രാമദാസ മിഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഏകീകരണത്തിനു വേണ്ടി സ്വാമി ശക്തി ശാന്താനന്ത മഹർഷി നയിക്കുന്ന ദിഗ് വിജയയാത്ര പരിപാവനമായ ശ്രീരാമജൻമഭൂമിയിൽ നിന്നും ഒക്ടോബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ മൂന്നിന് രാമജൻമഭൂമിയിൽ സമാപിക്കും. ഭാരതത്തിലെ ഇരുപത്തി ഏഴു സംസ്ഥാനങ്ങളും നേപ്പാളും ഉൾപ്പടെ പതിനയ്യായിരം കിലോമീറ്റർ ദൂരം അറുപത് ദിവസംകൊണ്ട് രഥയാത്രയ്ക്കും സമാപനം കുറിക്കും. ശ്രീരാമദാസ മിഷന്റെ സ്വാപകനും അതുപോലെ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാർഗദർശിയുമായിരുന്ന പൂജ്യ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികൾ ആയിരുന്നു 1991 ൽ ആദ്യ രാമരഥയാത്ര നയിച്ചത്. ആ യാത്ര മൂകാംബിക ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കന്യാകുമാരിയിൽ സമാപനം കുറിച്ചു. അതിനുശേഷം 2018 ൽ അയോദ്ധ്യയിൽ നിന്നുമാരംഭിച്ച് എട്ടു സംസ്ഥാനങ്ങളിലൂടെ നാൽപ്പത്തി ഒന്നു ദിവസം കൊണ്ട് രാമേശ്വരത്ത് സമാപനം കുറിച്ചു. ഭഗവാൻ ശ്രീരാമന്റെ പതിനാലു മാസത്തെ വനവാസ സങ്കല്പമായിരുന്നു ഈ യാത്രയുടെ…
Category: AMERICA
എലിസബത്ത് രാജ്ഞിക്ക് അവസാനമായി വിടപറയാൻ ബ്രിട്ടനും ലോകവും തയ്യാറെടുക്കുന്നു
ലണ്ടന്‍: ബ്രിട്ടനും ലോക നേതാക്കളും ലോകമെമ്പാടുമുള്ള രാജകുടുംബങ്ങളും തിങ്കളാഴ്‌ച എലിസബത്ത് രാജ്ഞിയോട് അവരുടെ യുഗത്തിലെ അവസാനത്തെ ഉന്നത വ്യക്തിത്വത്തിന് അന്തിമ യാത്രയയപ്പ് നൽകും. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിക്ക് വിട ചൊല്ലാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ക്യൂവിൽ നിന്നത്. ആഗോള നേതാക്കള്‍ ഉള്‍പ്പെടെ 10 ലക്ഷം പേര്‍ സംസ്‌കാര ചടങ്ങിന് ലണ്ടനിലെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 18) ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്‌ടപതി ദ്രൗപദി മുർമു, രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. ലണ്ടനിലെ ലാൻകാസ്റ്റർ ഹൗസിൽ ആക്‌ടിങ് ഹൈക്കമ്മിഷണർ സുജിത് ഘോഷിനൊപ്പം എത്തിയാണ് മുർമു അനുശോചന പുസ്‌തകത്തിൽ ഒപ്പുവച്ചത്. മുര്‍മുവിന് പുറമെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലണ്ടനിലെത്തിയിട്ടുണ്ട്. ഇന്ന് പ്രാദേശിക സമയം രാവിലെ 11 മണിക്ക് ലണ്ടനിലെ വെസ്‌റ്റ്‌മിന്‍സ്റ്റർ ആബിയിലാണ് സംസ്‌കാര ചടങ്ങുകള്‍. വിൻഡ്‌സര്‍…
ഇല്ലിനോയി മലയാളി അസോസിയേഷൻ ഓണാഘോഷം റവ. ഫാ. അലക്‌സാണ്ടർ കുര്യൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഇല്ലിനോയി മലയാള ിഅസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 18 ഞായറാഴ്ച ഓർത്തഡോക്‌സ് സഭയിലെ സീനിയർ വൈദികനും മലയാളികളുടെ അഭിമാനമായി അമേരിക്കൻ ഭരണകൂടത്തിൽ വർഷങ്ങളായി സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ സീനിയർ മാനേജ്‌മെന്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന റവ. ഫാ. അലക്‌സാണ്ടർ കുര്യൻ ഭാരവാഹികളോടൊപ്പം നിറഞ്ഞ സദസിന്റെ സാന്നിദ്ധ്യത്തിൽ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിന്റെ അദ്ധ്യക്ഷൻ ഐ.എം.എ പ്രസിഡന്റ് സിബു മാത്യു കുളങ്ങരയും വിശിഷ്ടാതിധികളായി നിയുക്ത ഫോമ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, എബിൻ കുര്യാക്കോസ്, വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ എന്നിവർ ആശംസാ പ്രസംഗം നടത്തി. സുനൈന ചാക്കാ എം.സിയായിരുന്നു. ഓണ സദ്യയ്ക്കും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളത്തിനും നേതൃത്വം നൽകിയത് ജോയി പീറ്റേഴ്‌സ് ഇണ്ടിക്കുഴി, പ്രവീൺ തോമസ്, ഷാനി എബ്രഹാം, ജോസി കുരിശുങ്കൽ, ജോൺ മാത്യു, ജോർജ് പണിക്കർ, അനിൽകുമാർ…
സാറാ ഹക്കമ്പി കാൻസർ ശസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടു
അർകാൻസസ് : മുൻ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയും ,അർകാൻസസ് ഗവർണ്ണർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ സാറാ ഹക്കമ്പി സാന്ഡേഴ്സ് തൈറോയ്ഡ് കാൻസർ ശസ്ത്രക്രിയക്കു വിധേയമായ ശേഷം ശനിയാഴ്ച ആശുപത്രി വിട്ടതായി ഇവരുടെ ഔദ്യോകീക വക്താവ് ജൂഡ്ഡ് ദീരേ അറിയിച്ചു .വെള്ളിയാഴ്ച യായിരുന്നു തൈറോയ്‌ഡിന് സപീപ മുണ്ടായിരുന്ന ലിംപ്ഫ് നോഡുകൾ വിജയകരമായി നീക്കം ചെയ്തത് . ശസ്ത്രക്രിയക്ക് ശേഷം താൻ പൂർണമായി ക്യാൻസർ വിമുക്തയായെന്ന് പിന്നീട് ഇവർ മാധ്യമപ്രവർത്തകരെ അറിയിച്ചു. നവംബറിൽ നടക്കുന്ന ഗവർണർ തിരെഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും അതിൽ യാതൊരു മാറ്റവും ഇല്ലെന്നും തെരഞ്ഞെടുപ്പു പ്രവത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും ഇവർ അറിയിച്ചു .കാൻസറിൻറെ ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താൻ കഴിഞ്ഞതിനാൽ പൂർണമായി കാൻസർ മാറിയെന്നും ചികിത്സിക്കുന്ന ഡോക്ടർ പിന്നീട് കൂട്ടിച്ചേർത്തു ഈമാസം ആദ്യമാണ് തൈറോയ്ഡ് ക്യാൻസർ കണ്ടെത്തിയത് . 2017 മുതൽ 2019 വരെ പ്രസിഡൻറ് ഡൊണാൾഡ്…
ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റൺ: കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ: അശ്വിൻ, ഐലിൻ, ആരോൺ (മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഷാജി ജോൺ (ബാംഗ്ലൂർ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ). പരേതൻ മിസ്സോറി സിറ്റി സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ്. സംസ്കാരം ഹൂസ്റ്റണിൽ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: സിബി കുര്യൻ 619 677 0181, രഞ്ജിത് സെബാസ്റ്റ്യൻ 832 715 1120.
അപരന്റെ പാദരക്ഷയില്‍ വിലസുന്ന എഴുത്തുകാർ (ലേഖനം): പ്രൊഫ. കോശി തലയ്ക്കല്‍
ലേഖകനെക്കുറിച്ച് : മാവേലിക്കരയിലെ ബിഷപ്പ് മൂർ കോളേജിലെ മലയാളം ഭാഷാ, സാഹിത്യ വിഭാഗത്തിൽ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പ്രൊഫ. കോശി തലയ്ക്കൽ ഇപ്പോൾ അമേരിക്കയിൽ ഫിലാഡെൽഫിയയിൽ ആണ് താമസം. മികച്ച അധ്യാപകൻ, ഭാഷാ പണ്ഡിതൻ, നിരൂപകൻ, ദൈവശാസ്ത്ര പണ്ഡിതൻ, മികച്ച പ്രാസംഗികൻ,വചന പ്രഘോഷകൻ, ക്രിസ്തീയ ഭക്തി ഗാന രചയിതാവ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. കോശി തലയ്ക്കൽ രചനയും സംവീധാനവും നിർവഹിച്ച 150 ൽപരം ഗാനങ്ങളാണുള്ളത്. അവയിൽ പലതും പുറത്തിറങ്ങിയത് മാരാമൺ കൺവെൻഷനോടനുബന്ധിച്ചാണ്. ഇന്ന് അമേരിക്കയിൽ മലയാള ഭാഷയിൽ ആധികാരികമായ നിരൂപണങ്ങൾ നടത്താൻ പ്രൊഫ. കോശി തലയ്ക്കലിന് പകരം വയ്ക്കാൻ മറ്റാരുമില്ല. കാര്യങ്ങൾ തുറന്നു പറയുകയും തുറന്നെഴുതുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഒരു ശൈലി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തുറന്നെഴുത്തുകൾ പല പ്രവാസി മലയാളികൾക്കും അത്ര ദഹിക്കാറില്ല. ഈ ലേഖനവും അത്തരമൊരു തുറന്നെഴുത്താണ്. തുടര്‍ന്നു…
അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്‍ ഓണാഘോഷം; കോണ്‍സുല്‍ ജനറൽ ഡോ. സ്വാതി കുൽക്കർണി മുഖ്യാതിഥി
അറ്റ്‌ലാന്റ: അറ്റ്‌ലാന്റ മെട്രോ മലയാളി അസ്സോസിയേഷന്റെ (AMMA) ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. സ്വാതി കുൽക്കർണിയും, വിശിഷ്ടാതിഥികളായി ആൽഫ്രഡ് ജോൺ (ചെയർമാൻ, ബോർഡ് ഓഫ് കമ്മീഷണേഴ്സ്, ഫോർസിത് കൗണ്ടി), കർറ്റ് തോംസണ്‍ (മുന്‍ സെനറ്റർ ) എന്നിവരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. AMMA ഒരുക്കുന്ന ഓണസദ്യ അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിനു മാത്രമല്ല, എല്ലാ മലയാളികള്‍ക്കും പിറന്ന മണ്ണിൽ ഓണം ആഘോഷിച്ചതിന്റെ പ്രതീതി ഉളവാക്കും എന്നുറപ്പാണെന്ന് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഗജവീരനും മഹാബലിയും തലയുയർത്തി നിൽക്കുന്ന, കൊട്ടും കുരവയും, മെഗാ തിരുവാതിരയും, ആട്ടവും പാട്ടും നിറഞ്ഞാടുന്ന തിരുവോണ ആഘോഷത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുന്നു.
കൊളംബസില്‍ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍: കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചു
കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്‍ഷത്തെ തിരുനാള്‍ സെപ്റ്റംബര്‍ 17,18 നു തീയതികളില്‍ നടത്തും. സെപ്റ്റംബര്‍ 17 ന് വൈകുന്നേരം ആറിന് തിരുനാളിന് തുടക്കം കുറിച്ച് റെസ്‌റക്ഷന്‍ കത്തോലിക്ക പള്ളി അസിസ്റ്റന്‍ഡ് വികാരി ഫാ. അനീഷ് കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു.തുടര്‍ന്ന് ലദീഞ്ഞ്, കുര്‍ബാനയും നടന്നു. തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനായി ഏവരെയും ക്ഷണിക്കുന്നതായി പള്ളിക്കാര്യത്തില്‍ നിന്ന് പ്രീസ്‌റ് ഇന്‍ ചാര്‍ജ് ഫാ. നിബി കണ്ണായി അറിയിച്ചു.
എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നാളെ; ലോക നേതാക്കള്‍ ആദരാഞ്ജലികൾ അർപ്പിക്കാൻ ലണ്ടനിലെത്തി
ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രസിഡന്റ് ദ്രൗപതി മുർമു, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുൾപ്പെടെയുള്ള ലോക നേതാക്കൾ ലണ്ടനിലെത്തി. സംസ്കാരം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നാളെ (സെപ്റ്റംബർ 19) പ്രാദേശിക സമയം രാവിലെ 11 മണിക്ക് നടക്കും. നൂറോളം രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ രണ്ടായിരത്തോളം അതിഥികൾ ചടങ്ങിൽ പങ്കെടുക്കും. ശനിയാഴ്ച രാത്രി 8.50ഓടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ലണ്ടനിലെ ഗാഡ്‌വിക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രസിഡന്റിനെയും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയടക്കമുള്ള സംഘത്തെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. സെപ്റ്റംബർ 19 വരെ ലണ്ടൻ സന്ദർശനം തുടരുന്ന രാഷ്ട്രപതി സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും ഇന്ത്യയെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കുകയും ചെയ്യും. ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖര്‍: അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും ശനിയാഴ്‌ച പ്രാദേശിക സമയം രാത്രി പത്ത്…
കാണാതായ പൂച്ച നാലു ദിവസങ്ങള്‍ക്കു ശേഷം ന്യൂയോര്‍ക്കിലെ വീട്ടിൽ തിരിച്ചെത്തി ഡോര്‍ ബെല്‍ അടിച്ചു
ന്യൂയോര്‍ക്ക്: നാല് ദിവസമായി കാണാതായ പൂച്ച വീട്ടിൽ തിരിച്ചെത്തി അകത്ത് കയറാന്‍ ഡോർബെൽ അടിക്കുന്നത് ന്യൂയോർക്ക് ലോംഗ് ഐലന്റിലെ വീടിന്റെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞു. ന്യൂയോര്‍ക്ക് ലോംഗ് ഐലൻഡിലെ മാസ്റ്റിക് ബീച്ചിലെ പുതിയ വീട്ടിലേക്ക് കുടുംബം താമസം മാറി രണ്ടാഴ്ച കഴിഞ്ഞ് ഒരു രാത്രിയാണ് തങ്ങളുടെ 8 വയസ്സുള്ള വളര്‍ത്തു പൂച്ച ലില്ലി വീട്ടിൽ നിന്ന് അപ്രത്യക്ഷമായതെന്ന് കുടുംബ നാഥ സ്റ്റെഫാനി വിറ്റ്‌ലി പറഞ്ഞു. “സാധാരണയായി ലില്ലി വീട്ടില്‍ തിരിച്ചെത്താറുണ്ട്. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. നാല് ദിവസത്തിന് ശേഷം ലില്ലി മുൻവശത്തെ പൂമുഖത്തേക്ക് കയറി ബെൽ അടിക്കുന്നത് ഞങ്ങളുടെ റിംഗ് ഡോർബെൽ ക്യാമറയിൽ പതിഞ്ഞപ്പോഴാണ് ആശ്വാസമായത്,” സ്റ്റെഫാനി പറഞ്ഞു. “ഞങ്ങൾക്ക് അത്ഭുതമാണ് തോന്നിയത്. സന്തോഷം തിരതല്ലുകയായിരുന്നു. ഞങ്ങൾ വികാരാധീനരായി, ഞങ്ങൾ കരയുകയായിരുന്നു. അതൊരു പറഞ്ഞറിയിക്കാന്‍ പറ്റാത്ത നിമിഷമായിരുന്നു,” അവര്‍ പറഞ്ഞു. ഏതായാലും നാലു ദിവസങ്ങള്‍ കഴിഞ്ഞ് പൂച്ച…
