യുക്രെയ്നിൽ സമാധാന അന്തരീക്ഷത്തിനായി ഡാളസിൽ സർവ്വമത പ്രാർത്ഥന

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ (KECF) നേതൃത്വത്തിൽ മാർച്ച് 13 ഞായറാഴ്ച്ച (നാളെ) വൈകിട്ട് 8 മണിക്ക് സൂം ഫ്ലാറ്റ്‌ഫോമിലൂടെ യുക്രെയ്‌നിൽ സമാധാന അന്തരീക്ഷം നിലനിൽക്കുവാനും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുവാനുമായി സർവ്വമത പ്രാർത്ഥന നടത്തുന്നു.

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ ജനത കടന്നുപോകുന്ന വേദനാജനകമായ സാഹചര്യങ്ങളിൽ അവർക്ക് ആശ്വാസം ലഭിക്കുന്നതിനും, യുദ്ധം മൂലം മരണപ്പെട്ട ഇരു രാജ്യങ്ങളിലെ ജനങ്ങളുടെയും,സൈനീകരുടെയും കുടുംബാംഗങ്ങൾക്ക് സമാധാനം ലഭിക്കുന്നതിനും, യുദ്ധം എത്രയും വേഗം അവസാനിച്ച് ലോകത്ത് സമാധാന അന്തരീക്ഷം ഉണ്ടാകുവാനും വേണ്ടി ദൈവസന്നിധിയിൽ അല്പ സമയം പ്രാർത്ഥിക്കുവാനായി നടത്തപ്പെടുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി കെഇസിഎഫ് ഡാളസ് പ്രസിഡന്റ് റവ.ഫാ.രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ, സെക്രട്ടറി അലക്സ് അലക്‌സാണ്ടർ എന്നിവർ അറിയിച്ചു.

kecfdallas.org എന്ന വെബ്സൈറ്റിലൂടെയും, യൂട്യൂബിലൂടെയും ഏവർക്കും ഇതിൽ പങ്കാളികൾ ആകാവുന്നതാണ്.

Zoom lD : 820 319 3464

Password: SPOC2022

Print Friendly, PDF & Email

Leave a Comment

More News