വന്നുതുടങ്ങുമ്പോൾ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നിലവിലെ വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെക്കാൾ ബഹുദൂരം മുന്നിലാണ്. റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ ഇന്ത്യാനയിൽ ട്രംപ് വിജയിക്കുകയും കമല ഹാരിസ് വെർമോണ്ടിനെ പിടിച്ചെടുക്കുകയും ചെയ്‌തതോടെ തുടക്കത്തിൽ അത്ഭുതങ്ങളൊന്നും തന്നെ കാണാനിടയായില്ല. അതേസമയം പോളിങ് സ്‌റ്റേഷനുകളിൽ നിരവധി വ്യാജ ബോംബ് ഭീഷണികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് ജോർജിയ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ വോട്ടിങ് തടസപ്പെടുത്തി. റഷ്യയിൽ നിന്നാകാം ഈ വ്യാജ ഭീഷണികൾ ഉണ്ടായതെന്ന് എഫ്ബിഐയും പ്രാദേശിക അധികാരികളും പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രമായ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ വഞ്ചന നടന്നുവെന്ന് ട്രംപ് സമൂഹ മാധ്യമമായ എക്‌സിലൂടെ പറഞ്ഞു. എന്നാൽ, ഈ…