2024ൽ ബൈഡൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് 56% ഡെമോക്രാറ്റുകളും അഭിപ്രായപ്പെടുന്നു: സർവേ

വാഷിംഗ്ടണ്‍: പുതിയ വോട്ടെടുപ്പ് പ്രകാരം 2024 ൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് ഭൂരിഭാഗം ഡെമോക്രാറ്റിക് വോട്ടർമാരും അഭിപ്രായപ്പെട്ടു. ലാംഗർ റിസർച്ച് അസോസിയേറ്റ്‌സ് തയ്യാറാക്കി ഞായറാഴ്ച പ്രസിദ്ധീകരിച്ച എബിസി ന്യൂസ്-വാഷിംഗ്ടൺ പോസ്റ്റ് പോൾ, 56 ശതമാനം ഡെമോക്രാറ്റിക് വോട്ടർമാർ ബൈഡന്റെ വീണ്ടും തിരഞ്ഞെടുപ്പ് ശ്രമത്തെ എതിർക്കുന്നുവെന്ന് കണ്ടെത്തി, അതേസമയം 9 ശതമാനം തങ്ങൾക്ക് അഭിപ്രായമില്ലെന്ന് പറഞ്ഞു. 35 ശതമാനം ഡെമോക്രാറ്റുകളും ഡെമോക്രാറ്റുകളോട് ചായ്‌വുള്ള സ്വതന്ത്രരും 2021 ജനുവരിയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബൈഡൻ 2024 ൽ രണ്ടാം തവണയും മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു. 2024-ൽ വീണ്ടും തിരഞ്ഞെടുപ്പിനായി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് ബൈഡന്‍ പറയുമ്പോള്‍ മിക്ക ഡെമോക്രാറ്റുകളും ആ പദ്ധതി പിന്തുടരുമെന്ന് ഉറപ്പില്ല എന്നു പറയുന്നു. എന്നാല്‍, 2024 ൽ വീണ്ടും മത്സരിക്കാനാണ് പ്രസിഡന്റ് ഉദ്ദേശിക്കുന്നതെന്ന് ബൈഡന്റെ സഹായികള്‍…

ഇറാന്‍ ഗവണ്‍മെന്റിനെതിരെ ഡാളസ്സില്‍ വന്‍ പ്രതിഷേധം

പ്ലാനോ(ഡാളസ്) : ഇറാന്‍ ഗവണ്‍മെന്റ് കസ്റ്റഡിയില്‍ 22 വയസ്സുള്ള മേര്‍സര്‍ അമിനി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഇറാനില്‍ പൊട്ടിപുറപ്പെട്ട വന്‍ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നൂറുകണക്കിന് ഇറാനിയന്‍ വംശജര്‍ പങ്കെടുത്ത പ്രതിഷേധം ഡാളസ്സില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്ലാനോയില്‍ സ്ഥിതി ചെയ്യുന്ന ഡാളസ് മോണിംഗ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്. നിലവിലുള്ള ഗവണ്‍മെന്റ് അധികാരത്തിലെത്തി 40 വര്‍ഷം നടത്തിയ ദുര്‍ഭരണത്തില്‍ ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ ഉള്ളിലൊതുക്കി കഴിഞ്ഞതിന്റെ ഒരു പൊട്ടിത്തെറിയാണ് ഇറാനില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു, ഇറാനില്‍ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ അസീസി പറഞ്ഞു. സെപ്റ്റംബര്‍ 24 ശനിയാഴ്ചയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ഇറാന്‍ ഗവണ്‍മെന്റിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാവരേയും, സംഘാടകരിലൊരാളായ ഷഹാബി അഭിനന്ദിച്ചു. അസാധാരണ പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങള്‍ അണിനിരന്നിരുന്നു. മുദ്രാവാക്യങ്ങള്‍ മുഴക്കിയും, പ്ലക്കാര്‍ഡു…

ഫൊക്കാന കണ്‍വന്‍ഷന്‍ കമ്മറ്റി ചിക്കാഗൊയില്‍ ചേര്‍ന്നു

ചിക്കാഗൊ: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇ്ന്‍ നോര്‍ത്ത് അമേരിക്കയുടെ 2023 ലെ കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ ഭാഗമായുള്ള ഒരു മീറ്റിംഗ് 9-23-22 വെള്ളിയാഴ്ച വൈകീട്ട് 7.00 മണിക്ക് ഗ്ലെന്‍വ്യൂവിലുള്ള ജോയിസ് മോന്‍ ലൂക്കോസിന്റെ ഭവനത്തില്‍ വച്ച് (3724 ഗ്ലെന്‍ലെയ്ക്ക് ഡ്രൈവ്, ഗ്ലെന്‍വ്യൂ) കൂടുക ഉണ്ടായി. ടി യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പടവത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍ യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. 2023 ല്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് ചിക്കാഗൊയില്‍ നിന്നും പരാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന് പ്രസിഡന്റ് തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സിറിയക് പുത്തന്‍പുരയില്‍ യോഗത്തില്‍ ആശംസ പ്രസംഗം നടത്തി. ഒക്ടോബര്‍ മാസം 22-ാം തീയതി ഫ്‌ളോറിഡയില്‍ വച്ച് നടത്തുന്ന നാഷന്‍ കമ്മറ്റിയില്‍ കണ്‍വന്‍ഷന്‍ സ്ഥലവും തീയ്യതിയും പ്രഖ്യാപിക്കുന്നതാണെന്ന് സെക്രട്ടറി തന്റെ സ്വാഗത പ്രസംഗത്തില്‍ അറിയിച്ചു. അടുത്ത ഫൊക്കാന കണ്‍വന്‍ഷനിലേക്ക് പരമാവധി ആളുകളെ ചിക്കാഗൊയില്‍…

കൊളംബസിൽ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

കൊളംബസ് (ഒഹായോ) ∙ കൊളംബസ് സെയിൻറ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷൻ്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഈ വര്‍ഷത്തെ തിരുനാൾ സെപ്റ്റംബര്‍ 17,18 തിയ്യതികളിലായി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. സെപ്റ്റംബർ 17 ന് വൈകുന്നേരം 6 ന് തിരുനാളിന് തുടക്കം കുറിച്ച് റെസ്റ്രക്ഷൻ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കർമ്മം നിർവഹിച്ചു , തുടർന്ന് ലദീഞ്ഞ്, കുർബാനയും നടന്നു സെപ്റ്റംബര്‍ 18 ന് ഞായറാഴ്ച 3 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാൾ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സെയിൻറ് ഹെൻറി കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. എബി ചീരകത്തോട്ടം സിഎംഐ പ്രധാന കാർമികത്വം വഹിച്ചു .സെയിന്റ് ജോൺ കത്തോലിക്ക പള്ളി അസിസ്റ്റൻഡ് വികാരി ഫാ. ജിൻസ് കുപ്പക്കര തിരുനാൾ സന്ദേശം നൽകി. പ്രീസ്റ്റ് – ഇൻ-ചാർജ് ഫാ. നിബി കണ്ണായി, റെസ്റ്രക്ഷൻ…

ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡനെ തഴയുന്നു, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്പിന് പിന്തുണ വര്‍ദ്ധിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി.: ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഭൂരിപക്ഷവും, പാര്‍ട്ടിയോട് പിന്തുണ പ്രഖ്യാപിക്കുന്ന സ്വതന്ത്രന്‍മാരും 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ വോട്ടര്‍മാര്‍ ട്രമ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. സെപ്റ്റംബര്‍ 25 ഞായറാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് എബി.സി. പുറത്തുവിട്ട സര്‍വ്വെയിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും സര്‍വ്വേയില്‍ പങ്കെടുത്ത 56 ശതമാനവും ബൈഡനും പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 35 ശതമാനം മാത്രമാണ് ബൈഡന്് പിന്തുണ നല്‍കിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 47 ശതമാനം പേര്‍ ട്രമ്പിനെ അനുകൂലിച്ചപ്പോള്‍ 46 പേര്‍ മറ്റൊരാളാണെങ്കില്‍ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ബൈഡനും ട്രമ്പും ഏകദേശം തുല്യനിലയില്‍ നില്‍ക്കുമ്പോളും രണ്ടുപോയിന്റ് ട്രമ്പിന് കൂടുതലാണ്(ബൈഡന്‍ 46-ട്രമ്പ് 48). ബൈഡന്റെ പ്രായം കണക്കിലെടുത്താണ് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 79 വയസ്സായ ബൈഡന്‍ അമേരിക്കയിലെ ഏറ്റവും…

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഒഐസിസി യുഎസ്എ അനുശോചിച്ചു

ഡാളസ് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വേർപാടിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ അനുശോചിച്ചു. എടുത്ത നിലപാടുകളിൽ നിലയുറപ്പിച്ചു നിന്ന നേതാവ്, വർഗീയതയ്ക്കെതിരെ ഭയലേശമില്ലാതെ പടപൊരുതിയ കളങ്കമറ്റ മതേതരവാദി, കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുസമൂഹം അംഗീകരിച്ച മികച്ച ഭരണാധികാരി തുടങ്ങിയ വിശേഷണങ്ങൾ മതിയാവില്ല ആര്യാടൻ മുഹമ്മദെന്ന നേതാവിന്. മികച്ച പാര്ലമെന്റേറിയനായിരുന്ന ആര്യാടൻ കോൺഗ്രസ് പ്രസ്ഥാനത്തിന് എന്നും കരുത്തു നൽകിയ നേതാവായിരുന്നുവെന്നും അദ്ദേ ഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്‌ വരുത്തിയിരിക്കുന്നതെന്നും, പ്രിയ നേതാവിൻറെ നിര്യാണത്തിൽ കണ്ണീർ പ്രണാമം അര്പ്പിച്ചു കൊണ്ട് അനുശോചനം അറിയിക്കുന്നുവെന്ന് ഒഐസിസി യുഎസ്എയ്ക്കുവേണ്ടി ചെയർമാൻ ജെയിംസ്‌ കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു.

കൗണ്ടി ജഡ്ജ് കെ പി ജോർജിന് വർണ വെറിയന്മാരുടെ ശകാരവർഷവും ഭീഷണിയും

ഹ്യൂസ്റ്റൺ: ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജിന് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പേജിലും പ്രൈവറ്റ് മെസേജിലും ഭീഷണികൾ കൊണ്ട് നിറയ്ക്കുകയാണ് എതിരാളിയുടെ പ്രവർത്തകർ. പരാജയം ഉറപ്പാക്കിയ എതിരാളിയുടെ പ്രവർത്തകർ സകല നിയന്ത്രണവും വിട്ടാണ് പെരുമാറുന്നത്. “നീ ഈ രാജ്യത്തു ജനിച്ചവനല്ല പിന്നെ നിനക്ക് എങ്ങനെ ഞങ്ങളെ ഭരിക്കാനാകും” ഒരാൾ ചോദിക്കുന്നു. “ഈ രാജ്യം ഞങ്ങളുടേതാണ് ഇവിടെ ഞങ്ങൾ ഭരിക്കും. പരിപാടി നിർത്തി നിന്റെ രാജ്യത്തേക്ക് പൊയ്‌ക്കൊള്ളുക അല്ലെങ്കിൽ വിവരം അറിയും” മറ്റൊരാളുടെ വക. “നിന്റെ മുൻപിൽ തല കുമ്പിടാൻ ഞങ്ങളില്ല അങ്ങനെ വന്നാൽ നിന്റെ വരും തലമുറയെത്തന്നെ ഞങ്ങൾ ശിക്ഷിക്കും” ഒരാൾ ബൈബിൾ ഉദ്ധരിച്ചുകൊണ്ട് പറയുന്നു. “ഒരു ഹിസ്പാനിക്ക് പോലുമല്ലാത്ത നിനക്ക് ഈ രാജ്യം വഴങ്ങില്ല” ഇങ്ങനെ പോകുന്നു വര്‍ണ്ണ വെറിയന്മാരുടെ കമന്റുകൾ. കമന്റുകൾക്കൊപ്പം എതിരാളിയായ ട്രെവർ നെയ്ൽസിന്റെ വെബ്സൈറ്റ് പരസ്യമായി ചേർക്കാനും ഇവർ…

മോളിക്കുട്ടി ടീച്ചറിന്റെ സംസ്കാരം ഒക്ടോബർ 1ന് ശനിയാഴ്ച ഡാളസ്സിൽ

ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക നിര്യാതയായ മോളിക്കുട്ടി ടീച്ചറിന്റെ (72) ഭൗതിക ശരീരം ഈസ്റ്റ് ഗേറ്റ് ഫ്യൂണറൽ ഹോമിൽ (12973 LBJ Freeway, Garland 75041) 29 ന് വ്യാഴാഴ്ച 4 മുതൽ 8 വരെയും, 30 ന് വെള്ളിയാഴ്ച 1 മുതൽ 5 വരെയും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്. സംസ്‌കാര ശുശ്രുഷകൾ ഒക്ടോബർ 1ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12 വരെ ഐ.പി.സി ടാബർനാക്കിൾ സഭയിൽ (9121 ഫെർഗൂസൺ റോഡ്, ഡാളസ്, ടെക്സസ് 75228) ആരംഭിക്കുന്നതും തുടർന്ന് 12.30 ന് ലേക്‌വ്യൂ സെമിത്തേരിയിൽ (2343 Lake Rd, Lavon, TX 75166) സംസ്ക്കരിക്കുന്നതുമാണ്. ലൈവ് സ്ട്രീം ലിങ്ക്: Goodnewslive & Powervision മക്കൾ: പ്രിയ വെസ്ലി ഡാളസ്, പ്രീതി തേജസ്സ്,…

അറ്റ്‌ലാന്റയില്‍ ചരിത്രം സൃഷ്ടിച്ച് ഓണാഘോഷം

അറ്റ്‌ലാന്റ്: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷൻ (അമ്മ) സെപ്റ്റംബർ 24ാം തീയതി ശനിയാഴ്ച നോർത്ത്‌ ഗ്വിന്നറ്റ് ഹൈസ്കൂളിൽ വെച്ച് അതിഗംഭീരമായി ഓണം ആഘോഷിച്ചു. രാവിലെ പതിനൊന്നു മണിയോടെ തയ്യാറാക്കപ്പെട്ട മനോഹരമായ പൂക്കളവും ജനമനസ്സുകളിൽ സന്തോഷം നിറച്ചുകൊണ്ട് പ്രവേശനം ചെയ്ത മഹാബലിയും ഒരു ഉത്സവ പ്രതീതി ഉളവാക്കി. ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ജനസാന്രങ്ങൾക്ക് രുചികരമായ ഓണസദൃ നൽകാൻ സാധിച്ചു എന്നുള്ളത് ശ്രദ്ധേയമായ സംഗതിയാണ്. 1.30ന് താലപ്പൊലികളേന്തിയ സുന്ദരീ മണികളുടെ അകമമ്പടിയോടെ മഹാബലിയും വിശിഷ്ടാതിഥികളും സദസ്സിലേക്കാനയിക്കപ്പെട്ടു. മഹാബലി ഗോവിന്ദൻ ജനാർദ്ദനൻ, മുഖ്യാതിഥി കൗൺസൽ ജനറൽ ഡോ. സ്വാതി കുൽക്കർണി, ഫോർസൃത് കൗണ്ടി കമ്മീഷണേഴ്സ് ചെയർമാൻ ആൽഫ്രഡ് ജോൺ, ഫോർമർ സെനറ്റർ കർട്ട് തോംപ്സൺ, അമ്മ പ്രസിഡന്റെ ഡൊമിനിക് ചാക്കോനാൽ എന്നിവർക്കും ആഗതരായിരുന്ന ഓരോ വൃക്തികൾക്കും ശ്രീമതി അമ്മു സഖറിയ സ്വാഗതമോതി. അതിഥികളുടെ സ്നേഹനിർഭരമായ, പ്രോത്സാഹജനകമായ പ്രസംഗൾക്കു ശേഷം അടുത്ത വർഷങ്ങളിലേക്ക് പുതിയതായി…

കേരള കൾച്ചറൽ സെന്റർ രാജ് പിള്ളയേയും , സിബി പാത്തിക്കലിനേയും ആദരിച്ചു

ചിക്കാഗോ: കേരള കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിൽ കൗണ്ടി ട്രഷറർസ്ഥാനത്തേക്ക് റിപ്പപ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജ് പിള്ളയെസ്വീകരണം നൽകി ആദരിച്ചു. ഈ വരുന്ന നവംബർ എട്ടാം തിയതി നടക്കുന്നഅമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ വിൽ കൗണ്ടിയിലെ പതിനായിരത്തോളംവരുന്ന ഇൻഡ്യൻ വംശരുടെ പിന്തുണയിലൂടെ പരമാവധി വോട്ട് നേടി രാജ്പിള്ളയുടെ വിജയത്തിനുവേണ്ടി അക്ഷിണം പ്രവർത്തിക്കുവാൻ യോഗത്തിൽപങ്കെടുത്തവർ തീരുമാനിച്ചു. ആദ്യമായാണ് ഒരു മലയാളി വിൽ കൗണ്ടി ട്രഷറർസ്ഥാനത്തേക്ക് മത്സരിക്കുന്നതു്. ജനസംഖ്യാടിസ്ഥാനത്തിൽ ഇല്ലിനോയിസിലെനാലാമത്തെ വലിയ കൗണ്ടിയാണ് വിൽ കൗണ്ടി. മലയാളി സമൂഹം നൽകുന്നസഹകരണത്തിനും പ്രോൽസാഹനത്തിനും രാജ് പിള്ള നന്ദി പറഞ്ഞു. അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമായുടെനാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിബി പാത്തിക്കലിനേയുംഅഭിനന്ദിക്കുവാൻ കൂടിയ ഈ യോഗത്തിൽ , അമേരിക്കൻ മലയാളീസമൂഹത്തിലും കേരളത്തിലും പ്രശംസനീയമായ ഒട്ടേറെ സന്നദ്ധ സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫോമായൊടൊപ്പം പ്രവൃത്തിക്കാൻഅവസരം കിട്ടിയതിൽ സന്തോഷിക്കുന്നു എന്നും സംഘടനയുടെ പ്രവർത്തനത്തിൽസജീവമായി മുൻ…