ഗാര്‍ലന്റ് (ഡാളസ്): ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി ഡിസംബർ 3 ന് സീനിയര്‍ സിറ്റിസണ്‍ ഫോറം സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ ഒന്നാം ഭാഗത്തിൽ പ്രമേഹ നിയന്ത്രണവും ഹൃദയ-വൃക്ക സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് ഡോ. നിഷ ജേക്കബും, രണ്ടാം ഭാഗത്തിൽ സായാഹ്നം എങ്ങനെ സ്മാർട്ട് ആക്കാം \സോഷ്യൽ മീഡിയ ഉപയോഗപ്രദമായ ഫീച്ചറുകളെക്കുറിച്ച് പ്രത്യേക പ്രഭാഷണം മൻജിത് കൈനിക്കരയും നടത്തും. ഡാളസ് ഫോര്‍ട്ട്‌വർത്ത് മെട്രോപ്ലെക്സിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും ഈ സെമിനാറില്‍ പങ്കെടുക്കണമെന്ന് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വരം മാമ്പിള്ളി, ലേഖാ നായർ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
Category: AMERICA
ഗീത സേതുമാധവൻ മന്ത്ര ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റ്
മന്ത്രയുടെ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റ് ആയി ഗീത സേതുമാധവനെ തിരഞ്ഞെടുത്തു .സംഘടനാ പ്രവർത്തനത്തിൽ തൻറേതായ ശൈലി തന്നെ രൂപപ്പെടുത്തിയ ഗീത ഫ്ലോറിഡയിലെ ഭാരതീയ സമൂഹത്തിലെ അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് .ഫ്ലോറിഡയിലെ പ്രമുഖ മലയാളീ ഹൈന്ദവ സംഘടന ആയ ഒഎച്ച്‌എം (ഒർലാൻഡോ ഹിന്ദു മലയാളി) സ്ഥാപക അംഗങ്ങളിൽ ഒരാളാണ് അവർ.കൂടാതെ ഭാരതീയ കലകളും സംസ്കാരവും അമേരിക്കൻ മണ്ണിൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച സൃഷ്ഠി ഫൗണ്ടേഷൻ സ്ഥാപക ഡയറക്ട്ർ കൂടിയാണ് ശ്രീമതി ഗീത .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റത്തിന് സഹായിക്കുന്ന ദി എംപവർ ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിൽ ജനിച്ചു വളർന്ന ഗീത സേതുമാധവൻ വിവാഹശേഷം ഫ്ലോറിഡയിൽ സ്ഥിരതാമസമാണ്. ഒരു സംരംഭക കൂടിയായ ഗീത, ഇന്ത്യൻ കലകളും ആർട്ടിഫാക്‌റ്റുകളും കൈകാര്യം ചെയ്യുന്ന ബിസിനസ്സ് ബോസ്റ്റണിൽ തുടങ്ങി . സെൻട്രൽ ഫ്ലോറിഡ…
എലോൺ മസ്‌ക് ട്വിറ്ററിന്റെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
സാൻഫ്രാൻസിസ്കോ: ആരോഗ്യം, ഉൽപ്പാദനക്ഷമത, ഹോം ഇൻറർനെറ്റ്, പരിശീലനവും വികസനവും, ഔട്ട്‌സ്‌കൂളുകൾ, ഡേകെയർ, ത്രൈമാസിക ടീം പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ജീവനക്കാർക്കുള്ള കമ്പനി ആനുകൂല്യങ്ങൾ ട്വിറ്റർ മേധാവി എലോൺ മസ്‌ക് വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. “അലവൻസുകൾ കാലക്രമേണ പുനർമൂല്യനിർണ്ണയം ചെയ്യപ്പെടും, കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ അവ തിരികെ ചേര്‍ക്കും,” റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സോഷ്യൽ നെറ്റ്‌വർക്കിന്റെ നേരിട്ടുള്ള സന്ദേശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ആഗ്രഹം മസ്‌ക് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനി ഡിഎമ്മുകൾ എൻക്രിപ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾക്കിടയിൽ എൻക്രിപ്റ്റ് ചെയ്ത വീഡിയോയും വോയിസ് കോളിംഗും ചേർക്കാൻ പദ്ധതിയുണ്ടെന്നും മസ്‌ക് തന്റെ ജീവനക്കാരോട് പറഞ്ഞു. “ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയെക്കുറിച്ച് ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ പ്രാപ്‌തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, [അല്ലെങ്കിൽ] Twitter-ലെ ഡാറ്റാ ലംഘനത്തെ കുറിച്ച് അവരുടെ എല്ലാ DM-കളും വെബിൽ എത്തുന്നതിന് കാരണമാകുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ, അല്ലെങ്കിൽ Twitter-ൽ ആരെങ്കിലും അവരുടെ ഡിഎമ്മുകളിൽ ചാരവൃത്തി നടത്തിയേക്കാമെന്ന്…
അടിച്ചമർത്തലുകളുടെ ലോകം (ലേഖനം)
അടിച്ചമർത്തലുകളുടെ ഒരു ലോകത്തിലൂടെയാണ് നാം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് കുടുംബങ്ങൾ മുതൽ സമൂഹം, മതം, രാഷ്ട്രീയം, നീതി പീഠങ്ങൾ വരെ എത്തി. അവസാനം ലോകം മുഴുവൻ ഈ ദുർ വ്യാധി ബാധിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലും ഭാര്യ ഭർത്താവിനെയോ ഭർത്താവ് ഭാര്യയെയോ മക്കളെയോ അല്ലെങ്കിൽ അവരുടെ മാതാപിതാക്കളെയോ ചവുട്ടി ഒതുക്കുന്നതായി നാം ദിനംപ്രതി കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. ഇന്ന് ദിനംപ്രതി നടക്കുന്ന സംഭവങ്ങളുടെ നൂറിൽ ഒരു പത്തു ശതമാനം പോലും സമൂഹമോ ലോകമോ അറിയുന്നില്ല. കാരണം പലരും ഇത് മറ്റുള്ളവരോട് പറയാൻ മടിക്കുന്നു. സ്വന്തം സഹോദരങ്ങളെ അടിച്ചൊതുക്കി അവരുടെ മേൽ കടന്നു കയറ്റം നടത്തുന്ന മാന്യ വേഷധാരികളായ എത്രയോ സഹോദരങ്ങൾ ഉണ്ട് നമ്മുടെ ഇടയിൽ ഉണ്ട്. സ്വന്തം ഭര്‍ത്താവിനെയും ഭാര്യയെയും മാതാപിതാക്കളെയും മരുമക്കളുടെയും മുഖത്ത് കരി വാരി തേച്ചു അവരെ സമൂഹത്തിൽ ഇല്ലാതാക്കാൻ നല്ല പോരാട്ടം നടത്തുന്ന…
അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള എയർ സുവിധ ഫോം പൂരിപ്പിക്കുന്നത് സർക്കാർ ഒഴിവാക്കി
ന്യൂഡൽഹി: കൊറോണ വൈറസ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന ആളുകൾക്ക് എയർ സുവിധ ഫോം പൂരിപ്പിക്കേണ്ട ആവശ്യകത സർക്കാർ തിങ്കളാഴ്ച റദ്ദാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ, വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ എയർ സുവിധ ഫോം പൂരിപ്പിക്കണമെന്ന് മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിലാണ് ഈ ഫോം അവതരിപ്പിച്ചത്. വിമാന യാത്രയിൽ മാസ്‌ക് നിർബന്ധമല്ലെന്നും എന്നാൽ യാത്രക്കാർ അവ ഉപയോഗിക്കണമെന്നും കഴിഞ്ഞയാഴ്ച സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. MoHFW-ന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വിമാന യാത്രക്കാർ അവരുടെ രാജ്യത്ത് COVID-19 നെതിരെയുള്ള വാക്സിനേഷന്റെ അംഗീകൃത പ്രാഥമിക ഷെഡ്യൂൾ അനുസരിച്ച് പൂർണ്ണമായും വാക്സിനേഷൻ എടുക്കുന്നതാണ് നല്ലത്. എത്തിച്ചേരുമ്പോൾ, യാത്രക്കാർ ശാരീരിക…
കൊളറാഡോ വെടിവെയ്പ്: അക്രമിക്കെതിരെ വിദ്വേഷ കുറ്റകൃത്യം ചുമത്തിയേക്കാമെന്ന് അധികൃതര്‍
കൊളറാഡോ സ്പ്രിംഗ്സിൽ ശനിയാഴ്ച നടന്ന മാരകമായ വെടിവയ്പ്പിലെ കുറ്റവാളിക്കെതിരെ പ്രോസിക്യൂട്ടർമാർ വിദ്വേഷ കുറ്റം ചുമത്തുമോ എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ശനിയാഴ്ച വൈകുന്നേരമാണ് തോക്കുധാരി ക്ലബ് ക്യൂവിൽ അതിക്രമിച്ച് കയറി വെടിയുതിർത്തത്. അഞ്ച് പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുപത്തിരണ്ടുകാരനായ ആൻഡേഴ്സൺ ലീ ആൽഡ്രിച്ചിനെ നിശാക്ലബിലെ രണ്ട് ഗാര്‍ഡുമാര്‍ കീഴ്പ്പെടുത്തിയ ശേഷം പോലീസിന് കൈമാറി. ഇപ്പോൾ, പോലീസ് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ആക്രമണം ഒരു വിദ്വേഷ കുറ്റകൃത്യമാണോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ അലൻ പറഞ്ഞു. കൊളറാഡോയിൽ, ഒരു വിദ്വേഷ കുറ്റകൃത്യം പക്ഷപാതപരമായ കുറ്റകൃത്യം എന്നും അറിയപ്പെടുന്നു. ഒരു വ്യക്തിയുടെ യഥാർത്ഥമായ അല്ലെങ്കിൽ തിരിച്ചറിഞ്ഞ വംശം, മതം, ദേശീയത, പ്രായം, വൈകല്യം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ പക്ഷപാതത്താൽ ഭാഗികമായെങ്കിലും പ്രചോദിപ്പിക്കപ്പെടുന്ന ആക്രമണം അതില്‍ ഉള്‍പ്പെടുന്നു. പക്ഷപാതപരമായ ഒരു കുറ്റകൃത്യം…
ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് നവ നേതൃത്വം
ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 19 ശനിയാഴ്ച്ച ഓർലാന്റോയിൽ വെച്ച് നടത്തപ്പെട്ടു. റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ) എന്നിവരും ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ഡോ. ജോയി എബ്രാഹം, ജിം ജോൺ മരത്തിനാൽ, മീഡിയ കോർഡിനേറ്ററായി രാജു പൊന്നൊലിൽ, പ്രയർ കോർഡിനേറ്ററായി പാസ്റ്റർ സിബി കുരുവിള എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 27 അംഗ റീജിയൻ കൗൺസിലിനും രൂപം നൽകി. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് ഇലക്ഷൻ ഓഫീസർ പാസ്റ്റർ സിബി കുരുവിള നേതൃത്വം വഹിച്ചു. ജനറൽ കൗൺസിൽ അംഗങ്ങളായ ബ്രദർ രാജൻ ആര്യപ്പള്ളി, ജോൺ ശമുവേൽ മരത്തിനാൽ എന്നിവർ സന്നിഹിതരായിരുന്നു. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത് കരോലിന…
താമ്പായിൽ ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടുകളി മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു
ഇരുപത്തിമൂന്നാമത് അന്തർദേശീയ 56 ചീട്ടുകളി മത്സര മഹോത്‌സവത്തിന് താമ്പാ ( ഫ്ലോറിഡ)യിലുള്ള ക്നാനായ സെന്ററിൽ (Knanaya Center,2620 Washington Rd, Valrico,FL 33594)ഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെന്റിന്റെ നാഷണൽ കോർഡിനേറ്റേഴ്സ് അറിയിക്കുന്നു.2022 ഡിസംബർ 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് രെജിസ്ട്രേഷനോടെ ടൂർണമെന്റിന് ഔദ്യോഗികമായി തിരി തെളിയും. ഡിസംബർ 4 ഞായറാഴ്ച ഉച്ച കഴിയുന്നത് വരെ ഈ ബൗദ്ധിക മത്സരവ്യായാമം ചിട്ടയോടെ തുടരും. മത്സരശേഷം വിജയികൾക്ക് ക്യാഷ് അവാർഡ് നൽകുന്നതാണ്. ഒന്നാം സമ്മാനം രണ്ടായിരത്തി അഞ്ഞൂറ് ഡോളർ (ഈ തുക സ്പോൺസർ ചെയ്തിരിക്കുന്നത് ജോയ് മുണ്ടപ്ലാക്കൽ), രണ്ടാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് ABE വൈൻ & സ്പിരിറ്റ്), മൂന്നാം സമ്മാനം 1200 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് ദിലീപ് വർഗീസ്), നാലാം സമ്മാനം 1000 ഡോളർ (സ്പോൺസർ ചെയ്തിരിക്കുന്നത് തോമസ് തടത്തിൽ), കൂടാതെ, മോസ്റ്റ് വാല്യൂവബിൾ…
ഇന്ത്യന്‍ എഞ്ചിനീയേഴ്സ് അസ്സോസിയേഷന്‍ മില്‍വോക്കി വിസ്‌കോണ്‍സിന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
മില്‍വോക്കി: ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെ കേന്ദ്ര സംഘടനയായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (എ.എ.ഇ.ഐ.ഒ) മില്‍വോക്കി, വിസ്‌കോണ്‍സിന്‍ ചാപ്റ്റര്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സോമനാഥ് ഘോഷ്, യുഎസ് കോണ്‍ഗ്രസ് മാന്‍ ബ്രയന്‍ സ്റ്റെയില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മില്‍വോക്കി ചാപ്റ്റര്‍ പ്രസിഡന്റ് മുരളി രാഘവേന്ദ്രന്‍, യൂണിവേഴ്‌സിറ്റി ഓഫ് മില്‍വോക്കി ബിസിനസ് കോളജ് ഡീന്‍ ഡോ. കൗഷല്‍ ചാരി, മില്‍വോക്കി ടെക് ഹബ് സി.ഇ.ഒ കാത്തി ഹെന്‍ റിച്ച് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. കോണ്‍സല്‍ ജനറല്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അമേരിക്കയുടെ വിവിധ സിറ്റികളില്‍ ഇതുപോലുള്ള എന്‍ജിനീയര്‍മാരുടെ ചാപ്റ്ററുകള്‍ തുടങ്ങണമെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ടെക്‌നോളജി ട്രാന്‍സ്ഫറിന് സംഘടന മുന്‍കൈ എടുക്കണമെന്നും അറിയിച്ചു. യു.എസ് കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ സ്റ്റെയിന്‍ താന്‍ ചെയര്‍മാനായുള്ള വാഷിംഗ്ടണ്‍…
ഡാളസ് എക്യൂമിനിക്കൽ ക്രിസ്തുമസ്സ് കരോൾ ഡിസംബർ 3 ശനിയാഴ്ച
ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി നാലാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 3 ശനിയാഴ്ച വൈകീട്ട് 5 നു ആരംഭിക്കുമെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ പുതിയ മെട്രോപോലിത്തയായി നിയമിതനായ ഡോ:തോമസ് മാർ ഇവാനിയോസാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി യായി ക്രിസ്തുമസ് സന്ദേശം നൽകുന്നത്. ഡാളസ്സ് ഫോർട്ട് വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങള്‍ സംയുക്തമായി എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് പോൾ മലങ്കര ഓർത്തഡോൿസ് ചർച് (പ്ലാനോ)യാണ് മാർത്തോമാ ഇവന്റ് സെന്റര് ഡല്ലാസ് ഫാർമേഴ്‌സ് ബ്രാഞ്ച് ചർച്ചിൽ നടത്തപെടുന്ന ആഘോഷങ്ങൾ കേരൾ റ്റി വി , ഫേസ്ബുക് ,ഓൺലൈനിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി…
