യൂറോപ്പിൽ പുതിയ ആണവായുധങ്ങൾ യുഎസ് വിന്യസിച്ചതിനെ റഷ്യ അപലപിച്ചു

യൂറോപ്പിലെ നേറ്റോ താവളങ്ങളിൽ നവീകരിച്ച യുഎസ് ബി61 തന്ത്രപരമായ ആണവായുധങ്ങൾ അതിവേഗം വിന്യസിക്കുന്നതിനെ റഷ്യ അപലപിച്ചു. ഈ നീക്കം “ആണവ പരിധി” കുറയ്ക്കുമെന്നും മോസ്കോയുടെ സൈനിക പദ്ധതികൾ പരിഷ്കരിക്കാൻ പ്രേരിപ്പിക്കുമെന്നും പറഞ്ഞു. ആണവായുധങ്ങൾ (യൂറോപ്പിലെ ഫ്രീ-ഫാൾ ബോംബുകൾ) നവീകരിക്കാനുള്ള പദ്ധതികൾ അവഗണിക്കാനാവില്ലെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഗ്രുഷ്കോയെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. “യുണൈറ്റഡ് സ്റ്റേറ്റ്സ് അവയെ നവീകരിക്കുന്നു, അവയുടെ കൃത്യത വർദ്ധിപ്പിക്കുകയും ന്യൂക്ലിയർ ചാർജിന്റെ ശക്തി കുറയ്ക്കുകയും ചെയ്യുന്നു. അതായത്, അവർ ഈ ആയുധങ്ങളെ ‘യുദ്ധഭൂമി ആയുധങ്ങളാക്കി’ മാറ്റുകയും അതുവഴി ആണവ പരിധി കുറയ്ക്കുകയും ചെയ്യുന്നു,” ഗ്രുഷ്കോ പറഞ്ഞു. യൂറോപ്യൻ താവളങ്ങളിൽ എത്തുന്ന പുതിയ ആയുധങ്ങൾക്കൊപ്പം B61-ന്റെ ആധുനികവൽക്കരിച്ച പതിപ്പായ B61-12-ന്റെ വിന്യാസം ത്വരിതപ്പെടുത്തുമെന്ന് യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന്റെ യോഗത്തിൽ വാഷിംഗ്ടൺ വെള്ളിയാഴ്ച പ്രഖ്യാപിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട്…

നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ മർദിച്ച പ്രതി അറസ്റ്റിൽ

സാൻഫ്രാൻസിസ്കോ : യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സാൻഫ്രാൻസിസ്ക്കോയിലെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. സംഭവത്തിൽ ഡേവിഡ് വയ്ൻ ഡിപ്പേ (42) അറസ്റ്റിലായതായി ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെർകിലിയിൽ നിന്നാണ് പ്രതി ഇവിടെ എത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. നാൻസി എവിടെയാണെന്നു ആക്രോശിച്ചാണ് അക്രമി അകത്തേക്കു തള്ളികയറിയത്. ആ സമയത്തു നാൻസിയുടെ ഭർത്താവ് പോൾ പെലോസി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് നടന്ന ആക്രമണത്തിൽ കൈക്കും തലയ്ക്കും ഗുരുതര പരുക്കേറ്റ പോളിനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് പോളിന് തലയ്ക്കേറ്റ മുറിവിനു ശസ്ത്രക്രിയ ചെയ്തതായും വലതു കൈക്ക് കാര്യമായ പരുക്കേറ്റിരുന്നുവെന്നും ഹൗസ് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. പോൾ പൂർണ്ണ സുഖം പ്രാപിക്കുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. പ്രതിക്കെതിരെ കൊലകുറ്റശ്രമത്തിന് കേസെടുത്തു. നാൻസി പെലോസിയെ…

പരിഹാസമല്ല പ്രവർത്തനം ആണ് ആവശ്യം: പി.സി. മാത്യു

ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാനങ്ങൾ എടുത്ത ശേഷം പൊതു ജനത്തെ ഞങ്ങൾ വല്യ കാര്യങ്ങൾ ചെയ്യുന്നവർ ആണെന്ന് തെറ്റി ധരിപ്പിച്ചു പ്രഹസനം ആക്കുകയല്ല, നേരെ മറിച്ചു സമൂഹത്തിൽ പ്രവർത്തിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്നു വേൾഡ് മലയാളി കൌൺസിൽ മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റും യൂണിഫൈഡ് അമേരിക്ക റീജിയൻ ചെയർമാനും കൂടിയായ പി.സി. മാത്യു പ്രസ്താവിച്ചു. ഗ്രൂപ്പ് എ യുമായുള്ള ബന്ധം, ഉടമ്പടികൾ തെറ്റിച്ചതിനാൽ എം.ഓ.യൂ (Memorandum Of Understanding) പിൻവലിച്ചതിനു ശേഷം കൂടിയ റീജിയന്റെ സൂം മീറ്റിംഗിൽ ആണ് പി.സി. പ്രതികരിച്ചത്. ജോലി ചെയ്യുന്നവന് കൂലി കിട്ടുക എന്നത് ഒരു പൊതു ന്യായം ആണെങ്കിൽ താൻ മുൻകൈ എടുത്തു രൂപീകരിച്ച പ്രൊവിൻസുകൾ ഒന്നും തന്നെ വിട്ടുപോകുകയില്ല. പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാൾക്ക് മാത്രമേ യേശുവിനെ ഒറ്റികൊടുക്കുവാൻ കഴിഞ്ഞുള്ളു. ബാക്കി 11 പേരും യേശുവിന്റെ കൂടെ നിൽക്കുകയും ജീവൻ…

വെസ്റ്റേൺ കാനഡ മലയാളി ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി നടത്തപ്പെട്ടു

2022 ഒക്ടോബർ 15, 16 തീയതികളിൽ കേരള ബാഡ്മിന്റൺ ഫ്രണ്ട്സ് ഓഫ് കാൽഗറിയും മലയാളി കൾച്ചറൽ അസോസിയേഷൻ ഓഫ് കാൽഗറിയും സംയുക്തമായി ആതിഥേയത്വം വഹിച്ച വെസ്റ്റേൺ കാനഡയിലെ മലയാളികൾക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ബാഡ്മിന്റണിന് ടൂർണമെന്റിന് കാൽഗറി മലയാളികൾ സാക്ഷ്യം വഹിച്ചു. ശനിയാഴ്ച, U10, U15, U20, മിക്‌സഡ് ഡബിൾസ് എന്നീ മത്സരങ്ങൾ ഉണ്ടായിരുന്നു, ഞായറാഴ്ച മുതിർന്നവർക്കുള്ള ഡബിൾസ് ഫോർമാറ്റ് നടത്തപ്പെട്ടു, ഗ്രൂപ്പ് ഘട്ടങ്ങൾക്ക് ശേഷമുള്ള റാങ്കിംഗിനെ അടിസ്ഥാനമാക്കി 4 ഡിവിഷനുകളായി മുന്നേറി. രണ്ട് ദിവസങ്ങളിലെ എല്ലാ ഫോർമാറ്റുകളിലുമുള്ള വിജയികളുടെ പട്ടിക ചിത്രങ്ങൾ സഹിതം നൽകിയിരിക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാൽഗറിയിലെ കായികരംഗത്തെ വളർത്തുന്നതിന് സകുടുംബം പ്രവർത്തിച്ച ബാബു പോളിന് അഭിനന്ദിച്ച് പ്രത്യേക സ്മരണികയും സമ്മാനിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കൾക്ക് പ്രത്യേക പരാമർശവും അഭിനന്ദനവും അർഹിക്കുന്നു. രണ്ട് ദിവസത്തേക്ക് ടൂർണമെന്റ് സൺറിഡ്ജ് ബാഡ്മിന്റൺ സെന്ററിൽ…

വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാർത്ഥികൾ മരിച്ചു; 5 പേർക്ക് പരിക്കേറ്റു

ഷെഫീല്‍ഡ് (മാസച്യുസെറ്റ്സ്): ഷെഫീൽഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെർക്‌ഷെയർ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ പ്രസ്താവന പ്രകാരം, ചൊവ്വാഴ്ച പുലർച്ചെ 5:30 ഓടെ വടക്കോട്ടു പോയിരുന്ന ഒരു ടൊയോട്ട സിയന്നയും തെക്കോട്ട് പോയിരുന്ന ഷെവർലെ സിൽവറഡോയും പൈക്ക് റോഡിന് സമീപം റൂട്ട് 7-ൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന ആറുപേർ യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹെവനിലെയും ഒരാൾ സേക്രട്ട് ഹാര്‍ട്ട് യൂണിവേഴ്സിറ്റി​യിലെയും വിദ്യാർഥിയാണ്. അപകടത്തിൽ പ്രേംകുമാർ റെഡ്ഢി ഗോഡ (27), പവാനി ഗുല്ലപ്പള്ളി(22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നീ മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ചീഫ് മെഡിക്കൽ എക്‌സാമിനറുടെ ഓഫീസ് മൃതദേഹങ്ങൾ ഏറ്റെടുത്തു. പരിക്കേറ്റ മനോജ് റെഡ്ഢി ദോണ്ട (23), ശ്രീധർ റെഡ്ഢി ചിന്തകുൻത (22), വിജയ് റെഡ്ഢി ഗമ്മാല (23), ഹിമ…

റഷ്യ – യുക്രെയിൻ യുദ്ധം: പുത്തിക്കാരൻ മത്തായിച്ചന്റെ റോളിലോ ഇന്ത്യ ? (പ്രതികരണം)

മത്തായിച്ചന്റെ പുത്തി പണ്ടേ പ്രസിദ്ധമാണ്. മത്തായിച്ചൻ വള്ളി നിക്കറുമിട്ട് നടന്ന കാലത്തേ തുടങ്ങിയതാണ് ഈ മുടിഞ്ഞ പുത്തി. മകന്റെ പുത്തിയെപ്പറ്റി മത്തായിച്ചന്റെ അമ്മ നാട്ടുകാരോട് പറഞ്ഞിരുന്ന ഒരു വാചകമുണ്ട്.. “വയസ്സ് പതിനൊന്നേ ആയുള്ളെങ്കിലെന്താ ഫയങ്കര പുത്തിയാണെന്നേ.. ഉച്ചയാവുമ്പും ഉറിയേലൊട്ടു ചൂണ്ടി ‘ഉം, ഉം‘ എന്ന് കാട്ടും !” മത്തായിച്ചൻ വളർന്നതോടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മത്തായിച്ചൻ മാറി. ഏതൊരു കുഴഞ്ഞ പ്രശ്നവും മത്തായിച്ചന്റെ മുമ്പിൽ കിട്ടുകയേ വേണ്ടൂ, തന്റെ കഷണ്ടിത്തലയിൽ വിരലോടിക്കുന്നതിനിടയിൽ പിറകിൽ നിന്ന് നാലഞ്ച് നരച്ച മുടികൾ പറിച്ചെടുത്തുകൊണ്ട് മത്തായിച്ചൻ പരിഹാരം നിർദ്ദേശിച്ചിരിക്കും. “കഞ്ഞി കുടിക്കാൻ മാർഗ്ഗമില്ലെന്നോ ? ഒരുപ്പുമാങ്ങാ അങ്ങട് തൊട്ടു കൂട്ട്. “ “തൊട്ടി കിണറ്റിൽ പോയെന്നോ? വെള്ളം വറ്റിച്ചിട്ട് തൊട്ടിയെടുക്ക്.. ‌” എന്നിങ്ങനെ പോയി മത്തായിച്ചന്റെ നിർദ്ദേശങ്ങൾ . അങ്ങിനെയിരിക്കെയാണ് മത്തായിച്ചന്റെ ഒരയൽക്കാരൻ ഒരുപ്പുമാങ്ങാ ഭരണി കഴുകി വെള്ളം തോരാനായി വെയിലത്ത് വച്ചതും,…

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിക്കുന്ന കാലമെന്ന്?

പ്രാചീനകാലത്തു നടന്നിരുന്ന നരബലി ആധുനിക ലോകത്തുമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. വിദ്യാസമ്പന്നരും പുരോഗമനവാദികളും നിറഞ്ഞ നാട്. ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അഭിമാനത്തോടൊപ്പം അല്പം അഹങ്കാരത്തോടുകൂടി മാലോകരോട് വിളിച്ചു പറയുന്ന മലയാളികളുടെ സ്വന്തം കേരളനാട്ടില്‍. സമ്പല്‍സമൃദ്ധിക്കും സര്‍വ്വൈശ്വര്യത്തിനും ദൈവപ്രീതിക്കുമായി നരബലി നടത്തിയിരുന്നത് പ്രാചീനകാലത്തും പ്രാകൃത മനുഷ്യരുമായിരുന്നു. എന്നാല്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഈക്കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ നടന്നിരുന്നുവെങ്കിലും അത് വിദ്യാവിഹീനരും അന്ധവിശ്വാസികളുമായവരാണെങ്കില്‍ കേരളത്തെ ഞെട്ടിച്ച നരബലിയില്‍ പ്രതികളായവര്‍ പുരോഗമനവാദികളായിരുന്നു. പകല്‍ നിരീശ്വരവാദികളും രാത്രിയില്‍ അന്ധവിശ്വാസികളോ അമിത വിശ്വാസികളോ ആയ ഒരു കൂട്ടമാളുകളുടെ തനിരൂപം തുറന്നു കാട്ടുന്നതാണ് ഇലന്തൂര്‍ നരബലി. നരബലിയും മൃഗബലിയുമൊക്കെ നിറഞ്ഞാടുന്ന പ്രാചീന കാലത്തിലേക്കുള്ള കേരളത്തിന്‍റെ പോക്ക് ഇന്ന് നമ്മുടെ നാടിന്‍റെ മറ്റൊരു കാലമാറ്റമായി ഇരുട്ടില്‍ തന്നെ ഉണ്ടായിരുന്നു ആരുമറിയാതെ. വിപ്ലവവും പുരോഗമനവും ആളിക്കത്തുമ്പോഴും അതിനകത്ത് ആരുമറിയാതെ അന്ധവിശ്വാസവും അനാചാരങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്നതാണ് ഇലന്തൂരിലെ നരബലി തുറന്നു കാട്ടുന്നത്.…

ഒക്‌ലഹോമയില്‍ വീടിനു തീപിടിച്ച് എട്ടു പേർ മരിച്ചു

ഒക്‌ലഹോമ: ഒക്‌ലഹോമ ബ്രോക്കൻ ബോയിൽ ‌അഗ്നിക്കിരയായ വീട്ടിൽ നിന്ന് എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ബ്രോക്കൻ ബൊ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഒക്‌ലഹോമ തലസ്ഥാനമായ തുൾസയിൽ നിന്നും 20 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഈ വീട്ടിൽ നിന്നു തീ ഉയരുന്നതായി സമീപ വാസികൾ അറിയിച്ചതിനെ തുടർന്നാണ് അഗ്നിശമനാ സേനാംഗങ്ങൾ എത്തിച്ചേർന്നത്. തീ കെടുത്തി അകത്തു പ്രവേശിച്ചപ്പോൾ എട്ടു പേരു മരിച്ചു കിടക്കുന്നതാണു കണ്ടത്. മരണ കാരണം വ്യക്തമല്ലെങ്കിലും കൊലപാതകമായിരിക്കാമെന്ന നിഗമനത്തിലാണു പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമീപവാസികൾ പറയുന്നത് ഈ വീട്ടിൽ ആറു കുട്ടികളും രണ്ടു മുതിർന്നവരുമാണ് താമസിച്ചിരുന്നതെന്നാണ്. ഇവർ തമ്മിലുള്ള ബന്ധവും വ്യക്തമല്ല. ബ്രോക്കൻ ബൊ വളരെ ശാന്തമായ ഒരു നഗരമാണെന്നും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കുമെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും പൊലീസ് വക്താവ് ഈതൻ ഹച്ചിൻസൺ പറഞ്ഞു. യുഎസ് ബ്യൂറോ ഓഫ് ആൾക്കഹോൾ, ഫയർ ആംസ്, എക്സ്പ്ലോസീവ്…

യുക്രെയിനിന് അമേരിക്ക 275 മില്യൺ ഡോളർ അധിക സൈനിക സഹായം നല്‍കും

വാഷിംഗ്ടണ്‍: യുക്രെയ്ന്‍ സേനയെ ശക്തിപ്പെടുത്താന്‍ 275 മില്യൺ ഡോളറിന്റെ അധിക സൈനിക സഹായത്തിന്റെ പുതിയ പാക്കേജ് അമേരിക്ക തയ്യാറാക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ പാക്കേജിൽ വെടിമരുന്നും കൂടുതൽ ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റം (ഹിമാർസ്) ലോഞ്ചറുകളും ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രെയ്‌നിലേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക് തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അതിനിടെ, കിയെവിന് കൂടുതൽ കൂടുതൽ ആയുധങ്ങൾ നൽകുന്നത് സംഘർഷം കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന് റഷ്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചിട്ട് ഒമ്പതു മാസം കഴിഞ്ഞു. “ഉക്രെയ്നിൽ തുടർച്ചയായി ആയുധങ്ങൾ നിറയ്ക്കുന്നത് “സംഘർഷത്തെ വഷളാക്കുകയും ഉക്രേനിയൻ ഭാഗത്തിന് കൂടുതൽ വേദനാജനകമാക്കുകയും ചെയ്യും. പക്ഷേ, ഇത് ഞങ്ങളുടെ ലക്ഷ്യങ്ങളെയും അന്തിമഫലത്തെയും മാറ്റില്ല,” ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രെയ്ൻ സംഘർഷത്തിൽ യഥാർത്ഥത്തിൽ യുഎസ്…

ഇന്ത്യന്‍ അമേരിക്കന്‍ സോനൽ ഷാ ടെക്‌സസ് ട്രിബ്യൂണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

ഓസ്റ്റിന്‍ : ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, ഏഷ്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളുമായ സോനല്‍ ഷായെ (54) ടെക്‌സസ് ട്രിബ്യൂണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ടെക്‌സസ് തലസ്ഥാനം ഓസ്റ്റിന്‍ ആസ്ഥാനമായി 2009 ല്‍ സ്ഥാപിച്ച ഓണ്‍ലൈന്‍ പത്രമാണ് ടെക്‌സസ് ട്രിബ്യൂണല്‍. 20 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഹൗസ് ന്യൂസ് ബ്യൂറോയായി വളര്‍ന്നു കഴിഞ്ഞു. ടെക്‌സസ് ട്രിബ്യൂണലിന് പ്രതിമാസം 4 മില്യണ്‍ സന്ദര്‍ശകരും, 175,000 വരിക്കാറുമുണ്ട്. സോനല്‍ ഷാ ഇപ്പോള്‍ യുനൈറ്റഡ് വെ തല്‍ക്കാലിക എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്. ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് ഓഫീസ് സോഷ്യല്‍ ഇനോവേഷന്‍ ആന്റ് പാര്‍ട്ടിസിപ്പേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ട്രഷററി ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കണോമിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു. ടെക്‌സസ്സില്‍ ജനിച്ചു വളര്‍ന്ന് ഇപ്പോള്‍ ഹൂസ്റ്റണില്‍ സ്ഥിര താമസമാക്കിയ സോനല്‍ പുതിയ സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹതപ്പെട്ട വ്യക്തിയാണെന്നും ട്രൈബ്യൂണ്‍ സ്ഥാപകന്‍ അറിയിച്ചു. ടെക്‌സസ്…