ടെക്സസ്: മാരകമായി പരുക്കേറ്റതിനെ തുടർന്ന് ഏഴു വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ കാമുകൻ അറസ്റ്റിൽ. കുട്ടിയുടെ മരണത്തിനു കാരണമായ മാരകമുറിവുകൾ ഏൽപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മാതാവിനെതിരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അടിയന്തരമായി വൈദ്യസഹായം ആവശ്യപ്പെട്ടു പൊലീസിനു ഫോൺ വന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ആണു കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ മരണം സംഭവിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് കുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടിൽ എത്തി തിരച്ചിൽ നടത്തി. മാതാവിനെയും കാമുകനെയും ചോദ്യം ചെയ്തു. എന്നാൽ വിശദമായ അന്വേഷണത്തിൽ കാമുകനെ കുറിച്ചോ അയാളുടെ താമസസ്ഥലത്തെ കുറിച്ചോ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ സംഭവം നടന്ന വീട്ടിൽ അല്ല ഇയാൾ താമസിച്ചിരുന്നതെന്നു പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നാഷണല്‍ ചൈൽഡ് അബ്യൂസ് പ്രിവൻഷൻ മാസമായി ആചരിക്കുന്ന ഏപ്രിൽ ഒന്നിനു തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത്…
Author: പി.പി. ചെറിയാന്
വിലക്കയറ്റം: പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പെട്രോൾ, ഡീസൽ, പാചക വാതകം തുടങ്ങി നിരവധി അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ്. .ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും സമീപകാലത്ത് വർദ്ധിച്ചത് 1,25,407 കോടി രൂപയുടെ അധിക ബാധ്യത പൊതുജനങ്ങൾക്ക് മേൽ ചുമത്തിയെന്നും കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. “വിലക്കയറ്റം ഇപ്പോൾ ഈ രാജ്യത്ത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. രാജ്യം വിലകൂടിയ മോഡിസത്തിൽ അടിപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ‘കൊള്ളയുടെ ലൈസൻസ്’ ആയി മാറി. പണപ്പെരുപ്പത്തിന്റെ വർദ്ധനവ് ഏപ്രിൽ 1 മുതൽ 1,25,407 കോടി രൂപയുടെ ഭാരമാണ് പൊതുജനങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. രാജ്യത്തെ 62 കോടി കർഷകർ നികുതിയുടെ ബാധ്യതയിലാണ്. കർഷക സമരത്തിന് സർക്കാർ പ്രതികാരം ചെയ്യുകയാണ്,” ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ രൺദീപ് സുർജേവാല പറഞ്ഞു. “ഒരു ചാക്ക് ചാണക വളത്തിന് 150 രൂപ വർദ്ധിപ്പിച്ചു. പെട്രോളിന്റെയും…
കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ സമ്മേളനം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ സമ്മേളനം സഗയ സഗയ റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു. ഏരിയാ പ്രസിഡന്റ് പ്രശാന്ത് പ്രബുദ്ധൻ അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം അസ്സോസിയേഷന്‍ ട്രഷററും സൽമാനിയ ഏരിയ കോഓര്‍ഡിനേറ്ററുമായ രാജ്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ലിജു ജോൺ ഏരിയാ റിപ്പോർട്ടും, ഏരിയ ട്രഷറർ റെജിമോൻ ബേബി കുട്ടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് രാജ് കൃഷ്ണൻ നേതൃത്വം നൽകി. ഏരിയാ കോഓർഡിനേറ്റർ രഞ്ജിത്ത് ആർ പിള്ള വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. രാജ് കൃഷ്ണൻ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി ബിജു ആർ പിള്ള, വൈസ് പ്രസിഡന്റായി സന്തോഷ് കുമാർ എൽ , സെക്രട്ടറിയായി വിഷ്ണു വേണുഗോപാൽ ജോയിന്റ് സെക്രട്ടറിയായി സിയോൺ സേവ്യർ , ട്രഷററായി റെജിമോൻ…
ഹിജാബ് നിരോധന വിധി മുസ്‌ലിം അപരവൽക്കരണത്തിനു പിന്തുണ നൽകുന്നത്: ഫ്രറ്റേണിറ്റി ചർച്ചാ സംഗമം
മലപ്പുറം: കർണാടകയിലെ ഹിജാബ് നിരോധന വിധി ഹിന്ദുത്വ ശക്തികളുടെ മുസ്‌ലിം അപരവൽക്കരണ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നത് ആണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടിപ്പിച്ച ഡോക്യൂമെന്ററി പ്രദർശനവും ചർച്ച സംഗമവും അഭിപ്രായപ്പെട്ടു. കർണാടക ഉഡുപ്പിയിലെ, ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത പെണ്കുട്ടികൾ ഉൾപ്പടെ സംസാരിക്കുന്ന “ദി ഐ സ്റ്റോർമ്” എന്ന ഡോക്യൂമെന്ററിയാണ് പ്രദർശിപ്പിച്ചത്. സ്‌ട്രൈവ് യു.കെ യുടെ സഹായത്തോടെ മക്തൂബ് മീഡിയക്ക് വേണ്ടി ശഹീൻ അബ്ദുല്ല ആണ് ഡോക്യൂമെന്ററി നിർമിച്ചത്. ആർ.എസ്.എസിന്റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക് ജുഡീഷ്യറിയും കീഴടങ്ങിയ കാഴ്ച്ചയാണ് കർണാടകത്തിൽ കണ്ടതെന്നും ചർച്ചയിൽ ഉയർന്നു വന്നു. മുസ്‌ലിം പെണ്കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പുറത്താക്കാനുള്ള ഗൂഢശ്രമമാണ് ഇതിന്റെ പിറകിലെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നവർ കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി മാറണമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്…
കര്‍ഷക ഭൂമി ജപ്തി ചെയ്യാന്‍ ആരെയും അനുവദിക്കില്ല; സംഘടിച്ച് എതിര്‍ക്കും: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: കര്‍ഷകന്റെ ഒരുതുണ്ട് ഭൂമിപോലും ജപ്തിചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ജപ്തിനടപടികളുമായിട്ടെത്തിയാല്‍ കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ചെതിര്‍ക്കുമെന്നും വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി പ്രഖ്യാപിച്ചു. അസംഘടിത കര്‍ഷകരുടെമേല്‍ കുതിരകയറി എന്തുമാകാമെന്ന് ആരും കരുതരുത്. കര്‍ഷകര്‍ ആരുടെയും അടിമയല്ല. അക്കാലം കഴിഞ്ഞുപോയെന്ന് ഇന്ത്യയിലെ കര്‍ഷകസമൂഹം ഡല്‍ഹിയില്‍ തെളിയിച്ചതാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും സര്‍ഫാസി നിയമത്തിന്റെയും മറവില്‍ കര്‍ഷകഭൂമി കയ്യേറാന്‍ ശ്രമിച്ചാല്‍ സംഘടിച്ച് എതിര്‍ക്കാര്‍ കര്‍ഷകര്‍ മുന്നോട്ടുവരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് പിന്തുണയ്ക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് വിഷയാവതരണം നടത്തി. 2018 മുതലുണ്ടായ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലും തുടര്‍ന്ന് കോവിഡ് കാലത്തും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായപദ്ധതികളില്‍ കര്‍ഷകരെ അവഗണിച്ചു. ബാങ്കുകളുടെ കര്‍ഷകദ്രോഹനടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും…
ഉപരോധം പൂർണമായും നീക്കിയാലേ ബഹിരാകാശത്ത് സഹകരണം സാധ്യമാകൂ: ദിമിത്രി റോഗോസിന്‍
മോസ്‌കോയ്‌ക്കെതിരായ നിയമവിരുദ്ധ ഉപരോധം പാശ്ചാത്യ രാജ്യങ്ങൾ നീക്കം ചെയ്തതിന് ശേഷം മാത്രമേ അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ഐഎസ്‌എസ്) സാധാരണ ബന്ധം പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസി മേധാവി പറഞ്ഞു. മോസ്കോയ്‌ക്കെതിരായ “നിയമവിരുദ്ധമായ ഉപരോധം” നീക്കുന്നത് വരെ റഷ്യ ഐഎസ്‌എസുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസിന്റെ ഡയറക്ടർ ജനറൽ ദിമിത്രി റോഗോസിൻ ശനിയാഴ്ച പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും റഷ്യന്‍ ജനതയെ നിരാശയിലേക്കും പട്ടിണിയിലേക്കും തള്ളിവിടുകയും രാജ്യത്തെ മുട്ടുകുത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ഉപരോധങ്ങളുടെ ലക്ഷ്യമെന്ന് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. “അവർ അതിൽ വിജയിക്കില്ല, പക്ഷേ ഉദ്ദേശ്യങ്ങൾ വ്യക്തമാണ്” എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. “അതുകൊണ്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) പങ്കാളികളും മറ്റ് പ്രോജക്റ്റുകളും തമ്മിലുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കുന്നത്…
ചാക്കോ കുര്യൻ ഫൊക്കാന 2022 -2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഫ്ലോറിഡ:ഫൊക്കാനയുടെ 2022 -2024 ലെ ഭരണസമിതിയിൽ വൈസ് പ്രസിഡണ്ട് ആയി ഒർലാണ്ടോയിലെ നിന്നുള്ള പ്രമുഖ സംഘടനാ നേതാവ് ചാക്കോ കുര്യൻ മത്സരിക്കുന്നു. ജൂലൈ 7 മുതൽ 11 ഒർലാണ്ടോയിൽ നടക്കുന്ന ഫൊക്കാന ഡിസ്നി വേൾഡ് ഇന്റർനാഷണൽ കൺവെൻഷന്റെ നാഷണൽ ചെയർമാൻ നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി അംഗമായ ചാക്കോ കുര്യൻ. ഫൊക്കാനയുടെ വിവിധ തലങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച മുതിര്‍ന്ന നേതാവായ ചാക്കോ കുര്യൻ ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷ(ഓർമ്മ)നെ പ്രതിനിധീകരിച്ചാണ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഒർലാണ്ടോയിൽ അറിയപ്പെടുന്ന സാമൂഹ്യ സംഘടനാ പ്രവർത്തകനായ അദ്ദേഹം മുൻപ് ഫൊക്കാന ഓഡിറ്ററും ആയിരുന്നു. 1999, 2008 വര്‍ഷങ്ങളില്‍ ഓര്‍മയുടെ പ്രസിഡന്റായിരുന്ന ചാക്കോ കുര്യന്‍ ഇപ്പോള്‍ അതിന്റെ അഡ്വൈസറി കമ്മിറ്റി അംഗമാണ്. ലോങ്ങ് ഐലന്റ് കാത്തലിക്ക് അസോസിയേഷന്റെ 1993-1994 വര്‍ഷത്തെ ഡയറക്ടര്‍ ആയിരുന്നു. ലോക പ്രസിദ്ധമായ അമേരിക്കൻ ടൂറിസത്തിന്റെ സിരാ…
കഞ്ചാവ് (മരിജുവാന) നിയമവിധേയമാക്കാനുള്ള ബിൽ യുഎസ് ഹൗസ് പാസാക്കി
വാഷിംഗ്ടൺ: ഉഭയകക്ഷി പിന്തുണയോടെ, ഫെഡറൽ അടിസ്ഥാനത്തിൽ കഞ്ചാവ് കൈകാര്യം ചെയ്യുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കുന്ന നിയമം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഇരു പാര്‍ട്ടികളും 220-204 എന്ന അനുപാതത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. കഞ്ചാവ് (മരിജുവാന) നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന ആർക്കും ബില്ലിന് കീഴിൽ ക്രിമിനൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരില്ല. കൂടാതെ, അത് നിയന്ത്രിത മയക്കുമരുന്നുകളുടെ ഫെഡറൽ പട്ടികയിൽ നിന്ന് ഔദ്യോഗികമായി നീക്കം ചെയ്യപ്പെടും. കഞ്ചാവ് ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്‌ക്കുള്ള ഫീസും ആളുകളുടെ രേഖകളിൽ നിന്ന് മുമ്പത്തെ കുറ്റകൃത്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഇത് നിർദ്ദേശിക്കുന്നു. “ബിൽ തീർച്ചയായും കാലഹരണപ്പെട്ടതാണ്. എന്നാൽ, മരിജുവാന ഉപയോഗത്തിന്റെ പേരില്‍ ക്രിമിനൽ നിയമങ്ങൾ പ്രയോഗിക്കുന്നതിനോ അല്ലെങ്കിൽ അത് നിയമവിധേയമാക്കാനും നിയന്ത്രിക്കാനുമുള്ള സംസ്ഥാനങ്ങളുടെ അവകാശത്തെ തുരങ്കം വെയ്ക്കാനോ കഴിയില്ല. വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെയും പൊതുജനാരോഗ്യത്തിന്റെയും കാര്യമെന്നതിലുപരിയായി ഞങ്ങൾ വളരെക്കാലമായി ഒരു ക്രിമിനൽ നീതിന്യായ പ്രശ്‌നമായി…
കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പഠന സഹായ പദ്ധതിയും ചാരിറ്റി ബാങ്ക്വറ്റ് നൈറ്റും
ഫിലഡല്‍ഫിയ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്‍, അതിന്റെ പ്രവര്‍ത്തന പന്ഥാവില്‍ ഒരു പുതിയ നാഴിക കല്ലിനു തുടക്കം കുറിച്ചുകൊണ്ട് ഏപ്രില്‍ 30നു (ശനി) വൈകിട്ട് 4.30 നു ആരംഭിക്കുന്ന ചാരിറ്റി ബാങ്ക്വറ്റിനോടനുബന്ധിച്ച് പഠന സഹായ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്നും 10 കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും അടുത്ത അധ്യയന വര്‍ഷം മുതല്‍ കോട്ടയം അസോസിയേഷന്‍ ഏറ്റെടുത്തു നടത്തുന്ന ബ്രഹത്തായ ഈ ചാരിറ്റി പ്രവര്‍ത്തനത്തിന് 6 മാസത്തിലധികമായി ജോബി ജോര്‍ജ്(പ്രസിഡന്റ്) സാജന്‍ വര്‍ഗീസ്(ജനറല്‍ സെക്രട്ടറി), ജോണ്‍ പി. വര്‍ക്കി (ട്രഷറര്‍) , ജീമോന്‍ ജോര്‍ജ്(ചാരിറ്റി കോഓര്‍ഡിനേറ്റര്‍), സണ്ണി കിഴക്കേമുറി, സെറിന്‍ കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ഉപകമ്മിറ്റി കേരളത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള പദ്ധതിയുടെ ആരംഭ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലായിരുന്നു. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ പഠിച്ച് സമഗ്രമായ…
യുഎസ് വനിതാ നാഷണല്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ മദ്യപിച്ചു വാഹനം ഓടിച്ച കേസില്‍ അറസ്റ്റില്‍
നോര്‍ത്ത് കരോളിന: യുഎസ് വനിതാ ദേശീയ ടീം മുന്‍ സ്റ്റാര്‍ ഗോള്‍കീപ്പര്‍ ഹോപ് സോളോ (41) മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിയിലായി. ആല്‍ക്കഹോളിന്റെ അളവ് പരിശോധിക്കണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. മാര്‍ച്ച് 31നായിരുന്നു സംഭവം. വിന്‍സ്റ്റണ്‍ സാലേം ഷോപ്പിംഗ് സെന്ററിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ സ്വന്തം കാറിനകത്ത് മദ്യപിച്ചു അബോധാവസ്ഥയിലായ നിലയിലാണ് ഇവരെ പോലീസ് കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഇരട്ടകുട്ടികള്‍ കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. കുട്ടികള്‍ക്ക് രണ്ടു വയസ് മാത്രമായിരുന്നു പ്രായം. പോലീസിന്റെ ഉത്തരവിനെ ധിക്കരിച്ചതിനും ചൈല്‍ഡ് അബ്യൂസിനും ഇവര്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ചു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ജൂണ്‍ 28നു ഇവര്‍ കോടതിയില്‍ ഹാജരാകണം. 2014 ല്‍ ഇവര്‍ക്കെതിരെ കുടുംബകലഹത്തിനു കേസുണ്ട്. യുഎസ് ദേശീയ ടീമില്‍ 202 തവണ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 153 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ ഗോള്‍വലയം…
