പാം ഇന്റർനാഷണലിനെ ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ അവാർഡിന് തിരഞ്ഞെടുത്തു

കാൽഗറി : പന്തളം പോളിടെക്‌നിക് പൂർവ്വവിദ്യാർത്ഥി സംഘടനയായ പാം ഇന്റര്നാഷനലിനു (PALM International) കഴിഞ്ഞ പതിനഞ്ചു വർഷമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തികൾക്ക് അംഗീകാരമായി ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ അവാർഡിന് തിരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പത്തനാപുരം ഗാന്ധിഭവൻ നൽകുന്ന ഈ അവാർഡ് സെപ്റ്റംബർ 5 , തിങ്കളാഴ്ച്ച, രാവിലെ 11.30 നു പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന സമ്മേളനത്തിൽ .മുൻ ഡി. ജി. പി യും , പണ്ഡിതനും , മലയാളികളുടെ പ്രിയങ്കരനുമായ ഡോ : അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ് പാം ഇന്റർനാഷണലിന്റെ ഭാരവാഹികൾക്ക് സമർപ്പിക്കുന്നു. തദ്‌ അവസരത്തിലേക്കു പാം ഇന്റര്നാഷനലിൻറെ എല്ലാ പ്രവർത്തകരെയും , അഭ്യുദയകാംക്ഷികളേയും പാം ന്റെ പ്രസിഡന്റ് ഉണ്ണികൃഷ്ണ പിള്ള സാദരം ക്ഷണിക്കുന്നു .

ലക്ഷ്മൺ നരസിംഹൻ: സ്റ്റാർബക്‌സിന്റെ പുതിയ സിഇഒ

സിയാറ്റില്‍: ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹനെ സ്റ്റാർബക്‌സിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ഒക്‌ടോബർ ഒന്നു മുതൽ അദ്ദേഹം കോഫി ഭീമനിൽ ചേരും. നരസിംഹൻ ലണ്ടനിൽ നിന്ന് സിയാറ്റിൽ ഏരിയയിലേക്ക് സ്ഥലം മാറി സ്റ്റാർബക്‌സിൽ സിഇഒ ആയി ചേരും. 2023 ഏപ്രിൽ വരെ കമ്പനിയുടെ ഇടക്കാല മേധാവിയായി തുടരുന്ന ഹോവാർഡ് ഷുൾട്‌സിന് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. ലക്ഷ്മൺ നരസിംഹനെ കുറിച്ച്: 55 കാരനായ ഇന്ത്യക്കാരൻ മുമ്പ് ലൈസോൾ, എൻഫാമിൽ ബേബി ഫോർമുല, മറ്റ് ഉപഭോക്തൃ ആരോഗ്യം, ശുചിത്വ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന യുകെ ആസ്ഥാനമായുള്ള റെക്കിറ്റ് എന്ന കമ്പനിയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ വിദ്യാഭ്യാസ ബിരുദം നേടിയിട്ടുള്ള അദ്ദേഹം, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, അന്താരാഷ്ട്ര പഠനങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കൂടാതെ, പെൻസിൽവാനിയ…

മിസിസിപ്പി വാൾമാർട്ടിൽ വിമാനം ഇടിച്ചുവീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിനെ പോലീസ് അറസ്റ്റു ചെയ്തു

മിസിസിപ്പി: മിസിസിപ്പിയിലെ ടുപെലോയിലെ വാൾമാർട്ട് സ്റ്റോറിൽ ചെറുവിമാനം ഇടിച്ചുവീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റ് മണിക്കൂറുകൾക്ക് ശേഷം വിമാനം സുരക്ഷിതമായി മറ്റൊരു സ്ഥലത്ത് ലാൻഡിംഗ് നടത്തി. തുടർന്ന് പൈലറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ച് മണിക്കൂറിലധികം സമയം നഗരത്തിന് മുകളിലൂടെ വിമാനം തെറ്റായി പറത്തിയതായി പോലീസ് പറയുന്നു. പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. പോലീസ് പറയുന്നതനുസരിച്ച്, പൈലറ്റ് 911 എന്ന നമ്പറിൽ വിളിച്ചിരുന്നു. അപകട ഭീഷണിയെ തുടർന്ന് വെസ്റ്റ് മെയിൻ സ്ട്രീറ്റിലെ കെട്ടിടങ്ങൾ അധികൃതർ ഒഴിപ്പിച്ചു. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുകളിലൂടെ വിമാനം വട്ടമിട്ട് പറക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. “എല്ലാം വ്യക്തമാക്കുന്നത് വരെ ആ പ്രദേശം ഒഴിവാക്കാൻ പൗരന്മാരോട് ആവശ്യപ്പെടുന്നു. അത്തരത്തിലുള്ള ഒരു വിമാനത്തിന്റെ മൊബിലിറ്റി ഉപയോഗിച്ച് അപകടമേഖല ടുപെലോയേക്കാൾ വളരെ വലുതാണ്, ”പോലീസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാല്‍, മണിക്കൂറുകളോളം പോലീസിനെയും…

ഫൊക്കാന അസോ. സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി എൽസി ജെയിംസിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ അസോസിയേറ്റ് സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി അന്തരിച്ച എൽസി ജെയിംസിന്റെ വേർപാടിൽ ഫൊക്കാന നേതൃത്വം ആദരാഞ്ജലികൾ അർപ്പിച്ചു. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ആയിരുന്ന എൽസിയുടെ ആകസ്മിക നിര്യാണം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജോയി ചാക്കപ്പന്റെ സഹോദരിയെ കാണാൻ ഏറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും രോഗത്തിന്റെ ഗൗരവവും സർജറിക്കുള്ള തയ്യാറെടുപ്പും നടന്നു വരുന്നതിനാൽ സന്ദർശനം മാറ്റി വയ്ക്കുകയായിരുന്നു. താൻ ഇപ്പോൾ കേരളത്തിലായതിനാൽ അവർക്ക് അശ്രുപൂജയർപ്പിക്കാനായി പോകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാക്കപ്പന്റെ സഹോദരി എൽസിയുടെ വേർപാടിൽ ദുഃഖിക്കുന്ന ഭർത്താവ് ജെയിംസിനെയും മകളെയും അമേരിക്കയിൽ മടങ്ങി എത്തിയ ശേഷം താനും ഫൊക്കാനയിലെ ടീം അംഗങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജോയി ചാക്കപ്പന്റെ കുടുംബത്തിനുണ്ടായ രണ്ടാമത്തെ വേദനയാണ് സഹോദരിയുടെ മരണത്തിലൂടെ…

NAINA-യുടെ എട്ടാമത് ദ്വൈവാർഷിക സമ്മേളനം ന്യൂജെഴ്സിയില്‍ – ഒക്ടോബർ 7, 8 തിയ്യതികളില്‍

ന്യൂജെഴ്സി: അമേരിക്കയിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) യുടെ എട്ടാമത് ദേശീയ വിദ്യാഭ്യാസ സമ്മേളനം ഒക്ടോബര്‍ 7, 8 തീയതികളിൽ (വെള്ളി, ശനി) ന്യൂജേഴ്‌സിയിൽ വച്ച് വിപുലമായ പരിപാടകളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. എഡിസണിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിലാണ് സമ്മേളന വേദി ഒരുക്കിയിരിക്കുന്നത്. അമേരിക്കയിലുള്ള എല്ലാ ഇന്ത്യൻ നഴ്സ്മാരെയും നഴ്സിംഗ് വിദ്യാർത്ഥികളെയും ഒരു കുടകീഴിൽ കൊണ്ടുവരുവാനും അതോടൊപ്പം, നഴ്സിംഗ് മേഖലയിയിലും ആരോഗ്യരംഗത്തും ഉണ്ടായിട്ടുള്ള ശാസ്ത്രീയ നേട്ടങ്ങളും വളര്‍ച്ചയും കാലാനുസൃതമായി എല്ലാവരിലേക്കും പകർന്നു കൊടുക്കുവാനുമാണ് ഈ സമ്മേളനം മുൻതൂക്കം നൽകുന്നത്. കോവിഡ് കാലത്ത് ജീവൻ പോലും പണയപ്പെടുത്തി മുൻനിരയിൽ സേവനം ചെയ്ത നഴ്‌സ്മാർക്ക് പരിഗണന നൽകേണ്ട ഏറ്റവും അനുയോജ്യമായ വിഷയമാണ് ഈ സമ്മേളനത്തിന്റെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. “From Surviving to Thriving : Growth,…

തായ്‌വാന് 1.1 ബില്യൺ ഡോളറിന്റെ ആയുധ വില്പന യു എസ് അംഗീകരിച്ചു; ‘പ്രതിരോധ’ നടപടികളുമായി ചൈന

വാഷിംഗ്ടണ്‍: തായ്‌വാന് 1.1 ബില്യണ്‍ ഡോളറിന്റെ ആയുധ വിൽപ്പന ബൈഡൻ ഭരണകൂടം അംഗീകരിച്ചതോടെ വരാനിരിക്കുന്ന “എതിർ നടപടികളെക്കുറിച്ച്” ചൈന യുഎസിന് മുന്നറിയിപ്പ് നൽകി. “ചൈന-യുഎസ് ബന്ധങ്ങളെയും തായ്‌വാൻ കടലിടുക്കിലുടനീളം സമാധാനത്തെയും സ്ഥിരതയെയും ഗുരുതരമായി അപകടപ്പെടുത്തുന്ന വിൽപ്പനയെ ബീജിംഗ് ശക്തമായി എതിർക്കുന്നു”, വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു ശനിയാഴ്ച ട്വിറ്ററിൽ സൂചിപ്പിച്ചു. തന്നെയുമല്ല, വാഷിംഗ്ടൺ കരാർ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അമേരിക്ക ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും, തായ്‌വാന് ആയുധങ്ങൾ വിൽക്കുന്നതിലൂടെ ചൈനയുടെ പരമാധികാരത്തെയും സുരക്ഷാ താൽപ്പര്യങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു എന്ന് ലിയു പെൻഗ്യു ട്വീറ്റിൽ എഴുതി. “തായ്‌വാൻ സ്വാതന്ത്ര്യം” വിഘടനവാദി ശക്തികൾക്ക് തെറ്റായ സൂചനകൾ നൽകുകയും, ചൈന-യുഎസ് ബന്ധത്തെ ഗുരുതരമായി അപകടത്തിലാക്കുകയും ചെയ്യുന്നു. തായ്‌വാൻ കടലിടുക്കിലുടനീളം ബന്ധങ്ങളും സമാധാനവും സ്ഥിരതയും ഇല്ലാതാക്കുകയും ചെയ്യുമെന്നും ലിയു പറഞ്ഞു. “ഏക-ചൈന” തത്വത്തോടുള്ള പ്രതിബദ്ധതയെ മാനിക്കാൻ അദ്ദേഹം വാഷിംഗ്ടണിനോട്…

ലാന പ്രാദേശിക സമ്മേളനം ഓസ്റ്റിനിൽ

ഓസ്റ്റിൻ,ടെക്സാസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പന്ത്രണ്ടാമത് പ്രാദേശിക സമ്മേളനം സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ടെക്സസിലെ ഓസ്റ്റിനിൽ നടക്കും. ‘ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ’ – ൽ ആണ് സമ്മേളനം അരങ്ങേറുന്നത്. “തുഞ്ചൻ കളരി” എന്നാണ് സമ്മേളന വേദിക്ക് നാമകരണം നൽകിയിട്ടുള്ളത്. യൂണിവേഴ്സിറ്റിയുടെ ഏഷ്യൻ സ്റ്റഡീസ് വിഭാഗവും സൗത്ത് ഏഷ്യൻ ഇൻസ്റ്റിട്യൂട്ടും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. എഴുത്തുകാരൻ , കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള കേരളത്തിന്റെ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലറുമായ കെ.ജയകുമാർ ഐ. എ. എസ് സമ്മേളനം ഉത്ഘാടനം ചെയ്യും. സമ്മേളനോത്ഘാടനത്തോടനുബന്ധിച്ച് ദിവ്യ വാര്യരുടെ മോഹിനിയാട്ടം ‘ഗാന്ധാരി വിലാപ’വും നടത്തപ്പെടും. കേരളത്തിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ എഴുത്തുകാരുടെ ദേശീയ സാഹിത്യ…

“ഭാരത് ജോഡോ യാത്ര” യ്ക്ക് ഐ. ഒ. സി- യു.എസ്.എ കേരള ചാപ്റ്റർ പിന്തുണ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: രാഷ്ട്രീയ അരാജകത്വത്തിനെതിരെയും ഭരണഘടന, ജനാതിപത്യം, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന “ഭാരത് ജോഡോ യാത്ര” യ്ക്ക് ഐ. ഒ. സി- യു.എസ്.എ കേരള ചാപ്റ്റർ പിന്തുണ പ്രഖ്യാപിച്ചു. ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബറിന് ശേഷമാണ് ഈ ദശാബ്ദത്തിൽ കോൺഗ്രസ് നടത്തുന്ന ഏറ്റവും വലിയ റാലി ആയ “ഭാരത് ജോഡോ യാത്ര” ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ നടത്താൻ തീരുമാനിച്ചത്. ഭാരതത്തിന്റെ തെക്ക് മുതൽ വടക്കുവരെ 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് ആരംഭിക്കുക. കുതിര കച്ചവടങ്ങളിലൂടെ കോൺഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങുകയും അക്രമ രാഷ്ട്രീയത്തിലൂടെ രാജ്യമൊട്ടുക്കും രാഷ്ട്രീയ അരാജകത്വം ശ്രിഷ്ടിക്കുന്ന ബി.ജെ.പിയുടെ അരാഷ്ട്രീയ കപട മുഖം മൂടി തുറന്നുകാട്ടുവാനുള്ള രാഹുൽ ഗാന്ധിയുടെ…

പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഹൂസ്റ്റണിൽ ശനിയാഴ്ച (നാളെ)

ഹൂസ്റ്റൺ: മികച്ച സ്മാഷുകൾ കൊണ്ട് ഹൂസ്റ്റണിലെ വോളിബാൾ പ്രേമികളെ ആവേശഭരിതരാക്കുവാൻ പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളിബാൾ ടൂർണമെന്റിനു ശനിയാഴ്ച ഹൂസ്റ്റൺ നഗരം വേദിയാകുന്നു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു. അമേരിക്കയിലെ പന്ത്രണ്ടോളം മികച്ച ടീമുകൾ ലൂക്കാച്ചൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വോളീബോൾ കളിക്കാർക്കും കാണികൾക്കും ഏറ്റവും ഭംഗിയായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ടൂർണമെന്റ് വൻ വിജയമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ആദിയോടന്തം ആവേശം നിറഞ്ഞു നിൽക്കുന്ന…

മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: അമേരിക്കയിലെ ക്നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍ ഹൂസ്റ്റണില്‍ വച്ച് നത്തപ്പെടുന്നു. ഒക്ടോബര്‍ 15, 16 തീയതികളില്‍ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റണ്‍ ഫൊറോനയുമാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ 15 ശനിയാഴ്ച്ച രാവിലെ പതാക ഉയര്‍ത്തി കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം എന്നിവ നടക്കും. ഉച്ച കഴിഞു നടക്കുന്ന വര്‍ണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയില്‍ ക്നാനായ റീജിയണിലെ ന്യൂയോര്‍ക്ക്, റ്റാമ്പാ, ചിക്കാഗോ, സാന്‍ ഹുസേ, ഹൂസ്റ്റണ്‍ ഫൊറോനകളില്‍ നിന്നുള്ള മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് എഴുപത്തഞ്ചു കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ഗം കളി, നടവിളി, വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറും. ഒക്ടോബര്‍ 15 വൈകുന്നേരം…