ന്യൂയോർക്ക്: സാമൂഹ്യ തിന്മകൾക്കെതിരെ മതങ്ങളുടെ ഐക്യത്തിനായുള്ള ആഹ്വാനത്തോടെ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അമേരിക്കയിലേക്കുള്ള തന്റെ പ്രഥമ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഒക്ടോബർ രണ്ടിന് മടങ്ങി. സെപ്റ്റംബർ 29-ന് ഫിലഡൽഫിയ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നൽകിയ സ്വീകരണത്തിൽ ആഗോള സാഹോദര്യത്തിന്റെ ദർശനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു. അനീതിയും അസമത്വവും ദാരിദ്യ്രവും വംശീയതയും ഇന്നും നമ്മുടെ സമൂഹത്തെ വലയ്ക്കുന്നു. ലോകത്തിൽ നിന്ന് അന്ധകാരം തുടച്ചു നീക്കാൻ മതങ്ങൾ ഒന്നിക്കണം. ഓരോ മതത്തിനും അവരവരുടെ വിശ്വാസം അവരുടേതായ രീതിയിൽ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. എല്ലാ മതങ്ങളും സ്നേഹവും കാരുണ്യവുമാണ് പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും ന·കളെ നാം അംഗീകരിക്കണം. ദൈവത്തിൽ വിശ്വസിക്കുന്നവർ ഒരുമിച്ച് തി·യ്ക്കെതിരെ പോരാടുവാൻ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 25…
Category: AMERICA
വേൾഡ് മലയാളി കൗൺസിൽ മഹത്തായ 27-ാം വർഷത്തിലേക്ക്!: ഫിലിപ്പ് മാരേട്ട്
ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ മഹത്തായ 27-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു എന്ന് എടുത്തു പറയട്ടെ. വേൾഡ് മലയാളി കൗൺസിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക കാഴ്ച്ചപ്പാടാണുള്ളത്. കാരണം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനുവേണ്ടി 1995-ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ടീനെക്കിലെ മേയർ ആയിരുന്ന ജോൺ ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ കുറച്ചു സാമൂഹ്യ പ്രവർത്തകരായ മലയാളികൾ ചേർന്ന് വേൾഡ് മലയാളി കൗൺസിൽ എന്ന പേരിൽ ഒരു സംഘടന രൂപികരിച്ചു. തുടർന്ന് നല്ലവരായ പ്രവർത്തകരുടെ വളരെ ശ്രമകരമായ പരിശ്രമത്തിലൂടെ വിവിധ രാജ്യങ്ങൾ സഞ്ചരിക്കയും അവിടെയെല്ലാം വേൾഡ് മലയാളി കൗൺസിലിൻ്റെ പുതിയ പ്രോവിൻസുകൾ രൂപികരിക്കുകയും ചെയ്തു. ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളികളുടെ ഒരു വലിയ നെറ്റ്വർക്ക് ശൃംഖലയായി ഈ സംഘടന മാറിയിരിക്കുന്നു. അതിവേഗം വളര്‍ന്നു വന്ന ഈ സoഘടനയ്ക്ക് ആറു റീജിയനുകള്‍ ഉണ്ടായി. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഫാര്‍…
അമേരിക്കയില്‍ സിഖ് കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ ഉന്നതതല അന്വേഷണം വേണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ
അമൃത്സര്‍: യുഎസിൽ ഒരു സിഖ് കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ ഭഗവന്ത് മാൻ ദുഃഖം രേഖപ്പെടുത്തി, വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കാലിഫോർണിയയിൽ ഈ ആഴ്ച ആദ്യം തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള പെൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്ലീൻ കൗർ, ഇവരുടെ എട്ട് മാസം പ്രായമുള്ള മകൾ ആരോഹി ധേലി, കുട്ടിയുടെ അമ്മാവൻ അമൻദീപ് സിംഗ് (39) എന്നിവരാണ് മരിച്ചത്. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തണ്ട ബ്ലോക്കിന് കീഴിലുള്ള ഹർസി പിൻഡിൽ താമസക്കാരായിരുന്നു ഈ സിഖ് കുടുംബം. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അതേ സമയം…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 15): ജോണ്‍ ഇളമത
മൈക്കെലാഞ്ജലോയുടെ മനസ്സില്‍ ഒരു ദ്വന്ദയുദ്ധം അരങ്ങേറി. ഭീമാകാരമായ പാറയില്‍ ഉളി പലവട്ടം തെറിച്ചുകൊണ്ടിരുന്നു. മെരുങ്ങാത്ത പാറ. ദൃഢമുള്ള വെള്ളാരംകല്ല്. കല്ലുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജീവനുള്ള പ്രതിമകള്‍. അവ പുറത്ത് പ്രത്യക്ഷമായാല്‍ ശില്പിയെപ്പോലും അമ്പരപ്പിക്കും. തെറിച്ചു നില്ക്കുന്ന രക്തധമനികളും പാറക്കുട്ടങ്ങളെപ്പോലെ വിരിഞ്ഞു നില്ക്കുന്ന മാംസപേശികളും ദൃഢതയുള്ള നോട്ടവും കണ്ണുകളുടെ തീക്ഷ്ണതയും ശില്പിയെപ്പോലും അമ്പരപ്പിക്കുന്നു. ആരാണ് തന്റെ കരങ്ങള്‍ക്ക് ശക്തിയേകുന്നത്? അതെ, സാമുവലിന്റെ പുസ്തകത്തിലെ ആട്ടിടയച്ചെക്കനായ ദാവീദ്! ബെദ്ലഹേംകാരനായ ജെസ്സയുടെ ഇളയപുത്രന്. പവിഴനിറവും മനോഹരമായ നയനങ്ങളുമുള്ള ചെന്നായയുടെ ഉടലുള്ള ഒരു ബലിഷ്ഠ ആട്ടിടയ യുവാവ്. അവന് മീശ കുരുക്കാന്‍ തുടങ്ങുന്നതേയുള്ളു. അവന് ഇസ്രായേലിന്റെ രക്ഷകനാണ്. ശക്തനാണ്. ഒരു കൗമാരക്കാരന്റെ ശാലീന സൗന്ദര്യമാണ് അവനില്‍ മിന്നുന്നത്. ആരും അവനെ ഒരു നോക്കു നോക്കി നിന്നുപോകും. ദേവദാരു മരങ്ങളുടെ നീണ്ട ശിഖരം പോലെ കഴുത്തും വലിയ തലയും ഉള്ള കരുത്തനായ ചെക്കന്. അസാമാന്യ വലിപ്പമുള്ള…
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് കാതോലിക്കാ ബാവായുടെ സന്ദര്‍ശനം
യോങ്കേഴ്സ്: യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ 51-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധ മാര്‍ത്തോമ്മാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ മോറോന് മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഒക്ടോബര്‍ 2 രാവിലെ 7:30ന് ഇടവകയിലേക്ക് എഴുന്നെള്ളി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇടവക വികാരി വെരി. റവ. ഫാ. ചെറിയാന് നീലാങ്കല്‍ കോര്‍ എപ്പിസ്കോപ്പ, അസിസ്റ്റന്റ് വികാരി റവ. ഫാ. ഷോന് തോമസ്, ഇടവക സെക്രട്ടറി, ട്രഷറര്‍, മാനേജിംഗ് കമ്മിറ്റി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, മറ്റു ഇടവകാംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ബാവായെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനക്കുശേഷം ഏകദേശം 11 മണിയോടുകൂടി ജോസഫ് കുരിയാക്കോസിന്റെ അമേരിക്കന്‍ ദേശീയ ഗാനത്തോടുകൂടി പൊതുയോഗം ആരംഭിച്ചു. മുഖ്യാതിഥിയായി യോങ്കേഴ്സ് മേയര്‍ മൈക്ക് സ്പാനോ, റവ. ഫാ. കിരിത് ആഞ്ജലോവ് (St. Michael the Arch Angel Ukranian…
സ്റ്റോര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്സസില്‍ നടപ്പാക്കി
ടെക്സസ് : കോര്‍പസ് ക്രിസ്റ്റിയിലെ കണ്‍വീനിയന്റ് സ്റ്റോര്‍ ജീവനക്കാരനെ കവര്‍ച്ച ചെയ്യുന്നതിനിടയില്‍ 29 തവണ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ടെക്സസില്‍ നടപ്പാക്കി. 2004 ല്‍ സ്റ്റോറിലെ മാലിന്യങ്ങള്‍ പുറത്തു നിക്ഷേപിക്കുന്നതിനാണ് ജീവനക്കാരനായ പാബ്ളൊ കാസ്ട്രൊ (46) പുറത്തിറങ്ങിയത്. പുറത്തു കാത്തുനിന്നിരുന്ന ജോണ്‍ ഹെന്‍ട്രി (38) പബ്ളൊയുടെ കൈവശം ഉണ്ടായിരുന്ന 1.25 ഡോളര്‍ കരസ്ഥമാക്കിയതിനുശേഷം ക്രൂരമായി കൊല്ലുകയായിരുന്നു. കുറ്റകൃത്യത്തിനുശേഷം മെക്സിക്കോയിലേക്കു കടന്ന പ്രതിയെ മൂന്നര വര്‍ഷത്തിനുശേഷമാണ് അറസ്റ്റു ചെയ്തത്. വിചാരണയ്ക്കുശേഷം ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള നിയമങ്ങളെ വെല്ലുവിളിച്ച് ഹെന്‍ട്രി നല്കിയ പരാതിയില്‍ ഇയാള്‍ക്കനുകൂലമായി വിധി വന്നിരുന്നു.വധശിക്ഷ നടപ്പാക്കുന്നതിനിടെ മതപുരോഹിതന് ഹെന്‍ട്രിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും, വിശുദ്ധ ഗ്രന്ഥം ഉച്ചത്തില്‍ വായിക്കുന്നതിനും കോടതി അനുവദിച്ചിരുന്നു. എന്നാല്‍ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി. ബുധനാഴ്ച മാരകമായ വിഷം സിരകളിലേക്ക് കടത്തിവിട്ട് ശിക്ഷ നടപ്പാക്കുകയായിരുന്നു.…
ലിന ഹിഡെല്‍ഗൊയും അലക്സ് മീലറും തമ്മിലുള്ള മത്സരം പ്രവചനാതീതം
ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍) : ടെക്സസ് സംസ്ഥാനത്തെ സുപ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഫിഡെല്‍ഗൊയും (ഡമോക്രാറ്റ്) അലക്സാഡ്രിയ ഡി മോറല്‍ മീലറും തമ്മിലുള്ള മത്സരം കടുക്കുന്നു.കോവിഡ് കാലഘട്ടത്തില്‍ പല വിവാദ തീരുമാനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ലിന വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കടുത്ത മത്സരമാണ് കാഴ്ച വയ്ക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം അടുത്തു വരുംതോറും ആരു ജയിക്കുമെന്നതു പ്രവചനാതീതമായിരുന്നു. ഇരുവരും ഹിസ്പാനിക്ക് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ശക്തരാണെന്നതാണ് ഇതിനു കാരണം. ഗര്‍ഭചിദ്രവും തുടര്‍ച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുമെല്ലാം തിരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. 4.5 മില്യണ്‍ ജനസംഖ്യാണ് കൗണ്ടിയിലുള്ളത്. 2018 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് 31കാരിയായ ഹിഡല്‍ഗൊ ആദ്യമായി ഹാരിസ് കൗണ്ടിയുടെ തലപ്പത്ത് എത്തിയത്. ഹാരിസ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതയാണു ലിന. കൊളംബിയായില്‍ ജനിച്ച ലിന 2013 ല്‍ കൗമാര…
അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ സിഖ് കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ലോസ് ഏഞ്ചൽസ്: എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ ഒരു സിഖ് കുടുംബത്തിലെ നാല് അംഗങ്ങളുടെ മൃതദേഹങ്ങൾ ദിവസങ്ങള്‍ക്കു ശേഷം ബുധനാഴ്ച (പ്രാദേശിക സമയം) കാലിഫോർണിയയിലെ ഒരു തോട്ടത്തിൽ നിന്ന് കണ്ടെത്തി. ജസ്ദീപ് സിംഗ് (36), ജസ്ലീൻ കൗർ (27), ഇവരുടെ കുട്ടി അരൂഹി ധേരി, കുഞ്ഞിന്റെ അമ്മാവൻ അമൻദീപ് സിങ് (39) എന്നിവരെയാണ് ഇൻഡ്യാന റോഡിനും ഹച്ചിൻസൺ റോഡിനും സമീപം ഒരു കർഷക തൊഴിലാളി കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു എന്ന് മെഴ്സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാങ്കെ പറഞ്ഞു. കാണാതായ കുടുംബാംഗങ്ങളാണിവര്‍ എന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലുള്ള ജെസ്സി മാനുവൽ സൽഗാഡോ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ഇപ്പോൾ ഗുരുതരാവസ്ഥയിലാണെന്നും പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ നടന്ന സംഭവത്തിന്റെ വീഡിയോ പോലീസ് പുറത്തുവിട്ടിരുന്നു. രാവിലെ മെഴ്സിഡിന്റെ 800-ാം ബ്ലോക്കിൽ സൗത്ത് ഹൈവേ 59…
രാജ് പിള്ളയെ കെ എച്ച് എൻ എ പിൻതുണയ്ക്കും: ജി കെ പിള്ള
ചിക്കാഗോ: വിൽ കൗണ്ടി ട്രഷറർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ് പിള്ളയുടെ വിജയത്തിനായി ചിക്കാഗോയിലെ എല്ലാ മലയാളികളും സജീവമായി പ്രവർത്തിക്കണമെന്നും നവംബർ എട്ടാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ യു എസിലെ മലയാളി സമൂഹം രാജ് പിള്ളയുടെ വിജയത്തിനായി പ്രാർത്ഥിക്കണമെന്നും കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ജി.കെ. പിള്ള അഭ്യർത്ഥിച്ചു. ചിക്കാഗോ നായർ അസോസിയേഷൻ ഓണാഘോഷ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു ജി.കെ പിള്ള. ഇൻഡ്യാ പ്രസ്സ് ക്ലബ് ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഹമ്മ രാജ് പിള്ളയെ ഫോൺ കോളിലൂടെ പരിചയപ്പെടുത്തി. മുഖ്യധാര സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന കെ എച്ച് എൻ എ അംഗങ്ങളുടെ പിന്തുണ രാജ് പിള്ളക്ക് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലയാളി സമൂഹത്തിന്റെ കൂട്ടായ പിന്തുണ ഉണ്ടാവണമെന്ന് രാജ് പിള്ളയും അഭ്യർത്ഥിച്ചു. രാജ് പിള്ളയെ കെ എച്ച് എൻ എ…
മെക്സിക്കോയില്‍ സിറ്റി മേയർ ഉൾപ്പെടെ 18 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്സിക്കോയിലുണ്ടായ മാരകമായ വെടിവെയ്പ്പിൽ 18 പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഗുറേറോ സംസ്ഥാനത്തെ സിറ്റി ഹാളിൽ തോക്കുധാരികൾ നടത്തിയ വെടിവെയ്പ്പിൽ സിറ്റി മേയർ ഉൾപ്പെടെ ഒരു ഡസനിലധികം പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിഎൻഒ ന്യൂസ് റിപ്പോർട്ട് ചെയ്തു. സാൻ മിഗുവൽ ടോട്ടോലപാൻ നഗരത്തിലാണ് വെടിവയ്പ്പ് നടന്നത്. കൊല്ലപ്പെട്ടവരില്‍ 12 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും ഉണ്ടെന്ന് പോലീസ് പറഞ്ഞു. ടൗൺ ഹാളിന് മുന്നിൽ, മേളയ്ക്കായി റൈഡുകൾ സജ്ജീകരിക്കുകയായിരുന്നതിനിടയിലാണ് വെടിവെയ്പ് നടന്നതെന്ന് ഒരു പ്രാദേശിക മെക്സിക്കൻ പത്രപ്രവർത്തകൻ ജേക്കബ് മൊറേൽസ് ട്വീറ്റ് ചെയ്തു. സാൻ മിഗുവൽ ടോട്ടോലപാൻ മേയർ കോൺറാഡോ മെൻഡോസ അൽമെഡയുടെ മരണത്തിൽ ഗുറേറോ സ്റ്റേറ്റ് ഗവർണർ എവ്ലിൻ സൽഗാഡോ പിനെഡ ഖേദം പ്രകടിപ്പിച്ചു. സിറ്റി മേയറുടെ മരണം…
