പതിറ്റാണ്ടിന്റെ നിറവിൽ പ്രവാസി ചാനൽ! അതിരുകളില്ലാത്ത ആഘോഷത്തോടെ ‘താരപ്പിറവി’

അമേരിക്കൻ മലയാളികളുടെ അഭിരുചി കണ്ടറിഞ്ഞ് ദൃശ്യവിരുന്നൊരുക്കുന്ന പ്രവാസി ചാനൽ പുതിയൊരു നാഴികക്കല്ലിലേക്ക് ചുവടുവയ്ക്കുകയാണ്. ഒരു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കെ പ്രവാസികളുടെ സ്വന്തം ചാനൽ ‘പ്രവാസി ചാനൽ’ പ്രേക്ഷകസമക്ഷം അതിരുകളില്ലാത്ത ആഘോഷത്തിന് തിരികൊളുത്തുകയാണ്. അന്താരാഷ്‌ട്ര വാർത്തകളും നോർത്ത് അമേരിക്കൻ മലയാളികളുടെ എല്ലാവിധ കമ്മ്യൂണിറ്റി വാർത്തകളും ഉൾപ്പെടുത്തിയ ഡെയ്‌ലി ന്യൂസ് ബുള്ളറ്റിനു ലഭിച്ച സ്വീകാര്യതയാണ് വേറിട്ട വഴിയിലൂടെ സഞ്ചരിക്കാൻ ഞങ്ങൾക്ക് കരുത്ത് പകരുന്നത്. മലയാള ടെലിവിഷൻ രംഗത്തെ മികച്ച നിർമ്മാതാക്കളുടെ പിൻബലത്തോടെ വാരാന്ത്യത്തിൽ ‘അമേരിക്കൻ ന്യൂസ് വീക്ക്’ എന്ന പ്രത്യേക പരിപാടിയിലൂടെ അതാത് ആഴ്ചകളിൽ അമേരിക്കയിലും മറ്റുരാജ്യങ്ങളിലും നടക്കുന്ന പ്രധാനസംഭവങ്ങളും കമ്മ്യൂണിറ്റി വാർത്തകളും നോർത്ത് അമേരിക്കയിലെ മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഗൾഫ് റീജണൽ റിപ്പോർട്ടറായിരുന്ന ബിജു ആബേൽ ജേക്കബിന്റെ നെത്ര്വത്തിലാണ് വാർത്ത പരിപാടികൾ തയ്യാറാകുന്നത്. ബിജുവും വാർത്താവതാരക ഹിലനയും ചേർന്നാണ് ഡെയ്‌ലി ബുള്ളെറ്റിനും അമേരിക്കൻ ന്യൂസ്…

മാര്‍ച്ച് 13 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് സമയം ഒരു മണിക്കൂര്‍ മുന്നോട്ട് വെയ്ക്കണം

ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ മാര്‍ച്ച് 13 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവെയ്ക്കും.2021 നവംബര്‍ 7 തിയ്യതിയായിരുന്നു സമയം ഒരു മണിക്കൂര്‍ പുറകിലേക്ക് തിരിച്ചു വെച്ചിരുന്നത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയം മാറ്റം ആദ്യമായി നിലവില്‍ വന്നതു ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന സ്പ്രിങ്ങ്(ടുൃശിഴ) വിന്റര്‍(ണശിലേൃ) സീസണുകളില്‍ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചു. വൈദ്യുതി ഉപയോഗം കുറക്കുന്നതിനും, ഇതില്‍ നിന്നും ലഭിക്കുന്ന മിച്ച വൈദ്യുതി യുദ്ധമേഖലയില്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് അമേരിക്കയില്‍ സമയ മാറ്റം അംഗീകരിച്ചു നടപ്പാക്കി തുടങ്ങിയതു സ്പ്രിങ്ങ്, ഫോര്‍വേര്‍ഡ്, ഫാള്‍ ബാക്ക് വേര്‍ഡ് എന്നാണ് ഇവിടെ സമയമാറ്റം അറിയപ്പെടുന്നത്. അരിസോണ, ഹവായ്, പുര്‍ട്ടൊറിക്കൊ, വെര്‍ജിന്‍ ഐലന്റ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സമയമാറ്റം ബാധകമല്ല.ഒക്കലഹോമ ഉൾപ്പെടെ നിരവധി…

കുടുംബാധിപത്യവും കോണ്‍ഗ്രസിന്റെ പതനവും (എഡിറ്റോറിയല്‍)

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പഞ്ചാബിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങൾ യുപിയിലെ വോട്ടർമാർ നിരസിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ തോൽവിയിൽ നിന്ന് ‘പാഠം പഠിക്കുമെന്ന’ പതിവു പല്ലവിയുമായി രംഗത്തെത്തിയിരിക്കുകയാണ്. എട്ടു വര്‍ഷം മുമ്പ്, അതായത് 2014 മുതല്‍, തുടങ്ങിയ കോണ്‍ഗ്രസിന്റെ കണ്ടക ശനി ഒരു കരിനിഴല്‍ പോലെ അവരെ പിന്തുടരുകയാണ്. നേതാക്കള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് പ്രയത്നിച്ചിട്ടും അവർക്ക് പൊതുജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കഴിയുന്നില്ല. ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതു തുതന്നെ ആവർത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ, ഗാന്ധി കുടുംബത്തിലെ അംഗവും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നേരിട്ടു തന്നെ അവരുടെ മുഴുവൻ കഴിവും പ്രയോഗിച്ചിട്ടും കോൺഗ്രസിന്റെ സീറ്റ്…

‘മഞ്ച്’ ന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും മാർച്ച് 13ന് (നാളെ)

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (MANJ) യുടെവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും 2021-2023 ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും മാർച്ച് 13 നു (നാളെ) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് വൈകുന്നേരം 4നു ന്യൂജേഴ്‌സിയിലെ വാറനിലുള്ള ആരോമ റസ്‌റ്റോറന്റില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടികൾ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ ഡോ. ആനി പോൾ ഉദ്ഘാടനം ചെയ്യും. അഡ്രസ്: 53 Mountain Brvd, Warren, NJ 07059. ചടങ്ങിൽ ഡോ. ജൂലി ജോണ്‍, ഡോ. ഡയാന തോമസ്, നെസ്സി ഫ്രാന്‍സിസ് തടത്തില്‍ തുടങ്ങിയവര്‍ വനിതാദിന സന്ദേശം നല്‍കി സംസാരിക്കും. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും നൽകിയ സംഭാവനകൾ മാനിച്ച് റോസ്‌ലിൻ ഡാനിയേൽ, ആനി ലിബു, ഷീല ശ്രീകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. സ്ത്രീ ശാക്തീകരണത്തിലും പൊതുപ്രവർത്തനരംഗത്തും പ്രാദേശിക- ദേശീയ- അന്തർദേശീയ തലത്തിൽ ഇവർ…

യു​ക്രെ​യ്നി​ൽ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ചാ​ൽ റ​ഷ്യ ക​ന​ത്ത വി​ല ന​ൽ​കേ​ണ്ടി​വ​രും: ബൈ​ഡ​ൻ

വാഷിംഗ്ടൺ ഡിസി: റഷ്യ യുക്രെയ്നെതിരെ അകാരണമായി നടത്തുന്ന യുദ്ധത്തിൽ രാസായുധം പ്രയോഗിക്കാൻ ശ്രമിച്ചാൽ കനത്ത വില നൽകേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. മാർച്ച് 11 നു വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. റഷ്യയെ കൂടുതൽ ശിക്ഷിക്കുന്നതിന് സഖ്യകക്ഷികളുമായി ആലോചിച്ച് ശക്തമായ നടപടികൾ സ്വീകരിക്കും. ക്രംലിൻ രാസായുധം പ്രയോഗിച്ചാൽ എന്തു ചെയ്യുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ രഹസ്യാന്വേഷണ വിഭാഗവുമായി സംസാരിക്കുകയില്ലെന്നും അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ അതിന്‍റെ പ്രത്യാഘാതം ഗൗരവതരമായിരിക്കുമെന്നും മുന്നറിയിപ്പു നൽകുന്നതിന് ഈ സന്ദർഭം ഉപയോഗിക്കുകയാണെന്നും ബൈഡൻ പറഞ്ഞു. റഷ്യൻ സേനക്കെതിരെ കെമിക്കൽ, ജൈവായുധങ്ങൾ പ്രയോഗിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ അമേരിക്ക യുക്രെയ്നു നൽകുന്നുവെന്ന റഷ്യൻ വിദേശകാര്യ വക്താവ് മരിയ സക്കരോവയുടെ പ്രസ്താവന വൈറ്റ് ഹൗസ് നിഷേധിച്ചു. മരിയയുടെ പ്രസ്താവന യുഎസ്, യുക്രെയ്ൻ സർക്കാരുകൾ സസുഷ്മം നിരീക്ഷിച്ചുവരികയാണ്. യുക്രെയ്നെതിരെ രാസായുധം…

ഉക്രെയ്‌നില്‍ ജൈവായുധങ്ങള്‍ ഉണ്ടെന്ന റഷ്യയുടെ ആരോപണം: യുഎന്നിൽ യുഎസും റഷ്യയും പരസ്പരം കൊമ്പു കോര്‍ത്തു

ഉക്രൈനിൽ ജൈവായുധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് യുഎസും റഷ്യയും യുഎൻ സുരക്ഷാ കൗൺസിലിൽ പരസ്പരം കൊമ്പുകോര്‍ത്തു. ഉക്രെയ്നിൽ ജൈവായുധ ഗവേഷണ പരിപാടിക്ക് യുഎസ് ധനസഹായം നൽകിയിട്ടുണ്ടെന്ന് റഷ്യ തറപ്പിച്ചുപറയുന്നു. അതേസമയം, വാഷിംഗ്ടൺ ഈ ആരോപണം നിഷേധിച്ചു. ജീവശാസ്ത്രപരമായ ആയുധ ഗവേഷണത്തിന് സ്വന്തം ആളുകളെ ഗിനിയ പന്നികളായി ഉപയോഗിക്കാൻ ഉക്രേനിയൻ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് യുഎന്നിലെ റഷ്യൻ സ്ഥിരം പ്രതിനിധി വാസിലി നെബെൻസിയ വെള്ളിയാഴ്ച സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ പറഞ്ഞു. പക്ഷികളെയും വവ്വാലുകളെയും ഉപയോഗിച്ച് വൈറസുകൾ എങ്ങനെ പടർത്താമെന്ന് ഉക്രെയിന്‍ ലാബുകളില്‍ പഠനം നടത്തിയിട്ടുണ്ടെന്ന് നെബെൻസിയ പറഞ്ഞു. അതിന് തെളിവായി സമീപ വർഷങ്ങളിൽ ഉക്രെയ്നിൽ വർദ്ധിച്ചുവരുന്ന രോഗബാധ റിപ്പോർട്ടുകള്‍ അവര്‍ ഉദ്ധരിച്ചു. ജൈവായുധങ്ങളെക്കുറിച്ചുള്ള ഉക്രൈൻ ഗവേഷണം ഉയർത്തുന്ന അപകടത്തെക്കുറിച്ച് റഷ്യൻ പ്രതിനിധി യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. “യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾ ഒരു യഥാർത്ഥ ജൈവ അപകടത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ഞങ്ങൾ നിങ്ങളോട്…

ടെന്നസിയിൽ ഒട്ടകത്തിന്‍റെ അക്രമണം; രണ്ടു പേര്‍ മരിച്ചു

ടെന്നസി: ടെന്നസി മൃഗശാലയിൽനിന്നും രക്ഷപെട്ട ഒട്ടകത്തിന്‍റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചതായി ഒബിയൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. മാർച്ച് 10 നു ഷെർലി ഫാംസിനടുത്തായിരുന്നു സംഭവം. ഒട്ടകത്തിന്‍റെ ആക്രമണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെതുടർന്നു സ്ഥലത്ത് എത്തിചേർന്ന പോലീസിനു കാണാൻ കഴിഞ്ഞത് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന രണ്ടു പേരെയാണ്. ബോബി മേതനി (42), ടോമിഗൺ (67) എന്നിവരെ പോലീസ് പരിശോധിക്കുന്നതിനിടയിൽ ഒട്ടകം പോലീസിനു നേരെ നടന്നടുത്തു. പോലീസ് വാഹനത്തേയും അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രണ്ടു പേരെ ശുശ്രൂഷിച്ചിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥനേയും ആക്രമിക്കാൻ അടുത്തുവന്ന ഒട്ടകത്തിനുനേരെ കൂടുതൽ ആക്രമണവും അപകടവും ഒഴിവാക്കുന്നതിനായി ഷെറിഫ് വെടിയുതിർക്കുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. ഒട്ടകത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു കിടന്നിരുന്ന രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടകം മൃഗശാലയിൽനിന്നും എങ്ങനെ രക്ഷപെട്ടുവെന്നും കൊല്ലപെട്ട ഇരുവരേയും ആക്രമിക്കുന്നതിനുള്ള കാരണം എന്തായിരുന്നുവെന്നും അന്വേഷിച്ചുവരുന്നതായി കൗണ്ടി…

ആഗോളതലത്തിൽ റഷ്യൻ മീഡിയ ചാനലുകളെ YouTube ബ്ലോക്ക് ചെയ്തു

ന്യൂയോര്‍ക്ക്: യു‌എസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമായ YouTube, ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടികളുടെ പേരിൽ അക്രമ സംഭവങ്ങളെ നിഷേധിക്കുകയോ ചെറുതാക്കുകയോ നിസ്സാരമാക്കുകയോ ചെയ്യുന്ന ഉള്ളടക്കം തടയുന്ന നയം ചൂണ്ടിക്കാട്ടി റഷ്യൻ ചാനലുകളെ നീക്കം ചെയ്‌തു, ആൽഫബെറ്റ് ഇങ്കിന്റെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള YouTube, ഉക്രെയ്നിലെ റഷ്യയുടെ സൈനിക നടപടി ഇപ്പോൾ അക്രമാസക്തമായ സംഭവങ്ങളുടെ നയത്തിന് കീഴിലാണെന്നും ലംഘിക്കുന്ന വസ്തുക്കൾ നീക്കം ചെയ്യുമെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആഗോളതലത്തിൽ ഏതൊക്കെ, എത്ര ചാനലുകൾ ബ്ലോക്ക് ചെയ്‌തുവെന്നോ അവ എപ്പോഴെങ്കിലും പുനഃസ്ഥാപിക്കുമോ എന്നോ വ്യക്തമാക്കാൻ YouTube വിസമ്മതിച്ചു. നേരത്തെ, ലോകത്ത് ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സ്ട്രീമിംഗ് വീഡിയോ സേവനം യൂറോപ്പിലുടനീളമുള്ള റഷ്യയിലെ മുൻനിര സംസ്ഥാന പിന്തുണയുള്ള ചാനലുകളായ റഷ്യ ടുഡേ (ആർടി), സ്പുട്നിക് എന്നിവയെ തടഞ്ഞിരുന്നു. “ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, യൂറോപ്പിലുടനീളം RT, Sputnik എന്നിവയുമായി ബന്ധിപ്പിച്ചിട്ടുള്ള YouTube…

ഡോ. പട്ടേലിന്റെ കൊലയാളിയെ സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്ക് 25,000 ഡോളര്‍ ഇനാം

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ ഐസിയു ഡോക്ടര്‍ രാകേഷ് പട്ടേലിന്റെ കാര്‍ തട്ടിയെടുക്കുന്നതിനിടയില്‍ അതേ വാഹനം തന്നെ ഇടിച്ചു കയറ്റി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ടിനായിരുന്ന ദാരുണമായ സംഭവം. ഡോ. രാകേഷ് റോഡരുകില്‍ തന്റെ മേഴ്‌സിഡന്‍സ് ബെന്‍സ് കാര്‍ നിര്‍ത്തി പുറത്തിറങ്ങി അവിടെ നിന്നിരുന്ന ഗേള്‍ഫ്രണ്ടിനു സമ്മാനം കൈമാറുന്നതിനിടയില്‍ എവിടെനിന്നോ വന്ന അക്രമികള്‍ ഡോക്ടറെ തട്ടിമാറ്റി കാര്‍ തട്ടിയെടുക്കുകയായിരുന്നു. ഇതു കണ്ടു പരിഭ്രമിച്ച ഡോ. രാകേഷ് കാറിന്റെ മുന്നില്‍ കയറി നിന്നു തടസം സൃഷ്ടിച്ചുവെങ്കിലും അക്രമികള്‍ ഇതൊന്നും വകവയ്ക്കാതെ കാര്‍ മുന്നോട്ടെടുത്തു. കാര്‍ തട്ടി നിലത്തുവീണ ഡോക്ടറുടെ ശരീരത്തിലൂടെ അക്രമികള്‍ കാര്‍ അതിവേഗം ഓടിച്ചു പോകുകയും ചെയ്തു. സംഭവത്തിനു ദൃക്‌സാക്ഷിയായി ഡോക്ടറുടെ കാമുകി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നുന്നത്. ഇവര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയും മുന്പ് എല്ലാം…

യുക്രെയ്നിൽ സമാധാന അന്തരീക്ഷത്തിനായി ഡാളസിൽ സർവ്വമത പ്രാർത്ഥന

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ (KECF) നേതൃത്വത്തിൽ മാർച്ച് 13 ഞായറാഴ്ച്ച (നാളെ) വൈകിട്ട് 8 മണിക്ക് സൂം ഫ്ലാറ്റ്‌ഫോമിലൂടെ യുക്രെയ്‌നിൽ സമാധാന അന്തരീക്ഷം നിലനിൽക്കുവാനും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുവാനുമായി സർവ്വമത പ്രാർത്ഥന നടത്തുന്നു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളിൽ അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം മൂലം മരണപ്പെട്ട ഇരു രാജ്യങ്ങളിലെ ജനങ്ങളുടെയും,സൈനീകരുടെയും കുടുംബാംഗങ്ങൾക്ക് സമാധാനം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടാകുവാനും വേണ്ടി ദൈവസന്നിധിയിൽ അല്പ സമയം പ്രാർത്ഥിക്കുവാനായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെഇസിഎഫ് ഡാളസ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ എന്നിവർ അറിയിച്ചു. kecfdallas.org എന്ന വെബ്സൈറ്റിലൂടെയും, യൂട്യൂബിലൂടെയും ഏവർക്കും ഇതിൽ പങ്കാളികൾ ആകാവുന്നതാണ്. Zoom lD :…